NEWS

പൈക്ക് പ്ലേസ് മാർക്കറ്റിലെ ബബ്ബൾ ഗം ചുമർ – അനു കാമ്പുറത്ത്

സീയാറ്റിൽ നഗരത്തിലെ ഒരു പൊതു വിപണിയാണ് പൈക്ക് പ്ലേസ് മാർക്കറ്റ്. 1907 ഓഗസ്റ്റ് 17 ന് ഇത് ആരംഭിച്ചു. അമേരിക്കയിലെ തുടർച്ചയായി പ്രവർത്തിക്കുന്ന ഏറ്റവും പഴയ പൊതു കർഷക വിപണികളിൽ ഒന്നാണ്. വിവിധ തരാം മത്സ്യങ്ങൾ, പഴങ്ങളും പച്ചക്കറികളും, പൂക്കളും,ഭക്ഷണ സാധനങ്ങളും ക്രാഫ്റ്റുകളും കൊണ്ടും പ്രസിദ്ധമാണിയിടം. മൊട്ടു സൂചി പോലും കുത്താൻ ഇടമിലാതെ ആളുകളുടെ തിരക്കാണവിടെ. 10 ദശലക്ഷത്തിലധികം വാർഷിക സന്ദർശകരുള്ള സിയാറ്റിലിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രവും, ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന 33-ാമത്തെ വിനോദ സഞ്ചാര കേന്ദ്രവുമാണ് പൈക്ക് പ്ലേസ് മാർക്കറ്റ്.

പൈക്ക് പ്ലേസ് മാർക്കറ്റിൽ 1971 ൽ സ്ഥാപിതമായ ആദ്യത്തെ സ്റ്റാർബക്സ് സ്റ്റോറാണ് പൈക്ക് പ്ലേസ് സ്റ്റാർബക്സ് സ്റ്റോർ. സ്റ്റോർ ഇപ്പോഴും അതിന്റെ ആദ്യകാല രൂപം നിലനിർത്തുന്നു. അവിടുന്ന് കാപ്പി കുടിക്കണമെങ്കിൽ ഒരു 2 മണിക്കൂറെങ്കിലും ലൈനിൽ ക്ഷമയോടെ കാത്തു നിൽക്കണം. ക്ലാമ് ചൗഡർ / കക്ക ഇറച്ചി സൂപ്പ്/ സീഫുഡ് ചൗഡർ അവിടുത്തെ ഒരു ഫേമസ് ഫുഡ് ഐറ്റം ആണ്.

കുത്തനെയുള്ള കുന്നിന്റെ അരികിലാണ് മാർക്കറ്റ് നിർമ്മിച്ചിരിക്കുന്നത്, പ്രധാന ലെവലിനു താഴെയായി നിരവധി താഴ്ന്ന നിലകൾ ഉൾക്കൊള്ളുന്നു. പുരാതന ഡീലർമാർ, കോമിക് ബുക്ക്, ശേഖരിക്കാവുന്ന കടകൾ, ചെറിയ റെസ്റ്റോറന്റുകൾ, സിയാറ്റിലിലെ ഏറ്റവും പഴയ ഹെഡ് ഷോപ്പുകൾ (കഞ്ചാവ്, പുകയില എന്നിവയുടെ ഉപഭോഗത്തിനും കഞ്ചാവ് സംസ്കാരവുമായി ബന്ധപ്പെട്ട ഇനങ്ങളും വിൽക്കുന്ന പ്രത്യേകതയുള്ള ഒരു റീട്ടെയിൽ ഔട്ട്ലെറ്റ് ആണ് ഹെഡ് ഷോപ്പ് ) എന്നിങ്ങനെ വിവിധതരം സവിശേഷ ഷോപ്പുകൾ നമുക്കിവിടെ കാണാം. ജെന്നിഫർ ആനിസ്റ്റൺ ചിത്രമായ ലവ് ഹാപ്പെൻസിലെ ഒരു രംഗം ചുവരിൽ ചിത്രീകരിച്ചു. 2009 ലെ അണുക്കൾ നിറഞ്ഞ ഏറ്റവും മികച്ച 5 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായി ഇത് തിരഞ്ഞെടുക്കപ്പെട്ടു

പക്ഷെ എന്നെ ആകർഷിച്ചത് ഇതൊന്നുമല്ല അവിടുത്തെ ബബ്ബൾ ഗം ചുമരാണ്. ഒരു ബബ്ബൾ ഗം തന്നെ ആരെങ്കിലും എവിടെങ്കിലും ഒട്ടിച്ചു വച്ചതു കണ്ടാൽ അറപ്പോടെ നോക്കുന്ന ഞാൻ ലക്ഷകണക്കിന് വരുന്ന ചവച്ചു തുപ്പിയ ബബ്ബൾ ഗം മതിൽ ആദ്യം കുറച്ചു അറപ്പോടെ നോക്കിയെങ്കിലും പല വർണ്ണങ്ങളിലുള്ള ആ മതിൽ ഒരു കൗതുകകരമായ കാഴ്ച തന്നെ. കുറച്ചു നേരം അവിടെ നിന്നാൽ ബബ്ബൾ ഗമിന്റെ മണം തുളച്ചു കേറും. ഫോട്ടോ എടുക്കാൻ ആൾക്കാരുടെ തിക്കും തിരക്കും തന്നെ.

സിയാറ്റിലിന്റെ മറഞ്ഞിരിക്കുന്ന കലാസൃഷ്ടിയാണ് പ്രസിദ്ധമായ പൈക്ക് പ്ലേസ് മാർക്കറ്റലെ ഈ ഗം മതിൽ. അപ്രതീക്ഷിതവും വർണ്ണാഭമായതുമായ ഡിസ്പ്ലേ സിയാറ്റിലിന്റെ അതുല്യമായ ആകർഷണത്തിന്റെയും സ്വഭാവത്തിന്റെയും മികച്ച പ്രതിനിധിയാണ്. അഴുകിയതും പഴകിയതുമായ ച്യൂയിംഗ് ഗം ദുർഗന്ധം അൽപ്പം കടുപ്പമാണ് പക്ഷേ ഗം മതിൽ ഇപ്പോഴും കൗതുകകരമായ കാഴ്ചയാണ്.

ചിലർ ഈ മതിൽ ലിറ്ററിംഗിന്റെ മഹത്വവൽക്കരണമായി കണക്കാക്കുന്നു, എന്നാൽ മിക്കവരും ഗം മതിൽ കൂട്ടായ കലയുടെ മനോഹരമായ സൃഷ്ടിയായി കാണുന്നു .2015 നവംബർ 10 മുതൽ 3 ദിവസത്തേക്ക്, പൈക്ക് പ്ലേസ് മാർക്കറ്റ് പ്രിസർവേഷൻ ആന്റ് ഡവലപ്മെന്റ് അതോറിറ്റി 20 വർഷത്തിനിടെ ആദ്യമായി മതിൽ വൃത്തിയാക്കി. 130 മണിക്കൂർ എടുത്തു , 2,350 പൗണ്ട് (1,070 കിലോഗ്രാം) ഗം നീക്കം ചെയ്യുകയും നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ അടുത്ത വാരാന്ത്യത്തിൽ തന്നെ നാട്ടുകാരും വിനോദസഞ്ചാരികളും ഒന്നിച്ച് പുനർ സൃഷ്‌ടിക്കാൻ തുടങ്ങി മുമ്പത്തെ അതേ സ്ഥലത്ത് മതിൽ.

കോറോണക്ക് മുൻപേ പോയത് നന്നായി എന്ന് ഞാൻ ഇപ്പോൾ ആശ്വസിക്കുന്നു. ആ മതിൽ ആളുകൾ സന്ദർഷികുന്നുണ്ടൊ ആവുമോ ഈ സമയത്തു. കൊറോണ കുറച്ചൊന്നുമല്ല നമ്മളെ ചിന്തിപ്പിക്കുന്നത്. ജീവിതം ഇപ്പോൾ ശെരിക്കും BC & AC ആയിട്ടുണ്ട്. BC – Before Corona, AC – After Corona😁
Location – Pike Place Market, Seattle Washington, USA

https://www.instagram.com/adventurzwithanu/

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: