Lead NewsNEWSTRENDING

സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ആശുപത്രി വിട്ടു. നെഞ്ചുവേദനയെ തുടര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് താരത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയമാക്കിയിരുന്നു. രണ്ട് സെറ്റന്റുകള്‍ ഘടിപ്പിച്ചു.

ഇത് രണ്ടാം തവണയാണ് താരത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
‘സൗരവ് ഗാംഗുലി ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. അസുഖത്തില്‍ നിന്നും അദ്ദേഹം വളരെ പെട്ടന്ന് മുക്തനായി. അടുത്ത രണ്ടുദിവസത്തിനുശേഷം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയും’- ആശുപത്രി അധികൃതര്‍ പറഞ്ഞു.

Back to top button
error: