കൊച്ചി അടിമുടി മാറുകയാണ്. കൊച്ചി മെട്രോയും വൈറ്റില-കുണ്ടന്നൂർ മേല്‍ പാലങ്ങളും ഒക്കെ കൊച്ചിയുടെ സാധ്യതകളെ വിശാലമാക്കി ക്കൊണ്ടിരിക്കുകയാണ്. അക്കൂട്ടത്തിലേക്ക് വാട്ടർ മെട്രോയും വരുന്നു ഫെബ്രുവരി 22 മുതൽ.
കൊച്ചിയിലെ ദ്വീപുകളെ കൊച്ചി നഗരവുമായി കോർത്തിണക്കി രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗതസൗകര്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ആരംഭിച്ച പദ്ധതിയാണ് കൊച്ചി വാട്ടർ മെട്രോ. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 22 ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും.
2016 ജൂലൈ 23 ന് നിര്‍മ്മാണോദ്ഘാടനം നടത്തിയ പദ്ധതി സാക്ഷാത്കരിക്കപ്പെടുന്നത് നാലര വർഷങ്ങൾക്ക് ശേഷമാണ്. വാട്ടർ മെട്രോ സാക്ഷാത്കരിക്കുന്നതോടെ സാധാരണക്കാരുടെ ജീവിതം വികസിക്കുമെന്നും കൊച്ചിയുടെ വാണിജ്യ-വ്യവസായ മുഖം മാറുമെന്നുമാണ് അധികൃതരുടെ വിലയിരുത്തല്‍