LIFENEWSTRENDING

കുട്ടി സോംഗുമായി ദളപതി വിജയ്: മാസ്റ്ററിലെ ആദ്യ ഗാനം പുറത്ത് വിട്ടു

ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിലെ ആദ്യഗാനം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം തുറന്ന കേരളത്തിലെ തീയേറ്ററുകളിലേക്ക് ആദ്യമെത്തിയ ചിത്രമെന്ന പ്രത്യേകത മാസ്റ്ററിനുണ്ട്. തകര്‍ന്ന് തുടങ്ങിയ സിനിമാവ്യവസായത്തെ വീണ്ടും പഴയ പാതയിലേക്ക് എത്തിക്കാന്‍ മാസ്റ്ററിന് സാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലും ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകര്യതയാണ് ലഭിച്ചത്. സാമ്പത്തികമായി ചിത്രം വലിയ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തില്‍ പ്രൊഫസര്‍ ജെഡി എന്ന കഥാപാത്രമായാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഒരു കോളജ് അധ്യാപകന് പ്രത്യേക സാഹചര്യത്തില്‍ ഒരു ജുവനൈല്‍ ഹോമിന്റെ മേല്‍നോട്ടം ഏറ്റെടുക്കേണ്ടി വരുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ വിജയിക്കൊപ്പം വിജയ് സേതുപതിയും ശ്രദ്ധേയമായ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും മാസ്റ്ററിനുണ്ട്. മാളവിക മോഹന്‍, ആന്‍ഡ്രിയ, ശാന്തനു, നാസര്‍, ഗൗരി, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്.

Back to top button
error: