Month: February 2021

  • Lead News

    സന്ദീപ് നാഹറിന്റെ മരണം; ഭാര്യയ്ക്കും ഭാര്യാമാതാവിനുമെതിരെ കേസെടുത്തു

    ബോളിവുഡ് നടന്‍ സന്ദീപ് നാസറിനെ ഭരണത്തില്‍ ഭാര്യക്കും ഭാര്യ മാതാവിനെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും ഭാര്യ മാതാവും ഭാര്യയും ചേര്‍ന്ന് തന്റെ ജീവിതം നരക തുല്യമാക്കിയെന്നുമുള്ള പോസ്റ്റ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. അതേസമയം, സന്ദീപിന്റെ കുടുംബവും ഇവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവചരിത്രം പറയുന്ന എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ബോളിവുഡ് ചിത്രത്തില്‍ നടന്‍ സുശാന്ത് സിംഗിനൊപ്പം അഭിനയിച്ച താരമാണ് സന്ദീപ് നാഹര്‍. തിങ്കളാഴ്ച വൈകിട്ടാണ് സന്ദീപിനെ അന്ധേരിക്കടുത്ത് ഓഷിവാരയിലെ ഫ്‌ലാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം സുശാന്ത് മരിച്ച ഞായറാഴ്ച എട്ടുമാസം തികഞ്ഞു ദിവസങ്ങള്‍ക്കു ശേഷമാണ് ഈ സഹ താരത്തിന്റെ മരണവും.

    Read More »
  • NEWS

    കോവിഡ് പശ്ചാത്തലത്തിൽ യാത്ര നിർദ്ദേശം പുതുക്കി ഇന്ത്യ

    കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന്റെ സാന്നിധ്യം ഇന്ത്യയിൽ തിരിച്ചറിഞ്ഞതോടെ പുതിയ യാത്രാ നിർദ്ദേശം പുറത്തിറക്കി. ബ്രസീലിയൻ, ദക്ഷിണാഫ്രിക്കന്‍ വകഭേദങ്ങളാണ് ഇന്ത്യയിൽ തിരിച്ചറിഞ്ഞത്. അതി വേഗം പടരുന്ന വൈറസിന്റെ വകഭേദം ആയതിനാൽ ജാഗ്രതയും നിർദ്ദേശവും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. യുകെ, യൂറോപ്പ്, മധ്യപൂർവേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ഒഴികെയുള്ള രാജ്യാന്തര യാത്രക്കാർക്കാണ് പുതിയ മാർഗനിർദേശം ബാധകമാകുക. യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് യാത്രികർ ആർ ടി പി സി ആർ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പുവരുത്തണം. നേരിട്ട് വിമാനസർവ്വീസ് ഇല്ലാത്ത ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരും ഇതേ നിർദേശം പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദക്ഷിണാഫ്രിക്കൻ വകഭേദം ഇന്ത്യയിൽ നാല് പേരിലും, ബ്രസീൽ വകഭേദം ഒരാളിലുമാണ് കണ്ടെത്തിയത്.

    Read More »
  • Lead News

    ഇടിത്തീ, ഇന്ധന വില വീണ്ടും കൂടി, തുടർച്ചയായ പതിനൊന്നാം ദിനം

    തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഡീസലിന് 33 പൈസയും പെട്രോളിന് 34 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന്റെ വില 91 രൂപ 76 പൈസ ആയിട്ടാണ് ഉയർന്നത്.ഡീസലിന് 86 രൂപ 27 പൈസയും. കൊച്ചിയിൽ ഡീസലിന് 86 രൂപ 64 പൈസയും പെട്രോളിന് 90 രൂപ 4 പൈസയുമാണ് ഇന്നത്തെ നിരക്ക്.

    Read More »
  • LIFE

    കുടുംബ വഴക്കിൽ പോലീസിൻ്റെ പരിഹാരം: ഭാര്യക്കും കാമുകിക്കും ഒപ്പം 3 ദിവസങ്ങൾ വീതം കഴിയാം,ഒരു ദിവസം അവധി

    ആഴ്ച്ചയിൽ മൂന്നുനാൾ ഭാര്യക്കും മക്കൾക്കും ഒപ്പം സന്തുഷ്ടനായി ജീവിക്കാം. മൂന്നു ദിവസം കാമുകിക്കൊപ്പം അടിച്ചു പൊളിക്കാം.ശേഷിക്കുന്ന ഒരു നാൾ ക്ഷീണമകറ്റാൻ ലീവെടുക്കാം. നമ്മുടെ നാട്ടിലെ പൂവാലന്മാർ തുള്ളിച്ചാടാൻ വരട്ടെ. സംഭവം ജാർഖണ്ഡിലാണ്.റാഞ്ചി കൊൽക്കൽ സ്വദേശി രാജേഷ് മഹതോക്ക് എന്ന യുവാവിന് ത്സാർഖണ്ഡ് പോലീസാണ് വിചിത്രമായ ഈ നിർദ്ദേശം നൽകിയത്. രാജേഷ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച് കാമുകിക്കൊപ്പം ഒളിച്ചോടിയതോടെയാണ് നാടകത്തിൻ്റെ തുടക്കം. കാമുകിയുടെ വീട്ടുകാർ പരാതിയുമായി പോലീസിനെ സമീപിച്ചു. രാജേഷ് തങ്ങളുടെ മകളെ തട്ടിക്കൊണ്ടുപോയി എന്നായിരുന്നു പരാതി.അതിനു പിന്നാലെ രാജേഷിൻ്റെ ഭാര്യയും പോലീസിനെ സമീപിച്ചു. തൻ്റെ ഭർത്താവിനെ ഒരജ്ഞാത സ്ത്രീ തട്ടിയെടുത്തു എന്നു പരാതിപ്പെട്ടു. പുലിവാലു പിടിച്ച ത്സാർഖണ്ഡ് പോലീസ് രാജേഷിനെയും കാമുകിയേയും പൊക്കി. പക്ഷേ അപ്പോഴേക്കും രാജേഷ്, കാമുകിയെ യും വിവാഹം ചെയ്തു കഴിഞ്ഞിരുന്നു. യഥാർത്ഥ ഭാര്യ, പക്ഷേ തോറ്റു കൊടുക്കാനൊരുക്കമല്ലായിരുന്നു. തൻ്റെ മക്കൾ അനാഥമാകുമെന്നും ഭർത്താവിനെ തനിക്കു വിട്ടുതരണമെന്നും അവർ വാദിച്ചു. പുതിയ ഭാര്യയും പിന്മാറാൻ കൂട്ടാക്കിയില്ല. ഒടുവിൽ പോലീസ്…

    Read More »
  • NEWS

    മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

    ദീര്‍ഘകാലമായി കുടിശികയുള്ള മോട്ടോര്‍ വാഹന നികുതി തവണകളായി അടയ്ക്കുന്നതിന് അനുമതി നല്‍കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഓംബുഡ്സ്മാനായി മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.എസ് ഗോപിനാഥനെ നിയമിക്കും. കിഫ്ബി വായ്പ ലഭ്യമാക്കി കെഎസ്ആര്‍ടിസി നിരത്തിലിറക്കുന്ന പുതിയ ബസുകള്‍ ഓടിക്കുന്നതിനായി കെഎസ്ആര്‍ടിസി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കുന്നതിന് തീരുമാനിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ 64 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും . ആര്‍ദ്രത്തിന്‍റെ ആദ്യഘട്ടമന്ന നിലയില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും രണ്ടാംഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയുമാണ് കുടുബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരിക്കുകയാണ്. മൂന്നാം ഘട്ടത്തില്‍ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വൈകാതെ അതും പൂര്‍ത്തിയാകും. അതോടെ സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിപുലമായ സൗകര്യങ്ങളോടെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ഐടി വികസനം ഈ സര്‍ക്കാര്‍ വന്നതിനുശേഷം ഐടി മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ്…

    Read More »
  • NEWS

    ലൈഫ് വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

    ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ തീരുമാനിച്ചു. ഓരോ വീടിനും 4 ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പ് പൊതുമേഖലാ ഇന്‍ഷ്വറന്‍സ് കമ്പനിയായ യുണൈറ്റഡ് ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്നാണ് ഇത് നടപ്പാക്കുന്നത്. ആദ്യ മൂന്നുവര്‍ഷത്തേക്കുള്ള പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും. 2,50,547 വീടുകള്‍ക്ക് 8.74 കോടി രൂപയാണ് മൂന്നുവര്‍ഷത്തേക്ക് പ്രീമിയമായി വരുന്നത്. മൂന്നു വര്‍ഷത്തിനു ശേഷം ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷ്വറന്‍സ് പുതുക്കാം.   ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലേയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 4892 പേര്‍ക്ക് കോവിഡ് 19

    കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലം 552, പത്തനംതിട്ട 546, എറണാകുളം 519, കോട്ടയം 506, കോഴിക്കോട് 486, തൃശൂര്‍ 442, തിരുവനന്തപുരം 344, ആലപ്പുഴ 339, മലപ്പുറം 332, കണ്ണൂര്‍ 284, ഇടുക്കി 185, വയനാട് 144, പാലക്കാട് 140, കാസര്‍ഗോഡ് 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ…

    Read More »
  • NEWS

    കത്വ ഫണ്ട് തട്ടിപ്പ്: PK ഫിറോസിനെതിരെ കേസെടുത്തു

    കത്വ ഫണ്ട് തട്ടിപ്പില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ കേസെടുത്തു. മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലത്തിന്റെ പരാതിയില്‍ കുന്നമംഗലം പൊലീസാണ് കേസെടുത്തത്. ഫണ്ട് തട്ടിപ്പിന് ദേശീയ നേതൃത്വത്തെ പഴിചാരി ഒഴിഞ്ഞുമാറുകയായിരുന്നു ഫിറോസ്. ബാങ്ക് അക്കൗണ്ട് വിവരങ്ങളോ പിരിവിന്റെ കൃത്യമായ കണക്കുകളോ പുറത്തുവിടാനോ യൂത്ത് ലീഗ് നേതൃത്വം തയ്യാറായുമില്ല. ഫണ്ട് വെട്ടിപ്പ് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്‌ക്ക് തയ്യാറാകണമെന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ഫിറോസ് വിസമ്മതിച്ചു. ദേശീയ നേതൃത്വത്തെയാണ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്ക് വിളിക്കേണ്ടതെന്നായിരുന്നു ഫിറോസിന്റെ നിലപാട്

    Read More »
  • Lead News

    രാഹുല്‍ ഒരു ദളിത് യുവതിയെ വിവാഹം കഴിക്കണം: രാംദാസ് അഠാവ്‌ലെ

    രാഹുല്‍ ഗാന്ധി ഒരു ദളിത് യുവതിയെ വിവാഹം കഴിച്ച് മഹാത്മഗാന്ധിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ്‌ലെ. ഇതിലൂടെ ജാതിയ കാഴ്ചപ്പാടുകളെ ഇല്ലാതാക്കാന്‍ ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഉപയോഗിച്ചിരുന്ന നാം രണ്ട് നമുക്ക് രണ്ട് എന്ന കുടുംബാസൂത്രണ മുദ്രാവാക്യത്തിന്റെ പ്രചാരണം രാഹുല്‍ ഗാന്ധി ഏറ്റെടുക്കണം.അദ്ദേഹം വിവാഹം കഴിക്കണം ഒരു ദളിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നം അദ്ദേഹം യാഥാര്‍ഥ്യമാക്കണം ഇത് യുവാക്കള്‍ക്കും ഒരു പ്രചോദനം ആകും അഠാവ്‌ലെ പറഞ്ഞു. അതേസമയം ഇതര ജാതിയില്‍പ്പെട്ടവര്‍ വിവാഹം കഴിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2.5 ലക്ഷംരൂപ രാഹുലിന് നല്‍കുമെന്നും അഠാവ്‌ലെ കൂട്ടിച്ചേര്‍ത്തു

    Read More »
  • NEWS

    ജോലി തേടിയെത്തി,മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞു മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ചിത്തരെശ്

    ജീവിത സാഫല്യത്തിന്റ നെറുകയിൽ നിന്നാണ് ഞാൻ ഈ വരികൾ കുറിക്കുന്നത്…!!! ഒരുപാട് പേരുടെ ചോദ്യത്തിന് ഇന്നലെ ഉത്തരം ലഭിച്ചു… അതെ,മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടി കഴിഞ്ഞിട്ടു ഒരു സർക്കാർ ജോലി കിട്ടില്ലേ എന്ന ചോദ്യത്തിന്… പലരും ഈ ചോദ്യം ഉന്നയിച്ചപ്പോൾ വേദനയിൽ ഒതുക്കിയ മൗനത്തോടെയുള്ള ഒരു പുഞ്ചിരിയായിരുന്നു എൻറെ മറുപടി… അപ്പോഴും എൻറെ പ്രതീക്ഷ ഇച്ഛാ ശക്തിയുള്ള ഉള്ള ഒരു മനുഷ്യൻറെ വാക്ക് ആയിരുന്നു… എനിക്ക് വിശ്വാസമായിരുന്നു സഖാവിനെ കാരണം അദ്ദേഹം വെറും വാക്ക് പറയാറില്ല. ശ്രീ പിണറായി വിജയൻ സാർ അദ്ദേഹത്തിന് എൻറെ ഹൃദ്യമായ സ്നേഹം അറിയിക്കുന്നതോടൊപ്പം ബഹുമാനപ്പെട്ട സ്പോർട്സ് മിനിസ്റ്റർ ശ്രീ ഇ പി ജയരാജൻ , അധ്യാപകർ,കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, പ്രത്യേകിച്ച് അഡ്വ.ലിബിൻ സ്റ്റാൻലി തുടങ്ങി എന്നെ സ്നേഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത ഓരോരുത്തർക്കും എൻറെ നന്ദി അറിയിക്കുന്നു. ചിത്തരേശ് നടേശൻ FB

    Read More »
Back to top button
error: