Lead NewsNEWS

തിരുവനന്തപുരത്ത് ബിജെപിയിൽ കലാപം

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ തിരിച്ചടി തിരുവനന്തപുരത്ത് ബിജെപിയിൽ കലാപത്തിന് കാരണമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിച്ചത് ആരാണെന്നതിനെ ചൊല്ലിയാണ് തർക്കം. പാറശ്ശാല, വർക്കല മണ്ഡലം പ്രസിഡണ്ടുമാർ രാജിവെച്ചു. തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു.

ഇത്തവണ തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം പിടിക്കും എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാൽ 35 സീറ്റുകളുമായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നു.ഉറച്ചതെന്നു പാർട്ടി കരുതിയ ആറ്റുകാൽ, ശ്രീവരാഹം സീറ്റുകൾ കൈമോശം വന്നു. 11 സിറ്റിംഗ് സീറ്റുകൾ ആണ് പാർട്ടിക്ക് നഷ്ടമായത്. തിരുവനന്തപുരം മണ്ഡലം പ്രസിഡണ്ട് എസ് കെ പി രമേശിന്റെ നടപടികൾ പാർട്ടിയുടെ തോൽവിക്ക് കാരണമായി എന്നാണ് ആരോപണം. രമേശും 2 ജനറൽ സെക്രട്ടറിമാരും തമ്മിലുള്ള വൈരം പാർട്ടിയെ തോൽവിയിലേക്ക് നയിച്ചു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

ഒരു ജനറൽ സെക്രട്ടറിയുടെ ഭാര്യയെ തോൽപ്പിക്കണം എന്ന് രമേശ് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം തെരഞ്ഞെടുപ്പുകാലത്ത് പുറത്തുവന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കി. സീറ്റ് ലഭിക്കാത്തതുകൊണ്ട് രമേശ് തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനിന്നു എന്ന ആരോപണം ശക്തമാണ്.

Back to top button
error: