Month: February 2021

  • Lead News

    സലിം കുമാറില്ലെങ്കിൽ ഞങ്ങളുമില്ല…;IFFK ബഹിഷ്‌കരിച്ച് കോണ്‍ഗ്രസ്‌

    ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നടന്‍ സലിം കുമാറിന്റെ പ്രസ്താവനയില്‍ സലിംകുമാര്‍ ഇല്ലങ്കില്‍ ഞങ്ങളും ഇല്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചലച്ചിത്രമേള ബഹിഷ്‌കരിക്കുന്നതായി എംപി ഹൈബി ഈഡന്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനി ചടങ്ങില്‍ പങ്കെടുത്താല്‍ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്‌കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലിംകുമാര്‍ വിമര്‍ശിച്ചിരുന്നു. ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന്‍ സലിം കുമാറിനെ ഒഴിവാക്കിയ സംഭവം വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്‌കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിനെ പങ്കെടുപ്പിക്കാതെ ഇരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വിഷയത്തില്‍ നടന്‍ സലിംകുമാര്‍ അധികൃതരോട് കാരണം ചോദിച്ചപ്പോഴാണ് തനിക്ക് പ്രായക്കൂടുതല്‍ ഉള്ളതുകൊണ്ടാണ് മേളയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ കോളജില്‍ തന്റെ ജൂനിയറായി പഠിച്ച ആഷിക് അബുവിനും അമല്‍ നീരദിനുമടക്കം മേളയിലേക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ചും സലിംകുമാര്‍ വിശദീകരിച്ചു. ചലച്ചിത്ര മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ 25 തിരിതെളിയിച്ച്…

    Read More »
  • NEWS

    പിഎസ്‌സി റാങ്ക്‌ ലിസ്‌റ്റിലുള്ള എല്ലാവർക്കും ജോലി കിട്ടണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന സമരത്തെക്കുറിച്ച്‌ പ്രശസ്‌ത എഴുത്തുകാരനും മുൻ PSC അംഗവുമായ അശോകൻ ചരുവിൽ എഴുതുന്നു

    ഉദ്യോഗാർത്ഥികളിലെ സംഘടിതരും അസംഘടിതരും. ഏതെങ്കിലും തരത്തിൽ സംഘടിതരായവർ അസംഘടിതർക്കു നേരെ ആക്രമണം അഴിച്ചുവിടുന്നത് ഈ കാലഘട്ടത്തിൻ്റെ സവിശേഷതയാണെന്നു തോന്നുന്നു. സംഘത്തെയും, സംഘടിതശക്തിയേയും മാനവമോചനത്തിൻ്റെ ഉപകരണങ്ങളായി ലോകത്തിൻ്റെ മുമ്പാകെ അവതരിപ്പിച്ച രണ്ടുപേരുണ്ട്. ശ്രീബുദ്ധനും കാൾമാർക്സും. അവർ എന്തായാലും ഇങ്ങനെ ഒരവസ്ഥ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. സംഘടിതർ അസംഘടിതരുടെ കൂടി രക്ഷയാവും എന്നാണ് അവർ കരുതിയത്. ഉദ്യോഗസ്ഥരിൽ മാത്രമല്ല, ഉദ്യോഗാർത്ഥികളിലും സംഘടിത ന്യൂനപക്ഷവും അസംഘടിത ഭൂരിപക്ഷവും ഉണ്ടെന്നു വന്നിരിക്കുന്നു. റാങ്കുലീസ്റ്റുകളിൽ ഉൾപ്പെട്ടവർ ഇന്ന് സംഘടിതരാണ്. യോഗംചേരാനും പണം പിരിക്കാനും സമ്മർദ്ദശക്തിയാവാനും സ്ഥാപിത താൽപ്പര്യക്കാരായ രാഷ്ട്രീയക്കാരുമായി കരാർ ഉറപ്പിക്കാനും അവർക്കു കഴിയുന്നു. തൊഴിലിനു വേണ്ടി അപേക്ഷിച്ചവരും അപേക്ഷിക്കാനിരിക്കുന്നവരും അസംഘടിതരാണ്. നിസ്സഹായരുമാണ്. യു.ഡി.എഫ് / ബി.ജെ.പി.യുടെ രാഷ്ട്രീയതാൽപ്പര്യത്തിനു വേണ്ടി മുട്ടിലിഴയാൻ പോകുന്നവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ് എന്നു നോക്കുക. 1.റാങ്കുലീസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും നിയമനം നൽകുക. 2. അതുവരെ റാങ്കുലീസ്റ്റുകളുടെ കാലാവധി നീട്ടുക. 3. നിലവിലുള്ളതിനു പുറമേ ഭാവിയിൽ ഉണ്ടാകാനിടയുള്ള ഓഴിവുകളും ഇപ്പോൾ റാങ്കുലീസ്റ്റിലുള്ളവർക്ക് നൽകുക. 4. കാലാവധി പൂർത്തിയാക്കി റദ്ദാക്കപ്പെട്ട…

