Month: January 2021
-
Lead News
ആസ്‌ട്രേലിയയിൽ ജയിപ്പിച്ചവരെ ഒഴിവാക്കി ഇംഗ്ലണ്ടിനെതിരെ ഇന്ത്യൻ ടീം, ബിസിസിഐ ചെയ്യുന്നത് എന്താണ്?-ദേവദാസ് തളാപ്പ്-വീഡിയോ
ഇംഗ്ലണ്ടിനെതിരായ ഹോം മാച്ചിന് ബിസിസിഐ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നു. ആസ്‌ട്രേലിയയിൽ മികച്ച ക്യാപ്റ്റൻസി പ്രകടിപ്പിച്ച അജിൻ കെ രഹാനെയെ മാറ്റി വിരാട് കോലിയെയാണ് ക്യാപ്റ്റൻ ആക്കിയിരിക്കുന്നത്. ടീം തോറ്റ് തുന്നം പാടിയപ്പോൾ ഭാര്യയ്ക്ക് പ്രസവം എന്ന് പറഞ്ഞ് ഇന്ത്യയിലേയ്ക്ക് ഫ്‌ളൈറ്റ് പിടിച്ച ആളാണ് കോലി. അച്ഛൻ മരിച്ചിട്ടും ഇന്ത്യൻ ടീമിനൊപ്പം നിന്ന സിറാജിനെ പോലെ ഉള്ളവർ ടീമിൽ ഉള്ളപ്പോഴാണ് മുങ്ങുന്ന കപ്പൽ ആണെന്ന് കരുതി കോലി രക്ഷപ്പെട്ടത്. ആസ്‌ട്രേലിയയിൽ ജയിപ്പിച്ചവരെ മാറ്റി നിർത്തി പുതിയ ടീമിനെ പ്രഖ്യാപിച്ചതിലൂടെ ബിസിസിഐ ലക്ഷ്യം വെയ്ക്കുന്നത് എന്താണ്? കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ വിശദീകരണം.
Read More » -
LIFE
ബഷീര്‍ അവാർഡ് പ്രൊഫസർ എം കെ സാനുവിന് സമ്മാനിച്ചു
വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്റ്റിന്റെ പതിമൂന്നാമത് ബഷീർ അവാർഡ് പ്രൊഫ എം കെ സാനുവിന് സമ്മാനിച്ചു. വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനത്തിൽ ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കെ ആർ മീര ആണ് പ്രൊഫ എം കെ സാനുവിന് അവാർഡ് കൈമാറിയത്. നമുക്ക് പരിചിതമായ രംഗങ്ങളെ സൗന്ദര്യബോധത്തോടെ അവതരിപ്പിച്ച സാഹിത്യകാരനാണ് വൈക്കം മുഹമ്മദ് ബഷീറെന്ന് സമ്മാനം വാങ്ങിയ ശേഷം മറുപടി പ്രസംഗത്തിൽ പ്രൊഫ.എം.കെ.സാനു പറഞ്ഞു. സാധാരണക്കാരുടെ കഥകൾ എപ്പോഴും തന്റെ കൃതികളിൽ കൊണ്ടുവരാൻ ബഷീര്‍ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഏവർക്കും മനസ്സിലാകുന്ന ലളിതമായ കൃതികളാണ് ബഷീറിന്റേതെന്ന് കെ ആർ മീര പറഞ്ഞു. ”അജയ്യതയുടെ അമര സംഗീതം” എന്ന സാഹിത്യ നിരൂപണത്തിനാണ് പ്രൊഫസർ എം കെ സാനുവിന് ബഷീർ അവാർഡ് ലഭിച്ചത്. 50000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.
Read More » -
NEWS
ഇന്ധന വിലയിൽ വീണ്ടും വർധന
പെട്രോളിനും ഡീസലിനും ഇന്ന് 25 പൈസ വീതമാണ് കൂടിയത്. കൊച്ചി നഗരത്തിനുള്ളിൽ ഒരു ലിറ്റർ പെട്രോളിന് 85 രൂപ 72 പൈസയാണ് ഇന്നത്തെ വില. ഡീസൽ വില ആവട്ടെ 79 രൂപ 88 പൈസയാണ്. കൊച്ചി നഗരത്തിനു പുറത്ത് ഡീസൽ വില 80 രൂപ കടന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ഇത് പതിനൊന്നാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്
Read More » -
NEWS
ചരക്കു ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
കുതിരാനിൽ ദേശീയപാത വഴക്കുമ്പാറയിൽ ഉരുക്കു പാളി കയറ്റിവന്ന ചരക്ക് ലോറി വീട്ടിലേക്ക് ഇടിച്ചു കയറി. വീട്ടിൽ ഉറങ്ങിക്കിടന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ദേശീയ പാതയിൽ നിന്നും 100 മീറ്റർ അകലെയുള്ള മുട്ടംതോട്ടിൽ മത്തായിയുടെ വീട്ടിലേക്കാണ് വണ്ടി ഇടിച്ചു കയറിയത്. വെള്ളിയാഴ്ച പുലർച്ചെ 1.15-നായിരുന്നു അപകടം.റോഡിൽ നിന്നും നിയന്ത്രണംവിട്ട് ഇറങ്ങിയ ലോറി സമീപത്തെ വൈദ്യുതിത്തൂണ് ഇടിച്ച് തകർത്തശേഷമാണ് വീടിന്റെ കിടപ്പുമുറിയിലേക്ക് ഇടിച്ചുകയറിയത്. വീടിന്റെ കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന മത്തായിയുടെ ഭാര്യ സോഫി (60) കൊച്ചുമകൾ (6) എന്നിവർ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറി ഡ്രൈവർ തഞ്ചാവൂർ സ്വദേശി ഷണ്മുഖനു കാലിന് പരുക്കേറ്റു.
Read More » -
Lead News
കളമശ്ശേരിയിൽ ലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്, അട്ടിമറി ജയം
കളമശ്ശേരി മുപ്പത്തിയേഴാം വാർഡിൽ മുസ്ലിംലീഗിനെ ഞെട്ടിച്ച് എൽഡിഎഫ്. ഈ വാർഡിൽ എൽഡിഎഫ് അട്ടിമറി വിജയം നേടി. ഇടതു സ്വതന്ത്രനായ റഫീഖ് മരക്കാർ ആണ് വിജയിച്ചത്. ഭൂരിപക്ഷം 64 വോട്ട്. ലീഗിന്റെ സിറ്റിങ് സീറ്റിൽ ആണ് എൽഡിഎഫ് വിജയക്കൊടി പാറിച്ചത്. കളമശ്ശേരിയിൽ 20- 20 എന്ന രീതിയിലായിരുന്നു ഇരുമുന്നണികളും. റഫീഖിന്റെ ജയത്തോടെ ഭരണം പിടിക്കാമെന്ന് ആണ് എൽഡിഎഫ് കരുതുന്നത്. 25 വർഷമായി യുഡിഎഫ് വിജയിച്ചിരുന്ന വാർഡ് ആണ് എൽഡിഎഫ് പിടിച്ചെടുത്തത്.വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥി മത്സരിച്ചിരുന്നു.
Read More » -
LIFE
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യനിരോധനം നടപ്പാക്കണം, ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ഉമാഭാരതി
ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും മദ്യനിരോധനം നടപ്പാക്കണമെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് ഉമാഭാരതി. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയോട് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മധ്യപ്രദേശിൽ മദ്യവിൽപന ശാലകളുടെ എണ്ണം കൂട്ടാനുള്ള സർക്കാർ നീക്കത്തിന് ഇടയിലാണ് ഉമാഭാരതിയുടെ പുതിയ ആവശ്യം. വലിയ വിവാദം ആണ് ഇത് സംസ്ഥാനത്ത് ഉണ്ടാക്കിയത്.ബിജെപി ആണ് മധ്യപ്രദേശ് ഭരിക്കുന്നത്. ട്വീറ്റ് പരമ്പരയിലൂടെയാണ് ഉമാഭാരതി തന്റെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മദ്യപാനമാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന് എന്നും ഉമാ ഭാരതി ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ തന്നെ കൂടുതൽ മദ്യഷാപ്പുകൾ തുറക്കുന്നത് അമ്മ കുട്ടിക്ക് വിഷം നിൽക്കുന്നതുപോലെ ആണെന്നും ഉമാഭാരതി വ്യക്തമാക്കി.
Read More » -
Lead News
ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണൻ പുലിവാൽ പിടിച്ചു,നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി
ആനക്കൊമ്പിൽ പിടിച്ചു നിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് പരാതി. പീപ്പിൾ ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് പരാതിയുമായി വനംവകുപ്പിനെ സമീപിച്ചിരിക്കുന്നത്. തൃശ്ശൂർ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർക്ക് നൽകിയ പരാതി ഇങ്ങനെ – ഇക്കഴിഞ്ഞ കൊടുങ്ങല്ലൂർ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന ആനയെഴുന്നള്ളിപ്പിൽ ആനക്കൊമ്പ് പിടിച്ചു ഫോട്ടോയ്ക്ക് പോസ് ചെയ്തതുമായി ബന്ധപ്പെട്ട പരാതി. താലപ്പൊലി നാലാം ദിവസം എന്ന ക്യാപ്ഷനിൽ ബി ഗോപാലകൃഷ്ണൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ എഫ്ബിയിൽ പോസ്റ്റ് ചെയ്ത ഒരു ചിത്രം അദ്ദേഹം എഴുന്നള്ളിപ്പിന് വന്ന ആനയുടെ കൊമ്പുകളിൽ പിടിച്ചു നിൽക്കുന്ന രീതിയിലുള്ളതാണ്. നാട്ടാന പരിപാലന ചട്ടം അതുപോലെ ബന്ധപ്പെട്ട ആക്ട്സ് റൂൾസ് ആൻഡ് റെഗുലേഷൻസ് പ്രകാരം കുറ്റകരമായ ഒരു കൃത്യമാണ്. ടി വ്യക്തി തൃശ്ശൂർ ബാറിലെ ഒരു അഭിഭാഷകനാണ്. അതുപോലെതന്നെ ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന നേതാവാണ് എന്നത് ടി കുറ്റകൃത്യത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു. സാധാരണ വ്യക്തികൾക്ക് പോലും ഇത്തരം നിയമങ്ങൾ ലംഘിക്കാൻ…
Read More » -
NEWS
വരുന്നു ലെവൽക്രോസ് മുക്ത കേരളം; 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം ജനുവരി 23ന്
പ്രാദേശികമായ വികസനത്തിന് പലപ്പോഴും തടസമാകുന്നത് റെയിൽവേ ലെവൽ ക്രോസിങ്ങുകളാണ്. കാലങ്ങളായി വികസനത്തിന് വഴിമുടക്കി നിൽക്കുന്ന ലെവൽക്രോസിങ്ങുകളെ മറികടക്കാനുള്ള മാർഗങ്ങൾ ആരായുകയായിരുന്നു സംസ്ഥാനം. അതിന്റെ ഫലമായി സംസ്ഥാനത്തെ പത്തു ലെവൽക്രോസിങ്ങുകളെ ഒഴിവാക്കാൻ കഴിയുന്ന പത്ത് റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാനസർക്കാർ ഏറ്റെടുക്കുകയാണ്. കിഫ്ബി വഴിയാണ് ഈ പദ്ധതികൾക്ക് സംസ്ഥാനസർക്കാർ പണം കണ്ടെത്തുന്നത്. തടസ രഹിതമായ ഒരു റോഡ് ശൃംഖല സ്ഥാപിക്കുന്നതിനും ലെവൽ ക്രോ മുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനുമായി കിഫ്ബി വഴി ധനലഭ്യത ഉറപ്പാക്കി ആർ ബി ഡി സി കെ യെ നിർവഹണ ഏജൻസിയാക്കി പൂർത്തീകരിക്കാനുദ്ദേശിക്കുന്ന 10 റെയിൽവേ മേൽപ്പാലങ്ങളുടെ നിർമാണോദ്ഘാടനം 2021 ജനുവരി 23 ന് രാവിലെ പത്തു മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. ബഹു.പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി.സുധാകരന്റെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക..ബഹു. ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ചടങ്ങിൽ മുഖ്യാതിഥി ആകും. കേരളത്തിലെ പ്രധാന 10 റെയിൽവേ മേൽപ്പാലങ്ങളുടെ…
Read More » -
Lead News
മഹാമാരി,സാമ്പത്തികമാന്ദ്യം, പ്രക്ഷോഭം, എന്നിട്ടും മോഡിയെ വെല്ലാൻ ഇന്ത്യയിൽ ഒരു നേതാവില്ല, ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ സർവെ ഫലം ഇങ്ങനെ
കോവിഡ് മഹാമാരി പ്രധാനമന്ത്രി നരേന്ദ്രമോഡി മികച്ച രീതിയിൽ കൈകാര്യം ചെയ്തുവെന്ന് ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുന്നു. ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നേതൃത്വം നൽകുന്ന ബിജെപി വീണ്ടും അധികാരത്തിൽ വരുമെന്ന് 2021 ജനുവരിയിൽ നടന്ന ഇന്ത്യ ടുഡേ മൂഡ് ഓഫ് ദ നാഷൻ സർവേ പ്രവചിക്കുന്നു. 19 സംസ്ഥാനങ്ങളിലെ 97 ലോക്സഭാ മണ്ഡലങ്ങളിലും 194 നിയമസഭാ മണ്ഡലങ്ങളിലും ആണ് സർവേ നടത്തിയത്. 12,232 പേരെ അഭിമുഖം നടത്തി. ജനുവരി 3നും ജനുവരി 13നും ഇടക്കായിരുന്നു സർവ്വേ. കോവിഡിനെ തടയുന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തുന്ന പ്രവർത്തനങ്ങളിൽ 74 %പേർ സംതൃപ്തരാണ് എന്നാണ് സർവ്വേ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ 23% പേർ മികച്ചത് എന്ന് പറയുമ്പോൾ 50 ശതമാനം പേർ നല്ലത് എന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. 66% പേർ എൻഡിഎ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തൃപ്തരാണ്. മന്ത്രിമാരിൽ മികച്ച രീതിയിൽ പ്രവർത്തനം നടത്തുന്ന മന്ത്രി എന്ന് വിളിക്കപ്പെട്ടത് ആഭ്യന്തരമന്ത്രി അമിത് ഷായാണ്. 39 ശതമാനം പേർ അമിത്ഷായെ…
Read More »
