Lead NewsNEWS

പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പ്; 7 മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും സ്വന്തമാക്കി കോണ്‍ഗ്രസ്‌

ഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വമ്പിച്ച വിജയം. മോഗ, ഹോഷിയാര്‍പൂര്‍, കപൂര്‍ത്തല, അബോഹര്‍, പത്താന്‍കോട്ട്, ബറ്റാല, ഭട്ടിന്‍ഡ, എന്നീ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളാണ് കോണ്‍ഗ്രസ് തൂത്തുവാരിയത്. 2037 പേരെയാണ് കോണ്‍ഗ്രസ് മത്സരിപ്പിച്ചത്.

ആകെയുളള 109 മുനിസിപ്പല്‍ കൗണ്‍സില്‍ , നഗര്‍ പഞ്ചായത്തുകളില്‍ 77 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. എട്ടിടത്ത് ശിരോമണി അകാലിദളാണ് ലീഡ് ചെയ്യുന്നത്. അതേസമയം, ബിജെപി ഒരിടത്തുപോലും മുന്നേറുന്നില്ല.

Signature-ad

ഫെബ്രുവരി 14ന് 2,302 വാര്‍ഡുകള്‍ എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസ്, അകാലിദള്‍, ബിജെപി, ആംആദ്മി പാര്‍ട്ടി എന്നീ കക്ഷികളാണ് മത്സരരംഗത്തുള്ളത്. കര്‍ഷക പ്രതിഷേധം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക് ഏറെ നിര്‍ണായകമാണ് ജനവിധി.

Back to top button
error: