Month: January 2021

  • LIFE

    എല്ലാ ഡയലോഗും മമ്മൂക്ക പുഷ്പം പോലെ പറയും, സിങ്ക് സൗണ്ട് നിർദ്ദേശിച്ചതും മമ്മൂക്ക തന്നെ: ജോഫിന്‍

    മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് ഉടൻ തിയേറ്ററുകളിലെത്തും. മിസ്റ്ററി ത്രില്ലർ ജോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ടീസറിനും ആദ്യ ഗാനത്തിനും വലിയ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യർ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ദ് പ്രീസ്റ്റ് എന്ന ചിത്രത്തിനുണ്ട്. ചിത്രം പൂർണ്ണമായും സിങ്ക് സൗണ്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മമ്മുട്ടിയുടെ മാന്ത്രിക ശബ്ദത്തിന് ഇത്രയധികം മിഴിവേകിയതും സിങ്ക് സൗണ്ടിന്റെ സാന്നിധ്യം തന്നെയാണ്. സംഗീതത്തിനും സൗണ്ടിനും വലിയ പ്രാധാന്യമുള്ള ചിത്രമാണ് ദി പ്രീസ്റ്റ്. പ്രേക്ഷകരെ ചിത്രത്തിലേക്ക് അടുപ്പിക്കുന്നതിന് പിന്നില്‍ സൗണ്ട് വിഭാഗം പ്രത്യേകമായ ഇടപെടല്‍ നിർവഹിച്ചിട്ടുണ്ട്. തീയേറ്ററിൽ ചിത്രം കാണുന്ന പ്രേക്ഷകരെ ഓരോ നിമിഷവും ആവേശത്തിലാഴ്ത്താന്‍ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിന് കഴിയും. പൂര്‍ണമായും കൊമേഷ്യൽ സിനിമ ആയിരുന്നിട്ടുകൂടി ചിത്രത്തിൽ സിങ്ക് സൗണ്ട് ഉപയോഗിച്ചതിന് പിന്നിൽ വ്യക്തമായ കാരണമുണ്ടെന്നാണ് സംവിധായകന്റെ അഭിപ്രായം. ആദ്യ ചിത്രത്തില്‍ സിങ്ക് സൗണ്ട് ചെയ്യുക എന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് സംവിധായകൻ പറയുന്നു.…

    Read More »
  • Lead News

    24 മണിക്കൂറിനിടെ 13,052 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,052 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 1,07,46,183 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 13,965 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയരുടെ എണ്ണം 1,04,23,125 ആയി. ഒറ്റ ദിവസം കൊണ്ട് കോവിഡ് മൂലം 127 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 1,54,274 ആയി. നിലവില്‍ രാജ്യത്ത് 1,68,784 പേരാണ് രോഗം മൂലം ചികിത്സയിലുളളത്. ഇതില്‍ 71,469 പേര്‍ കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ മാത്രം സ്ഥിരീകരിച്ച കേസുകള്‍ 6282 ആണ്.

    Read More »
  • LIFE

    ചലച്ചിത്ര വിതരണ വിവാദത്തിൽ സർക്കാരിനെ പിന്തുണച്ച് നടി കനികുസൃതി

    സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ പുരസ്കാരങ്ങൾ ജേതാക്കളുടെ കയ്യിൽ നേരിട്ട് കൊടുക്കാതെ മേശപ്പുറത്തു നിന്നും എടുത്തുകൊള്ളാൻ ആവശ്യപ്പെട്ട സർക്കാരിന്റെ നടപടിക്ക് വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവരടക്കം സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു.   പുരസ്കാര ദാന ചടങ്ങിന് മുമ്പ് ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആണെന്നുള്ള കാര്യം കണ്ടെത്തിയത്. ഇതേ തുടര്‍ന്നാണ് പുരസ്കാരം അവാർഡ് ജേതാക്കളുടെ കയ്യിൽ നേരിട്ട് നൽകാതെ മേശപ്പുറത്ത് വെക്കുകയും തുടർന്ന് നേതാക്കൾ സ്വയമേ അവാർഡുകൾ എടുക്കുകയും ചെയ്യാമെന്ന തീരുമാനത്തിലേക്ക് സംഘാടകർ എത്തിച്ചേർന്നത്. ഈ തീരുമാനത്തിന്റെ പേരിലാണ് സര്‍ക്കാര്‍ ഇപ്പോൾ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചുകൊണ്ട് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ നടി കനികുസൃതി രംഗത്തുവന്നിരിക്കുകയാണ്. പുരസ്കാര ജേതാക്കൾക്ക് അവാർഡ് കയ്യിൽ കൊടുക്കാതിരുന്നതില്‍ തെറ്റില്ലെന്നും സർക്കാർ ചെയ്തത് മാതൃകാപരമായ കാര്യമാണെന്നും കനികുസൃതി ചൂണ്ടിക്കാട്ടി. ”ചടങ്ങിൽ പങ്കെടുത്ത പലരും പല പ്രായക്കാരാണ് ഓരോരുത്തരുടെയും ഇമ്മ്യൂണിറ്റി…

    Read More »
  • Lead News

    ബ്രിഡ്ജറ്റിന് അന്ത്യശുശ്രൂഷ നല്‍കിയത് മദ്രസയില്‍

    മതസൗഹാര്‍ദ്ദം എന്നത് വരികളില്‍ മാത്രം ഒതുങ്ങുമ്പോള്‍ മാതൃകയാവുകയാണ് ഒരു മദ്രസ. പൊന്നാട് തഹ്ലീമല്‍ ഇസ്ലാം ഹയര്‍സെക്കന്‍ഡറി മദ്രസയാണ് മാതൃകയായി ക്രിസ്ത്യന്‍ വനിതയുടെ അന്ത്യശുശ്രൂഷ നടത്തി. കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് (84) നാണ് അന്ത്യശുശ്രൂഷ നല്‍കിയത്. വീട്ടില്‍ സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഇവരുടെ മൃതദേഹം ഒരു ദിവസം മദ്രാസയില്‍ വെയ്ക്കുകയായിരുന്നു. കോഴിക്കോട് കാരിയായിരുന്നിട്ടും മഞ്ചേരിയില്‍ ജോലിചെയ്തിരുന്ന ഇവര്‍ ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പൊന്നാട്ട് നാല് സെന്റില്‍ ഒരു വീട് മാത്രമാണ് സ്വന്തമായി ഉണ്ടായിരുന്നത്. ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നതിനാല്‍ കൂടെ ജോലി ചെയ്തിരുന്ന ജാനകിയും ഇവര്‍ക്കൊപ്പം താമസിച്ചു. അയല്‍ക്കാര്‍ക്ക് അമ്മച്ചിയായിരുന്ന ബ്രിഡ്ജറ്റ് നാട്ടുകാര്‍ക്ക് പ്രിയങ്കരിയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച ബ്രിഡ്ജറ്റിനെ വെളളിയാഴ്ച വൈകിട്ട് വീട്ടിലെത്തിച്ചെങ്കിലും ശനിയാഴ്ച സംസ്‌കാരം നടക്കുന്നത് വരെ ഫ്രീസറില്‍ സുക്ഷിക്കേണ്ടതായി വന്നു. വീട്ടിനുളളിലേക്ക് ഫ്രീസര്‍ കയറാത്തതിനാല്‍ അടുത്തുളള മദ്രസയിലെ ക്ലാസ്മുറിയിലേക്ക് മൃതദേഹം മാറ്റുകയായിരുന്നു. തുടര്‍ന്ന് പൊന്നാട്ടെ മുസ്ലീം സ്ത്രീകളടക്കം വന്നാണ് അമ്മച്ചിയെ കുളിപ്പിച്ചത്. കോഴിക്കോട്ട് നിന്നെത്തിയ പളളിവികാരിയാണ് അന്ത്യശുശ്രൂഷയ്ക്ക്…

    Read More »
  • Lead News

    പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു

    പ്രശസ്ത ഗായകന്‍ സോമദാസ് ചാത്തന്നൂര്‍ അന്തരിച്ചു. 42 വയസ്സായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് കൊല്ലം പാരിപ്പളളി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് കോവിഡ് ഭേദമായി വാര്‍ഡിലേക്ക് മാറ്റുന്നതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. വൃക്കരോഗബാധിനുമായിരുന്നു. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ വന്ന് പിന്നണി ഗാനരംഗത്തേക്കും എത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ തവണത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും താരം പങ്കെടുത്തിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ചാത്തന്നൂരിലെ വീട്ടുവളപ്പില്‍ നടക്കും.

    Read More »
  • Lead News

    കർണാടകയിൽ നേതൃമാറ്റ സൂചന നൽകി ബി ജെ പി മുതിർന്ന എംഎൽഎ, യെദ്യൂരപ്പ വീഴുമോ?

    കർണാടകയിലെ പുതുവത്സര ആഘോഷമായ ഉഗാഡിയ്ക്ക് ശേഷം പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന് മുതിർന്ന ബിജെപി എംഎൽഎ ബസംഗൗഡ പട്ടീൽ യാത്നാൽ. ബീജാപൂർ സിറ്റി എംഎൽഎയാണ് ബസംഗൗഡ. പുതിയ മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുനിന്നുള്ള ആളായിരിക്കും എന്നും അദ്ദേഹം പ്രവചിച്ചു. ഒക്ടോബറിൽ തന്നെ ബസംഗൗഡ ഒരു പ്രവചനം നടത്തിയിരുന്നു. യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികനാൾ തുടരില്ലെന്നും വടക്കൻ മേഖലയിൽ നിന്നുള്ള ഒരാൾ മുഖ്യമന്ത്രി ആകും എന്നും അന്നും ബസംഗൗഡ പറഞ്ഞിരുന്നു. ഈ മാസം ആദ്യം പാർട്ടി നിയമസഭാ സാമാജികരുടെ കൂടിക്കാഴ്ചയിൽ യെദ്യൂരപ്പയുമായി ബസംഗൗഡ സംസാരിച്ചിരുന്നു. ചില മണ്ഡലങ്ങളെ ലക്ഷ്യമിട്ടുള്ള ചിറ്റമ്മ നയത്തിനെതിരെ ഈ കൂടിക്കാഴ്ചയിൽ ബസംഗൗഡ ആഞ്ഞടിച്ചതായി റിപ്പോർട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൻ ബി വൈ വിജയന്ദ്ര ഭരണത്തിൽ ഇടപെടുന്നതിനെ കുറിച്ചും ബസംഗൗഡ ആരോപണമുന്നയിച്ചിരുന്നു അധികാരത്തിൽ തുടരാൻ യെദ്യൂരപ്പയ്ക്ക് പ്രായം ഒരു തടസ്സമാണ് എന്ന വിശകലനങ്ങൾ വന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളെ ബിജെപി സംസ്ഥാന നേതൃത്വം തള്ളിക്കളയുകയാണ്.

    Read More »
  • LIFE

    പുതിയ കാലത്തിന് അനുസരിച്ച് ഇന്ത്യൻ കോഫി ഹൗസുകൾ മാറിയോ? – മുരളി തുമ്മാരുകുടി

    ഇൻഡ്യൻ കോഫീ ഹൌസ്: മാറാത്തതായുള്ളത് മാറ്റം മാത്രമല്ല കഴിഞ്ഞദിവസം ഞാൻ ഗുരുവായൂരിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയി. സ്ഥലം എവിടെയാണെന്നുള്ളത് പ്രസക്തമല്ല. സ്ഥലവും കാലവും മാറിയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. അതേ കാപ്പി അതേ യൂണിഫോമിട്ട ജോലിക്കാർ അതേ ബീറ്റ്‌റൂട്ടിട്ട മസാലദോശ കട്ട്ലറ്റിന്റെ കൂടെ വരുന്നത് അതേ സോസ് വിലയോ തുച്ഛം… ഗുണമോ മെച്ചം. 1970 കളിൽ പത്ത് വയസുള്ളപ്പോൾ ആണെന്ന് തോന്നുന്നു ആദ്യമായി ഞാൻ എറണാകുളം ജോസ് ജംഗ്ഷനിലെ ഇൻഡ്യൻ കോഫീ ഹൗസിൽ പോയത്. ഇന്നിപ്പോൾ വയസ് 57 ആയി. ജോസ് ജംക്ഷനിൽ ഇപ്പോൾ ഇന്ത്യൻ കോഫി ഹൗസില്ല. പക്ഷെ മറ്റെവിടെ പോയാലും ഇൻഡ്യൻ കോഫീ ഹൗസിന് ഒരു മാറ്റവുമില്ല. ഏറെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇൻഡ്യൻ കോഫീ ഹൗസ് ഒരു റെസ്റ്റോറന്റ് മാത്രമല്ല, വികാരം കൂടിയാണ്. തിരുവനന്തപുരത്തെ ഇൻഡ്യൻ കോഫീ ഹൗസ് സൗഹൃദമാണ് ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ടിട്ടുള്ളത്. ഇപ്പോഴത്തെ പ്രധാന സിനിമാതാരങ്ങളും എഴുത്തുകാരുമെല്ലാം ഇൻഡ്യൻ കോഫീ ഹൗസിലെ…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 76 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 53 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,759 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.51 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 95,76,795…

    Read More »
  • Lead News

    ഡല്‍ഹി സ്‌ഫോടനം; വിമാനത്താവളങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും സുരക്ഷാ മുന്നറിയിപ്പ്

    ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്ന സാഹചര്യത്തില്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി. ഇതു സംബന്ധിച്ച് സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് മുന്നറിയിപ്പ് നല്‍കി.എല്ലാ വിമാനത്താവളങ്ങള്‍ക്കും പ്രധാന പൊതുവിടങ്ങള്‍ക്കും സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കുമാണ് സുരക്ഷാ മുന്നറിയിപ്പ് ഉയര്‍ന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി സി.ഐ.എസ്.എഫ് അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ഡല്‍ഹി ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ തുടര്‍ന്ന് അഞ്ചു കാറുകളുടെ ചില്ലുകള്‍ തകര്‍ന്നു. എംബസിക്കു പുറത്തെ നടപ്പാതയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ ആളപായമില്ല. ദില്ലി പൊലീസും രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഒരു കുപ്പിയില്‍ വെച്ച സ്‌ഫോടകവസ്തുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സ്ഫോടനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ട് പേര്‍ ടാക്സിയില്‍ നിന്നും ഇറങ്ങുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഈ ടാക്സി ഡ്രൈവറെ തിരിച്ചറിഞ്ഞു. അതിനാല്‍ ഡ്രൈവറുമായി ചേര്‍ന്ന് പ്രതികളുടെ രേഖ ചിത്രങ്ങള്‍ വരയ്ക്കാനാണ് നീക്കം. അതേസമയം, ഇവര്‍ തന്നെയാണോ സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമല്ല. ഇസ്രയേല്‍…

    Read More »
Back to top button
error: