Month: January 2021
-
LIFE
പതിനൊന്നുകാരന്റെ മലയാള സിനിമ “ഇവ”
ആഷിക് ജിനു എന്ന 11 വയസ്സുകാരൻ “ഇവ” എന്ന മലയാള ചിത്രം സംവിധാനം ചെയ്തു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യർ ആണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്.റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ.എൻ നിർമിക്കുന്ന ചിത്രം ആണ് ഇവ. ഈ ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു സേവിയർ ആണ് അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ കൊമേഴ്സിൽ ചിത്രമാണിത്. പത്താം വയസ്സിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ട യുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ.ഇടുക്കി കുളമാവ് എറണാകുളം എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാന ലൊക്കേഷൻ. പ്രശസ്ത നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ. കലേഷ്. അനിത. ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്. മനീഷ്. എഫ്എസിടി ഹുസൈൻ കോയ. വിപിൻ ഗുരുവായൂർ. സിബിൻ മാത്യു. രാകേഷ് കല്ലറ. സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് .എന്നിവരും അഭിനയിക്കുന്നു. ചായ ഗ്രഹണം നിർവഹിച്ചിരിക്കുന്നത്…
Read More » -
NEWS
“വാങ്ക്” ജനുവരി 29 ന് റിലീസ്
പ്രശസ്ത തിരക്കഥാകൃത്തായ ഉണ്ണി ആറിന്റെ ഏറെ ചർച്ച ചെയ്യപ്പെട്ട വാങ്ക് എന്ന മുസ്ലിം പശ്ചാത്തലത്തിൽ പറഞ്ഞ കഥ. ജനുവരി 29ന് തീയേറ്ററിൽ റിലീസ് ചെയ്യുന്നു.പ്രശസ്ത സംവിധായകൻ വി കെ പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണിത്. തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്. സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. സെവൻ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദ്ദീൻ ഉം ഷെബീർ പത്താനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ബാദുഷ ആണ്.ഉണ്ണി യാറും ട്രെൻസ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് വാങ്കിന്റെ സഹ നിർമാതാക്കൾ. മേജർ രവിയുടെ മകൻ അർജുൻ രവിയാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്.തണ്ണീർമത്തൻ ദിനങ്ങൾ ലൂടെ പ്രശസ്തയായ അനശ്വരരാജൻ, ഗപ്പിക്ക് ശേഷം നന്ദന വർമ്മ, വിനീത്.ഗോപിക രമേശ്. മീനാക്ഷി ഉണ്ണി കൃഷ്ണൻ. എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. കൂടാതെ ജോയ് മാത്യു…
Read More » -
Lead News
ഞെട്ടിച്ച് ജോ ബൈഡൻ, എട്ടു വർഷത്തിനുള്ളിൽ പൗരത്വം
വൻ കുടിയേറ്റ നയം പ്രഖ്യാപിക്കാൻ തയ്യാറായി അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ. സത്യപ്രതിജ്ഞാ ദിനത്തിൽ ആയിരിക്കും പ്രഖ്യാപനം. ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ നയത്തിന് നേർ വിപരീതമായിരിക്കും ജോ ബൈഡന്റെ നയം. ഇന്ത്യക്കാരുൾപ്പെടെ ഒരു കോടിയിൽ പരം അനധികൃത കുടിയേറ്റക്കാർക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇങ്ങനെയുള്ളവർക്ക് എട്ടു വർഷത്തിനുള്ളിൽ അമേരിക്കൻ പൗരത്വം ലഭിക്കാൻ സാധ്യതയുള്ള നയം ആകും ജോ ബൈഡൻ പ്രഖ്യാപിക്കാൻ പോവുക എന്നാണ് വിവരം. 2021 ജനുവരിയിൽ അമേരിക്കയിൽ നിയമപരമല്ലാതെ താമസിക്കുന്നവർക്ക് അഞ്ചുവർഷത്തിനുള്ളിൽ പരിശോധനയ്ക്കുശേഷം താൽക്കാലിക നിയമസാധുത നേടാൻ കഴിയും എന്നതാണ് പുതിയ നയത്തിന്റെ പ്രത്യേകത. വ്യക്തിഗത പശ്ചാത്തല പരിശോധന നടത്തിയതിന് ശേഷം ആയിരിക്കും പൗരത്വം നൽകുക. താൽക്കാലിക അനുമതി ലഭിച്ചുകഴിഞ്ഞാൽ മൂന്നുവർഷത്തിനുശേഷം പൗരത്വം നേടാൻ കഴിയുന്ന രീതിയിലായിരിക്കും ബില്ല് കൊണ്ടുവരിക.
Read More » -
NEWS
വാട്സപ്പിന് കേന്ദ്ര സർക്കാരിന്റെ കത്ത്
സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്സ്പ്പ് അടുത്തിടെ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ വാട്സാപ്പിന് കത്തയച്ചു. വാട്സപ്പ് കൊണ്ടു വന്ന പുതിയ മാറ്റങ്ങൾക്കെതിരെ ലോകവ്യാപകമായി വൻ പ്രതിഷേധമാണ് അലയടിച്ചത്. ഇതേ തുടർന്ന് പുതിയ മാറ്റങ്ങൾ ഉടനടി നടപ്പാക്കില്ലെന്ന് വാട്സ്പ്പ് തന്നെ അറിയിച്ചിരുന്നു. വാട്സപ്പ് കൊണ്ടുവന്ന മാറ്റങ്ങൾ അധാർമികവും അംഗീകരിക്കാനാവാത്തതും ആണെന്ന് ചൂണ്ടിക്കാട്ടി വാട്സപ്പ് സിഇഒ വില്‍ കാത്കാര്‍ട്ടിനാണ് കേന്ദ്ര ഐടി മന്ത്രാലയം കത്തയച്ചത്. പുതിയ മാറ്റങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ ആശങ്ക ഉയരുന്നുണ്ട് എന്നും കത്തിൽ സൂചിപ്പിക്കുന്നു.
Read More » -
NEWS
പി.എം വാണി പദ്ധതി കേരളത്തിലേക്ക്
അതിവേഗ വൈഫൈ ഇൻറർനെറ്റ് സേവനം രാജ്യവ്യാപകമായി എത്തിക്കാനുള്ള പിഎം വാണി പദ്ധതി കേരളത്തിലേക്ക്. ഇതിനായുള്ള രജിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് ഓഫ് ടെലികോം ആരംഭിച്ചു. രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയിലൂടെ ചെറുകിട സ്ഥാപനങ്ങൾക്ക് വരുമാനം കൂടുമെന്നും രാജ്യത്ത് എല്ലായിടത്തും വൈഫൈ സേവനം ലഭിക്കുമെന്നാണ് കരുതുന്നത്. റെയിൽവേ സ്റ്റേഷനുകളിലും മറ്റും സ്ഥാപിച്ചിട്ടുള്ള, ഗൂഗിളിന്റെ സഹകരണത്തോടെ കൈകാര്യം ചെയ്യുന്ന അതിവേഗ വൈഫൈ സേവനത്തിന്റെ മറ്റൊരു പതിപ്പാണ് പി എം വാണി പദ്ധതി.
Read More » -
Lead News
വാളയാര്‍ കേസ് : തുടരന്വേഷണത്തിന് പ്രത്യേകസംഘം
വാളയാര്‍ കേസിന്‍റെ തുടരന്വേഷണത്തിന് റെയില്‍വേ എസ് പി ആര്‍.നിശാന്തിനിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. പാലക്കാട് ക്രൈം ബ്രാഞ്ച് എസ് പി എ എസ് രാജു, കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഹേമലത എം എന്നിവര്‍ അംഗങ്ങളാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ സംഘത്തില്‍ ചേര്‍ക്കുന്നതിന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ അനുമതി നല്‍കിയിട്ടുണ്ട്.
Read More » -
NEWS
അഴിഞ്ഞാട്ടം തുടരുന്ന ഓൺലൈൻ വായ്പ ആപ്പുകൾ
സംസ്ഥാനത്ത് ഓൺലൈൻ വായ്പ ആപ്പുകളുടെ അഴിഞ്ഞാട്ടം തുടരുന്നു. ഇരയുടെ പേരില്‍ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുകയാണ് ഈ റാക്കറ്റിന്റെ പുതിയ തന്ത്രം. സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്ക് അടക്കം തന്റെ പേരില്‍ അശ്ലീല സന്ദേശങ്ങളും നഗ്ന ദൃശ്യങ്ങളും അയച്ചു കൊടുത്തു എന്ന് വെളിപ്പെടുത്തുകയാണ് തിരുവനന്തപുരത്തെ ഒരു അധ്യാപകൻ. ഇതോടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി. ഓൺലൈൻ വായ്പാ ആപ്പുകൾക്കെതിരെ നടപടിയെടുക്കുമെന്ന ഡിജിപിയുടെ ഉറപ്പ് പാഴായി എന്നാണ് ആരോപണം. ലോക്ഡൗണ്‍ കാലത്ത് അത്യാവശ്യത്തിനാണ് തിരുവനന്തപുരം സ്കൂളിലെ അധ്യാപകന്‍ ഓൺലൈൻ വായ്പ ആപ്പിൽ നിന്നും പണം സ്വീകരിച്ചത്. ഇത് തിരിച്ചടയ്ക്കാന്‍ മറ്റു പല ഓൺലൈൻ വായ്പ ആപ്പിൽ നിന്നും പണം എടുക്കേണ്ടി വന്നു. പലിശ പെരുകി വലിയ തുകയായതോടെ തിരിച്ചടവ് മുടങ്ങി. വായ്പയുടെ കാര്യം അന്വേഷിച്ചു വിളിക്കുന്നവർ ഫോൺ എടുത്താൽ കേട്ടാലറയ്ക്കുന്ന തെറിയാണ് പറയുന്നത്. തിരിച്ചടവ് മുടങ്ങിയതോടെയാണ് അധ്യാപകന്റെ പേരിൽ നഗ്ന ചിത്രങ്ങളും വീഡിയോകളും അസഭ്യവും സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ സന്ദേശമായി പ്രചരിപ്പിച്ചു തുടങ്ങിയത്. കാര്യമറിഞ്ഞതോടെ അധ്യാപകന്‍ മാനസികമായി തകർന്നു.…
Read More » -
LIFE
വെള്ളം തീയറ്ററിലേക്ക്: പ്രതീക്ഷയോടെ ജയസൂര്യ
കോവിഡ് മഹാമാരിക്ക് ശേഷം തിരശ്ശീലയിൽ വീണ്ടും വെളിച്ചം തെളിഞ്ഞത് ചലച്ചിത്ര പ്രവർത്തകരും ആസ്വാദകരും ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രമാണ് കോവിഡിന് ശേഷം തിയറ്ററുകളിലേക്ക് ആദ്യമായി എത്തിയ ചിത്രം. മികച്ച വിജയം നേടി മാസ്റ്റർ മുന്നേറുമ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്നത് ജയസൂര്യ നായകനായി എത്തുന്ന വെള്ളം എന്ന ചിത്രത്തിന്റെ റിലീസിന് വേണ്ടിയാണ്. കോവിഡിന് ശേഷം തീയറ്ററിൽ എത്തുന്ന ആദ്യ മലയാള ചിത്രമെന്ന പ്രത്യേകതയും വെള്ളത്തിന് ഉണ്ട്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ആണ് വെള്ളം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ”ക്യാപ്റ്റൻ എന്ന ചിത്രത്തിനുശേഷം പ്രജേഷുമായി ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് വെള്ളം. ക്യാപ്റ്റനേക്കാളും മികച്ച അനുഭവമായിരിക്കും ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുക. മുഴു കുടിയനായ മുരളി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. പക്ഷേ മുരളി മദ്യപിക്കുന്നത് ചിത്രത്തിൽ ഒരിടത്തും കാണിക്കുന്നില്ല. വെള്ളം എന്ന…
Read More » -
LIFE
ഞാൻ പാർട്ടി അനുഭാവിയാണ് പക്ഷേ ഇപ്പോൾ കേട്ടതിൽ സത്യം ഇല്ല: ധര്‍മ്മജന്‍
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ താര മത്സരാർത്ഥികൾ ആരൊക്കെ ഉണ്ടാകും എന്ന് കണ്ണുംനട്ട് കാത്തിരിക്കുകയാണ് മലയാളക്കര. അക്കൂട്ടരുടെ ഇടയിലേക്കാണ് ധർമ്മജൻ ബോൾഗാട്ടി വൈപ്പിനില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന വാർത്ത എത്തിയത്. കാര്യം അറിഞ്ഞതോടെ ഉറ്റസുഹൃത്ത് രമേശ് പിഷാരടി ഉൾപ്പെടെ എല്ലാവരും ധർമ്മജനെ ഫോണിൽ ബന്ധപ്പെടുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ഒറ്റക്കാര്യം മാത്രം. യുഡിഎഫ് സ്ഥാനാർത്ഥിയായി വൈപ്പിനിൽ നിന്നും മത്സരിക്കുന്നത് ധർമ്മജൻ ബോൾഗാട്ടി ആണോ.? എല്ലാവരുടേയും ചോദ്യങ്ങൾക്കുള്ള ഉത്തരം ധർമ്മജൻ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. ”വെറുതെ ഉറങ്ങിക്കിടന്ന ഞാൻ എഴുന്നേറ്റപ്പോൾ സ്ഥാനാർത്ഥിയായി. ഇതൊന്നും ഞാൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ല. കെപിസിസിയും എഐസിസിയും ഇവിടുത്തെ ജനങ്ങളും ചേർന്ന് എടുക്കേണ്ട തീരുമാനമാണ്. ഞാനൊരു പാർട്ടി അനുഭാവി ആയതുകൊണ്ട് ആരോ പടച്ചുവിട്ട വാർത്തയാണിത്. ഇലക്ഷനിൽ പുതിയ ആളുകളെ പരിഗണിക്കുന്നുവെന്നും വൈപ്പിൻ എൻറെ നാട് ആയതുകൊണ്ടും ആയിരിക്കാം ഇത്തരമൊരു വാർത്ത വന്നത്. സത്യമായിട്ടും ഇത് എൻറെ സൃഷ്ടിയല്ല” സ്കൂൾ കോളേജ് കാലം മുതൽ ധർമ്മജൻ ബോൾഗാട്ടി ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. ആറാം…
Read More »
