NEWS

ദേശീയ പതാകയെ അപമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി, അപമാനിച്ചവരെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത്

ജനുവരി 26ന് ചെങ്കോട്ടയിൽ ദേശീയപതാക അപമാനിക്കപ്പെടുന്നത് കണ്ട് രാഷ്ട്രം ദുഃഖിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. കർഷകരുടെ പരേഡിനിടയിൽ ചെങ്കോട്ടയിൽ ഉണ്ടായ സംഭവവികാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് നരേന്ദ്രമോഡി ഇത് പറഞ്ഞത്. മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു നരേന്ദ്രമോഡി.

അതേസമയം ദേശീയ പതാകയെ അപമാനിച്ചവരെ പിടികൂടാൻ കർഷക നേതാവ് രാകേഷ് ടിക്കായത് പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. രാജ്യം മുഴുവൻ ദേശീയപതാകയെ സ്നേഹിക്കുന്നു. “ദേശീയപതാക എല്ലാവരുടേതും ആണ്. ദേശീയ പതാകയെ അപമാനിച്ചവരെ സർക്കാർ പിടികൂടണം. ” രാകേഷ് ടിക്കായത് ആവശ്യപ്പെട്ടു.

ആയിരക്കണക്കിന് കർഷകരാണ് മുസഫർനഗറിൽ നിന്ന് ഗാസിപൂർ അതിർത്തിയിലേയ്ക്ക് മാർച്ച് ചെയ്യുന്നത്. ഗുജ്ജർ നേതാവ് മദൻ ഭയ്യാ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button