Lead NewsNEWS

വിജയരാഘവന് പാണക്കാട്ടേക്ക് പോവാൻ ആവാത്തതിന്റെ നിരാശ, മറുപടിയുമായി ഉമ്മൻചാണ്ടി

സിപിഐഎമ്മിന്റെ ലീഗ് വിരുദ്ധ പരാമർശങ്ങൾ രാഷ്ട്രീയ ആയുധമാക്കി ഉമ്മൻചാണ്ടി. സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ആണ് ലീഗ് വിരുദ്ധ പരാമർശങ്ങൾ നടത്തിയത്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തിൽ പോലും വർഗീയത കാണുകയാണ് വിജയരാഘവൻ എന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

ബാബരി മസ്ജിദ് തകർത്ത സമയത്ത് ലീഗ് ചെയ്ത പ്രവർത്തികൾ മറക്കരുത്. അന്ന് കേരളത്തെ രക്ഷിച്ചത് പാണക്കാട് ശിഹാബ് തങ്ങളുടെ ആഹ്വാനമാണ് എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ഈ സാഹചര്യത്തിലാണ് വിജയരാഘവൻ പാണക്കാട് സന്ദർശനം പോലും വർഗീയവൽക്കരിക്കുന്നത് എന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി.

പാണക്കാട്ടേക്ക് താൻ ഇനിയും പോകും. കിട്ടാത്ത മുന്തിരി പുളിക്കും. സ്ഥാനാർഥികളുടെ കാര്യത്തിൽ ഒരു തീരുമാനവും ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർത്ഥികൾ ആരൊക്കെ എന്നും എവിടെയൊക്കെ മത്സരിക്കണമെന്നും ഹൈക്കമാൻഡ് തീരുമാനിക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കാനിരിക്കുകയാണ് എന്നും ഉമ്മൻചാണ്ടി മലപ്പുറത്ത് പറഞ്ഞു.

Back to top button
error: