Month: February 2021
-
NEWS
ആറ്റുകാൽ ക്ഷേത്രത്തിൽ പെങ്കാല മഹോത്സവത്തിനു ഫെബ്രുവരി 19ന് തുടക്കം
തിരുവനന്തപുരം : ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ പൊങ്കാല മഹോത്സവം 20201 ഫെബ്രുവരി മാസം 19-ാം തീയതി വെള്ളിയാഴ്ച ആരംഭിക്കുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പൊങ്കാല മഹോത്സവം നടത്തുവാൻ ക്ഷേത്ര ട്രസ്റ്റ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്നേ ദിവസം തന്നെ രാവിലെ 9.45 ന് പാടി കാപ്പുകെട്ടി കുടിയിരുത്തുന്നു. ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27-ാം തീയതി ശനിയാഴ്ച രാവിലെ 10.50ന് പണ്ടാര അടുപ്പിൽ തീ കത്തിക്കുന്നത് തുടർന്ന് ഉച്ചയ്ക്ക് 3.40 നാണ് പൊങ്കാല നിവേദിക്കുന്നത്. അന്നുരാത്രി ദേവിയുടെ പുറത്തെഴുന്നള്ളത്ത് കഴിഞ്ഞ് പിറ്റേദിവസം ഞായറാഴ്ച രാത്രി നടക്കുന്ന കുരുതിതർപ്പണത്തോടുകൂടി ഉത്സവം സമാപിക്കുന്നു. ക്ഷേത്രത്തിലെ കാപ്പുകെട്ട് കുടിയിരുത്തൽ മുതൽ കുരുതി തർപ്പണം വരെയുള്ള എല്ലാ ചടങ്ങുകളും ക്ഷേത്രാചാര പ്രകാരം നടത്തുമെന്നും ക്ഷേത്ര ട്രസ്റ്റ് പറഞ്ഞു. എന്നാൽ പൊങ്കാല ദിവസമായ 27-ാം തീയതി ശനിയാഴ്ച രാവിലെ 10.50 ന് ക്ഷേത്ര പണ്ടാര അടുപ്പ് യഥാവിധി കത്തിച്ച് പൊങ്കാല അർപ്പണം ആചാരപൂർവ്വം നടത്തുന്നതാണ്. ക്ഷേത്ര കോമ്പൗണ്ടുകളിലോ…
Read More » -
NEWS
മുട്ടിലിഴഞ്ഞെത്തിയ റംല, വഴിയും വീടുമായി മടങ്ങി
വയനാട് പനമരത്ത് നടന്ന സാന്ത്വന സ്പർശം അദാലത്തിലാണ് ഇരു കൈകളും കുത്തി മുട്ടിലിഴഞ്ഞ് 40കാരിയായ റംല എത്തിയത്. തന്റെ മുചക്രവാഹനം വീട്ടിലേക്ക് എത്തിക്കാൻ ഒരു കോൺക്രീറ്റ് വഴി വേണം എന്നതായിരുന്നു റംലയുടെ ആവശ്യം. ആകെയുള്ള 3 സെന്റിൽ ഉള്ളതാകട്ടെ താമസ യോഗ്യമല്ലാത്ത ഒരു ചെറിയ വീട്. ഉറ്റവർ ആരുമില്ലാത്ത പാതി തളർന്ന ശരീരവുമായി തനിച്ചു കഴിയുന്ന റംലയ്ക്ക് കോൺക്രീറ്റ് വഴി മാത്രമല്ല വീടും അനുവദിച്ചു. ഒപ്പംമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും 5000 രൂപ ധനസഹായവും നൽകി. നിലവിലുള്ള 3 സെന്റ് വീട് വെക്കാൻ പര്യാപ്തമല്ലെങ്കിൽ മറ്റൊരു ഭൂമി കണ്ടെത്തി വീട് നിർമിച്ചു നൽകാൻ തദ്ദേശസ്വയംഭരണ വകുപ്പിന് ഉത്തരവ് നൽകി. റംലയ്ക്ക് ജന്മനാ അരയ്ക്കുതാഴെ സ്വാധീനമില്ല. അർബുദം ബാധിച്ച് മാതാപിതാക്കൾ നേരത്തെ മരണപ്പെട്ടിരുന്നു. ഭിന്നശേഷി പെൻഷൻ കൊണ്ടാണ് ജീവിതം മുന്നോട്ടു പോകുന്നത്.വീട്ടിലേക്കൊരു വഴി എന്ന ആവശ്യവുമായി എത്തിയ റംല വീട് കൂടി കിട്ടിയ സന്തോഷത്തിലാണ് മടങ്ങിയത്
Read More » -
NEWS
മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ കനാലിലേക്ക് ബസ് മറിഞ്ഞ് 32 മരണം
മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ ശാരദ കനാലിലേക്ക് ബസ് മറിഞ്ഞ് 32 പേർ മരിച്ചു. നിരവധി പേരെ വെള്ളത്തിൽ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പാലത്തിൽ നിന്നും ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ബസിൽ 60 ഓളം യാത്രക്കാരുണ്ടായിരുന്നു. ഏഴ് പേരെ രക്ഷപെടുത്തി. പുലർച്ചെ 7.30-നായിരുന്നു അപകടം. സിദ്ധിയിൽ നിന്നും സാറ്റ്നയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. മധ്യപ്രദേശ് ദുരന്തനിവാരണ സേന അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം സുഗമമാകാൻ ബൻസാഗർ ഡാമിലെ വെള്ളം തുറന്നുവിട്ടു.
Read More » -
Lead News
59 ആശുപത്രികളിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 59 ആശുപത്രികളിലെ വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക്, ജില്ലാ ജനറല്‍ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ എന്നിവിടങ്ങളിലെ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും പുതുതായി ആരംഭിക്കുന്ന പദ്ധതികളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഉദ്ഘാടനമാണ് നിര്‍വഹിച്ചത്. തിരുവനന്തപുരം 15, പത്തനംതിട്ട 4, ആലപ്പുഴ 5, കോട്ടയം 7, ഇടുക്കി 11, എറണാകുളം 3, തൃശൂര്‍ 3, പാലക്കാട് 1, മലപ്പുറം 8, കോഴിക്കോട് 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഉദ്ഘാടനം നടന്നത്. അതത് ആശുപത്രികള്‍ കേന്ദ്രീകരിച്ചുള്ള പരിപാടിയില്‍ എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും പങ്കെടുത്തു. ആരോഗ്യ മേഖലയില്‍ അഭൂതപൂര്‍വമായ മാറ്റം വരുത്താന്‍ സാധിച്ചുവെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ആരോഗ്യ വകുപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഒറ്റമനസോടു കൂടി പ്രവര്‍ത്തിക്കാന്‍ ജനപ്രതിനിധികള്‍ തയ്യാറായി. ഇത്രയും…
Read More » -
64 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 64 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17-ാം തീയതി വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈന്‍ വഴി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മണ്ഡലാനുസരണം എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും. തിരുവനന്തപുരം 4, കൊല്ലം 5, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 7, ഇടുക്കി 8, എറണാകുളം 8, തൃശൂര്‍ 5, കോഴിക്കോട് 8, കണ്ണൂര്‍ 3, കാസര്‍ഗോഡ് 3 എന്നിങ്ങനേയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജമായിരിക്കുന്നത്. മാറനല്ലൂര്‍, വിളവൂര്‍ക്കര്‍, പെരുമാതുറ, വേളി എന്നീ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് തിരുവനന്തപുരം ജില്ലയില്‍ ഉദ്ഘാടനം ചെയ്യുന്നത്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ…
Read More » -
NEWS
-
LIFE
കീര്‍ത്തിയും അനിരുദ്ധും പ്രണയത്തിലോ? സുരേഷ്‌കുമാറിന്റെ പ്രതികരണം
കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറയുന്നത് നടിയായ കീർത്തി സുരേഷിന്റെയും സംഗീതസംവിധായകനായ അനിരുദ്ധന്റെയും വിവാഹ വാർത്തയെക്കുറിച്ചുള്ള ചർച്ചകളാണ്. അനിരുദ്ധും കീർത്തിയും തമ്മിൽ പ്രണയത്തിലാണെന്നും ഇരുവരും വൈകാതെ തന്നെ വിവാഹം കഴിക്കുമെന്നും ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്ന ചർച്ച. കീര്‍ത്തി സുരേഷ് നായികയായെത്തിയ റെമോ, താനാ സേർന്ത കൂട്ടം തുടങ്ങിയ ചിത്രങ്ങൾക്ക് വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചത് അനിരുദ്ധാണ്. ഇരുവരും തമ്മില്‍ വർഷങ്ങളായി സൗഹൃദത്തിലുമാണ്. കീർത്തി സുരേഷും അനിരുദ്ധും ചേർന്നു നിൽക്കുന്ന ഒരു ഫോട്ടോയാണ് സംശയത്തിന്റെ ചൂടേറ്റിയത്. എന്നാൽ പ്രസ്തുത വിഷയത്തിൽ ഇതുവരെ ഇരുവരും തങ്ങളുടെ അഭിപ്രായം പുറത്തു പറഞ്ഞീട്ടില്ല ഇപ്പോഴിതാ കീർത്തി-അനിരുദ്ധ് വിവാഹ വാര്‍ത്തയെക്കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷിന്റെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. പ്രചരിക്കുന്ന വാർത്തകള്‍ വ്യാജമാണെന്നും ഇത് മൂന്നാം തവണയാണ് ഇത്തരമൊരു വാർത്ത ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. തമിഴിലും തെലുങ്കിലുമായി നിറയെ ചിത്രങ്ങൾ കയ്യിലുള്ള താരമാണ് കീർത്തി സുരേഷ്. രജനീകാന്തിന്റെ ഏറ്റവും പുതിയ…
Read More » -
NEWS
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളബാങ്ക് പിരിച്ചുവിടും: രമേശ് ചെന്നിത്തല
ഒരു നാടിന്റെ സമ്പദ് വ്യവസ്ഥയ്ക്കും വികസന മുന്നേറ്റത്തിനും ഊര്‍ജ്ജം പകരുന്നതില്‍ ബാങ്കിംഗ് മേഖലയ്ക്ക് അതിന്റെതായ സവിശേഷപ്രാധാന്യമുണ്ട്. അത്തരത്തില്‍ നമ്മുടെ നാടിന്റെ പുരോഗതിക്കും സമഗ്രവികസനത്തിന് ഗുണകരമാകും എന്ന ലക്ഷ്യത്തോടെ നിലവില്‍ വന്നതാണ് കേരള ബാങ്ക്. സംസ്ഥാന സഹകരണ ബാങ്കും ജില്ലാ സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് സംസ്ഥാനതലത്തില്‍ ഒരു ബാങ്ക്. സാധാരണജനങ്ങള്‍ക്ക് പലിശ കുറച്ച് വായ്പകള്‍ നല്‍കുക, വിദേശ മലയാളികളുടെ ഉള്‍പ്പെടെയുള്ള നിക്ഷേപം സാധ്യമാക്കുക, കേരളത്തിലെ സാമൂഹിക വിഷയങ്ങളില്‍ കൂടി ഇടപെടാന്‍ കഴിയുന്ന ബാങ്കിംഗ് സംവിധാനം ഉണ്ടാക്കുക എന്നതായിരുന്നു കേരള ബാങ്ക് എന്ന ആശയത്തിന് പിന്നില്‍. എന്നാല്‍ കഴിഞ്ഞ ദിവസം ബാങ്കിലെ കരാര്‍ ജീവനക്കാരെ സ്ഥിരാക്കാന്‍ നീക്കമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കേരളബാങ്ക് പിരിച്ചുവിടുമെന്നും ബാങ്ക് രൂപീകരിച്ച തന്നെ നിയമവിരുദ്ധമാണെന്നും ചെന്നിത്തല പറയുന്നു. സഹകരണ പ്രസ്ഥാനത്തെ നശിപ്പിച്ച് തീരുമാനമായിരുന്നു അതൊന്നും ഉദ്യോഗാര്‍ത്ഥികള്‍ മുട്ടുകാലില്‍ നിന്നിട്ടും മുഖ്യമന്ത്രി അലിയുന്ന ഇല്ലെന്നും ഇത് ദാഷ്ട്യം ആണെന്നും…
Read More » -
Lead News
സോളാര്‍ തട്ടിപ്പ് കേസ്; താന്‍ അര്‍ബുദ രോഗി, ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കണം: സരിത എസ് നായര്‍
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ അടിമുടി പിടിച്ചുകുലുക്കിയ കേസ് ആയിരുന്നു സോളാര്‍ തട്ടിപ്പ് കേസ്. ഒരു സാമ്പത്തിക തട്ടിപ്പ് കേസ് എന്നതിനപ്പുറത്തേക്ക് സോളാര്‍ കേസ് കേരള രാഷ്ട്രീത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. അതിനെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും എപി അബ്ദുള്ളക്കുട്ടിയും അടക്കമുള്ള പ്രമുഖര്‍ക്കെതിരെ കേസുകളും നിലവിലുണ്ട്. ഇതിനിടെയാണ് സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ തനിക്ക് അര്‍ബുദമാണെന്ന് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്ത കേസിനെ ഇപ്പോള്‍ വഴിത്തിരിവിലേക്ക് എത്തിച്ചിരിക്കുകയാണ്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി സോളാര്‍ കേസില്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സരിത. അര്‍ബുദത്തിന് ചികിത്സയിലാണെന്നും കോവിഡ് സാഹചര്യം കണക്കിലെടുത്ത് ജാമ്യാപേക്ഷ പരിഗണിക്കണമെന്നുമാണ് സരിത ഹര്‍ജിയില്‍ പറയുന്നത്. 25ന് കേസ് പരിഗണിക്കുമ്പോള്‍ തന്റെ ജാമ്യാപേക്ഷ പരിഗണിച്ച് തീര്‍പ്പാക്കാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട ശ്രീചിത്രാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കിയിട്ടുണ്ട്. ഹര്‍ജി പരിഗണിച്ച…
Read More » -
NEWS
ശാന്തിഗിരി പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾക്ക് ദേശീയതലത്തിൽ തുടക്കമായി
ന്യൂഡൽഹി: ശാന്തിഗിരി ഹെൽത്ത്കെയർ & റിസർച്ച് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം ആരംഭിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾക്ക് ഇന്ന് തുടക്കമായി. ഇതിന്റെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി നിർവഹിച്ചു. ആരോഗ്യമേഖലക്ക് വെല്ലുവിളി ഉയർത്തിയ കോവിഡ് എന്ന മഹാമാരിയെ നേരിടുന്നതിൽ എല്ലാ ചികിത്സാവിഭാഗങ്ങളും തനതായ പങ്ക് വഹിച്ചിട്ടുണ്ട്. പ്രതിരോധത്തിലൂന്നിയുള്ള ആയുഷ് ചികിത്സാവിഭാഗങ്ങൾക്ക് കോവിഡാനന്തര രോഗങ്ങളെ നേരിടാൻ കഴിയുന്നുവെന്നതും പ്രതീക്ഷാവഹമാണ്. ആയൂർവേദ- സിദ്ധ വിഭാഗങ്ങളെ സമന്വയിപ്പിച്ച് ശാന്തിഗിരി ആശ്രമം നടത്തുന്ന ആരോഗ്യപ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സഫ്ദർജംഗ് റോഡിലെ ഔദ്യോഗിക വസതിയിൽ വച്ചു നടന്ന ചടങ്ങിൽ ശാന്തിഗിരി ആശ്രമം സോണൽ മാനേജർ ഡോ.കിരൺ.എസ്, പ്രോജക്ട് കോർഡിനേറ്റർ മനീഷ്. എം എന്നിവർ പങ്കെടുത്തു. പോസ്റ്റ കോവിഡ് ക്ലിനിക്കുകളൂടെ ഭാഗമായി ശാന്തിഗിരിയുടെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ വഴി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള ആരോഗ്യ ബോധവൽകരണ ക്യാമ്പുകൾ, സൗജന്യ ടെലികൺസൾട്ടേഷൻ എന്നിവ നടത്തുമെന്ന് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജ്കുമാർ അറിയിച്ചു.
Read More »