ഭരണം പോയിട്ടും അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നാണം കെട്ട കളികൾ തുടരുന്നു. അമേരിക്കൻ പ്രസിഡണ്ടിന്റെ ആസ്ഥാനമായ വൈറ്റ് ഹൗസിൽ പ്രവേശിക്കാൻ എത്തിയ ജോ ബൈഡനും ഭാര്യയും പ്രഥമ വനിതയുമായ ജില്ലിനും കാത്തുനിൽക്കേണ്ടിവന്നു. വൈറ്റ് ഹൗസ് നോർത്ത് പോർട്ടിക്കോ ഡോർ തുറക്കാതിരുന്നതാണ് കാരണം.
കൈവീശിയും കെട്ടിപ്പിടിച്ചും വാതിൽ തുറക്കാൻ ബൈഡനും ഭാര്യയും കാത്തു നിന്നു. ക്യാമറയ്ക്ക് വേണ്ടിയുള്ള പോസിംഗ് കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. ഇത് വലിയ പ്രോട്ടോക്കോൾ ലംഘനം ആയാണ് കണക്കാക്കുന്നത്.
സാധാരണ മരീൻ ഗാർഡുകൾ ആണ് വാതിൽ തുറക്കാറുള്ളത്. എന്നാൽ വൈറ്റ്ഹൗസിൽ നിന്നിറങ്ങുമ്പോൾ ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും ചുമതലപ്പെട്ടവരെ വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു.
വൈറ്റ് ഹൗസിന്റെ മേൽനോട്ടക്കാരൻ തിമോത്തി ഹർലിത്തിനെ ബൈഡൻ പറഞ്ഞുവിട്ടു എന്ന് വാർത്ത ബൈഡൻ ക്യാമ്പ് നിഷേധിച്ചു. ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ ഇയാളെ പറഞ്ഞു വിട്ടിരുന്നു എന്നാണ് ബൈഡനോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നത്. ട്രംപ് ഹോട്ടൽസ് -ന്റെ എക്സിക്യൂട്ടീവ് ആയിരുന്നു തിമോത്തി ഹർലിത്ത്.