NEWS

കെപിസിസി അധ്യക്ഷ പദവിക്ക് മോഹം ഇല്ലെന്ന് കെ സുധാകരൻ, പാർട്ടി ഏൽപ്പിച്ചാൽ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും സുധാകരൻ

താൻ ഒരു ആർത്തി പണ്ടാരം അല്ല. കെപിസിസി അധ്യക്ഷ പദവി ലഭിക്കാൻ ചരടുവലികൾക്ക് താനില്ലെന്ന് കെ സുധാകരൻ പറഞ്ഞു. പാർട്ടി ഏൽപ്പിക്കുകയാണെങ്കിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരുടെ മുന്നിലും കൈനീട്ടാൻ തയ്യാറല്ലെന്നും സുധാകരൻ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ തെറ്റില്ലെന്നും ഉമ്മൻചാണ്ടിയുടെ വരവ് ആത്മവിശ്വാസം ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു. മുല്ലപ്പള്ളി മത്സരിക്കുന്നതിൽ ആർക്കും അഭിപ്രായ വ്യത്യാസം ഇല്ല. കെപിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞാൽ പുതിയ ആളെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ പത്തംഗ പ്രചരണ കമ്മിറ്റി അംഗമാണ്. അതിനാൽ കേരളത്തിലുടനീളം പ്രചാരണം നടത്തുമെന്നും കെ സുധാകരൻ പറഞ്ഞു.

Back to top button
error: