ഇരുപത്തിയഞ്ചാമത് IFFK കൊച്ചി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്ന നടന് സലിം കുമാറിന്റെ പ്രസ്താവനയില്‍ സലിംകുമാര്‍ ഇല്ലങ്കില്‍ ഞങ്ങളും ഇല്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ചലച്ചിത്രമേള ബഹിഷ്കരിക്കുന്നതായി എംപി ഹൈബി ഈഡന് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനി ചടങ്ങില്‍ പങ്കെടുത്താല്‍ തന്നെ പിന്തുണച്ചവരോടുള്ള വഞ്ചനയാവുമെന്നും കൊച്ചുകുട്ടികളെക്കാള്‍ കഷ്ടമാണ് ഐഎഫ്എഫ്കെ ഭാരവാഹികളുടെ പെരുമാറ്റമെന്നും സലിംകുമാര്‍ വിമര്‍ശിച്ചിരുന്നു.
ചലച്ചിത്രമേളയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും നടന് സലിം കുമാറിനെ ഒഴിവാക്കിയ സംഭവം വിവാദമായിരുന്നു. ചടങ്ങില്‍ തിരി തെളിയിക്കുന്ന 25 പുരസ്കാര ജേതാക്കളുടെ ഒപ്പം സലിംകുമാറിനെ പങ്കെടുപ്പിക്കാതെ ഇരുന്നതാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. വിഷയത്തില്‍ നടന് സലിംകുമാര്‍ അധികൃതരോട് കാരണം ചോദിച്ചപ്പോഴാണ് തനിക്ക് പ്രായക്കൂടുതല്‍ ഉള്ളതുകൊണ്ടാണ് മേളയില്‍ നിന്നും ഒഴിവാക്കി നിര്‍ത്തുന്നതെന്നാണ് മറുപടി ലഭിച്ചത്. എന്നാല്‍ കോളജില്‍ തന്റെ ജൂനിയറായി പഠിച്ച ആഷിക് അബുവിനും അമല്‍ നീരദിനുമടക്കം മേളയിലേക്ക് ക്ഷണം ലഭിച്ചതിനെക്കുറിച്ചും സലിംകുമാര്‍ വിശദീകരിച്ചു.
ചലച്ചിത്ര മേള രണ്ടര പതിറ്റാണ്ട് പിന്നിട്ടതിന്റെ ഭാഗമായി ഇന്ന് കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ 25 തിരിതെളിയിച്ച് ഉദ്ഘാടനം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. സരിത തീയേറ്ററിലാണ് ചടങ്ങ് നടത്തുന്നത്. വൈകിട്ട് ആറുമണിക്ക് മന്ത്രി എ കെ ബാലന് ചലചിത്രമേള ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. സലിം കുമാര്‍ വിവാദം രമ്യമായി പരിഹരിക്കുന്നതിന്റെ ഭാഗമായി എന്നോണം അദ്ദേഹത്തിന് മേളയിലേക്ക് ക്ഷണം ലഭിച്ചെങ്കിലും ഇനി താന്‍ മേളക്ക് പങ്കെടുക്കില്ല എന്നാണ് അദ്ദേഹം തീര്‍ത്തു പറയുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന ചലച്ചിത്രമേളയിലേക്ക് ഒരു കോണ്‍ഗ്രസ് അനുഭാവിയെ പങ്കെടുപ്പിക്കുന്നതിലെ രാഷ്ട്രീയമാണ് ഇവിടെ യഥാര്‍ത്ഥ പ്രശ്നം എന്ന് സലിംകുമാര്‍ പറഞ്ഞു. അധികാരികളുടെ ക്ഷണം സ്വീകരിച്ച് ഇനി താന്‍ ഉദ്ഘാടനചടങ്ങില്‍ സംബന്ധിച്ചാല്‍ അത് തനിക്കൊപ്പം നിന്നവരെ ചതിക്കുന്നതിന് തുല്യമാകും എന്നും അദ്ദേഹം പറഞ്ഞു. കൊച്ചു കുട്ടികളേക്കാള്‍ കഷ്ടമാണ് കഎഎഗ ഭാരവാഹികളുടെ പെരുമാറ്റം എന്നും നടന് വിമര്‍ശിച്ചു.
നാല്‍പ്പത്തിയാറ് രാജ്യങ്ങളില്‍ നിന്നുള്ള 80 സിനിമകളാണ് കഎഎഗ ല്‍ ഈ വര്‍ഷം പ്രദര്‍ശിപ്പിക്കുന്നത്. ജാസ്മില സബാനിക് സംവിധാനം ചെയ്ത ബോസ്നിയന്‍ ചിത്രം ക്വോ വാഡിസ് ഐഡയാണ് മേളയുടെ ഉദ്ഘാടന ചിത്രം. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ മേളയില്‍ പങ്കെടുപ്പിക്കൂ.