LIFETRENDING

ധനുഷിന്റെ ”കര്‍ണന്‍” എത്തുന്നു

നുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന കർണൻ 2021 ഏപ്രിലില്‍ തീയേറ്ററിലെത്തും. പരിയേറും പെരുമാള്‍ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണ്ണൻ. മാരി സെൽവരാജിനൊപ്പം ധനുഷ് കൂടിച്ചേരുമ്പോൾ പ്രതീക്ഷയോടെയാണ് ആരാധകരും പ്രേക്ഷകരും കർണ്ണന് വേണ്ടി കാത്തിരിക്കുന്നത്.

ചിത്രത്തിൽ ധനുഷിനൊപ്പം മലയാളികളായ രജീഷ് വിജയനും ലാലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തന്റെ സിനിമകളിലൂടെ ശക്തമായ ദളിത് രാഷ്ട്രീയം സംസാരിക്കുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രത്തിലും ഇത്തരത്തിൽ എന്തെങ്കിലും വിഷയം ചർച്ച ചെയ്യുന്നുണ്ടാവും എന്നുവേണം കരുതാൻ.

സംവിധായകന്‍ പാ രഞ്ജിത്തിന്റെ നിർമാണത്തിൽ പുറത്തുവന്ന പരിയേരും പെരുമാൾ എന്ന ചിത്രം ലോകവ്യാപകമായി വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രം സാമ്പത്തികമായി വലിയ വിജയം നേടുകയും നിരവധി ചലച്ചിത്രമേളകളിൽ പങ്കെടുക്കുകയും നിരൂപക പ്രീതി സമ്പാദിക്കുകയും ചെയ്തിരുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന മേക്കിങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഇതിനോടകം ലഭിച്ചു കഴിഞ്ഞത്. വി ക്രിയേഷന് വേണ്ടി കലൈപുലി എസ് താനു ആണ് കർണ്ണൻ എന്ന ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സന്തോഷ് നാരായണൻ ആണ്.

Back to top button
error: