Month: January 2021
-
NEWS
കർഷക സമരം: റിപ്പബ്ലിക് ദിനത്തിൽ രണ്ടുലക്ഷം ട്രാക്ടർ അണിനിരത്തി പരേഡിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കർഷകർ
കർഷക സമരം: റിപ്പബ്ലിക് ദിനത്തിൽ രണ്ടുലക്ഷം ട്രാക്ടർ അണിനിരത്തി പരേഡിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കർഷക കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരം കൂടുതൽ ശക്തമാകുന്നു. റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ രണ്ടുലക്ഷത്തോളം ട്രാക്ടറുകൾ അണിനിരത്തിയാണ് കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 100 കിലോമീറ്റർ ദൂരത്തിൽ ട്രാക്ടറുകൾ അണിനിരത്തി കൊണ്ടാണ് കർഷകർ പ്രതിഷേധം സംഘടിപ്പിക്കുക. ദില്ലി രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം 12മണിയോടെ ആയിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ് ആരംഭിക്കുക. സിംഘു,ടിക്രി,ഘാസിപൂർ എന്നീ അതിർത്തികളിൽ നിന്നാണ് പരേഡിന് തുടക്കം. കർഷക നേതാക്കളും ദില്ലി പൊലീസും നടത്തിയ ചർച്ചയിൽ ട്രാക്ടർ റാലി നടത്താൻ പൊലീസ് അനുമതി നൽകിയതായി കർഷക നേതാവ് അഭിമന്യു അവകാശപ്പെട്ടിരുന്നു. എന്നാൽ കർഷകരുമായുള്ള ചർച്ചയുടെ അവസാനഘട്ടത്തിലാണ് തങ്ങളെന്നാണ് ദില്ലി പോലീസ് അഡീഷണൽ പബ്ലിക് റിലേഷൻ ഓഫീസർ അനിൽ മിത്തൽ അറിയിച്ചത്.
Read More » -
LIFE
കുട്ടി സോംഗുമായി ദളപതി വിജയ്: മാസ്റ്ററിലെ ആദ്യ ഗാനം പുറത്ത് വിട്ടു
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിലെ ആദ്യഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തുറന്ന കേരളത്തിലെ തീയേറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമെന്ന പ്രത്യേകത മാസ്റ്ററിനുണ്ട്. തകര്‍ന്ന് തുടങ്ങിയ സിനിമാവ്യവസായത്തെ വീണ്ടും പഴയ പാതയിലേക്ക് എത്തിക്കാന്‍ മാസ്റ്ററിന് സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകര്യതയാണ് ലഭിച്ചത്. സാമ്പത്തികമായി ചിത്രം വലിയ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ പ്രൊഫസര്‍ ജെഡി എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു കോളജ് അധ്യാപകന് പ്രത്യേക സാഹചര്യത്തില്‍ ഒരു ജുവനൈല്‍ ഹോമിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വിജയിക്കൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശാന്തനു, നാസര്‍, ഗൗരി, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.
Read More » -
NEWS
രാജ്യത്തെ ആയിരത്തോളം അണക്കെട്ടുകൾക്ക് ഭീഷണിയെന്ന് യുഎൻ റിപ്പോർട്ട്, ഭീഷണിയുള്ള അണക്കെട്ടുകളിൽ മുല്ലപ്പെരിയാറും
ഇന്ത്യയിലെ ആയിരത്തിലേറെ അണക്കെട്ടുകൾ ലോകത്തെ വളർന്നുവരുന്ന ഭീഷണിയാണെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. റിപ്പോർട്ടിൽ മുല്ലപ്പെരിയാർ ഡാമും ഭീഷണി ഉയർത്തുന്ന ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. അണക്കെട്ടുകളുടെ ശരാശരി ആയുസ്സ് 50 വർഷം എന്ന തോതിൽ കണക്കാക്കിയാണ് യു എൻ മുന്നറിയിപ്പ് നൽകുന്നത്. യുഎൻ സർവകലാശാലയുടെ കാനഡ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വാട്ടർ എൻവയോൺമെന്റ് ആൻഡ് ഹെൽത്ത് ആണ്’പഴക്കമേറുന്ന ജലസംഭരണികൾ ഉയർന്നുവരുന്ന ആഗോള ഭീഷണി’ എന്ന പേരിലുള്ള റിപ്പോർട്ട് തയ്യാറാക്കിയത്. കേരളത്തിലെ മുല്ലപ്പെരിയാർ അണക്കെട്ട് 100 വർഷത്തിലേറെ മുമ്പ് പണിതതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. അണക്കെട്ട് തകർന്നാൽ 35 ലക്ഷം പേർ അപകടത്തിലാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അണക്കെട്ട് ഭൂകമ്പ സാധ്യത പ്രദേശത്താണെന്നും യു എൻ ചൂണ്ടിക്കാട്ടുന്നു.
Read More » -
Lead News
വീണ്ടും ട്രംപിന്റെ നാണംകെട്ട കളി, അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും ഭാര്യയ്ക്കും വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ കാത്തുനിൽക്കേണ്ടിവന്നു
ഭരണം പോയിട്ടും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാണം കെട്ട കളികൾ തുടരുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ എത്തിയ ജോ ബൈഡനും ഭാര്യയും പ്രഥമ വനിതയുമായ ജില്ലിനും കാത്തുനിൽക്കേണ്ടിവന്നു. വൈറ്റ് ഹൗസ് നോർത്ത് പോർട്ടിക്കോ ഡോർ തുറക്കാതിരുന്നതാണ് കാരണം. കൈവീശിയും കെട്ടിപ്പിടിച്ചും വാതിൽ തുറക്കാൻ ബൈഡനും ഭാര്യയും കാത്തു നിന്നു. ക്യാമറയ്ക്ക് വേണ്ടിയുള്ള പോസിംഗ് കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. ഇത് വലിയ പ്രോട്ടോക്കോൾ ലംഘനം ആയാണ് കണക്കാക്കുന്നത്. സാധാരണ മരീൻ ഗാർഡുകൾ ആണ് വാതിൽ തുറക്കാറുള്ളത്. എന്നാൽ വൈറ്റ്ഹൗസിൽ നിന്നിറങ്ങുമ്പോൾ ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ചുമതലപ്പെട്ടവരെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. വൈറ്റ് ഹൗസിന്റെ മേൽനോട്ടക്കാരൻ തിമോത്തി ഹർലിത്തിനെ ബൈഡൻ പറഞ്ഞുവിട്ടു എന്ന് വാർത്ത ബൈഡൻ ക്യാമ്പ് നിഷേധിച്ചു. ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ ഇയാളെ പറഞ്ഞു വിട്ടിരുന്നു എന്നാണ് ബൈഡനോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ട്രംപ് ഹോട്ടൽസ് -ന്റെ എക്സിക്യൂട്ടീവ് ആയിരുന്നു തിമോത്തി ഹർലിത്ത്.
Read More » -
LIFE
ലൗ ആക്ഷന്‍ ഡ്രാമ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു: Yes/No പറയാൻ ഒരുപാട് വൈകരുത്.
നിവിൻ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് മലർവാടി ആർട്സ് ക്ലബ്. ഈ ചിത്രത്തിലൂടെ നിവിൻ പോളിക്കൊപ്പം നാല് താരങ്ങൾ കൂടിയാണ് മലയാളസിനിമയിലേക്ക് പ്രവേശിച്ചത്. കൂട്ടത്തില്‍ പലരും പാതിവഴിയിൽ ജയപരാജയങ്ങൾ അറിഞ്ഞപ്പോൾ എന്നും ജയിച്ചു മുന്നേറിയത് ഒരാൾ മാത്രമാണ്. നടനായും നിർമ്മാതാവായും ഗായകനായും സംവിധാന സഹായിയായും തിരക്കഥാകൃത്തായും അദ്ദേഹം സിനിമാമേഖലയിൽ പടർന്നു പന്തലിച്ചു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ എല്ലാവർക്കും പ്രിയങ്കരനായി അജുവർഗീസ്. സാജന്‍ ബേക്കറി എന്ന ചിത്രമാണ് അജുവർഗീസിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ. സിനിമയുടെ സമസ്തമേഖലയിലും പരീക്ഷണം നടത്തിയതിനുശേഷമാണ് അജു വർഗീസ് എന്ന താരം നിർമാതാവിന്റെ കുപ്പായമണിയുന്നത്. സുഹൃത്തുക്കളായ ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ക്കൊപ്പമാണ് അജു വർഗീസ് ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് ആരംഭിക്കുന്നത്. ഈ പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും ആദ്യം പുറത്തു വന്ന ചിത്രം നിവിൻ പോളിയേയും നയൻതാരയേയും കേന്ദ്രകഥാപാത്രങ്ങളാക്കി ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ലവ് ആക്ഷൻ ഡ്രാമ…
Read More » -
Lead News
പണി പാളി,ഗതാഗത നിയമം ലംഘിച്ചാൽ വാഹന ഇൻഷുറൻസ് നിരക്ക് കൂടും, മദ്യപിച്ചു പിടിച്ചാൽ പറയുകയേ വേണ്ട
ഗതാഗത നിയമ ലംഘനവും വാഹന ഇൻഷുറൻസ് നിരക്കും തമ്മിൽ ബന്ധിപ്പിക്കാൻ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി ഐആർഡിഎ. മാർഗനിർദേശങ്ങളുടെ കരടാണ് തയ്യാറാക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി കരട് പ്രസിദ്ധീകരിച്ചു. നിയമലംഘനത്തിന് പോയിന്റ് ആണ് ക്രമീകരിച്ചിട്ടുള്ളത്. മദ്യപിച്ചുള്ള നിയമലംഘനത്തിന് 100 പോയിന്റ് ആണ് ലഭിക്കുക. ഡ്രൈവർ നിയമം ലംഘിച്ചാൽ ഉടമയ്ക്ക് ആകും ഉത്തരവാദിത്വം. വാഹന ഇൻഷുറൻസ് പുതുക്കാൻ ജനറൽ ഇൻഷുറൻസ് കമ്പനികളെ സമീപിക്കുമ്പോൾ ഗതാഗത നിയമലംഘനങ്ങൾ കൂടി പരിശോധിക്കും. വാഹനത്തെ അടിസ്ഥാനപ്പെടുത്തിയാകും പ്രീമിയം നിശ്ചയിക്കുക. വാഹനം വാങ്ങുന്നയാൾ മുമ്പ് ഗതാഗത നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അത് പ്രീമിയത്തെ ബാധിക്കില്ല. ഐ ആർ ഡി എ യുടെ കീഴിലുള്ള ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോ ആണ് വിവരങ്ങൾ ലഭ്യമാക്കുക. ഇവർ സംസ്ഥാന ട്രാഫിക് പോലീസുമായും നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററുമായും ചേർന്ന് ജനറൽ ഇൻഷുറൻസ് കമ്പനികൾക്ക് വിവരങ്ങൾ ലഭ്യമാക്കണം.
Read More » -
LIFE
രാം ഗോപാല്‍ വര്‍മ ഗ്യാങ്സ്റ്റര്‍ ചിത്രം ” ഡി കമ്പനി ” ടീസര്‍ റിലീസ്
വീണ്ടുമൊരു ഗ്യാങ്സ്റ്റര്‍ സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ. ഇതിനപ്പുറം മറ്റൊരു ഗ്യാങ്സ്റ്റര്‍ സിനിമയില്ല എന്ന് വിശേഷിപ്പിച്ച് കൊണ്ട് “ഡി കമ്പനി ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസായി. തന്റെ പുതിയ ചിത്രം മറ്റെല്ലാ ഗ്യാങ്സ്റ്റര്‍ ചിത്രങ്ങളേക്കാള്‍ മികച്ചതായിരിക്കുമെന്നാണ് സംംവിധായകന്‍ രാം ഗോപാല്‍ വര്‍മ പറയുന്നത്.ദാവൂദ് ഇബ്രാഹിമിന്റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ ‘ഡി കമ്പനി’യുടെ ‘ജീവചരിത്രചിത്രം’ എന്നാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറയുന്നത്. മൂന്ന് മിനിറ്റ് പതിനേഴ് സെക്കന്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ദാവൂദിന്റെ ജീവിതത്തെക്കുറിച്ച് മാത്രമായിരിക്കില്ല ചിത്രം പറയുക. ഡി കമ്പനിയുടെ നിഴലില്‍ ജീവിച്ച് മരിച്ച നിരവധി അധോലോക നായകരുടെ കഥകളും ചിത്രത്തിലുണ്ടാവുമെന്നും രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. 2002 ല്‍ റിലീസ് ചെയ്ത അദ്ദേഹത്തിന്റെ “കമ്പനി” മികച്ച ഗ്യാങ്സ്റ്റര്‍ ചിത്രമായിട്ടിണ് കണക്കാക്കുന്നത്. ഹിന്ദിക്ക് പുറമേ തമിഴ്, തെലുങ്ക്, മലയാളം , കന്നഡ ഭാഷയിലും “ഡി കമ്പനി” റിലീസ് ചെയ്യുന്നുണ്ട്.
Read More » -
NEWS
ബൈപ്പാസ് ഉദ്ഘാടനം വിവാദത്തിൽ: ജില്ലയിൽനിന്നുള്ള മന്ത്രിമാരെ കേന്ദ്രം വെട്ടി
ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങ് വിവാദത്തിൽ. ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിന് വേണ്ടി സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ നിന്നും ജില്ലയിലെ രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരും കേന്ദ്രസർക്കാർ വെട്ടി പകരം സഹമന്ത്രിമാരെ ഉദ്ഘാടനചടങ്ങിൽ ഉൾപ്പെടുത്തി. മന്ത്രിമാരായ തോമസ് ഐസക്, പി തിലോത്തമൻ എംപിമാരായ എ എം ആരിഫ്, കെ സി വേണുഗോപാൽ എന്നിവരെ ഒഴിവാക്കുകയും പകരം വി മുരളീധരനെയും ഉപരിതല ഗതാഗത സഹമന്ത്രി വിജയകുമാർ സിങ്ങിനെയും ആണ് കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തിയത്. അതേസമയം റോഡ് ഗതാഗത ദേശീയപാത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ പങ്കെടുക്കില്ല എന്ന കാര്യവും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി ജി സുധാകരൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണോ അല്ലെങ്കിൽ വീഡിയോ കോൺഫറൻസ് വഴിയാണോ ബൈപാസ് ഉദ്ഘാടനം ചെയ്യുക എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. റോഡ് ഗതാഗത ദേശീയപാതാ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന്…
Read More » -
Lead News
മേപ്പാടിയിൽ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്നു, കാട്ടാന ആക്രമിച്ച ടെൻഡിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
മേപ്പാടിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ വിനോദസഞ്ചാരിയെ ആന ചവിട്ടിക്കൊന്നു. കണ്ണൂർ സ്വദേശിനി ഷഹാന സത്താർ ആണ് മരിച്ചത്. 26 വയസ്സാണ്. ടെൻഡിൽ താമസിക്കുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോർട്ടിലെ ടെൻഡുകളിൽ ഒന്നിൽ ബന്ധുക്കൾക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോൾ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. റിസോർട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കൾ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പേരാമ്പ്രയിലെ ദാറു നൂജ്ഉം ആർട്സ് ആൻഡ് സയൻസ് കോളേജിലെ സൈക്കോളജി വിഭാഗം മേധാവിയാണ് ഷഹാന. ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന.
Read More » -
Lead News
വീണ്ടും സമനില കുരുക്കിൽ ബ്ലാസ്റ്റേഴ്സ്
ഗോവയ്ക്കെതിരെ സമനിലക്കുരുക്കിലായി കേരള ബ്ലാസ്റ്റേഴ്സ്. കളിയുടെ 25 ആം മിനിട്ടിൽ ഗോവ ലീഡ് നേടി. സൂപ്പർതാരം ഒർഗെ ഓർട്ടിസ് ആണ് ഗോൾ നേടിയത്. തകർപ്പൻ ഫ്രീകിക്ക് ഗോൾ. ഓർട്ടിസിനെ ബ്ലാസ്റ്റേഴ്സ് താരം ജിക്സൻ സിംഗ് ഫൗൾ ചെയ്തതിന്റെ ഫലമായി ഗോവയ്ക്ക് ഫ്രീകിക്ക് ലഭിച്ചത് മുതലാക്കുകയായിരുന്നു. ഗ്രൗണ്ടിലെ ഇടതു ഭാഗത്തു നിന്ന് ഓർട്ടിസ് എടുത്ത ഫ്രീകിക് ഉയർന്നു പൊന്തി ബ്ലാസ്റ്റേഴ്സ് ഗോൾ വലയിലേയ്ക്ക് പറന്ന് ഇറങ്ങി. 57 ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടിയത്. കേരള താരം കെ പി രാഹുൽ ഉഗ്രൻ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തു. തുടർച്ചയായി രണ്ടാം മത്സരത്തിൽ ആണ് രാഹുൽ ഗോൾ നേടുന്നത്
Read More »