    Read More »
  • Lead News

    കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയിലേക്ക്…

    നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെ കുടുബജീവിതത്തേയും, പോലീസ് സംവിധാനത്തേയും തകർക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ സ്ഥലംമാറ്റ മാനദണ്ഡങ്ങൾക്കെതിരെ ബഹു. കേരള ഹൈക്കോടതിയെ സമീപിക്കാൻ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. സബ് ഇൻസ്‌പെക്ടർ റാങ്ക് മുതൽ മുകളിലോട്ടുള്ള ജീവനക്കാരാണ് ഇത്തരത്തിൽ ട്രാൻസ്ഫർ ചെയ്യപ്പെടുന്നത്. ഇലക്ഷൻ കമ്മീഷന്റെ മാനദണ്ഡങ്ങൾ പ്രകാരം, ഒരു ഉദ്യോഗസ്ഥന് സ്വന്തം ജില്ലയിലും, മൂന്ന് വർഷം തുടർച്ചയായി പ്രവർത്തി എടുത്ത ജില്ലയിലും, 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജോലി നോക്കിയ ജില്ലയിലും, ഇതിനുമപ്പുറം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജോലി നോക്കിയ ജില്ലയിലും SI മുതൽ മുകളിലോട്ടുള്ള റാങ്കിൽ ഉള്ളവരെ നിയമിക്കാൻ പാടില്ല. ഇതിൻെറ അനന്തരഫലം എന്നത് ഈ ഉദ്യോഗസ്ഥന്മാരെ അഞ്ച് ജില്ലകൾക്കപ്പുറത്തേക്ക് സ്ഥലം മാറ്റപ്പെടുന്നു. ഇത് ബഹു. കോടതിയുടെ മുന്നിൽ കൊണ്ടുവരാൻ കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. കേവലം രണ്ട് മാസം മുമ്പ് നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് ഇത്തരത്തിൽ…

    Read More »
  • Lead News

    പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്ത് വിട്ട് അനര്‍ഹരെ പുറത്താക്കണം: മുല്ലപ്പള്ളി

    ഇടതു സര്‍ക്കാര്‍ നടത്തിയ പിന്‍വാതില്‍ നിയമനങ്ങളുടെ കണക്ക് പുറത്തുവിടണമെന്നും അനര്‍ഹമായ എല്ലാ നിയമനങ്ങളും റദ്ദാക്കണമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ക്ക് ശേഷം സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സ്‌സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തലില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. പതിനായിരക്കണക്കിന് നിയമനങ്ങളാണ് ഈ സര്‍ക്കാര്‍ നടത്തിയത്. ഇതെല്ലാം റദ്ദ് ചെയ്യാനുള്ള തീരുമാനമാണോ മന്ത്രിസഭായോഗത്തില്‍ സര്‍ക്കാര്‍ എടുത്തത്. ആ കാര്യം വിശദീകരിക്കണം. താല്‍ക്കാലിക നിയമനങ്ങള്‍ ചട്ടം പാലിച്ചാണോയെന്നത് പത്തു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സര്‍ക്കാര്‍ താല്‍ക്കാലിക നിയമനങ്ങളില്‍ നിന്നും പിന്‍മാറാനുള്ള പ്രധാന കാരണം.ലക്ഷക്കണക്കിന് യുവതീയുവാക്കളാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടുള്ളത്. അവര്‍ക്ക് അര്‍ഹതയുള്ള നിയമനങ്ങള്‍ കൊടുക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ? അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി മറ്റൊരു കബളിപ്പിക്കലെന്ന് മാത്രമേ പറയാനുള്ളൂയെന്നും മുല്ലപ്പള്ളി പറഞ്ഞു. അനര്‍ഹമായ പിന്‍വാതില്‍ നിയമനങ്ങള്‍ റദ്ദാക്കാതെ ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കാനുള്ള നടപടിയാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. സമരത്തിലുള്ള ഉദ്യോഗാര്‍ത്ഥികളുമായി ഒരു ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണ്.ആത്മാര്‍ഥതയും…

    Read More »
  • Lead News

    ‘കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി, ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു”; വിചിത്രവാദവുമായി യുവതി

    പല കൗതുകവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഇന്തോനേഷ്യക്കാരിയായ യുവതിയുടെ പ്രസവകഥയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ‘കാറ്റടിച്ചപ്പോള്‍ ഗര്‍ഭിണിയായി. ഒരുമണിക്കൂറിനുള്ളില്‍ പ്രസവിച്ചു.’ ഈ വിചിത്രവാദമാണ് സിതി എന്ന യുവതി മുന്നോട്ട് വെച്ചിരിക്കുന്നത്. താന്‍ വീട്ടിലെ സ്വീകരണമുറിയില്‍ ഇരിക്കുമ്പോള്‍ ശക്തമായി കാറ്റടിക്കുകയായിരുന്നു. 15 മിനിറ്റുകള്‍ക്ക് ശേഷം വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടന്‍ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു’ യുവതി പറഞ്ഞു. അതേസമയം, പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്‌നന്‍സിയാണ് സിതിയുടേത് എന്നും ഇത്തരം അബദ്ധവാദങ്ങളെ പ്രോല്‍സാഹിപ്പിക്കില്ലെന്നും കമ്യൂണിറ്റി ക്ലിനിക് തലവന്‍ പറഞ്ഞു വാര്‍ത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും സിതിയെ സന്ദര്‍ശിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാല്‍ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

    Read More »
  • LIFE

    മരട് 357 ന് എതിരെ കോടതി വിധി

    അനൂപ് മേനോന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഷീലു എബ്രഹാം, നൂറിന്‍ ഫെറീഫ്, മനോജ് കെ ജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന മരട് 357 എന്ന ചിത്രത്തിന്റെ റിലീസിംഗ് കോടതി തടഞ്ഞു. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് ഫ്‌ളാറ്റ് കേസിന്റെ വിചാരണയെ ചിത്രം സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് കാണിച്ച് ഫ്‌ളാറ്റുകളുടെ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. എറണാകുളം മുന്‍സിഫ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. അബാം മൂവിസിന് വേണ്ടി അബ്രഹാം മാത്യുവും സ്വര്‍ണലയ സിനിമാസിന്റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരംകുളവും ചേര്‍ന്നാണ് മരട് 357 എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറോ മറ്റ് ഭാഗങ്ങളോ പുറത്ത് വിടരുതെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. ഫെബ്രുവരി 19 ന് പ്രദര്‍ശനത്തിനെത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോള്‍ കോടതി വിധിയെത്തുടര്‍ന്ന് വഴിമുട്ടി നില്‍ക്കുന്നത്. സിനിമയെ തകര്‍ക്കാന്‍ ചിലര്‍ ഗൂഡശ്രമം നടത്തുന്നുവെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നുണ്ട്. സിനിമ തകര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇപ്പോള്‍ ഈ കോടതി വിധിയെത്തിയിരിക്കുന്നതെന്നും സംവിധായകനായ…

    Read More »
  • LIFE

    ബിജു മേനോന്‍ ചിത്രം ” ആര്‍ക്കറിയാം” മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തും

    ബിജുമേനോന്‍, ഷറഫുദ്ധീന്‍, പാര്‍വ്വതി തിരുവോത്ത് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ആര്‍ക്കറിയാം മാര്‍ച്ച് 12 ന് തീയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിനും ഫസ്റ്റ് ലുക്ക് പോസ്റ്ററിനും സമൂഹ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു. രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ധനനും, സാനു ജോണ്‍ വര്‍ഗീസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ജി. ശ്രീനിവാസ റെഡ്ഡി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് മഹേഷ് നാരായണനാണ്. ചിത്രത്തിന് പശ്ചാത്തല സംഗീതം നല്‍കിയിരിക്കുന്നത് സഞ്ജയ് ദിവേച്ഛയാണ്. ഗ്രാമീണ പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ആര്‍ക്കറിയാം. ചിത്രത്തില്‍ ബിജു മേനോന്‍ വൃദ്ധനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്.

    Read More »
  • Lead News

    പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്; 7 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സ്വന്തമാക്കി കോണ്‍ഗ്രസ്‌

    പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പിച്ച വിജയം. മോഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ, എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. 2037 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്. ആകെയുളള 109 മുനിസിപ്പല്‍ കൗണ്‍സില്‍ , നഗര്‍ പഞ്ചായത്തുകളില്‍ 77 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. എട്ടിടത്ത് ശിരോമണി അകാലിദളാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപി ഒരിടത്തുപോലും മുന്നേറുന്നില്ല. ഫെബ്രുവരി 14ന് 2,302 വാര്‍ഡുകള്‍ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കര്‍ഷക പ്രതിഷേധം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക് ഏറെ നിര്‍ണായകമാണ് ജനവിധി.

    Read More »
  • Lead News

    സ്വാതന്ത്ര്യത്തിന് ശേഷം കഴുമരം ഏറുന്ന ആദ്യവനിത ഇവരാണ്… കേസ് ഞെട്ടിപ്പിക്കുന്നത്‌

    ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്‌നത്താണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അംറോഹ കൂട്ടക്കൊല. പ്രതിയായ ഷബ്‌നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്‌നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലികൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സലീമും ആയുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതാണ് കൊലപാതകത്തിനുകാരണം. പിന്നീട് അറസ്റ്റിലയാ ഷബ്നത്തിനേയും സലീമിനെയും 2010 ജൂലൈ ഇതുവരെയും ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. അതേസമയം, ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെ വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു. മരണവാറണ്ട് പുറപ്പെടുവിക്കുന്ന പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മധുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രമായ മധുര ജയിലാണ് വധശിക്ഷയ്ക്കായി ഒരുങ്ങുന്നത്. 150 വര്‍ഷം പഴക്കമുളള ഈ ജയിലില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആരേയും തൂക്കിലേറ്റിയിട്ടില്ല അതിനാല്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന…

    Read More »
  • VIDEO

    കാനഡയിലെ മഞ്ഞുകാഴ്ചകൾ -വീഡിയോ

    Read More »
Back to top button
error: