Month: January 2021

  • NEWS

    സൗദി ആരോഗ്യമന്ത്രാലയത്തിൽ വനിത നഴ്സുമാർക്ക് അവസരം

    സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിലേക്ക് വനിത നഴ്സുമാരെ നോർക്ക റൂട്സ് മുഖേന തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എം.എസ്.സി, പി.എച്.ഡി (നഴ്സിംഗ്) യോഗ്യതയുo 2 വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം. കാർഡിയാക് ക്രിട്ടക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു [മുതിർന്നവർ] ,എൻ.ഐ.സി.യു, ഐ.സി.സി.യു(കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഫെബ്രുവരി 1 മുതൽ 10 തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org(http://demo.norkaroots.net/recruitment_2015.aspx) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. അവസാന തീയതി ജനുവരി 28 . കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

    Read More »
  • സിഎജിയുടെത് തെറ്റായ കീഴ്‌വഴക്കം, മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചു, വിമർശിച്ച് പ്രതിപക്ഷം

    സിഎജി റിപ്പോർട്ടിന് എതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. സർക്കാറിനെ അറിയിക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കിഫ്‌ബിയുടെത് ഓഫ് ബജറ്റ് വായ്പ ആണെന്ന സിഎജി നിഗമനം തെറ്റാണ്. സിഎജി റിപ്പോർട്ടിലെ 41 മുതൽ 43 വരെയുള്ള പേജുകളിലെ കിഫ്‌ബി സംബന്ധിച്ച പരാമർശങ്ങളും എക്സിക്യൂട്ടീവ് സമ്മറിയിൽ ഇതുസംബന്ധിച്ചുള്ള രേഖപ്പെടുത്തലുകളും സഭ നിരാകരിക്കുന്നു എന്ന്‌ പ്രമേയം വ്യക്തമാക്കുന്നു. എന്നാൽ പ്രമേയത്തെ പ്രതിപക്ഷം എതിർത്തു. ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്ന് വിഡി സതീശൻ എംഎൽഎ ചൂണ്ടിക്കാട്ടി. പ്രമേയം പിൻവലിക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. സിഎജിയുടെത് തെറ്റായ കീഴ്‌വഴക്കം, മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചു, വിമർശിച്ച് പ്രതിപക്ഷം സിഎജി റിപ്പോർട്ടിന് എതിരായ പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ടിൽ പരാമർശിക്കുന്ന കാര്യങ്ങൾ വസ്തുതാ വിരുദ്ധവും യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതുമാണെന്ന് പ്രമേയം വ്യക്തമാക്കുന്നു. സർക്കാറിനെ അറിയിക്കാതെയാണ് റിപ്പോർട്ട്…

    Read More »
  • Lead News

    അഭയ കേസിലെ പ്രതികളെ രക്ഷിക്കാൻ വൈദികൻ ശ്രമിക്കുന്നു: ജോമോൻ പുത്തൻപുരയ്ക്കൽ

    ഏറെ വിവാദങ്ങൾ സൃഷ്ടിച്ച അഭയ കൊലക്കേസിന്റെ വിധി കഴിഞ്ഞിടെയാണ് പറഞ്ഞത്. പ്രതികളായ വൈദികനും സിസ്റ്ററിനും കൃത്യമായ ശിക്ഷയാണ് ലഭിച്ചതെന്നാണ് പൊതുജനാഭിപ്രായം. സിസ്റ്റർ അഭയയ്ക്ക് നീതി വാങ്ങിക്കൊടുക്കുവാൻ പോരാടിയ ആക്ഷൻ കൗൺസിൽ കണ്‍വീനര്‍ ജോമോൻ പുത്തൻപുരയ്ക്കലിനേയും കേസിലെ സാക്ഷിയായ രാജുവിനേയും പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഇപ്പോൾ അഭയാ കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ പ്രതികളെ രക്ഷിക്കുവാനായി വൈദികൻ മാത്യു നായ്ക്കംപറമ്പിൽ ശ്രമിക്കുന്നതായി അഭയ കേസ് ആക്ഷൻ കൗൺസിൽ കൺവീനർ ജോമോൻ പുത്തൻപുരയ്ക്കൽ ആരോപിക്കുന്നു. കുർബാനക്ക് ഇടയിൽ പ്രതികളെ ന്യായീകരിക്കും വിധം പ്രതികരണം നടത്തിയത് ഈ നാട്ടിലെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞു. സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    Read More »
  • LIFE

    25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സുശാന്ത് സിംഗ് രജപുത് സിങ്ങിന്റെ സഹോദരി

    അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ ഓർമ്മയിൽ വിദ്യാർത്ഥികൾക്ക് 25 ലക്ഷം രൂപയുടെ സ്കോളർഷിപ്പുമായി സഹോദരി ശ്വേതാ സിങ്ങ്. ഫിസിക്സ് വിഷയം തിരഞ്ഞെടുത്തിരിക്കുന്ന വർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അന്തരിച്ച നടൻ സുശാന്ത് സിങ് രജപുത്തിന്റെ മുപ്പത്തിയഞ്ചാം ജന്മവാർഷിക ദിനമായ ഇന്നലെയാണ് സഹോദരിയുടെ പ്രഖ്യാപനം എത്തിയത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് കാലിഫോർണിയ സർവകലാശാലയിൽ പഠനത്തിന് അവസരമൊരുക്കും വിധമാണ് സ്കോളർഷിപ്പ് തയ്യാറാക്കിയിരിക്കുന്നത് സഹോദരി പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ 14നാണ് ബാന്ദ്രയിലെ ഫ്ലാറ്റിൽ സുശാന്ത് സിങ് രജപുത്ത നെ മരിച്ച നിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണം ബോളിവുഡിലും മറ്റ് സിനിമ വ്യവസായ മേഖലയിലും വലിയ കോലാഹലങ്ങൾക്കും വിവാദങ്ങൾക്കുമാണ് തുടക്കം കുറിച്ചത്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെ പ്പറ്റിയും വിതരണത്തെപ്പറ്റിയും വിശദമായി അന്വേഷണ ഏജൻസികളുടെ അന്വേഷണം നടക്കുകയും കാമുകിയായ റിയ ചക്രവർത്തിയെ അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഡൽഹി ആൻഡ്രൂസ് ഗഞ്ചിലെ റോഡിന് സുശാന്ത് സിങ് രജപുത്തിന്റെ പേര് നൽകാനുള്ള ശുപാർശയ്ക്ക് ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ…

    Read More »
  • Lead News

    വാട്ടർ മെട്രോ ഉദ്ഘാടനം ഫെബ്രുവരി 22ന്: മുഖച്ഛായ മാറ്റാനാരുങ്ങി കൊച്ചി

    കൊച്ചി അടിമുടി മാറുകയാണ്. കൊച്ചി മെട്രോയും വൈറ്റില-കുണ്ടന്നൂർ മേല്‍ പാലങ്ങളും ഒക്കെ കൊച്ചിയുടെ സാധ്യതകളെ വിശാലമാക്കി ക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് വാട്ടർ മെട്രോയും വരുന്നു ഫെബ്രുവരി 22 മുതൽ. കൊച്ചിയിലെ ദ്വീപുകളെ കൊച്ചി നഗരവുമായി കോർത്തിണക്കി രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗതസൗകര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 22 ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 2016 ജൂലൈ 23 ന് നിര്‍മ്മാണോദ്ഘാടനം നടത്തിയ പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നത് നാലര വർഷങ്ങൾക്ക് ശേഷമാണ്. വാട്ടർ മെട്രോ സാക്ഷാത്കരിക്കുന്നതോടെ സാധാരണക്കാരുടെ ജീവിതം വികസിക്കുമെന്നും കൊച്ചിയുടെ വാണിജ്യ-വ്യവസായ മുഖം മാറുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍

    Read More »
  • LIFE

    മരയ്ക്കാർ നാഷണൽ അവാർഡില്‍ മുത്തമിടുമോ.? പ്രഖ്യാപനം മാർച്ചിൽ

    രാജ്യത്തെ ഏറ്റവും മികച്ച ചിത്രങ്ങളെയും ചലച്ചിത്ര പ്രതിഭകളെയും നിർണയിക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരം മാർച്ചിൽ പ്രഖ്യാപിക്കുമെന്ന് സൂചന. കേരളത്തിന് പ്രതീക്ഷയേകി 17 ചിത്രങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആവേശത്തോടെയാണ് മലയാള ചലച്ചിത്ര പ്രവർത്തകരും ചലച്ചിത്ര പ്രേമികളും ദേശീയ ചലച്ചിത്ര പുരസ്കാരത്തെ നോക്കിക്കാണുന്നത്. അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം മരയ്ക്കാർ ഉൾപ്പെടെ വലിയ ചിത്രങ്ങളുണ്ട്. മലയാള ചിത്രങ്ങളായ സമീർ, വാസന്തി, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ക്ക്, വൈറസ്, ജെല്ലിക്കെട്ട്, മൂത്തൊൻ തുടങ്ങിയ ചിത്രങ്ങൾ അന്തിമ റൗണ്ടിൽ എത്തിയിട്ടുണ്ട്. സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപന വേളയിൽ വേണ്ട വിധം പരിഗണിക്കാതെ പോയെന്ന് അഭിപ്രായമുള്ള പ്രിയദർശൻ ചിത്രമായ മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിന് മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച കലാസംവിധാനം, മികച്ച വസ്ത്രാലങ്കാരം, തുടങ്ങിയ വിഭാഗങ്ങളിൽ പരിഗണിക്കപ്പെടും എന്നാണ് സൂചന. വിവിധ ഭാഷകളില്‍ നിന്നും ഏറ്റവും മികച്ച ചിത്രങ്ങളാണ് ദേശീയ ചലച്ചിത്ര പുരസ്കാരം വേദിയിലേക്ക് എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മലയാള ചിത്രങ്ങൾക്ക്…

    Read More »
  • Lead News

    റംസിയുടെ സഹോദരി നാടുവിട്ടത് പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയ ചെറുപ്പക്കാരനൊപ്പം: സംഭവത്തിൽ ട്വിസ്റ്റ്

    കേരളത്തില്‍ ഏറെ വിവാദം സൃഷ്ടിച്ച സംഭവമായിരുന്നു കൊട്ടിയത്തേ റംസിയുടെ ആത്മഹത്യ. പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്ന് പിൻമാറിയതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്ത സംഭവം ഏറെ വിവാദമായതോടെ റംസിയുടെ പ്രതിശ്രുതവരന്റെ സഹോദരന്റെ ഭാര്യയായ സീരിയൽ താരം ലക്ഷ്മി പ്രമോദ് അടക്കം വിവാദങ്ങളിലെ താരമായി. കഴിഞ്ഞ സെപ്റ്റംബർ മൂന്നിനാണ് കൊട്ടിയം സ്വദേശിയായ റംസി ആത്മഹത്യ ചെയ്തത്. വർഷങ്ങളായി യുവാവുമായി പ്രണയത്തിലായിരുന്നു റംസി.ഇരുവരുടെയും വിവാഹനിശ്ചയവും കഴിഞ്ഞതാണ്. നിശ്ചയം കഴിഞ്ഞതോടെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദുമായി റംസി സ്ഥിരം സീരിയൽ സെറ്റുകളിൽ എത്താറുണ്ടായിരുന്നു. ഈ സാഹചര്യം പ്രതിശ്രുത വരൻ ദുരുപയോഗം ചെയ്യുകയും ചെയ്തിട്ടുണ്ട്. പിന്നീട് ഗർഭിണിയായ റംസിയെ നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് വേണ്ടി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചതിനാണ് ലക്ഷ്മി പ്രമോദ് അടക്കം കേസിൽ ഉൾപ്പെടെണ്ടി വേണ്ടി വന്നത്. പിന്നീട് റംസിയെക്കാൾ മികച്ച ബന്ധം വന്നപ്പോള്‍ പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് റൺസി ആത്മഹത്യ ചെയ്തത്. റംസിയുടെ ആത്മഹത്യയും…

    Read More »
  • Lead News

    കടയ്ക്കാവൂര്‍ കേസ്; അമ്മയ്ക്ക് ജാമ്യം,സംഭവം വനിത ഐപിഎസ് ഓഫിസർ അന്വേഷിക്കണമെന്ന് ഹൈക്കോടതി

    കേരള മനസാക്ഷി ഞെട്ടലോടെ കേട്ട കടയ്ക്കാവൂര്‍ പോക്‌സോ കേസ് ഇതാ വഴിത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. കുട്ടിയുടെ അമ്മ്ക്ക് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും, പിതാവിന്റെ സമ്മര്‍ദ്ദത്താലാണ് കുട്ടി മൊഴി നല്‍കിയതെന്നുമായിരുന്നു ആ അമ്മയുടെ വാദം. തിരുവനന്തപുരം പോക്‌സോ കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു തുടര്‍ന്ന് ഈ ജാമ്യ ഹര്‍ജിയിലാണ് അനുകൂല വിധി വന്നിരിക്കുന്നത്. വനിത ഐപിഎസ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷിക്കണമെന്നും അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി അറിയിച്ചു. മാത്രമല്ല കുട്ടിയുടെ മാനസിക ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേ സമയം. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടാതെ ചില മരുന്നുകള്‍ നല്‍കിയതായുള്ള കുട്ടിയുടെ മൊഴിയടക്കമുള്ള കാര്യങ്ങളും ജാമ്യ ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സംബന്ധിച്ച കേസ് ഡയറിയും ഹാജരാക്കിയിരുന്നു. ജാമ്യം ലഭിച്ചതോടെ അമ്മയുടെ വാക്കുകളില്‍ സത്യമുണ്ടെന്ന സൂചനകള്‍ കൂടി ശക്തമാകുകയാണ്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പതിമൂന്നുകാരന്‍…

    Read More »
  • Lead News

    ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി: ഷെഫീക്കിന്റേത് കസ്റ്റഡിമരണമോ.?

    പോലീസിന്റെ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയവേ മരണപ്പെട്ട തൈപ്പറമ്പിൽ ഷെഫീഖിന്റെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഷെഫിക്കിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്താൻ ക്രൈംബ്രാഞ്ച് അന്വേഷണം ഉടൻ തന്നെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് രണ്ടിന് കീഴിൽ എസ്പി എം ജെ സോജൻ നേതൃത്വത്തിലാണ് അന്വേഷണം. റിമാൻഡിൽ ഇരിക്കവേ അപസ്മാരം വന്നാണ് ഷെഫീക്കിനെ ആദ്യം എറണാകുളം ജനറൽ ആശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിയത്. കഴിഞ്ഞ പതിമൂന്നാം തീയതി കോട്ടയം മെഡിക്കൽ കോളജിൽ വച്ചാണ് ഷെഫീക്ക് മരണപ്പെടുന്നത്. ഷെഫിക്കിന്റെ ആരോഗ്യനില പരിപൂർണമായും ഭേദം ആണെന്ന് ഡോക്ടർ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത് എന്ന് അധികൃതർ പറഞ്ഞിരുന്നു. ഷെഫിക്കിന്റേത് കസ്റ്റഡിമരണം ആണെങ്കിൽ അന്വേഷണം സിബിഐയ്ക്ക് വിടുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഷെഫീക്കിനെ കസ്റ്റഡിയിൽ പാർപ്പിച്ച കാക്കനാട് ബോസ്റ്റൽ സ്കൂളിൽ ഇന്നലെ അന്വേഷണസംഘം എത്തി തെളിവെടുപ്പ് നടത്തി.

    Read More »
  • ജലാശയ അപകടങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജിത നടപടി: മുഖ്യമന്ത്രി

    കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ജലാശയ അപകടങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിന് വിവിധ പദ്ധതികളിലൂടെ സര്‍ക്കാര്‍ ഊര്‍ജ്ജിതമായ നടപടി സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സി. ദിവാകരന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജലാശയ അപകടങ്ങള്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങള്‍ വിശദമായി പഠിച്ച്, ജനങ്ങളില്‍ സുരക്ഷാ അവബോധം സൃഷ്ടിച്ച് മെച്ചപ്പെട്ട സുരക്ഷ ഉറപ്പുവരുത്തുന്നതിനും അതിലൂടെ ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും, അപകടം ഉണ്ടാവുകയാണെങ്കില്‍ നേരിടുന്നതിനും സമൂഹത്തെ പ്രാപ്തമാക്കുന്നതിന് അഗ്നിരക്ഷാ വകുപ്പ് സേഫ്റ്റി ബീറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ അപകടമുണ്ടായ സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലും ജലാശയ അപകടങ്ങളിലും പൊതുജന പങ്കാളിത്തം ഉറപ്പാക്കി രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ മേഖലകളിലുള്ള സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരികയാണ്. സാമൂഹ്യ സന്നദ്ധ സേനയിലെ അംഗങ്ങള്‍ക്കും ഈ പരിശീലനം നല്‍കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. സ്കൂബാ ഡൈവിംഗില്‍ പ്രത്യേകം പരിശീലനം നല്‍കി ജലാശയ അപകടങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് പര്യാപ്തമാക്കി 14…

    Read More »
Back to top button
error: