Month: February 2021

  • Lead News

    പാഞ്ഞു വന്ന കാർ തട്ടിത്തെറിപ്പിച്ചത് കുഞ്ഞ് ജുവലിന്റെ പ്രതീക്ഷകൾ, സാലി കണ്ണീരോർമ്മ

    ഏറ്റുമാനൂർ വള്ളോംകുന്ന് വീടിന്റെ പടി കയറുമ്പോൾ ജുവൽ ഒരു ദീർഘനിശ്വാസം എടുത്തിരിക്കണം. അനാഥാലയത്തിൽ നിന്ന് ഒരു വീടിന്റെ സുരക്ഷിതത്വത്തിലേയ്ക്കുള്ള പറിച്ചുനടലിന് ആ നിശ്വാസത്തേക്കാൾ ചൂടുണ്ടായിരുന്നു. എന്നാൽ ജുവലിന്റെ സ്വപ്നങ്ങളെയാണ് പാഞ്ഞു വന്ന കാർ തട്ടിത്തെറുപ്പിച്ചത്. രണ്ടാഴ്ച മുമ്പാണ് വള്ളോംകുന്നിൽ എം പി ജോയിയും ഭാര്യ സാലിയും ജുവലിനെ ദത്തെടുക്കുന്നത്.നിയമപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി ഡൽഹിയിൽ നിന്നാണ് കുഞ്ഞിനെ ദത്തെടുത്തത്. പെൺകുഞ്ഞ് ജനിച്ചാൽ ജോയിയും സാലിയും ഇടാൻ വച്ച പേരായിരുന്നു ജുവൽ.ഹിന്ദി മാത്രം പറയാൻ അറിയുന്ന ആ കുഞ്ഞ് മിടുക്കിക്ക് അവർ ജുവൽ എന്ന് പേരിട്ടു. ജുവലിനെയും കൂട്ടി ബന്ധുവീട്ടിൽ പോയി വരുമ്പോൾ ആണ് സാലിയെ കാർ ഇടിക്കുന്നത്.കാർ പാഞ്ഞടുക്കുന്നത് കണ്ട് മമ്മി തന്നെ തള്ളി മാറ്റുകയായിരുന്നുവെന്ന് ജുവൽ പറയുന്നു. സാലി മരണത്തിന് കീഴടങ്ങിയപ്പോൾ ജുവലിന് നിസാര പരിക്കുകളെ ഉളളൂ. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് മൂന്നുതൊട്ടിയൽ എംഎം രഞ്ജിത്ത് ആണ്.സുഹൃത്തിന്റെ കാർ ആണ് രഞ്ജിത്ത് ഓടിച്ചിരുന്നത്. രഞ്ജിത്ത് ഇന്നലെ കാറുമായി ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ…

    Read More »
  • NEWS

    കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

    കോഴിക്കോട് ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂർ പഞ്ചായത്തിലെ പഴം പറമ്പിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. മുഹ്സില ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷഹീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
  • നാദാ​പു​ര​ത്ത് നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ഗൃ​ഹ​നാ​ഥ​നെ മോ​ചി​പ്പി​ച്ചു​

    നാദാ​പു​ര​ത്ത് നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ പ്ര​വാ​സി വ്യ​വ​സാ​യി​യാ​യ ഗൃ​ഹ​നാ​ഥ​നെ മോ​ചി​പ്പി​ച്ചു. മു​ട​വ​ന്തേ​രി സ്വ​ദേ​ശി മേ​ക്ക​ര താ​ഴെ​കു​നി എം.​ടി.​കെ. അ​ഹ​മ്മ​ദിനെ​യാ​ണ് മോ​ചി​പ്പി​ച്ച​ത്. കാ​റി​ൽ വ​ട​ക​ര​യ്ക്ക​ടു​ത്ത് എ​ത്തി​ച്ച് ഉ​പേ​ക്ഷി​ച്ച ശേ​ഷം സം​ഘം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളെ​ത്തി അ​ഹ​മ്മ​ദി​നെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. തു​ണേ​രി മു​ട​വ​ന്തേ​രി​യി​ല്‍ നി​ന്നാ​ണ് അഹമ്മദിനെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​നാ​യി നാ​ല് പേ​രെ പൊ ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. റൂ​റ​ൽ എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി​ന്‍റെ ഭാ​ര്യ​യു​ടേ​യും കു​ട്ടി​ക​ളു​ടേ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. വീ​ട്ടു​കാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നാ​ല് പേ​രെ ചോ​ദ്യം ചെ​യ്യാ​നാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മു​ട​വ​ന്തേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് പോ​കും വ​ഴി​യാ​ണ് അ​ഹ​മ്മ​ദി​നെ ഒ​രു സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

    Read More »
  • NEWS

    പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രനീക്കം

    രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടികൾ കേന്ദ്രം ആരംഭിച്ചു. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, ഇന്ത്യൻ ഓവർസീസ് ബാങ്ക് സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നീ നാല് ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ ആണ് നീക്കം നടക്കുന്നത്. നടപടിക്രമങ്ങൾ രണ്ടു മാസത്തിനകം ആരംഭിക്കുമെന്നാണ് വിവരം. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട്.ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ആണ് സ്വകാര്യവൽക്കരണം നടപ്പിലാക്കുന്നത്. വലിയ ബാങ്കുകൾ സ്വകാര്യവൽക്കരിക്കുന്നതിന് മുന്നോടിയായാണ് ഈ നടപടിയെന്നാണ് സൂചനകൾ.

    Read More »
  • NEWS

    അമിത ഇന്ധന നികുതിക്കെതിരെ മുല്ലപ്പള്ളിയുടെ സത്യാഗ്രഹം ഇന്ന്

    കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇന്ധനവിലയില്‍ ചുമത്തുന്ന അമിത നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവന് മുന്നിൽ ‌ സത്യാഗ്രഹം അനുഷ്ടിക്കും.രാവിലെ 10ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യാഗ്രഹം ഉദ്ഘാടനം ചെയ്യും. കെപിസിസി ഭാരവാഹികള്‍,എംപിമാര്‍,എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.ജില്ലാതലത്തിലും ഡിസിസികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.

    Read More »
  • NEWS

    തീവെട്ടിക്കൊള്ള തുടരുന്നു, ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്

    തുടർച്ചയായ ഒൻപതാം ദിവസവും ഇന്ധന വില വർധിപ്പിച്ചു. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 89 രൂപ 56 പൈസയായി, ഡീസലിന് 84 രൂപ 11 പൈസയുമായി ഉയർന്നു. തിരുവനന്തപുരത്ത് പെട്രോൾ വില 91 രൂപ 24 പൈസയാണ്. ഡീസലിന് ആവട്ടെ 85 രൂപ 51 പൈസയും

    Read More »
  • NEWS

    2613.38 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം.

    2613.38 കോടി രൂപയുടെ 77 പദ്ധതികള്‍ക്ക് കൂടി കിഫ്ബിയുടെ അംഗീകാരം. ഇതോടെ ആകെ 63250.66 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭാവി സര്‍ക്കാരിന്‍മേല്‍ കിഫ്ബി ബാധ്യതയാകില്ലെന്നും ഐസക് വ്യക്തമാക്കി. കിഫ്ബിയുടെ എക്സിക്യൂട്ടീവ് – ഗവേണിംഗ് ബോഡി യോഗങ്ങളാണ് കൂടുതല്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. 2613.38 കോടിയുടെ 77 പദ്ധതികളിലെ പ്രധാനപ്പെട്ടവ ഇവയാണ്. 147 സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി 433.46 കോടി രൂപ, സര്‍വകലാശാലകള്‍ക്കായി 175.12 കോടി, ആശുപത്രി നവീകരണത്തിനായി 1106.51 കോടി, പൊതുമരാമത്തിനായി 504.53 കോടി, തീയറ്റര്‍ സമുച്ചയങ്ങള്‍ക്ക് 42.93 കോടി, കാലടി മാര്‍ക്കറ്റ് നവീകരണത്തിനായി 1287 കോടി, കോടതി സമുച്ചയങ്ങള്‍ക്കായി 169.99 കോടി, വ്യവസായം – 262.76 കോടി, ജലവിഭവം – 52.48 കോടി, ഫിഷറീസ് 42.49 കോടി രൂപ എന്നിങ്ങനെയാണ്. കിഫ്ബി പദ്ധതികളുടെ മേല്‍നോട്ടം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 43,250.66…

    Read More »
  • NEWS

    തർക്കം ഒത്തുതീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ സിഐ അറസ്റ്റിൽ

    അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ആണ് സിഐ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവത്തിൽ മുണ്ടക്കയം ഇൻസ്പെക്ടർ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഷിബു കുമാറിന്റെ ഏജന്റ് സുധീറിനെയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇളംകാട്,വീട്ടമ്മയെ അച്ഛനും മകനും പൂട്ടിയിട്ട സംഭവം ഒത്തുതീർപ്പാക്കാൻ ആണ് കൈക്കൂലി ആവശ്യപ്പെട്ടത്. നേരത്തെ കഴക്കൂട്ടത്ത് കൈക്കൂലി വാങ്ങിയ സംഭവത്തിലും ഷിബു കുമാർ പിടിയിലായിട്ടുണ്ട്.

    Read More »
  • NEWS

    ആമിർ ഖാന്റെ മകൻ ജുനൈദ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം മഹാരാജക്ക്‌ തുടക്കം

    യഷ് രാജ് ഫിലിംസ് നിർമ്മിക്കുന്ന, വിപുൽ മേത്ത തിരക്കഥയെഴുതി സിദ്ധാർത്ഥ് പി മൽഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷർവാണി വാഗ്, ജയ്ദീപ് അഹ്ലാവത് (പാതാൾ ലോക്) എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. 1862ലെ ‘Maharaj Libel case’നെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ. സഹോദരി ഇറ ഖാനാണ് ജുനൈദിന്റെ ബോളിവുഡ് അരങ്ങേറ്റ വാർത്ത ഔദ്യോഗികമായി പുറത്ത് വിട്ടത്.

    Read More »
  • NEWS

    ഹിന്ദുക്കളോടുള്ള മുഖ്യമന്ത്രിയുടെ അവഹേളനം തുടരുന്നുവെന്നു കെ.സുരേന്ദ്രൻ

    തൃശ്ശൂർ: മീശനോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകാനുള്ള പിണറായി സർക്കാരിൻ്റെ തീരുമാനം ഹിന്ദുക്കളോടുള്ള പ്രതികാര നടപടിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഇത്രയും അപകീർത്തികരമായ നോവൽ കേരളം കണ്ടിട്ടില്ല. ശബരിമല വിഷയത്തിൽ ഹിന്ദുക്കളെ അപമാനിച്ചതിൻ്റെ തുടർച്ചയാണിത്. അന്നത്തെ ഹിന്ദുവേട്ടയുടെ മാനസികാവസ്ഥയിൽ തന്നെയാണ് പിണറായി. കരുതിക്കൂട്ടി ഒരു വിഭാഗത്തിനെ അപമാനിക്കുന്നത് മുഖ്യമന്ത്രി പതിവ് പരിപാടിയാക്കുകയാണ്. കേരളത്തിലെ പ്രബലമായ സമുദായ സംഘടനയും ഹിന്ദുക്കളും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിട്ടും സർക്കാരിൻ്റെ ഈ സമീപനം വെല്ലുവിളിയാണ്. സാഹിത്യ അക്കാദമി സി.പി.എമ്മിൻ്റെ ഉൾപാർട്ടി സംഘടനായി മാറി. അർബൻ നക്സലുകളെയും ദേശവിരുദ്ധരെയും സർക്കാർ അക്കാദമിയിൽ തിരുകികയറ്റിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

    Read More »
Back to top button
error: