NEWS

വീണ്ടും സമനില കുരുക്കിൽ ബ്ലാസ്റ്റേഴ്സ്

ഗോവയ്ക്കെതിരെ സമനിലക്കുരുക്കിലായി കേരള ബ്ലാസ്റ്റേഴ്സ്. കളിയുടെ 25 ആം മിനിട്ടിൽ ഗോവ ലീഡ് നേടി. സൂപ്പർതാരം ഒർഗെ ഓർട്ടിസ് ആണ് ഗോൾ നേടിയത്. തകർപ്പൻ ഫ്രീകിക്ക് ഗോൾ. ഓർട്ടിസിനെ ബ്ലാസ്റ്റേഴ്സ് താരം ജിക്സൻ സിംഗ് ഫൗൾ ചെയ്തതിന്റെ ഫലമായി ഗോവയ്ക്ക് ഫ്രീകിക്ക് ലഭിച്ചത് മുതലാക്കുകയായിരുന്നു. ഗ്രൗണ്ടിലെ ഇടതു ഭാഗത്തു നിന്ന് ഓർട്ടിസ് എടുത്ത ഫ്രീകിക് ഉയർന്നു പൊന്തി ബ്ലാസ്റ്റേഴ്സ് ഗോൾ വലയിലേയ്ക്ക് പറന്ന്‌ ഇറങ്ങി.

57 ആം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സ് സമനില ഗോൾ നേടിയത്. കേരള താരം കെ പി രാഹുൽ ഉഗ്രൻ ഹെഡ്ഡറിലൂടെ ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തു. തുടർച്ചയായി രണ്ടാം മത്സരത്തിൽ ആണ് രാഹുൽ ഗോൾ നേടുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button