Month: January 2021

  • Lead News

    ”സാന്ത്വന സ്പര്‍ശം”; ഫെബ്രുവരി 1 മുതല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ അദാലത്തുകള്‍

    ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഫെബ്രുവരി 1 മുതല്‍ 18 വരെ സാന്ത്വന സ്പര്‍ശം എന്ന പേരില്‍ അദാലത്തുകള്‍ നടക്കും.  പരാതികള്‍ സ്വന്തം നിലയില്‍ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സമര്‍പ്പിക്കാം. അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്‍ററുകള്‍ക്കുള്ള ഫീസ് സര്‍ക്കാര്‍ നല്‍കും. നേരത്തെ പരാതി നല്‍കിയിട്ടും തീര്‍പ്പാകാതെയുള്ളവയും പുതിയ പരാതികളും സ്വീകരിക്കും. ഫെബ്രുവരി 1, 2, 4 തീയതികളില്‍ കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ, കൊല്ലം കോഴിക്കോട് എന്നീ 5 ജില്ലകളില്‍ അദാലത്ത് നടക്കും. ഫെബ്രുവരി 8, 9, 11 തീയതികളില്‍ കാസര്‍കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍. ഈ ജില്ലകളിൽ ഫെബ്രുവരി 2ന് വൈകിട്ട് വരെ അപേക്ഷ സ്വീകരിക്കും. ഫെബ്രുവരി 15,16, 18 തീയതികളില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട് ജില്ലകളില്‍. ഈ ജില്ലകളില്‍ ഫെബ്രുവരി 3 ഉച്ച മുതല്‍ ഫെബ്രുവരി 9 വൈകിട്ട് വരെ പരാതി സ്വീകരിക്കും. ആദിവാസി മേഖലകളില്‍ കഴിയുന്നവര്‍ക്ക്…

    Read More »
  • Lead News

    സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

    മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. രണ്ട് സെറ്റന്റുകള്‍ ഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് താരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ‘സൗരവ് ഗാംഗുലി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. അസുഖത്തില്‍ നിന്നും അദ്ദേഹം വളരെ പെട്ടന്ന് മുക്തനായി. അടുത്ത രണ്ടുദിവസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയും’- ആശുപത്രി അധികൃതര്‍ പറഞ്ഞു.

    Read More »
  • Lead News

    രജനികാന്ത് പോയി, തമിഴ്നാട്ടിൽ ശശികല ബിജെപിയുടെ പ്ലാൻ ബി? വീഡിയോ

    എ ഐ എ ഡി എം കെ മുൻ ജനറൽ സെക്രട്ടറി ശശികല ആശുപത്രി വിട്ടു. ജയിൽമോചിതയാകുമ്പോൾ കോവിഡ് ബാധിച്ചതിനെ തുടർന്ന് ബംഗളൂരുവിലെ വിക്ടോറിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ശശികല. എഐഎഡിഎംകെയുടെ കൊടി വെച്ച കാറിലാണ് ശശികല ബംഗളൂരുവിലെ വസതിയിലേക്ക് പോയത്. കുറച്ചുദിവസം ക്വാറന്റൈനിൽ കഴിഞ്ഞതിനു ശേഷം ശശികല ചെന്നൈയിലേക്ക് മടങ്ങും. അതേസമയം എഐഎഡിഎംകെയിലെ ഇ പി എസ്- ഒ പി എസ് വിഭാഗങ്ങൾ ശശികലക്കെതിരെ കൈകോർക്കുകയാണ്. രജനീകാന്തിനെ മുൻനിർത്തി തമിഴ്നാട്ടിൽ രാഷ്ട്രീയ സ്വപ്നങ്ങൾ നെയ്തിരുന്ന ബിജെപിക്ക് ശശികല കൈവള്ളി ആകുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ശശികലയുടെ തീരുമാനങ്ങൾക്ക് അനുസരിച്ചായിരിക്കും അവരുടെ ഭാവി എന്നാണ് ബിജെപിയുടെ പ്രതികരണം.

    Read More »
  • Lead News

    ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര; ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം-വീഡിയോ

    നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ‘സംശുദ്ധം സദ്ഭരണം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി യുഡിഎഫ് നടത്തുന്ന ഐശ്വര്യ കേരള യാത്രക്ക് ആദരാഞ്ജലികളര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. യാത്രയുടെ ഉദാഘാടനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുറത്തിറങ്ങിയ സപ്ലിമെന്റിലാണ് വീക്ഷണത്തിന്റെ ആദരാഞ്ജലി രേഖപ്പെടുത്തിയത്. വലുപ്പചെറുപ്പമില്ലാതെ യുഡിഎഫിലെ ചെറുതുും വലുതുമായ എല്ലാ കക്ഷിനേതാക്കളുടേയും ചിത്രം ചേര്‍ത്താണ് ആദരാഞ്ജലി നേര്‍ന്നിരിക്കുന്നത്. ചെന്നിത്തല മുതല്‍ ഹൈദരാലി ശിഹാബ് തങ്ങള്‍ , മുല്ലപ്പളളി രാമചന്ദ്രന്‍, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരും ചിത്രത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. അതേസമയം, പത്രത്തിന്റെ ഈ പേജിന് സോഷ്യല്‍ മീഡിയയിലടക്കം വിമര്‍ശനങ്ങള്‍ നിറയുകയാണ്. ഇന്ന് കാസർഗോഡ് നിന്നാണ് ഐശ്വര്യ കേരള യാത്ര ആരംഭിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്ര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകുന്നേരം നാല് മണിക്ക് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുഖ്യാതിഥിയായിരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെസിവേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര, കര്‍ണ്ണാടക…

    Read More »
  • LIFE

    വരന്റെ അനുവാദത്തോടെ നവവധുവിനെ കെട്ടിപ്പിടിച്ച കാമുകന്‍; വൈറലായി വീഡിയോ

    പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. പ്രണയം ദീര്‍ഘകാലം നീണ്ടും നിന്ന് വിവാഹത്തിലെത്തുന്നവരും, പ്രണയം പാതിവഴിയില്‍ നിലച്ചുപോയവരും ഇന്ന് നമ്മുടെ ചുറ്റുപാടുമുണ്ട്. പാതിവഴിയില്‍ പ്രണയം നിലച്ചവരാകട്ടെ അവസാനിച്ച ബന്ധത്തിന്റെ സ്മരണകള്‍ ഉളളില്‍ തങ്ങി നില്‍ക്കുന്നവരാകും. അതിനാല്‍ തന്നെ മുന്‍ കാമുകനോ കാമുകിയോ മറ്റൊരാളുടേതാവുന്നത് പൂര്‍ണമായും എല്ലാവരും ഉള്‍ക്കൊളളണമെന്നില്ല. എന്നാല്‍ ഇവിടെയിതാ ഭാര്യയുടെ കാമുകനെ വിവാഹദിവസം ആലിംഗനം ചെയ്യാന്‍ അനുവദിച്ചിരിക്കുകയാണ് ഒരു ഭര്‍ത്താവ്. ഇന്തൊനേഷ്യയില്‍ നിന്നുളള ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. ടിക്ക്‌ടോക്കില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോ പിന്നീട് നിരവധി ഷെയര്‍ ചെയ്തതോടെ വൈറലാവുകയായിരുന്നു. തന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മുന്‍കാമുകനെ സന്തോഷത്തോടെ സ്വാഗതം ചെയ്ത യുവതി. ഭര്‍ത്താവിനോട് ഞാന്‍ ഒന്ന് ആലിംഗനം ചെയ്‌തോട്ടെയെന്ന് ചോദിക്കുകയായിരുന്നു. ഭര്‍ത്താവ് അനുവാദം കൊടുത്തതോടെ യുവതി കാമുകനെ സന്തോഷത്തോടെ ആലിംഗനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവും ഹസ്തദാനം ചെയ്ത് ആലിംഗനം ചെയ്യുന്നു. വളരെ സന്തോഷത്തോട് തന്നെയാണ് മൂവരും വിവാഹ വേദിയില്‍ നില്‍ക്കുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസ്സിലാക്കാം.…

    Read More »
  • LIFE

    ആ ശബ്ദം നിലച്ചു, സോമദാസിന് കണ്ണീരോടെ വിട…

    പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂരിന്റെ വിടവാങ്ങല്‍ പിന്നണി ഗാനരംഗത്ത് വലിയൊരു നഷ്ടം തന്നെയാണ് ഉണ്ടാക്കിയത്. ഗാനമേളകളില്‍ സ്ഥരം സാന്നിധ്യമായിരുന്ന സോമദാസ് 2008ലെ സംഗീത റിയാലിറ്റി ഷോയായ സ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രദ്ധേയനാകുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചായിരുന്നു സോമു ശ്രദ്ധനേടിയത്. കലാഭവന്‍ മണിയുമായിട്ടുളള സൗഹൃദം അദ്ദേഹത്തെ പിന്നീട് പിന്നണിഗാനരംഗത്തേക്ക് എത്തിച്ചു. അങ്ങനെ അണ്ണാറക്കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫക്ടറ്റ്, മണ്ണാംകട്ടയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ ഗാനം ആലപിക്കുന്നതിന് കാരണമായി. വ്യത്യസ്തമായ ശബ്ദം തന്നെയാണ് മറ്റ് ഗായകരില്‍ നിന്നും സോമുവിനെ വ്യത്യസ്തനാക്കുന്നത്. കൂടുതലും തമിഴ് ഗാനമായിരുന്നു സോമുവിന്റെ ഹൈലൈറ്റ്. തമിഴ് ചിത്രം വെയിലിലെ ഉറുകുതെ മറുകുതെ, തമിഴ് ചിത്രം റിഥത്തിലെ തനിയെ തനന്‍തനിയെ തുടങ്ങിയവ സോമുവിന്റെ പ്രധാനപ്പെട്ട ഗാനങ്ങളായിരുന്നു. സിനിമയില്‍ പാടിയ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോ സീസണ്‍ ടൂവില്‍ വന്നതോടെ വീണ്ടും സോമു ജനശ്രദ്ധ പിടിച്ചുപറ്റി. സോമു എന്ന വ്യക്തിയെ ജനങ്ങള്‍ കൂടുതല്‍ അടുത്തറിഞ്ഞത് ഈ…

    Read More »
  • Lead News

    ദേശീയ പതാകയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, അപമാനിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്

    ജനുവരി 26ന് ചെങ്കോട്ടയിൽ ദേശീയപതാക അപമാനിക്കപ്പെടുന്നത് കണ്ട് രാഷ്ട്രം ദുഃഖിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കർഷകരുടെ പരേഡിനിടയിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോഡി ഇത് പറഞ്ഞത്. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി. അതേസമയം ദേശീയ പതാകയെ അപമാനിച്ചവരെ പിടികൂടാൻ കർഷക നേതാവ് രാകേഷ് ടിക്കായത് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. രാജ്യം മുഴുവൻ ദേശീയപതാകയെ സ്നേഹിക്കുന്നു. “ദേശീയപതാക എല്ലാവരുടേതും ആണ്. ദേശീയ പതാകയെ അപമാനിച്ചവരെ സർക്കാർ പിടികൂടണം. ” രാകേഷ് ടിക്കായത് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് കർഷകരാണ് മുസഫർനഗറിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേയ്ക്ക് മാർച്ച് ചെയ്യുന്നത്. ഗുജ്ജർ നേതാവ് മദൻ ഭയ്യാ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

    Read More »
  • Lead News

    കർഷകരെ ദേശവിരുദ്ധരാക്കി സമരത്തെ പൊളിക്കാനാവുമോ?

    കർഷകരെ ദേശവിരുദ്ധരാക്കി സമരത്തെ പൊളിക്കാനുള്ള സംഘപരിവാർ അജണ്ട നടപ്പാകുമോ? ഉത്തർപ്രദേശിലും ഡൽഹിയിലും ഇപ്പോൾ അരങ്ങേറുന്ന സംഭവികാസങ്ങൾ സംഘപരിവാർ പ്രസ്ഥാനങ്ങളുടെ മോഹങ്ങൾക്ക് തിരിച്ചടി ഏൽക്കുന്നു എന്നുള്ളതിന് തെളിവാണ്. വീഡിയോ കാണുക

    Read More »
  • LIFE

    ധനുഷിന്റെ ”കര്‍ണന്‍” എത്തുന്നു

    ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ 2021 ഏപ്രിലില്‍ തീയേറ്ററിലെത്തും. പരിയേറും പെരുമാള്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണ്ണൻ. മാരി സെൽവരാജിനൊപ്പം ധനുഷ് കൂടിച്ചേരുമ്പോൾ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കർണ്ണന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തിൽ ധനുഷിനൊപ്പം മലയാളികളായ രജീഷ് വിജയനും ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തന്റെ സിനിമകളിലൂടെ ശക്തമായ ദളിത് രാഷ്ട്രീയം സംസാരിക്കുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രത്തിലും ഇത്തരത്തിൽ എന്തെങ്കിലും വിഷയം ചർച്ച ചെയ്യുന്നുണ്ടാവും എന്നുവേണം കരുതാൻ. സംവിധായകന്‍ പാ രഞ്ജിത്തിന്റെ നിർമാണത്തിൽ പുറത്തുവന്ന പരിയേരും പെരുമാൾ എന്ന ചിത്രം ലോകവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടുകയും നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന മേക്കിങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. വി ക്രിയേഷന് വേണ്ടി കലൈപുലി എസ്…

    Read More »
  • Lead News

    വിജയരാഘവന് പാണക്കാട്ടേക്ക് പോവാൻ ആവാത്തതിന്റെ നിരാശ, മറുപടിയുമായി ഉമ്മൻചാണ്ടി

    സിപിഐഎമ്മിന്റെ ലീഗ് വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ ആയുധമാക്കി ഉമ്മൻചാണ്ടി. സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആണ് ലീഗ് വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിൽ പോലും വർഗീയത കാണുകയാണ് വിജയരാഘവൻ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ബാബരി മസ്ജിദ് തകർത്ത സമയത്ത് ലീഗ് ചെയ്ത പ്രവർത്തികൾ മറക്കരുത്. അന്ന് കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിജയരാഘവൻ പാണക്കാട് സന്ദർശനം പോലും വർഗീയവൽക്കരിക്കുന്നത് എന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. പാണക്കാട്ടേക്ക് താൻ ഇനിയും പോകും. കിട്ടാത്ത മുന്തിരി പുളിക്കും. സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥികൾ ആരൊക്കെ എന്നും എവിടെയൊക്കെ മത്സരിക്കണമെന്നും ഹൈക്കമാൻഡ് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനിരിക്കുകയാണ് എന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പറഞ്ഞു.

    Read More »
Back to top button
error: