Month: January 2021
-
NEWS
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖാപിച്ച്ജനാധിപധ്യ കർഷക യൂണിയൻ നേതാക്കൾ ദില്ലിക്ക്
തൊടുപുഴ :ദില്ലി കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജനുവരി 26 ന് നടക്കുന്ന സമാന്തര റിപ്പബ്ലിക് ദിന പരേഡിൽ ജനാധിപധ്യ കർഷക യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ കെ ഷംസുദീൻ പങ്കെടുക്കും. തൊടുപുഴയിൽ ഷംസുദീന് യാത്രയയപ്പ് നൽകി. വർക്കിംഗ് ചെയർമാൻ പി. സി ജോസഫ്, ജനറൽ സെക്രട്ടറി ജോർജ് ആഗസ്റ്റിൻ, നേതാക്കളായ ഡോക്ടർ സി.റ്റി ഫ്രാൻസിസ്,എം ജെ ജോൺസൺ, അഡ്വക്കേറ്റ് മിഥുൻ സാഗർ, അഡ്വക്കേറ്റ് ഷാജി തെങ്ങും പിള്ളി, സോനു ജോസഫ്, ബേബി മാണിശ്ശേരി, ജോബി പോളക്കുളം, കെ. ഒ ജോർജ് എന്നിവർ പ്രസംഗിച്ചു.
Read More » -
LIFE
ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് കൂടി തുക അനുവദിച്ചു,അനുവദിച്ചത് 32.92 ലക്ഷം രൂപ
തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിന്റെ ഉന്നമനത്തിനായി നടപ്പിലാക്കി വരുന്ന ക്ഷേമപദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ലിംഗഭേദവുമായി ബന്ധപ്പെട്ട് പ്രതിസന്ധികള്‍ക്ക് പരിഹാരമായ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ധനസഹായം. സ്ത്രീയില്‍ നിന്ന് പുരുഷനിലേയ്ക്ക് (ട്രാന്‍മെന്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരാമാവധി 5 ലക്ഷം രൂപയായും, പുരുഷനില്‍ നിന്നും സ്ത്രീയിലേയ്ക്ക് (ട്രാന്‍സ് വുമണ്‍) മാറുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി പരമാവധി 2.50 ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ച് 54 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ ലിസ്റ്റില്‍ പെടാതെപോയ 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് (ട്രാന്‍സ് വുമണ്‍) കൂടി ധനസഹായം നല്‍കുന്നതിനായാണ് ഈ തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. നടപ്പുവര്‍ഷം ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളില്‍ ട്രാന്‍സ് വുമണ്‍ വിഭാഗത്തില്‍ 54 പേരും ട്രാന്‍സ്‌മെന്‍ വിഭാഗത്തില്‍ 27 പേരുമായി ആകെ…
Read More » -
Lead News
പാർട്ടി കാലുവാരിയെന്ന് പറഞ്ഞിട്ടില്ല:മന്ത്രി ജി സുധാകരൻ
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താൻ അമ്പലപ്പുഴ മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് ജി സുധാകരൻ. ഈ കാര്യത്തെപ്പറ്റി പാർട്ടിയിൽ ആലോചന ഒന്നും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇലക്ഷനില്‍ മത്സരിക്കാന്‍ പുതിയ ആളുകൾ വരുന്നത് സന്തോഷം ആണെന്നും താൻ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍പ് കായംകുളത്തുനിന്നും മത്സരിച്ചപ്പോൾ തന്നെ തോൽപ്പിച്ചതും കാലു വാരിയതും പാർട്ടിയാണെന്ന് താൻ എങ്ങും പറഞ്ഞിട്ടില്ല. അതേസമയം കായംകുളത്ത് മത്സരിച്ചപ്പോൾ തന്നെ ചില ആളുകൾ കാലുവാരി എന്നത് സത്യം ആണെന്ന് അദ്ദേഹം പറഞ്ഞു. മുട്ടേല്‍ പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പോസ്റ്ററിൽ നിന്നും യു പ്രതിഭ എംഎൽഎ യെ ഒഴിവാക്കിയത് പാർട്ടി അറിഞ്ഞിട്ടില്ല എന്നും ഇതുമായി പാർട്ടിക്ക് ബന്ധമില്ല എന്നും അദ്ദേഹം പറഞ്ഞു.
Read More » -
Lead News
പോക്സോ കേസിൽ ഇരയായ പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം
പോക്സോ കേസില്‍ ഇരയായി സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന പെൺകുട്ടിക്ക് തിരികെ വീട്ടിലെത്തിയപ്പോൾ വീണ്ടും ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. 2016-17 വർഷങ്ങളിൽ പോക്സോ കേസില്‍ ഇരയാകേണ്ടി വന്ന പെൺകുട്ടിയെ ജില്ലാ ശിശുക്ഷേമസമിതി മഞ്ചേരിയിലെ അഭയകേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കുട്ടിയെ തിരികെ വീട്ടിലേക്ക് മടക്കി അയച്ചത്. മലപ്പുറം പാണ്ടിക്കാട് സ്വദേശിനിയായ 17 വയസ്സുകാരിക്ക് തിരികെ വീട്ടിൽ എത്തിയ ശേഷവും അഞ്ചുതവണ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 41 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട 20 പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ വീട്ടിൽ നിന്നും കാണാതായ പെൺകുട്ടിയെ പാലക്കാട്ട് നിന്നാണ് പോലീസ് കണ്ടെത്തിയത് തുടർന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പാലക്കാട്ടു നിന്നും പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് പോലീസ് മലപ്പുറം ശിശുക്ഷേമ സമിതിക്കു മുമ്പിൽ ഹാജരാക്കി.
Read More » -
LIFE
ചലച്ചിത്രതാരം തബുവിന്റെ ഇന്‍സ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു
പ്രശസ്ത ചലച്ചിത്രതാരം തബുവിന്റെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ തന്നെയാണ് താരം അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്തുവിട്ടത്. ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വരുന്ന ലിങ്കുകൾ ഒന്നും ക്ലിക്ക് ചെയ്യരുത് എന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പും നൽകി. ബോളിവുഡ് സുന്ദരിമാരായ ഇഷാ ഡിയോളിനും ഫറാ ഖാനും പിന്നാലെയാണ് തബുവും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടവരുടെ ലിസ്റ്റിലേക്ക് എത്തിയത്.
Read More » -
Lead News
കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം മൂന്ന് അക്കത്തിൽ എത്താൻ ജൂലൈ വരെ കാത്തിരിക്കണം
ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമാണ് ഇന്ന് കേരളം. മറ്റു സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ എത്തിനിൽക്കുന്ന സാഹചര്യത്തിലും കേരളത്തിൽ ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിപ്പെടാൻ ജൂലൈ വരെ കാത്തിരിക്കണം എന്ന് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ. ഇപ്പോഴത്തെ പ്രതിദിന കണക്കിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആകെ മരണനിരക്ക് ഉയരാത്തത് കേരളത്തിന്റെ നേട്ടമാണെന്നും മുഖ്യമന്ത്രിയുടെ കോവിഡ് ഉപദേഷ്ടാവ് രാജീവ് സദാനന്ദൻ പറഞ്ഞു. പ്രതിദിന കോവിഡ് രോഗികൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന്റെ തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞദിവസം 3081 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കര്‍ണാടക, പശ്ചിമബംഗാൾ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലൊക്കെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെ എത്തി. കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ പ്രതിദിനം കണക്കിൽ ഏറ്റവും മുൻപിൽ മഹാരാഷ്ട്രയും തൊട്ട് പിന്നില്‍ കേരളവുമാണ്. കേരളത്തിൽ വ്യാപകമായി നടത്തുന്ന ആൻറിജൻ പരിശോധനയുടെ ഫലം പൂർണ്ണമായും വിശ്വസിക്കാനാവില്ല. ആൻറിജൻ പരിശോധനയിൽ നെഗറ്റീവ് ആകുന്നവരിലും കോവിഡ്…
Read More » -
Lead News
കെ. സുധാകരന്‍ കെപിസിസി താത്കാലിക അധ്യക്ഷനായേക്കും,മുല്ലപ്പള്ളി കല്പറ്റയിൽ മത്സരിച്ചേക്കും
കെ. സുധാകരന്‍ കെപിസിസി താത്കാലിക അധ്യക്ഷനായേക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്. മുല്ലപ്പള്ളി കല്പറ്റയിൽ മത്സരിച്ചേക്കും. കെപിസിസി അധ്യക്ഷനാകാനുള്ള താത്പര്യം നേരത്തെ തന്നെ കെ.സുധാകരന്‍ പ്രകടിപ്പിച്ചിരുന്നു. കെ. സുധാകരനെ താത്കാലിക അധ്യക്ഷനാക്കുന്നത് ഗുണകരമാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയുടെ പിന്തുണ കെ. സുധാകരനുണ്ട്.കോൺഗ്രസിന്റെ സംഘടനാ ശക്തി വർധിപ്പിക്കാനാണ് സുധാകരനെ പോലെ ശക്തനായ നേതാവിനെ കൊണ്ട് വരുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായാൽ ഉടന്‍ തന്നെ കെ. സുധാകരന്‍ കെപിസിസിയുടെ താത്കാലിക അധ്യക്ഷനായേക്കും.
Read More » -
NEWS
പരിശോധന വ്യാപകം: എംഎൽഎമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കി
എംഎല്‍എമാരും ഉദ്യോഗസ്ഥരും നിയമസഭയില്‍ എത്തിയത് വാഹനങ്ങളിലെ മറ നീക്കി. സാധാരണക്കാർക്ക് വൻതുക പിഴയീടാക്കുമ്പോൾ ഓപ്പറേഷൻ സ്ക്രീനിനെ വകവെക്കാതെ മന്ത്രിമാരും എംഎൽഎമാരും ഉന്നത ഉദ്യോഗസ്ഥരും കൂളിങ് സ്റ്റിക്കറുകൾ മാറ്റാതെയും കർട്ടനുകളിട്ടും വാഹനങ്ങളിലെത്തുന്നത് ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എമാരും ഉദ്യോഗസ്ഥരും വാഹനങ്ങളിലെ മറനീക്കിയിരിക്കുന്നത്. കര്‍ട്ടനും കൂളിങ് ഫിലിമുകളുമിട്ട വാഹനം പിടിക്കപ്പെട്ടാൽ പിഴ ഉറപ്പാണ്. മൂന്ന് ദിവസത്തിനകം കൂളിങ് ഫിലിമും കർട്ടനും മാറ്റി ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തുകയും പിഴയടക്കുകയും വേണം. വീണ്ടും പിടിക്കപ്പെട്ടാൽ രജിസ്ട്രേഷൻ വരെ റദ്ദാക്കാം.അതേസമയം, നിർമ്മാണത്തിൽ തന്നെ കൂളിങ് ഉള്ള ഗ്ലാസുകൾ ഉപയോഗിക്കുന്നതിനു വിലക്കില്ല.
Read More » -
Lead News
അഭയ കേസിൽ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
അഭയ കേസിൽ തിരുവനന്തപുരം സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാദർ തോമസ് എം കോട്ടൂർ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീൽ കോടതി പിന്നീട് പരിഗണിക്കും.അപ്പീൽ പരിഗണിച്ച് തീർപാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹർജി പ്രതി ഉടൻ നൽകും. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്‍റെ വിചാരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതി ആരോപിക്കുന്നത്. കേസിലെ 49-ാം സാക്ഷി അടയ്ക്കാ രാജുവിന്‍റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ ഫാദർ തോമസ് എം കോട്ടൂർ വ്യക്തമാക്കുന്നു. ഡിസംബർ 23 നാണ് അഭയ കേസിൽ ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ…
Read More » -
VIDEO