Lead NewsNEWSTRENDING

ഗാബ സ്റ്റേഡിയത്തില്‍ വിജയഗാഥ രചിച്ച് ടീം ഇന്ത്യ

ട്വൻറി 20 ക്രിക്കറ്റിനടോട് കിടപിടിക്കുന്ന ആവേശവും ഉദ്വേഗവും ആകാംക്ഷയും നിറച്ച് ഗാബ സ്റ്റേഡിയത്തിൽ വിജയം രചിച്ച് ഇന്ത്യൻ ടീം. ഓസ്ട്രേലിയയ്ക്കെതിരെ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 328 റൺസ് എന്ന വിജയലക്ഷത്തിലേക്ക് 18 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യൻ ടീം ജയിച്ചു കയറിയത്. തുടക്കം മുതൽ ഒടുക്കം വരെ ആവേശവും ആകാംഷയും നിലനിർത്തിയ കളി പ്രേക്ഷകരെ ഒരുപോലെ കോരിത്തരിപ്പിച്ചു. ഇന്നത്തെ വിജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ സ്വന്തമാക്കി.

ആദ്യ ടെസ്റ്റിൽ 1-0 ന് ഇന്ത്യൻ ടീമിന് തോൽവി ഏറ്റു വാങ്ങേണ്ടി വന്നെങ്കിലും രണ്ടാം ടെസ്റ്റിലും നാലാം ടെസ്റ്റിലും ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തം പേരിൽ ആക്കിയത്. മത്സരത്തില്‍ എടുത്തു പറയേണ്ടത് ഋഷഭ് പന്തിന്റെ ഇന്നിംഗ്സ് ആണ്. 138 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയാണ് ഋഷഭ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ശുഭ്മാന്‍ ഗില്‍ ആരംഭിച്ച പോരാട്ടത്തിന് വീര്യം പകർന്നു കൊണ്ട് പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജാരയും, ഋഷഭ് പന്തും, വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് തങ്ങളുടെ പ്രകടനം ഗംഭീരമാക്കി.ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറി തികയ്ക്കും മുൻപ് ശുഭ്മാന്‍ ഗില്ലിന് ഗ്യാലറിയിലേക്ക് തിരികെ പോകേണ്ടി വന്നെങ്കിലും ഗില്ലിന്റെ പ്രകടനം എടുത്തു പറയേണ്ടതാണ്. 146 പന്തില്‍ നിന്നും എട്ടു ഫോറും രണ്ടു സിക്സും സഹിതം 91 റൺസെടുത്ത ഗില്ലാണ് ഇന്ത്യന്‍ നിരയിലെ ടോപ്‌ സ്കോററര്‍.

Back to top button
error: