Month: January 2021

  • Lead News

    സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സ് വഴി മാതാവിനെ കാണാം: അനുമതി നല്‍കി സുപ്രീംകോടതി

    മലയാളി മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് വീഡിയോ കോണ്‍ഫറന്‍സ് വഴി രോഗിണിയായ മാതാവിനെ കാണാന്‍ അനുമതി നല്‍കി സുപ്രീംകോടതി. സിദ്ദിഖിന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയില്‍ അടുത്ത ആഴ്ച അന്തിമ വാദം കേള്‍ക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. കപില്‍ സിബലാണ് സിദ്ദിഖ് കാപ്പനുവേണ്ടി ഹാജരായത്. നിരപരാധിത്വം തെളിയിക്കാന്‍ നുണപരിശോധന ഉള്‍പ്പെടെ ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയനാകാന്‍ തയ്യാറാണെന്ന് യുഎപിഎ കേസില്‍ ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അറിയിച്ചു. ഹാഥറസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ ഒക്ടോബറില്‍ സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • NEWS

    ഭിന്നശേഷിക്കാരുടെ വിവിധ പദ്ധതികള്‍ക്ക് 1.10 കോടിയുടെ ഭരണാനുമതി

    തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ് നടത്തുന്ന വിവിധ പദ്ധതികള്‍ക്ക് 1.10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഗവേഷണവും വികസനവും പുനരധിവാസത്തിന്, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പരിശോധനയും രജിസ്‌ട്രേഷനും ഉറപ്പാക്കല്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള അദാലത്തുകളും സിറ്റിങ്ങുകളും സംഘടിപ്പിക്കുക, ബോധവത്ക്കരണം എന്നിയ്ക്കാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമായി രൂപീകരിച്ച സ്ഥാപനമാണ് ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ്. 2016ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീല് ആക്ട് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നതിനും ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനും ഭിന്നശേഷിക്കാര്‍ക്കുള്ള സംസ്ഥാന കമ്മീഷണറേറ്റ് വിവിധ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന ഭിന്നശേഷിക്കാരുടെ സമ്പൂര്‍ണ പുനരധിവാസം ഉറപ്പാക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന നടത്തുന്ന ക്ഷേമ പദ്ധതികള്‍ ഏകോപിക്കുക, അവരുടെ പരാതികളില്‍മേല്‍ തീര്‍പ്പ് കല്‍പ്പിക്കുക, ഭിന്നശേഷിക്കാര്‍ക്ക് അവകാശപ്പെട്ട തൊഴില്‍ സംഭരണങ്ങള്‍ അനര്‍ഹരായവര്‍ കവര്‍ന്നെടുക്കില്ല എന്ന് ഉറപ്പ്…

    Read More »
  • Lead News

    കള്ളക്കടത്തുകാർക്ക് സഹായം ചെയ്ത നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

    കോഴിക്കോട് വിമാനത്താവളം വഴി കള്ളക്കടത്ത് നടത്താൻ സഹായിച്ച നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ കൂടി സസ്പെൻഡ് ചെയ്തു. ഇതോടെ ഈ കേസിൽ സസ്പെൻഷനിലായ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ എണ്ണം എട്ടായി. കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ ആണ് നാല് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തത്. സൂപ്രണ്ടുമാരായ ആഷ, സത്യേന്ദ്ര സീങ് ഇൻസ്പെക്ടർമാരായ സുധീർകുമാർ, യാസർ അറാഫത്ത് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സ്വർണ്ണവും സിഗരറ്റും ഉൾപ്പെടെ 80 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങൾ കടത്താൻ സഹായിച്ച കേസിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. 1 സൂപ്രണ്ടിനെയും രണ്ട് ഇൻസ്പെക്ടർമാരെയും 1 ഹെഡ് ഹവിൽദാറെയും നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. CBI ഉം DRI ഉം ചേർന്ന് വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് സംഘത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ സഹായം ചെയ്യുന്നതായി കണ്ടെത്തിയത്. അന്വേഷണ സംഘം സസ്പെൻഡ് ചെയ്യപ്പെട്ട ഒരു കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്നും രണ്ടര ലക്ഷം രൂപയും മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപയും കണ്ടെത്തി.

    Read More »
  • Lead News

    വൈക്കം ക്ഷേത്രത്തിൽ പാർക്കിംഗ് ഫീസ് ഇനത്തിൽ 8 ലക്ഷം രൂപയുടെ ക്രമക്കേട്: ദേവസ്വം വിജിലൻസ്

    വൈക്കം ക്ഷേത്രത്തിലെ ഉപദേശകസമിതി 8 ലക്ഷം രൂപയുടെ ക്രമക്കേട് പാര്‍ക്കിംഗ് ഫീസിനത്തിൽ നടത്തിയതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേർന്നുള്ള സ്ഥലത്ത് പേ ആന്റ് പാര്‍ക്ക് സംവിധാനം നടത്തി 8.32 ലക്ഷം രൂപ പിരിച്ചെടുത്തു എന്നാണ് ആരോപണം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുവാദമില്ലാതെയാണ് ഈ പദ്ധതി നടത്തിയതെന്നും പറയുന്നു. അതേസമയം ഉപദേശക സമിതി ഒരു തരത്തിലുള്ള ക്രമക്കേടും നടത്തിയിട്ടില്ലെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് സോമൻ കടവിൽ പറഞ്ഞു. ക്ഷേത്രത്തിന്റെ വടക്കേ നടയോട് ചേര്‍ന്നുള്ള സ്ഥലത്താണ് പേ ആന്റ് പാർക്കിങ് സംവിധാനം നടത്തിയതെന്നും ഇവിടെ ഫീസ് പിരിച്ചുവെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ഉപദേശകസമിതി നിയോഗിച്ച ജീവനക്കാരന്റെ ഡയറിയിൽ നിന്നും കണ്ടെത്തി. ഈ തുക വരവ് ചിലവ് കണക്കിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് വിജിലൻസ് പറയുന്നു. ക്ഷേത്രത്തിൻറെ വടക്കേ നടയോട് ചേർന്നുള്ള സ്ഥലത്ത് ശബരിമല സീസണിലും വൈക്കത്തഷ്ടമി ദിവസങ്ങളിലും പാർക്കിംഗ് ഫീസ് പിരിക്കാൻ ലേലത്തിൽ വിട്ടു നൽകാറുണ്ട് എന്നാൽ ഈ സ്ഥലത്ത് മറ്റു ദിവസങ്ങളിൽ…

    Read More »
  • LIFE

    നാലര വയസ്സില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു: കാജോള്‍

    മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം വളരെ വേദനയുളള കാര്യമാണ്. ജനനം മുതല്‍ അവരുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലുമായും നില്‍ക്കേണ്ട മാതാപിതാക്കള്‍ അകലുമ്പോള്‍ ആ കുഞ്ഞിന്റെ മനസ്സില്‍ തങ്ങി നില്‍ക്കുന്നത് വിങ്ങുന്ന ഒരു നീറ്റലാണ്. അത്തരത്തില്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ അനുഭവം ആദ്യമായി തുറന്നുപറഞ്ഞിരിക്കുകയാണ് ബോളിവുഡ് നടി കാജോള്‍. തനിക്ക് നാലര വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതെന്നും എന്നാല്‍ അത് തന്റെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്നും കാജോള്‍ പറയുന്നു. സംവിധായകനും തിരക്കഥാകൃത്തുമായ ഷോംനു മുഖര്‍ജിയുടെ നടിയായ തനൂജയുടെയും മകളാണ് കാജോള്‍. നടിയായ തനിഷ്ഠ മുഖര്‍ജി കാജോളിന്റെ ഇളയസഹോദരിയാണ്. തനിഷ്ഠ ജനിച്ച് വൈകാതെ തന്നെ ഇവര്‍ വിവാഹജീവിതം അവസാനിപ്പിച്ചുവെന്ന് കാജോള്‍ പറയുന്നു. നെറ്റ്ഫ്‌ളിക്സിലെ പുതിയ ഷോയില്‍ സംസാരിക്കവെയാണ് താരം തന്റെ ജീവിതത്തിലെ ഈ അനുഭവം തുറന്ന് പറഞ്ഞത്. മാതാപിതാക്കള്‍ വേര്‍പിരിയുന്നത് കുട്ടികളെ സംബന്ധിച്ച് വളരെ വിഷമകരമായ സംഗതിയാണ്. എന്റെ ജീവിതത്തെയും അത് പ്രതികൂലമായി ബാധിക്കുമായിരുന്നു. പക്ഷേ എനിക്കത് സംഭവിച്ചില്ല. ഞാന്‍ അവരെ രണ്ടുപേരെയും സ്നേഹിക്കുന്നു.…

    Read More »
  • VIDEO

    റംസിയുടെ സഹോദരി പോലിസ് കസ്റ്റഡിയിൽ -വീഡിയോ

    Read More »
  • NEWS

    ക്ഷേമനിധി ബോര്‍ഡുകള്‍ വഴി തൊഴിലാളികള്‍ക്ക് സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കും : മന്ത്രി ടി പി രാമകൃഷ്ണൻ

    സംസ്ഥാനത്തെ എല്ലാ ക്ഷേമനിധി ബോര്‍ഡുകളും വഴി സാധ്യമായ എല്ലാ സഹായങ്ങളും തൊഴിലാളികള്‍ക്ക് ഉറപ്പാക്കുമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ . തൊഴില്‍ നഷ്ടപ്പെട്ട ബാര്‍ ഹോട്ടല്‍ തൊഴിലാളികളുടെ പുരനധിവാസത്തിനായി അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് വഴി നടപ്പാക്കിയ സുരക്ഷാ സ്വയംതൊഴില്‍ പദ്ധതി പ്രകാരം ഗുണഭോക്താക്കള്‍ക്ക് ധനസഹായം വിതരണം ചെയ്യുകയായിരുന്നു മന്ത്രി. തൊഴില്‍ നഷ്ടപ്പെട്ട ക്ഷേമനിധി ബോര്‍ഡംഗങ്ങളായ എല്ലാ ബാര്‍ തൊഴിലാളികള്‍ക്കും പരമാവധി സംരക്ഷണവും സഹായവും നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടവര്‍ സമര്‍പ്പിക്കുന്ന പദ്ധതിയനുസരിച്ച് 2,50,000 രൂപ ടേം ലോണായും 50,000 രൂപ ഗ്രാന്റ് അല്ലെങ്കില്‍ സബ്‌സിഡിയും ചേര്‍ത്ത് പരമാവധി മൂന്നു ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ലഭ്യമായ 66 അപേക്ഷകളില്‍ സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് യോഗ്യരെന്ന് കണ്ടെത്തിയ 26 പേര്‍ക്ക് നിലവില്‍ ധനസഹായം നല്‍കുന്നതിന് നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. വായ്പാ തുക അനുവദിക്കുന്നതിനായി 77,50,000 രൂപ സര്‍ക്കാര്‍ അബ്ക്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ബാര്‍ തൊഴിലാളികളായിരുന്ന അനില്‍കുമാര്‍, അജിത്കുമാര്‍, സാബു ആന്റണി…

    Read More »
  • LIFE

    തീ പോലൊരു പാട്ട്: കൈയ്യടിച്ച് പ്രേക്ഷകര്‍

    നിമിഷ സജയൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ. ചിത്രം കൈകാര്യം ചെയ്യുന്ന വിഷയം കൊണ്ട് തന്നെ ഏറെ സ്വീകാര്യത കുറഞ്ഞ സമയത്തിനുള്ളിൽ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നേടി കഴിഞ്ഞു. അടുക്കള കേന്ദ്രകഥാപാത്രമായി വരുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷർക്കിടയിൽ ലഭിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമായ നീം സ്ട്രീമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിലെ ”നീയേ ഭൂവിൻ നാദം രൂപം” എന്നു തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് വന്ന പെണ്ണിൻറെ പാട്ട് എന്നാണ് സോഷ്യൽ മീഡിയ ഈ ഗാനത്തെ വിശേഷിപ്പിക്കുന്നത്. നിമിഷ സജയന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ തീവ്രത ഒറ്റ ഗാനത്തിലൂടെ കൊണ്ടുവരാൻ സാധിച്ചുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ധന്യ സുരേഷ് മേനോന്‍ വരികള്‍ എഴുതിയിരിക്കുന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംഗീത സംവിധായകനായ സൂരജ്…

    Read More »
  • Lead News

    മകൾക്ക് അമ്മയുടെ കൊട്ടേഷൻ, ഒടുവിൽ പോലീസ് പിടിയിൽ

    കൊല്ലം എഴുകോണിൽ ബൈക്ക് യാത്രക്കാരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം വലിയ വാർത്തയായിരുന്നു. കവർച്ചയ്ക്ക് പിന്നിൽ ആര് എന്ന് അന്വേഷണത്തിലായിരുന്നു പൊലീസ്. ഒടുവിലാണ് പൊലീസിന് ആ രഹസ്യം മനസ്സിലായത്. ബൈക്ക് യാത്രക്കാരിയായ യുവതിയുടെ അമ്മ നൽകിയ കൊട്ടേഷൻ ആയിരുന്നു അത്. കാക്കക്കൊട്ടൂരിൽ കേരളപുരം കല്ലൂർ വിള നെജി എന്ന 48 കാരിയായ അമ്മയെ എഴുകോൺ പോലീസ് ഇന്ന് പുലർച്ചെ പിടികൂടി. കഴിഞ്ഞമാസം 24ന് രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. നെജിയുടെ മകൾ അഖിനയും ഭർത്താവ് ജോബിനും കാക്കക്കൊട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരുമ്പോൾ ഇവരെ സ്‌കൂട്ടറിൽ എത്തിയ മൂന്നംഗസംഘം ആക്രമിക്കുകയും കവർച്ച നടത്തുകയായിരുന്നു. ആക്രമണം നടത്തിയ കൊല്ലം സ്വദേശികളായ ഷബിൻഷാ,വികാസ് കിരൺ എന്നിവരെ ഈ മാസം ആറിന് പോലീസ് പിടികൂടിയിരുന്നു. ഇവർ നൽകിയ മൊഴിയിലാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികൾ പിടിയിലായതോടെ നെജി ഇളയമകളുമൊത്ത് വീടുവിട്ടിറങ്ങി പലയിടങ്ങളിലായി താമസിക്കുകയായിരുന്നു. പറഞ്ഞാൽ അനുസരിക്കാത്ത മരുമകനെ ഒരു പാഠം പഠിപ്പിക്കാൻ ആയിരുന്നുവത്രേ…

    Read More »
Back to top button
error: