Month: January 2021
-
LIFE
നിങ്ങളുടെ പേരില്‍ ‘കമല’ എന്നുണ്ടോ? എങ്കില്‍ അടിപൊളി ഓഫറുമായി അമ്യൂസ്‌മെന്റ് പാര്‍ക്ക്
അമേരിക്കയുടെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റ് ആയ കമലാ ഹാരിസിന് ആദരവായി അടിപൊളി ഓഫറുമായി വണ്ടര്‍ല അമ്യൂസ്മെന്റ് പാര്‍ക്ക്. കമല എന്ന് പേരുള്ള എല്ലാവര്‍ക്കും ജനുവരി 24ന് കൊച്ചിയിലും ബെംഗലുരുവിലും ഹൈദരബാദിലുമുളള വണ്ടര്‍ലയില്‍ സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്. കമല്‍, കമല, കമലം എന്നിങ്ങനെ കമലയുമായി ബന്ധപ്പെട്ട പേരുകാര്‍ക്കും സൗജന്യം ലഭ്യമാണ്. ആദ്യമെത്തുന്ന നൂറ് അതിഥികള്‍ക്കാവും സൗജന്യം ലഭിക്കുക. അമേരിക്കന്‍ ജനാധിപത്യത്തില്‍ പുതുയുഗപ്പിറവി കുറിച്ചുകൊണ്ടാണ് ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. ഒരു ദേശീയ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന മൂന്നാമത്തെ വനിത, അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ വനിത, യുഎസ് വൈസ് പ്രസിഡന്റാകുന്ന ആദ്യ ഏഷ്യന്‍ വംശജ അമേരിക്കയുടെ വൈസ് പ്രസിഡന്റ് പദവിയിലേറുന്ന 56കാരിയായ കമല ഹാരിസ്സിന്റെ റെക്കോഡുകള്‍ പലതാണ്.
Read More » -
Lead News
താന്‍ നിരപരാധി, മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണ്, പോലീസ് കണ്ടെത്തിയ ഗുളിക എന്താണെന്ന് അറിയില്ല: കടയ്ക്കാവൂര്‍ കേസില്‍ കുറ്റാരോപിതയായ അമ്മ- വീഡിയോ
കടയ്ക്കാവൂര്‍ പോക്സോ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കുറ്റാരോപിതയായ അമ്മ. താന്‍ നിരപരാധിയാണെന്നും മകനെ ഭീഷണിപ്പെടുത്തി കള്ളം പറയിച്ചതാണെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ അമ്മമാര്‍ക്കും വേണ്ടിയും സത്യം പുറത്ത് വരണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ ആവശ്യപ്പെട്ടു. ഭര്‍ത്താവിനെതിരെ വിവാഹമോചന കേസ് നല്‍കിയിരുന്നു. അതിന്റെ വൈരാഗ്യമാണ് കേസിനാധാരം. പൊലീസിന്റെ ഭാഗത്തു നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. മകന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മൊഴിയെടുക്കാനാണ് എന്നും പറഞ്ഞാണ് പൊലീസ് ജോലി സ്ഥലത്തു നിന്ന് വിളിച്ചു കൊണ്ടു പോയത്. എന്നാല്‍ അവിടെയെത്തിയപ്പോഴാണ് റിമാന്‍ഡ് ചെയ്തത്. എന്തു വില കൊടുത്തും അമ്മയെ ജയിലാക്കി മകനെ തിരിച്ചു കൊണ്ടു പോകുമെന്ന് ഭര്‍ത്താവ് പറഞ്ഞിരുന്നു. മകനെ എപ്പോഴും ഭീഷണിപ്പെടുത്തിയായിരുന്നതായും യുവതി പറഞ്ഞു പോലീസ് കണ്ടെത്തിയെന്ന് പറയുന്ന ഗുളിക എന്താണെന്ന് അറിയില്ല. മകനെ അലര്‍ജിക്ക് ഡോക്ടറെ കാണിച്ചിട്ടുണ്ട്. അലര്‍ജിയുടെ ഗുളികയായിരിക്കും അത്. പരാതി നല്‍കിയ മകനോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല. എന്നെപ്പോലെ അവനും മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും കൂടുതല്‍ സംസാരിയ്ക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴുള്ളത്.…
Read More » -
Lead News
വലിയ കാറും ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിനാണ്?, ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി ടി പത്മനാഭന്‍
പരാതിയുമായി എത്തിയ 87 കാരി വയോധികയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷ വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം ആരംഭിച്ച ഗൃഹസന്ദര്‍ശനത്തിന് എത്തിയ പി ജയരാജനോടാണ് ടി പത്മനാഭന്‍ വിമര്‍ശനം രേഖപ്പെടുത്തിയത്. വയോധികയ്ക്ക് എതിരെ ജോസഫൈന്‍ നടത്തിയ അധിക്ഷേപം ക്രൂരമായിപ്പോയി. ദയയും സഹിഷ്ണുതയും ഇല്ലാതെയാണ് അധ്യക്ഷ പെരുമാറിയത്. ഇന്നോവ കാറും വലിയ ശമ്പളവും ഇവരെ നിയമിച്ചത് എന്തിനാണെന്നും ടി പത്മനാഭന്‍ ചോദിച്ചു. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെല്ലാം ഇത്തരം കാര്യങ്ങളില്‍ മുങ്ങിപ്പോകുന്നതില്‍ ജാഗ്രത വേണമെന്നും വീട്ടിലെത്തിയ പി ജയരാജനോട് പത്മനാഭന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പുറത്തിറങ്ങിയ ശേഷം ഇരുവരും പതിനഞ്ച് മിനിറ്റോളം സംസാരിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയ പി ജയരാജന്‍ വിമര്‍ശനം എം സി ജോസഫൈനെ അറിയിക്കുമെന്നും പറഞ്ഞു. അതേസമയം ജോസഫൈനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന് ചോദ്യത്തിന് പി ജയരാജന്‍ പ്രതികരിക്കാന്‍ തയാറായില്ല. അതിനിടെ സംഭവത്തില്‍ വിശദീകരണവുമായി എം സി ജോസഫൈന്‍ രംഗത്തെത്തി. ‘വൃദ്ധയെ അധിക്ഷേപിച്ച്…
Read More » -
Lead News
വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് വയനാട് കലക്ടര്‍
വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ സുരക്ഷാവീഴ്ച പരിശോധിക്കുമെന്ന് വയനാട് കലക്ടര്‍ അദീല അബ്ദുല്ല. അപകടം നടന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചിരുന്നില്ലെന്നും സുരക്ഷാവീഴ്ച ഉണ്ടായെന്നുമുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കലക്ടറുടെ ഇടപെടല്‍. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ തയാറാക്കിയിരുന്ന ടെന്റുകള്‍ക്കു സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു വയനാട് കലക്ടര്‍ പറഞ്ഞു. മേപ്പാടി എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുകയായിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. രാത്രി എട്ടുമണിയോടെയാണ് സംഭവം. റിസോർട്ടിലെ ടെൻഡുകളിൽ ഒന്നിൽ ബന്ധുക്കൾക്കൊപ്പം ആയിരുന്നു ഷഹാന. പുറത്തിറങ്ങിയപ്പോൾ കാട്ടാന ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു എന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. റിസോർട്ടിന്റെ മൂന്നുഭാഗവും കാടാണ്. ശബ്ദം കേട്ട് ബന്ധുക്കൾ എത്തിയെങ്കിലും കാട്ടാന ആക്രമണം തുടരുകയായിരുന്നു. ഷഹാനയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.…
Read More » -
Lead News
24 മണിക്കൂറിനിടെ 14,849 കോവിഡ് കേസുകള്‍
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,849 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ 1,06,54,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1,03,16,786 പേര്‍ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 96.83 ശതമാനമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 155 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ 1,53,339 പേര്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായത്. 1,84,408 പേരാണ് നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതില്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയില്‍. അതേസമയം, രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. 15,82,201 പേര്‍ക്കാണ് ഇതുവരെ വാക്‌സിന്‍ നല്‍കിയത്.
Read More » -
LIFE
ബിലാല്‍ ബോച്ചേ: ക്രീയേറ്റിവിറ്റിക്കൊക്കെ ഒരു പരിധിയില്ലേടേ..?
സമൂഹമാധ്യമങ്ങളിലെ താരമാണ് ബോച്ചെ എന്ന ബോബി ചെമ്മണ്ണൂര്‍. അദ്ദേഹത്തിന്റെ അഭിമുഖങ്ങളും പ്രസ്താവനകളും പലപ്പോഴും ട്രോളന്മാര്‍ക്ക് ആഘോഷിക്കാനുള്ള വക നല്‍കാറുണ്ട്. ഇത്തരം തമാശകളെ താന്‍ ആസ്വദിക്കാറുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ തന്നെ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുമുണ്ട്. തമാശകളും ട്രോളുകളും ഒരുവശത്ത് നില്‍ക്കുമ്പോള്‍ പോലും സന്നദ്ധ പ്രവര്‍ത്തനങ്ങളിലൂടെ ബോബി ചെമ്മണ്ണൂര്‍ പലപ്പോഴും വാര്‍ത്തായാവാറുണ്ട്. നെയ്യാറ്റിന്‍കര സംഭവത്തിലടക്കം കൃത്യമായ ഇടപെടലുകള്‍ ബോബി ചെമ്മണ്ണൂര്‍ നടത്തിയിട്ടുണ്ട്. വീടില്ലാത്തവര്‍ക്ക് വീട് വെച്ച് നല്‍കുവാനും, വിവിധ സേവന പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനും ബോബി ചെമ്മണ്ണൂര്‍ ഫാന്‍സ് അസോസിയേഷനിലൂടെ അദ്ദേഹം ശ്രമിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്നെ ട്രോളി വീഡിയോ ചെയ്ത ചെറുപ്പക്കാര്‍ക്ക് ആശംസകളുമായി അദ്ദേഹം നേരിട്ടെത്തിയിരിക്കുകയാണ്. നിങ്ങളുടെ ക്രിയേറ്റിവിറ്റി അപാരമാണെന്നും നിങ്ങളില്‍ ഒരു നല്ല ഫിലിം മേക്കര്‍ ഉണ്ടെന്നുമുള്ള അടിക്കുറിപ്പോടെയാണ് ബോബി ചെമ്മണ്ണൂര്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. തങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ബോച്ചേയോട് ഒരുപാട് നന്ദിയും സ്‌നേഹവും ഉണ്ടെന്ന് വീഡിയോയുടെ പിന്നില്‍ പ്രവര്‍ത്തിച്ച അണിയറ…
Read More » -
Lead News
കേന്ദ്രം വീണ്ടും കേരളീയരുടെ നെഞ്ചത്ത്, ആലപ്പുഴ ബൈപ്പാസിൽ ടോൾ
ആലപ്പുഴ ബൈപാസിൽ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ടോൾ പിരിവ് നിർത്തിവെക്കണമെന്നാണ് ആവശ്യം. കേന്ദ്രവും സംസ്ഥാനവും തുല്യപങ്കാളിത്തത്തോടെ നിർമ്മിച്ച പാതയ്ക്ക് ടോൾ ഇടാക്കേണ്ടെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ചയാണ് ബൈപ്പാസ് ഉദ്ഘാടനം. നഗരത്തിലെ ഗതാഗത കുരുക്ക് അഴിക്കുന്ന ബൈപ്പാസ് ആണിത്. എങ്കിലും ടോൾ ബൂത്ത് സ്ഥാപിച്ചത് തുടക്കത്തിൽ തന്നെ കല്ലുകടി ആയി. ഈ പശ്ചാത്തലത്തിലാണ് ടോൾ പിരിവ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേരള സർക്കാർ കേന്ദ്രത്തിന് കത്ത് എഴുതിയത്. നാല് പതിറ്റാണ്ട് ആണ് ആലപ്പുഴ ബൈപ്പാസിനു വേണ്ടി കേരളം കാത്തിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. 172 കോടി രൂപ വീതമാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ബൈപ്പാസ് നിർമാണത്തിന് ചെലവഴിച്ചത്.
Read More » -
NEWS
പുലിയെ കെണി വെച്ച് കൊന്ന സംഭവം: വിവരം പുറത്തായത് ഇറച്ചി വിൽക്കാൻ ശ്രമിക്കവേ
ഇടുക്കി ജില്ലയിലെ മാങ്കുളത്തു പുലിയെ കൊന്ന സംഭവം പുറത്തറിഞ്ഞത് ഇറച്ചി വിൽക്കാനുള്ള ശ്രമത്തിനിടെയാണെന്ന് വ്യക്തമായി. ഒന്നാംപ്രതി മുനി പാറ സ്വദേശി പി കെ വിനോദ് മാങ്കുളം കള്ളുഷാപ്പിൽ ജോലിചെയ്യുന്ന ബിനുവിന് ആദ്യം ഇറച്ചി നൽകി. ഇത് പുലിയുടെ ഇറച്ചി ആണെന്നും പുലിത്തോൽ വിൽക്കാൻ ഉണ്ടെന്നുമായിരുന്നു ഭാഷ്യം . എന്നാൽ ഇത് പുലിയുടെ ഇറച്ചി ആണെന്ന് എങ്ങനെ ഉറപ്പിക്കാമെന്ന് ബിനു ചോദിച്ചപ്പോൾ, പുലിയുടെ ഫോട്ടോ കാണിച്ചു കൊടുക്കുകയായിരുന്നു വിനോദ്. ഈ ഫോട്ടോയിൽ നിന്നാണ് പുലിയെ കൊന്ന കാര്യം പുറത്തറിഞ്ഞ തെന്നാണ് സൂചന. പുള്ളിപ്പുലിയെ കെണിവെച്ച് കൊന്ന സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് വനം വകുപ്പ് നടപടികൾ ആരംഭിച്ചു. കസ്റ്റഡിയിൽ കിട്ടുന്നതിന് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും പ്രതികൾ ഇതിനുമുൻപ് മുള്ളൻപന്നിയെ കൊന്നതായി വനംവകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്.
Read More » -
LIFE
” ഇങ്ങനെ ഒരു തോട്ട് കൊണ്ടുവന്ന ആൾക്ക് നന്ദി”, ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് നടി പ്രവീണയുടെ പ്രതികരണം
താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന വാർത്ത നിഷേധിച്ച് നടി പ്രവീണ. തനിക്ക് രാഷ്ട്രീയം എന്തെന്ന് അറിയില്ല. ” ഇങ്ങനെ ഒരു വാർത്ത വന്നത് പോലും എനിക്ക് അറിയില്ല. ഇപ്പോൾ രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയം എന്താണെന്ന് പോലും എനിക്ക് അറിയില്ല. എന്തായാലും ഇങ്ങനെ ഒരു തോട്ട് കൊണ്ട് വന്ന ആൾക്ക് നന്ദി. ” പ്രവീണ പ്രതികരിച്ചു. പ്രവീണ ബിജെപിയിൽ ചേരുമെന്നും തിരുവനന്തപുരത്തോ കൊല്ലത്തോ മത്സരിക്കുമെന്നും വാർത്തകൾ വന്നിരുന്നു. എന്നാൽ ബിജെപി നേതൃത്വത്തിൽ നിന്നോ പ്രവീണയിൽ നിന്നോ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം വന്നിരുന്നില്ല.
Read More »