സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. പ്രതിദിനം വാക്‌സിന്‍ എടുക്കുന്നവരുടെ നിരക്ക് 25 ശതമാനത്തില്‍ താഴെ വന്ന സാഹചര്യത്തിലാണ് ഇങ്ങനെ ഒരു വാര്‍ത്ത പുറത്ത് വരാന്‍ കാരണമായത്. കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ സമീപനം സംസ്ഥാനത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നു.
പോലീസുകാര്‍, അര്‍ധസൈനിക വിഭാഗങ്ങള്‍, പഞ്ചായത്ത് മുനിസിപ്പാലിറ്റി റവന്യൂ ജിവനക്കാര്‍ തുടങ്ങിയ മുന്നണി പോരാളികള്‍ക്കുളള രണ്ടാംഘട്ട വാക്‌സിന്‍ വിതരണം ഇന്നലെ പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചെങ്കിലും പൂര്‍ത്തീകരിക്കാനായില്ല എന്നത് വളരെ പരാജയമായി കാണുന്നു. ആകെ 14,000 പേര്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ജില്ലയില്‍ 12-ാം തിയതി 512 പേരാണ് വാക്‌സിന്‍ എടുത്തത്. 13ന് 947 പേരും 14, 15 തിയതീകളില്‍ യഥാക്രമം 300 ഉം 336 ഉം പേരും വാക്‌സിനെടുത്തു. ഇതോടെ ആകെ മൊത്തം 2095 പേരാണ് ജില്ലയില്‍ വാക്‌സിനെടുത്തത്. വാക്‌സിന്‍ സ്വീകരിച്ചതില്‍ രാജ്യത്ത് 12-ാം സ്ഥാനത്താണിപ്പോഴുളളത്.
അതേസമയം, പരീക്ഷണം പൂര്‍ത്തിയാക്കാത്ത കോവാക്‌സിന്‍ ഉപയോഗിക്കുന്നതിനെതിരെ ഒരു വിഭാഗം ആരോഗ്യപ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ വിവാദങ്ങളും വാക്‌സിന്‍ വിതരണത്തെ പ്രതികൂലമായി ബാധിക്കുന്നതിന് കാരണമായി. അതേസമയം, കൊവാക്‌സിന്‍ സുരക്ഷിതമെന്നാണ് കേന്ദ്രസര്‍ക്കാരും വാക്‌സിന്‍ നിര്‍മ്മാതാക്കളും പറയുന്നത്. നിലവില്‍ ആര്‍ക്കും യാതൊരു പാര്‍ശ്വഫലങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിച്ച കോവിഷീല്‍ഡ് വാക്‌സിനാണ് കേരളത്തില്‍ പതിനൊന്നാം തിയതി വരെ നല്‍കിയത്. എന്തുതന്നെയായാലും വാക്‌സിന്‍ വിതരണത്തിനായി ഏത് വിധേനയുമുളള നടപടിയും സ്വീകരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.