Lead NewsNEWS

ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം, ഓസ്ട്രേലിയ മൂന്നിലേക്ക് പതിച്ചു

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. ഓസ്ട്രേലിയയുമായുള്ള നാലാം ടെസ്റ്റിലെ തകർപ്പൻ ജയം ആണ് ഇന്ത്യയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാൻ കാരണം.

ബോർഡർ – ഗവാസ്കർ ട്രോഫി സീരിസിൽ 2-1 നാണ് ഇന്ത്യ പരമ്പര കരസ്ഥമാക്കിയത്. ബ്രിസ്ബെയിനിൽ 328 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. റിഷബ് പന്തിന്റെയും ചെതേശ്വർ പൂജാരയുടെയും കരുത്തൻ ഇന്നിംഗ്സുകൾ ആണ് ഇന്ത്യയെ വിജയ തീരത്ത് എത്തിച്ചത്.

ഗാബ ജയത്തോടെ ഇന്ത്യക്ക് ലഭിച്ചത് 30 പോയിന്റ് ആണ്. ഇതോടെ ഓസ്ട്രേലിയ മൂന്നാം സ്ഥാനത്തേക്ക് പതിച്ചു. ന്യൂസിലാൻഡ് ആണ് രണ്ടാം സ്ഥാനത്ത്.

Back to top button
error: