Month: January 2021
-
NEWS
ഐ പി എൽ നടത്താമെങ്കിൽ എന്തുകൊണ്ട് രഞ്ജി ട്രോഫി നടത്തിക്കൂടാ ? കായിക വിദഗ്ധൻ ദേവദാസ് തളാപ്പിന്റെ വിശകലനം-വീഡിയോ
കോവിഡ് പ്രമാണിച്ച് ഇത്തവണ രഞ്ജി ട്രോഫി നടത്തേണ്ട എന്ന ബി സി സി ഐ തീരുമാനം വിമർശിക്കപ്പെടുന്നു .ബി സി സി ഐ തീരുമാനത്തിന്റെ ഉള്ളുകള്ളികൾ വിശകലനം ചെയ്യുകയാണ് കായിക വിദഗ്ധൻ ദേവദാസ് തളാപ്പ് . വീഡിയോ കാണുക
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19
സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 650, കോട്ടയം 511, പത്തനംതിട്ട 496, കൊല്ലം 484, മലപ്പുറം 482, തൃശൂര്‍ 378, ആലപ്പുഴ 371, തിരുവനന്തപുരം 300, കണ്ണൂര്‍ 230, പാലക്കാട് 211, ഇടുക്കി 187, വയനാട് 153, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,118 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,25,913…
Read More » -
NEWS
ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍; കുരുന്നിന് പുതുജീവതം
കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ മൂലം 2 വയസ്സുകാരന്‍ പുതുജീവിതത്തിലേക്ക്. തിരുവനന്തപുരം ഉദിയന്‍കുളങ്ങരയിലാണ് സംഭവം. സഹോദരന് സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കളൊടൊപ്പം എത്തിയ 2 വയസ്സുളള കുഞ്ഞാണ് കൈയ്യിലിരുന്ന പന്ത് താഴേയ്ക്ക് പോയത് എടുക്കാന്‍ റോഡിലേക്ക് ഓടിയിറങ്ങിയത്. വാഹനങ്ങള്‍ ചീറി പായുന്ന റോഡില്‍ മറ്റൊന്നും ശ്രദ്ധിക്കാതെ പന്തിന് പിറകെ പാഞ്ഞ കുഞ്ഞിനെ കണ്ടതോടെ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ സഡന്‍ ബ്രേക്കിഡുകയായിരുന്നു. ബസ് നിര്‍ത്തിയതോടെ കണ്ട് നിന്ന നാട്ടുകാരും കുട്ടിയുടെ പിതാവും ഓടിചെന്ന് കുട്ടിയെ എടുക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ അരങ്ങേറിയ സംഭവത്തിന്റെ സസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ടുളള കമന്റുകളും വൈറലാകുന്നു. View this post on Instagram A post shared by Mollywood Online (@mollywood_online)
Read More » -
Lead News
സർക്കാർ സംവിധാനത്തിൽ നിന്ന് അഴിമതി തുടച്ചു നീക്കുന്നതിന് കർമ പദ്ധതിയുമായി പിണറായി സർക്കാർ,ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാൻ സംവിധാനം
സർക്കാർ സംവിധാനത്തിൽ അഴിമതിയോ മറ്റ് തെറ്റുകളോ ഉണ്ടായാൽ അതേക്കുറിച്ചു നിങ്ങൾക്ക് ഇനി മുതൽ നേരിട്ട് പരാതിപ്പെടാം. അതിനായി ‘2021-ലെ പത്തിന കർമ്മപരിപാടികളുടെ’ ഭാഗമായി സർക്കാർ സംവിധാനങ്ങളിൽ ‘ഉത്തരവാദിത്വം ഉറപ്പ് വരുത്തുന്നതിനും അഴിമതിയെ തുരുത്തുന്നതിനും ‘ ജനങ്ങളുമായി സഹകരിച്ചു ഒരു പദ്ധതി ആരംഭിക്കുകയാണ്. പൊതുജനങ്ങൾക്ക് തെളിവുകളടക്കം സമർപ്പിക്കാവുന്ന ഒരു വെബ്സൈറ്റ് ഒരുങ്ങുകയാണ്. ഇതുവഴി ഫോൺ സന്ദേശങ്ങൾ, സ്ക്രീൻഷോട്സ് , എസ്എംഎസ്, ഓഡിയോ റെക്കോർഡിങ് തുടങ്ങിയ തെളിവുകൾ സമർപ്പിക്കാം. ജനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം അഴിമതിയും കെടുകാര്യസ്ഥതയും പൂർണ്ണമായി തുടച്ചു നീക്കാനും സർക്കാർ സംവിധാനങ്ങളുട കാര്യക്ഷമത വർധിപ്പിക്കാനും സഹായകമാകുമെന്നത് സുനിശ്ചിതമാണ്. പൊതു പങ്കാളിത്തത്തോടു കൂടി നടത്തുന്നതായതിനാൽ ഈ പദ്ധതിയുടെ പേര് നിങ്ങൾ തന്നെ നിർദ്ദേശിക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. നിങ്ങൾ കണ്ടെത്തുന്ന പേരുകൾ [email protected] എന്ന മെയിൽ അഡ്രസ്സിലേക്ക് എത്രയും പെട്ടെന്ന് തന്നെ അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്ന പേര് നിർദ്ദേശിക്കുന്നവർക്ക് പുരസ്കാരം സമ്മാനിക്കുന്നതായിരിക്കും.
Read More » -
Lead News
കൊച്ചിയില്‍ വീണ്ടും ലഹരിക്കടത്ത്; 3 പേര്‍ പിടിയില്‍
കൊച്ചി: ലഹരിമരുന്നുകളുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍. എം.ജി റോഡിലെ ഫ്‌ളാറ്റില്‍ നിന്നും അജ്മല്‍,ആര്യ, സമീര്‍, എന്നിവരാണ് പിടിയിലായത്. കൊച്ചി സിറ്റി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ ഫ്‌ളാറ്റില്‍ നിന്നും 35 ഗ്രാം എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Read More » -
Lead News
പോലീസ് കാന്റീൻ അഴിമതി തുറന്നു കാട്ടിയതിന് അങ്ങയിൽ നിന്ന് നിരന്തരം മാനസിക പീഡനം നേരിടുന്നു, ഉണർന്നിരിക്കുന്നവന്റെ യാത്ര വാൾതലയിലൂടെ ആയിരിക്കുമെന്ന് കഠോപനിഷത്ത് പഠിപ്പിക്കുന്നു,ജയനാഥ് ജെ ഐപിഎസിന്റെ മെമ്മോയ്ക്കുള്ള മറുപടി പോലീസുകാർക്കിടയിൽ വൈറൽ ആകുന്നു – വീഡിയോ
പോലീസുകാരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സംബന്ധിച്ച ബാറ്റ നൽകുന്ന സംബന്ധിച്ച് തിരുവന്തപുരം ആംഡ് പൊലീസ് ബറ്റാലിയൻ ഡി ഐ ജി പി പ്രകാശ് ഐ പി എസ് നൽകിയ മെമ്മോയ്ക്ക് കെപിഎ മൂന്നാം ദളം കമാണ്ടന്റ് ജയനാഥ് ജെ ഐപിഎസ് നൽകിയ മറുപടി പോലീസുകാർക്കിടയിൽ വൈറൽ ആകുന്നു. പോലീസ് കാന്റീൻ അഴിമതി തുറന്നു കാട്ടിയതിന് നിരന്തരം മാനസിക പീഡനം നേരിടുന്നുവെന്ന് ജയനാഥ് വ്യക്തമാക്കുന്നു.അഴിമതി ഇല്ലാതാക്കാൻ താൻ മുൻ കൈ എടുത്ത് നടത്തിയ പ്രവർത്തനങ്ങളും ജയനാഥ് വിശദീകരിക്കുന്നു.ഉണർന്നിരിക്കുന്നവന്റെ യാത്ര വാൾ തലയിലൂടെ ആയിരിക്കുമെന്ന് കഠോപനിഷത്ത് പഠിപ്പിക്കുന്നുവെന്നും തോൽക്കില്ലെന്നുറപ്പിച്ചവനെ ജയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജയനാഥ് ജെ ഐപിഎസ് മെമ്മോയ്ക്കുള്ള മറുപടി അവസാനിപ്പിക്കുന്നത്. മറുപടിയിലെ പ്രസക്ത ഭാഗങ്ങൾ വീഡിയോ –
Read More » -
Lead News
കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം
കൊവിഡ് മാനദണ്ഡങ്ങൾ മുൻനിർത്തി ഇത്തവണ കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇതിനായി ആൻഡ്രോയ്ഡ് ഐഒഎസ് സ്മാർട്ട്ഫോണുകൾക്കായി പ്രത്യേക ആപ്പ് വികസിപ്പിച്ചു. ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ ആപ്പിൽ ലഭ്യമാകും. ബജറ്റ് വെബ്സൈറ്റിൽ നിന്നുള്ള വിവരങ്ങളായിരിക്കും ആപ്പിലും ലഭ്യമാകുന്നത്. ആപ്പ് ലഭ്യമാക്കാൻ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാം. ചരിത്രത്തിലാദ്യമായാണ് കേന്ദ്രബജറ്റ് പൂർണമായും കടലാസു രഹിതമായി പുറത്തിറക്കുന്നത് നികുതി വിവരങ്ങൾ ഫിനാൻസ് ബിൽ തുടങ്ങിയ വിവരങ്ങളും ആപ്പിൾ ലഭിക്കും മാത്രമല്ല മുൻവർഷങ്ങളിലെ ബജറ്റും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും ലഭിക്കും.
Read More » -
Lead News
സത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറ; സ്ഥാപനയുടമ അറസ്റ്റില്‍
സത്രീകളുടെ ശൗചാലയത്തില്‍ ഒളിക്യാമറ വെച്ച സ്ഥാപനയുടമ അറസ്റ്റില്‍. നാഗര്‍കോവില്‍ പളളിവിലായ് സ്വദേശിയും ഇസഡ് ത്രീ ഇന്‍ഫോടെക് എന്ന വെബ് ഡിസൈനിങ് സ്ഥാന ഉടമയുമായ എസ്. സഞ്ചുവാണ് അറസ്റ്റിലായത്. ഇയാളുടെ ഓഫീസിലെ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഒന്നരമാസം മുമ്പാണ് ഇയാള്‍ നാഗര്‍കോവില്‍ ചെട്ടിക്കുളത്ത് ഒരു സ്ഥാപനം ആരംഭിച്ചത്. എംബിഎ, എഞ്ചിനിയറിംഗ് ബിരുദദാരികളായ യുവതികളായിരുന്നു സ്ഥാപനത്തിലെ ജീവനക്കാര്‍. കഴിഞ്ഞ ദിവസം ഒരു ജീവനക്കാരിയാണ് ശൗചാലയത്തിലെ ഭിത്തിയുടെ വിടവിനുളളില്‍ ഒരു കവര്‍ കണ്ടത്. തുടര്‍ന്ന് യുവതി കവര്‍ എടുത്ത് പരിശോധിച്ചപ്പോള്‍ ക്യാമറ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറയും പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തു. വിശദമായ പരിശോധനയ്ക്കായി ഇവ സൈബര്‍ ക്രൈം സെല്ലിലേക്ക് അയച്ചു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
Read More » -
Lead News
കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ 300 രൂപയ്ക്ക് വിറ്റു; പ്രതികള്‍ അറസ്റ്റില്‍
ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് വീഡിയോ വില്‍പ്പന നടത്തി. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബദ്വാനിലാണ് ദാരുണസംഭവം അരങ്ങേറിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ബലാത്സംഗം നടന്നതെങ്കിലും സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പുറംലോകമറിയുകയായിരുന്നു. ബദ്വാനിലെ ഒരു വയലില്‍ വെച്ചാണ് 30കാരിയായ യുവതിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. അതില്‍ ഒരാള്‍ സംഭവ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയാല്‍ വീഡിയോ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ പേടിച്ച യുവതി ബലാത്സംഗം വിവരം പുറത്തുപറഞ്ഞിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതികളായ ആണ്‍കുട്ടികള്‍ 300 രൂപ വീതം ഓരോ വീഡിയോ ക്ലിപ്പിനും ഈടാക്കി വില്‍ക്കുകയായിരുന്നു. യുവാക്കളുടെ ഇടയില്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. വീഡിയോ മാസങ്ങള്‍ക്ക് മുമ്പ് ചിത്രീകരിച്ചതാണെന്ന് കണ്ടെത്തി.
Read More »