Month: January 2021

  • NEWS

    40 കിലോമീറ്ററോളം പിന്നാലെ ഓടി പോലീസ്: പ്രതികൾ രക്ഷപ്പെട്ടത് കെഎസ്ആർടിസി ബസിൽ

    പത്തനംതിട്ടയില്‍ നിന്നും സ്ത്രീയുടെ മാലപൊട്ടിച്ചോടിയ പ്രതികൾക്കായി സിനിമാസ്റ്റൈൽ തിരച്ചിൽ നടത്തി കേരള പോലീസ്. പോലീസ് പ്രതികളെ പിന്തുടർന്നത് 40 കിലോമീറ്ററോളം. പോലീസിന് പിടികൊടുക്കാതെ ചടയമംഗലത്തെ കാട്ടിൽ ഒളിച്ച പ്രതികൾക്കുവേണ്ടി അഗ്നിരക്ഷാസേന ഉൾപ്പെടെ തിരച്ചിലിനായി രംഗത്തിറങ്ങി. പക്ഷേ അത്രയും പേരുടെ കണ്ണുവെട്ടിച്ച് പ്രതികൾ കെഎസ്ആർടിസി ബസിൽ കയറി സ്ഥലം വിട്ടു. പക്ഷേ വിധി അപ്പോഴും അവർക്കെതിരായിരുന്നു. ഒടുവില്‍ ആയൂരില്‍ വെച്ച് നാട്ടുകാരുടെ സഹായത്തോടെ പ്രതികളെ പൊലീസ് ഓടിച്ചിട്ടു പിടിച്ചു. ആലങ്കോട് സ്വദേശി കാശിനാഥ്, കടയ്ക്കാവൂർ സ്വദേശി അജിത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. പത്തനംതിട്ടയില്‍ നിന്നും സ്ത്രീയുടെ മാല പൊട്ടിച്ചോടിയ സംഘത്തെ പറ്റി വയർലെസ് സന്ദേശം പൊലീസിന് ലഭിക്കുകയായിരുന്നു. വയർലെസ് സന്ദേശം ലഭിച്ച ഉടനെ പോലീസ് പരിശോധന കർശനമാക്കി. പ്രതികളുടെ വസ്ത്രധാരണത്തെ പറ്റിയും വയർലെസ് സന്ദേശത്തിൽ പ്രത്യേകം പരാമർശിച്ചിരുന്നതു കൊണ്ടുതന്നെ പൊലീസ് സംഘത്തിന് പെട്ടെന്ന് ആളുകളെ ശ്രദ്ധയില്‍ പെട്ടു. പോലീസിനെ കണ്ട് പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുകയും പിന്നീട് പൊലീസ് സംഘം ഇവർക്കു പിന്നാലെ പായുകയുമായിരുന്നു.…

    Read More »
  • LIFE

    അടിമുടി ആകാംക്ഷ ഉണർത്തി അജഗജാന്തരം

    അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളക്കരയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് ആൻറണി വർഗീസ് എന്ന പെപ്പേ. ഇതുവരെ അഭിനയിച്ചിരിക്കുന്നത് ആകെ മൂന്നു ചിത്രങ്ങളിൽ മാത്രമാണെങ്കിലും പ്രേക്ഷകർക്കിടയിൽ താരത്തിന് വലിയ സ്വീകാര്യതയുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ട് എന്ന ചിത്രത്തിലൂടെ ഓസ്കാർ വേദിയിൽ വരെ എത്താൻ താരത്തിന് ആയിട്ടുണ്ട്. ആന്റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിന് വലിയ തരത്തിലുള്ള പ്രേക്ഷക പിന്തുണയും സ്വീകാര്യതയും ആണ് ലഭിച്ചത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആൻറണി വർഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. പേരിലെ പുതുമ കൊണ്ട് തന്നെ ചിത്രം നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ഉത്സവ പറമ്പിലേക്ക് ആനയുമായി എത്തുന്ന പാപ്പാനും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറഞ്ഞ സംഭവങ്ങളെക്കുറിച്ചും ആണ് ചിത്രം സംവദിക്കുന്നത്. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ തന്നെ അഭിനയ രംഗത്തേക്ക് കടന്നുവന്ന കിച്ചു ടെല്ലസ്,…

    Read More »
  • NEWS

    അഴിഞ്ഞാട്ടം തുടരുന്ന ഓൺലൈൻ വായ്പ ആപ്പുകൾ

    സംസ്ഥാനത്ത് ഓൺലൈൻ വായ്പ ആപ്പുകളുടെ അഴിഞ്ഞാട്ടം തുടരുന്നു. ഇരയുടെ പേരില്‍ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ റാക്കറ്റിന്റെ പുതിയ തന്ത്രം. സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്ക് അടക്കം തന്റെ പേരില്‍ അശ്ലീല സന്ദേശങ്ങളും നഗ്ന ദൃശ്യങ്ങളും അയച്ചു കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ ഒരു അധ്യാപകൻ. ഇതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഓൺലൈൻ വായ്പാ ആപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായി എന്നാണ് ആരോപണം. ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യത്തിനാണ് തിരുവനന്തപുരം സ്കൂളിലെ അധ്യാപകന്‍ ഓൺലൈൻ വായ്പ ആപ്പിൽ നിന്നും പണം സ്വീകരിച്ചത്. ഇത് തിരിച്ചടയ്ക്കാന്‍ മറ്റു പല ഓൺലൈൻ വായ്പ ആപ്പിൽ നിന്നും പണം എടുക്കേണ്ടി വന്നു. പലിശ പെരുകി വലിയ തുകയായതോടെ തിരിച്ചടവ് മുടങ്ങി. വായ്പയുടെ കാര്യം അന്വേഷിച്ചു വിളിക്കുന്നവർ ഫോൺ എടുത്താൽ കേട്ടാലറയ്ക്കുന്ന തെറിയാണ് പറയുന്നത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് അധ്യാപകന്റെ പേരിൽ നഗ്ന ചിത്രങ്ങളും വീഡിയോകളും അസഭ്യവും സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ സന്ദേശമായി പ്രചരിപ്പിച്ചു തുടങ്ങിയത്. കാര്യമറിഞ്ഞതോടെ അധ്യാപകന്‍ മാനസികമായി തകർന്നു.…

    Read More »
  • NEWS

    കെപിസിസി അധ്യക്ഷ പദവിക്ക് മോഹം ഇല്ലെന്ന് കെ സുധാകരൻ, പാർട്ടി ഏൽപ്പിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും സുധാകരൻ

    താൻ ഒരു ആർത്തി പണ്ടാരം അല്ല. കെപിസിസി അധ്യക്ഷ പദവി ലഭിക്കാൻ ചരടുവലികൾക്ക് താനില്ലെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുകയാണെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെ മുന്നിലും കൈനീട്ടാൻ തയ്യാറല്ലെന്നും സുധാകരൻ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻചാണ്ടിയുടെ വരവ് ആത്മവിശ്വാസം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞാൽ പുതിയ ആളെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പത്തംഗ പ്രചരണ കമ്മിറ്റി അംഗമാണ്. അതിനാൽ കേരളത്തിലുടനീളം പ്രചാരണം നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു.

    Read More »
  • Lead News

    ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം, ഓസ്ട്രേലിയ മൂന്നിലേക്ക് പതിച്ചു

    ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ഓസ്ട്രേലിയയുമായുള്ള നാലാം ടെസ്റ്റിലെ തകർപ്പൻ ജയം ആണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാൻ കാരണം. ബോർഡർ – ഗവാസ്കർ ട്രോഫി സീരിസിൽ 2-1 നാണ് ഇന്ത്യ പരമ്പര കരസ്ഥമാക്കിയത്. ബ്രിസ്ബെയിനിൽ 328 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. റിഷബ് പന്തിന്റെയും ചെതേശ്വർ പൂജാരയുടെയും കരുത്തൻ ഇന്നിംഗ്സുകൾ ആണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്. ഗാബ ജയത്തോടെ ഇന്ത്യക്ക് ലഭിച്ചത് 30 പോയിന്റ് ആണ്. ഇതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. ന്യൂസിലാൻഡ് ആണ് രണ്ടാം സ്ഥാനത്ത്.

    Read More »
  • NEWS

    12 കോടിയുടെ ഭാഗ്യശാലിയെ കണ്ടെത്തി, ക്രിസ്മസ്- പുതുവത്സര ബംപർ തെങ്കാശി സ്വദേശി ഷറഫുദ്ദീന്

    സംസ്ഥാന സർക്കാരിന്റെ ക്രിസ്മസ് പുതുവത്സര ബംബർ ലോട്ടറി തെങ്കാശി സ്വദേശി ഷറഫുദ്ദീന്. കഴിഞ്ഞ നാലു വർഷമായി ബൈക്കിൽ ലോട്ടറി ടിക്കറ്റുകൾ വിൽപ്പന നടത്തുന്ന ആളാണ് ഷറഫുദ്ദീൻ. ആര്യങ്കാവിൽ നിന്നാണ് ഷറഫുദ്ദീൻ ടിക്കറ്റ് വാങ്ങിയത്. സ്ഗ് 358753 എന്ന ടിക്കറ്റിനാണ് സമ്മാനം. സബീന യാണ് ഭാര്യ മകൻ പർവേഷ് മുഷറഫ്.

    Read More »
  • Lead News

    തിരുവനന്തപുരത്ത് ബിജെപിയിൽ കലാപം

    തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുവനന്തപുരത്ത് ബിജെപിയിൽ കലാപത്തിന് കാരണമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിച്ചത് ആരാണെന്നതിനെ ചൊല്ലിയാണ് തർക്കം. പാറശ്ശാല, വർക്കല മണ്ഡലം പ്രസിഡണ്ടുമാർ രാജിവെച്ചു. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു. ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിക്കും എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ 35 സീറ്റുകളുമായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു.ഉറച്ചതെന്നു പാർട്ടി കരുതിയ ആറ്റുകാൽ, ശ്രീവരാഹം സീറ്റുകൾ കൈമോശം വന്നു. 11 സിറ്റിംഗ് സീറ്റുകൾ ആണ് പാർട്ടിക്ക് നഷ്ടമായത്. തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ട് എസ് കെ പി രമേശിന്റെ നടപടികൾ പാർട്ടിയുടെ തോൽവിക്ക് കാരണമായി എന്നാണ് ആരോപണം. രമേശും 2 ജനറൽ സെക്രട്ടറിമാരും തമ്മിലുള്ള വൈരം പാർട്ടിയെ തോൽവിയിലേക്ക് നയിച്ചു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഒരു ജനറൽ സെക്രട്ടറിയുടെ ഭാര്യയെ തോൽപ്പിക്കണം എന്ന് രമേശ് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം തെരഞ്ഞെടുപ്പുകാലത്ത് പുറത്തുവന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. സീറ്റ് ലഭിക്കാത്തതുകൊണ്ട് രമേശ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്നു എന്ന ആരോപണം ശക്തമാണ്.

    Read More »
  • NEWS

    കടയ്ക്കാവൂരിൽ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അമ്മക്ക് ജാമ്യം നൽകുന്നതിനെതിരെ സർക്കാർ

    തിരുവനന്തപുരം കടക്കാവൂരിൽ മകനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ പ്രതിയായ അമ്മയ്ക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ ഹൈക്കോടതിയിൽ എതിർത്തു. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. ഇത് കുടുംബപ്രശ്നം മാത്രമല്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. അമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. ചില മരുന്നുകൾ അമ്മ കുട്ടിക്ക് നൽകിയതായി മൊഴിയുണ്ട്. പരിശോധനയിൽ ഈ മരുന്ന് കണ്ടെത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കാൻ ഹൈക്കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു. കേസ് ഡയറി കൂടി പരിശോധിച്ച ശേഷമായിരിക്കും ജാമ്യാപേക്ഷയിൽ തീരുമാനം ഉണ്ടാകുക.

    Read More »
  • NEWS

    കടയില്‍ പോയി വരാൻ വൈകി:എട്ടുവയസ്സുകാരന്റെ കാൽപാദങ്ങള്‍ പൊള്ളിച്ചു

    കടയില്‍ നിന്നും സാധനങ്ങൾ വാങ്ങി വരാൻ താമസിച്ചതിന്റെ പേരിൽ എട്ടുവയസ്സുകാരന്റെ കാല്‍ പാദത്തിൽ തേപ്പുപെട്ടിയും ചട്ടുകവും വെച്ച് പൊള്ളിച്ച്ക്രൂര പീഡനം. സംഭവത്തില്‍ അരുൺ പ്രിൻസ് എന്ന ചെറുപ്പക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കുട്ടിയുടെ ബന്ധുവാണ് എന്ന് പറയുന്നുണ്ടെങ്കിലും കൃത്യമായ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. തൈക്കുടം ഉദയ റോഡില്‍ താമസിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അരുൺ പ്രിൻസിന്റെ ക്രൂരപീഡനത്തിന് ഇരയായത്. രണ്ട് കാൽപാദങ്ങളുടെ താഴെയും നന്നായി പൊള്ളിയ പാടുകൾ ഉണ്ട്. ഇതോടൊപ്പം കുട്ടിയുടെ ശരീരത്തിന്റെ പല ഭാഗത്തും മുറിവുകൾ ഉണ്ട്. അയൽക്കാർ കുട്ടിയുടെ വിവരം വാട്സാപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയുടെ ശരീരത്തിൽ കാണുന്ന മുറിവുകൾ എല്ലാം ഈ മാസം സംഭവിച്ചതാണ് എന്നാണ് വിദഗ്ധർ പറയുന്നത്. കാല്‍ പാദത്തിലെ പൊള്ളലുകൾക്ക് ഒരാഴ്ച പഴക്കമുണ്ട്. കുട്ടിയുടെ വീട്ടിലെത്തിയ തൈക്കുടം ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് മരട് പോലീസിന് കുട്ടിയുടെ വിവരം കൈമാറിയത്‌. പോലീസ് വീട്ടിലെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. കുട്ടിയുടെ അച്ചന്‍…

    Read More »
  • Lead News

    ഗാബ സ്റ്റേഡിയത്തില്‍ വിജയഗാഥ രചിച്ച് ടീം ഇന്ത്യ

    ട്വൻറി 20 ക്രിക്കറ്റിനടോട് കിടപിടിക്കുന്ന ആവേശവും ഉദ്വേഗവും ആകാംക്ഷയും നിറച്ച് ഗാബ സ്റ്റേഡിയത്തിൽ വിജയം രചിച്ച് ഇന്ത്യൻ ടീം. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് എന്ന വിജയലക്ഷത്തിലേക്ക് 18 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ ടീം ജയിച്ചു കയറിയത്. തുടക്കം മുതൽ ഒടുക്കം വരെ ആവേശവും ആകാംഷയും നിലനിർത്തിയ കളി പ്രേക്ഷകരെ ഒരുപോലെ കോരിത്തരിപ്പിച്ചു. ഇന്നത്തെ വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ആദ്യ ടെസ്റ്റിൽ 1-0 ന് ഇന്ത്യൻ ടീമിന് തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തം പേരിൽ ആക്കിയത്. മത്സരത്തില്‍ എടുത്തു പറയേണ്ടത് ഋഷഭ് പന്തിന്റെ ഇന്നിംഗ്സ് ആണ്. 138 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയാണ് ഋഷഭ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശുഭ്മാന്‍ ഗില്‍ ആരംഭിച്ച പോരാട്ടത്തിന് വീര്യം പകർന്നു കൊണ്ട് പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജാരയും, ഋഷഭ് പന്തും, വാഷിങ്ടണ്‍…

    Read More »
Back to top button
error: