NEWS
രാഖി കൃഷ്ണയുടെ ” കാമിതം “
പ്രണയം…
ഭൂമിയിൽ മാറ്റമില്ലാതെ എന്നും തുടർന്നു കൊണ്ടേയിരിക്കുന്ന മായാ പ്രതിഭാസം.
കാലവും രൂപവും മാറിയാലും അന്നും ഇന്നും പ്രണയഭാവത്തിന് ഹരമായി മാറ്റമില്ലാതെ നിലനില്‍ക്കുന്നു. താളാത്മകമായി ഒഴുകുന്ന പുഴ പോലെ ഹൃദയത്തെ ധന്യമാക്കുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് കാലത്തെ അതിജീവിച്ച് ഇന്നും പ്രണയത്തിന് പുതിയ ഭാഷ്യം ചമയ്ക്കുന്ന
കുമാരനാശാന്റെ “കരുണ” പ്രണയ കാവ്യത്തെ ആസ്പദമാക്കി ഒരുക്കിയ ഒരു മ്യൂസിക്കൽ വീഡിയോ ആല്‍ബമാണ് ‘കാമിതം’.
പദ്മഭൂഷൺ മോഹൻലാൽ, അപർണ ബാലമുരളി, സംഗീത സംവിധായകൻ ശരത് എന്നിവരുടെ ഫേസ്ബുക് പേജിലൂടെ ” കാമിതം ” റിലീസ് ചെയ്തു.
രാഖി കൃഷണ വരികള്‍ എഴുതി സംവിധാനം ചെയ്യുന്നു.ഛായാഗ്രഹണവും എഡിറ്റിങ്ങും സുദീപ് ഇ എസ് നിർവ്വഹിക്കുന്നു.വിദ്യാധരന്‍ മാസ്റ്റർ സംഗീതം പകരുന്ന ഈ ആല്‍ബത്തിലെ ഗാനം പിന്നണി ഗായകൻ ലിബിൻ സ്ക്കറിയ ആലപിക്കുന്നു.
റോഷൻ ബഷീർ, ഗോപിക അനിൽ, ദേവി ചന്ദ്രൻ എന്നിവരാണ് അഭിനേതാക്കൾ.സത്യം ഓഡിയോസ് ” കാമിതം ” പ്രേക്ഷരുടെ മുന്നിലെത്തിക്കുന്നു.വാര്‍ത്ത പ്രചരണം- എ എസ് ദിനേശ്.