NEWS

കർഷക സമരം: റിപ്പബ്ലിക് ദിനത്തിൽ രണ്ടുലക്ഷം ട്രാക്ടർ അണിനിരത്തി പരേഡിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കർഷകർ

കർഷക സമരം: റിപ്പബ്ലിക് ദിനത്തിൽ രണ്ടുലക്ഷം ട്രാക്ടർ അണിനിരത്തി പരേഡിന് ഉള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കർഷക

കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ സമരം കൂടുതൽ ശക്തമാകുന്നു. റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ രണ്ടുലക്ഷത്തോളം ട്രാക്ടറുകൾ അണിനിരത്തിയാണ് കർഷക സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. 100 കിലോമീറ്റർ ദൂരത്തിൽ ട്രാക്ടറുകൾ അണിനിരത്തി കൊണ്ടാണ് കർഷകർ പ്രതിഷേധം സംഘടിപ്പിക്കുക.

ദില്ലി രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡ് അവസാനിച്ചതിനുശേഷം 12മണിയോടെ ആയിരിക്കും കർഷകരുടെ ട്രാക്ടർ പരേഡ് ആരംഭിക്കുക. സിംഘു,ടിക്രി,ഘാസിപൂർ എന്നീ അതിർത്തികളിൽ നിന്നാണ് പരേഡിന് തുടക്കം.

കർഷക നേതാക്കളും ദില്ലി പൊലീസും നടത്തിയ ചർച്ചയിൽ ട്രാക്ടർ റാലി നടത്താൻ പൊലീസ് അനുമതി നൽകിയതായി കർഷക നേതാവ് അഭിമന്യു അവകാശപ്പെട്ടിരുന്നു. എന്നാൽ കർഷകരുമായുള്ള ചർച്ചയുടെ അവസാനഘട്ടത്തിലാണ് തങ്ങളെന്നാണ് ദില്ലി പോലീസ് അഡീഷണൽ പബ്ലിക് റിലേഷൻ ഓഫീസർ അനിൽ മിത്തൽ അറിയിച്ചത്.

Back to top button
error: