ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി ഒരു വനിത വധശിക്ഷയ്ക്ക് വിധേയയാകുന്നു. ഉത്തര്‍പ്രദേശിലെ അംറോഹ കൂട്ടക്കൊലക്കേസിലെ പ്രതി ഷബ്‌നത്താണ് വധശിക്ഷയ്ക്ക് വിധേയയാകുന്നത്. 2008 ഏപ്രിലില്‍ രാജ്യത്തെ നടുക്കിയ സംഭവമായിരുന്നു അംറോഹ കൂട്ടക്കൊല. പ്രതിയായ ഷബ്‌നവും കാമുകനായ സലീമും ചേര്‍ന്ന് ഷബ്‌നത്തിന്റെ കുടുംബത്തിലെ ഏഴുപേരെ കോടാലികൊണ്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സലീമും ആയുള്ള ബന്ധത്തിന് കുടുംബം തടസ്സം നിന്നതാണ് കൊലപാതകത്തിനുകാരണം. പിന്നീട് അറസ്റ്റിലയാ ഷബ്നത്തിനേയും സലീമിനെയും 2010 ജൂലൈ ഇതുവരെയും ജില്ലാ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചു. അതേസമയം, ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിപ്പോയി. ഇതോടെ വധശിക്ഷയ്ക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
മരണവാറണ്ട് പുറപ്പെടുവിക്കുന്ന പിന്നാലെ ഷബ്‌നത്തിന്റെ ശിക്ഷ നടപ്പാക്കുമെന്നാണ് മധുര ജയില്‍ സീനിയര്‍ സൂപ്രണ്ട് ശൈലേന്ദ്ര കുമാര്‍ പറയുന്നത്. അതേസമയം, സംസ്ഥാനത്ത് വനിതകളെ തൂക്കിലേറ്റുന്ന ഏക കേന്ദ്രമായ മധുര ജയിലാണ് വധശിക്ഷയ്ക്കായി ഒരുങ്ങുന്നത്. 150 വര്‍ഷം പഴക്കമുളള ഈ ജയിലില്‍ സ്വാതന്ത്ര്യത്തിന് ശേഷം ആരേയും തൂക്കിലേറ്റിയിട്ടില്ല അതിനാല്‍ ആദ്യമായി തൂക്കിക്കൊല്ലുന്ന വനിത ഷബ്‌നമായിരിക്കുമെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിലവില്‍ ഷബ്‌നം ബറേലിയിലെ ജയിലിലും സലിം ആഗ്രയിലെ ജയിലിലുമാണ്.