Month: January 2021

  • Lead News

    കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്; അന്വേഷണം ആരംഭിച്ച് പോലീസ്‌

    കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്. കളിയാക്കിയത് ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒന്‍പതാം ക്ലാസുകാരനെയും സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്. ബല്‍റ്റുപയോഗിച്ചുള്ള മര്‍ദ്ദനത്തിനുശേഷം ശരീരത്തിനു മുകളില്‍ കയറിയിരുന്നും മര്‍ദ്ദിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചിരുന്നില്ല. കൂട്ടത്തല്ല് നടന്ന സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കളമശ്ശേരിയിലും കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയിരുന്നു.

    Read More »
  • NEWS

    കര്‍ഷകര്‍ക്കെതിരായ ഈ യുദ്ധം ഇന്ത്യയ്ക്കെതിരായ യുദ്ധമാണ്: സാമൂഹിക ചിന്തകനും എഴുത്തുകാരനുമായ ഡോ. ആസാദിന്റെ കുറിപ്പ്

    അമേരിക്കയില്‍ കാപിറ്റോള്‍ കയ്യേറ്റം ട്രമ്പിന്റെ അസൂത്രണമായിരുന്നെങ്കില്‍ ദില്ലിയിലെ റെഡ് ഫോര്‍ട്ട് കയ്യേറ്റം നരേന്ദ്രമോദിയുടെ ആസൂത്രണമായിരുന്നു എന്ന് വാര്‍ത്തകള്‍ വരുന്നു. ജനാധിപത്യ മുന്നേറ്റങ്ങളെ തകര്‍ക്കാന്‍ ഫാഷിസ്റ്റുകള്‍ സ്വീകരിക്കുന്ന കുത്സിതമാര്‍ഗങ്ങളാണ് വെളിപ്പെട്ടത്. ഇളകിത്തുടങ്ങുന്ന അധികാരക്കസേരയാണ് വിഷയം. കര്‍ഷകരെ ഇന്ത്യയുടെ ആത്മാവായി കണ്ടു വരുന്ന പൊതുബോധത്തിനു മുന്നില്‍ മോദിയുടെ കോര്‍പറേറ്റ് കാര്യസ്ഥവേഷം തെളിഞ്ഞുവന്ന കാലമാണിത്. കോളനിവാഴ്ച്ച അവസാനിപ്പിച്ച ദീര്‍ഘകാല സമരാനുഭവം പുത്തന്‍ കോര്‍പറേറ്റുകളുടെ ഈസ്റ്റിന്ത്യാ കമ്പനിക്കു വഴങ്ങുകയില്ല. ഇന്ത്യന്‍ കര്‍ഷകര്‍ രാജ്യത്തിന്റെ നിലനില്‍പ്പിനും സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പോരാട്ടത്തിലാണ്. അവരെ പിറകില്‍നിന്നു വെട്ടാനുള്ള ട്രമ്പുമാതൃകയിലെ അധമനീക്കങ്ങള്‍ വിജയിക്കയില്ല. ഏതുസമരത്തെയും തീവ്രവാദികളോ ഭീകരവാദികളോ നുഴഞ്ഞുകയറി എന്ന ആക്ഷേപംകൊണ്ട് ശിഥിലമാക്കാമെന്ന് ഭരണ വര്‍ഗം കരുതുന്നു. സമരയൗവ്വനങ്ങളെ തീവ്രവാദി ബന്ധം ആരോപിച്ച് യു.എ.പി.എ തടവുകാരാക്കിയാല്‍ എതിര്‍ശബ്ദങ്ങളാകെ ഭയന്നു നിലയ്ക്കുമെന്ന കണക്കുകൂട്ടലാണ് അവര്‍ക്ക്. കര്‍ഷക പ്രക്ഷോഭത്തില്‍ തീവ്രവാദികളെന്നും ഖലിസ്ഥാന്‍വാദികളെന്നും ആരോപണമുയര്‍ത്തിയെങ്കിലും പച്ച തൊട്ടില്ല. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ സംഘപരിവാര തീവ്രവാദികള്‍ വേഷംകെട്ടി ഇറങ്ങുകയായി. കലഹങ്ങളും കലാപങ്ങളും തീര്‍ത്തു പ്രക്ഷോഭങ്ങളെ ദുര്‍ബ്ബലമാക്കാമെന്ന റെഡ്ഫോര്‍ട്ട്…

    Read More »
  • NEWS

    സ്വര്‍ണവില താഴേക്ക്; ഇന്ന് 240 രൂപ കുറഞ്ഞു

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും താഴേക്ക്. ഇന്ന് സ്വര്‍ണവില പവന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില 36,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങള്‍ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വര്‍ണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വലിയില്‍ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 48,845 രൂപയിലേയ്ക്ക് താഴ്ന്നു. വെള്ളിവിലയിലും സമാനമായ വിലയിടിവുണ്ടായി.

    Read More »
  • Lead News

    സോളാറിലെ സിബിഐ അന്വേഷണം: തോൽവി മണക്കുന്ന പിണറായി ജനങ്ങളെ വിഡ്ഢികളാക്കാൻ ശ്രമിക്കുന്നു: വി. മുരളീധരൻ

    അഞ്ച് വർഷം സോളാർ കേസിലെ കുറ്റകാർക്കെതിരെ ചെറുവിരൽ അനക്കാതിരുന്ന ഇടത് സർക്കാർ ഇപ്പോൾ കേസ് സിബിഐക്ക്  വിട്ടത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര വിദേശകാര്യ, പാർലമെന്‍ററികാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. അഞ്ച് വർഷം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയപ്പോഴാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. സ്വർണക്കടത്തിലും,ലൈഫ് മിഷൻ ക്രമക്കേടിലും  പ്രതിച്ഛായ നഷ്ടപ്പെട്ടതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം മണത്ത  മുഖ്യമന്ത്രിയുടെ വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് ഇപ്പോഴത്തേത് . യു.ഡി.എഫുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സോളാറിൽ ജുഡീഷ്യൽ അന്വേഷണം മതിയെന്ന നിലപാട് സർക്കാർ എടുത്തത്. പെട്ടെന്നുണ്ടായ വീണ്ടു വിചാരത്തിന് പിന്നിലെ താത്പര്യം കേരളത്തിലെ ജനങ്ങൾ മനസിലാക്കും. സംസ്ഥാനം ആവശ്യപ്പെട്ടാൽ മാത്രം സിബിഐ അന്വേഷണം മതിയെന്ന നിലപാട് സ്വീകരിച്ച സർക്കാർ ലൈഫ് മിഷനിലും , സ്വ‍ർണ്ണകടത്തിലും , പെരിയ ഇരട്ടക്കൊല കേസിലും സിബിഐ അന്വേഷണത്തെ എതിർത്തത് ആരും മറന്നിട്ടില്ല.  സിബിഐ അന്വേഷണത്തോടുള്ള സർക്കാരിന്‍റെ ഇരട്ടതാപ്പ്  മറനീക്കി പുറത്ത് വരുന്നതാണ്…

    Read More »
  • Lead News

    “യുഡിഎഫിനെ നയിക്കുന്നത് ലീഗ് ,ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് എത്തിയത് മതമൗലികവാദ കൂട്ടുകെട്ടിന് “

    യു ഡി എഫിനെ നയിക്കുന്നത് മുസ്‌ലിം ലീഗ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വളർത്താനാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയത് .ഈ നിലയിലേയ്ക്ക് കോൺഗ്രസ് ചുരുങ്ങിയെന്നും എ വിജയരാഘവൻ പറഞ്ഞു . നാടിനു വേണ്ടത് വികസന കാഴ്ചപ്പാടും നവോഥാന മൂല്യങ്ങളുടെ പരിരക്ഷയുമാണെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ തുടർച്ച ആണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് .മുസ്‌ലിം മതമൗലിക വാദികളുമായുള്ള ശക്തമായ സഖ്യം ആണ് കോൺഗ്രസ് ലാക്ഷ്യം വെക്കുന്നത് .താമരയ്ക്ക് വോട്ട് ചെയ്യാൻ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചു എന്നത് മികവ് ആയാണ് കോൺഗ്രസ് കരുതുന്നത് എന്നും വിജയരാഘവൻ പറഞ്ഞു . ദിശാ ദാരിദ്ര്യം യുഡിഎഫിനെ ബാധിച്ചിരിക്കുകയാണ് .ഗൗരവമായ വിഷയങ്ങളെ കാണാതെ ആണ് യുഡിഎഫ് നിലപാട് സ്വീകരിക്കുന്നത് എന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി .

    Read More »
  • Lead News

    ഓണ്‍ലൈന്‍ റമ്മി; താരങ്ങള്‍ക്ക് കോടതി നോട്ടീസ്‌

    ഓണ്‍ലൈന്‍ റമ്മിക്കെതിരായ ഹര്‍ജിയില്‍ ബ്രാന്‍ഡ് അംബാസിഡര്‍മാരായ വിരാട് കോലിക്കും തമന്നയ്ക്കും അജു വര്‍ഗീസിനും ഹൈക്കോടതിയുടെ നോട്ടീസ്. ഓണ്‍ലൈന്‍ റമ്മി തടയണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ പോളി വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി വരുന്നു. അത് നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ ഇത് ചെയ്തിട്ടുണ്ട്. കേരളത്തില്‍ 1960ലെ നിയമമുണ്ട്. പക്ഷേ മറ്റു നടപടികളിലേക്ക് കടന്നിട്ടില്ല. അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. അതേസമയം, ബ്രാന്‍ഡ് അംബാസിഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ ആകര്‍ഷിക്കുകയും മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി മൂന്ന് പേര്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായത്. കോടതി സംസ്ഥാന സര്‍ക്കാരിനോടും വിശദീകരണം തേടിയിട്ടുണ്ട്. നോട്ടീസിന് മറുപടി ലഭിച്ച ശേഷം കോടതി വാദം കേള്‍ക്കും.

    Read More »
  • VIDEO

    തെരഞ്ഞെടുപ്പു ചർച്ചകൾക്കായി രാഹുൽ കേരളത്തിൽ-വീഡിയോ

    Read More »
  • VIDEO

    നിയമസഭാ തെരെഞ്ഞെടുപ്പിൽ 5 സീറ്റുകൾ അധികം ചോദിച്ച് മുസ്ലിം ലീഗ്-വീഡിയോ

    Read More »
  • LIFE

    ”DON” ആയി ശിവകാർത്തികേയൻ: പുതിയ ചിത്രം പ്രഖ്യാപിച്ചു

    തമിഴകത്തെ യുവതാരം ശിവകാർത്തികേയന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. DON എന്ന് പേരിട്ടിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സിബി ചക്രവർത്തിയാണ്. ലൈക്ക ഫിലിംസിനു വേണ്ടി സുബാഷ് കരണും ശിവകാർത്തികേയൻ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് റോക്സ്റ്റാർ അനിരുദ്ധാണ്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. കുറഞ്ഞ സമയം കൊണ്ട് തന്നെ പത്തു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. കോളജ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന കോമഡി റൊമാന്‍സ് എന്റര്‍ടൈനാറാണ് ചിത്രമെന്നാണ് സൂചന. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെയോ അണിയറ പ്രവർത്തകരെയോ പറ്റിയുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. ശിവകാർത്തികേയൻ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ഡോക്ടർ, രവികുമാര്‍ സംവിധാനം ചെയ്ത സ്കൈ-ഫൈ ചിത്രമായ ആയലാന്‍ എന്നിവയാണ് താരത്തിന്റേതായി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ. ആയലാൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കിയതായി കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ശിവകാർത്തികേയൻ പുതിയ ചിത്രമായ ഡോൺ പ്രഖ്യാപിച്ചത്.…

    Read More »
  • LIFE

    ആത്മീയ രാജന്റെ വിവാഹ റിസപ്ഷന്‍; വീഡിയോ കാണാം

    ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറിയ നായിക ആത്മീയ രാജന്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. മറൈന്‍ എഞ്ചിനീയറായ സനൂപാണ് താരത്തിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കണ്ണൂരില്‍ വച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. സിനിമാമേഖലയിലെ സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വേണ്ടി താരം ചൊവ്വാഴ്ച വിവാഹ റിസപ്ഷന്‍ നടത്തും എന്നറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിവാഹ റിസപ്ഷന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കണ്ണൂരിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ നടി തന്‍വി റാം, ദീപക് പറമ്പോല്‍, സന്തോഷ് കീഴാറ്റൂര്‍ എന്നിവര്‍ പങ്കെടുത്തു. ജയറാം നായകനായി എത്തിയ മാര്‍ക്കോണി മത്തായി എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രമായി ആത്മീയ പ്രത്യക്ഷപ്പെട്ടിരുന്നു. വെള്ളത്തൂവല്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആത്മീയ പിന്നീട് മനം കൊത്തി പറവ, റോസ് ഗിറ്റാറിനാല്‍, കാവിയന്‍ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിരുന്നു. ജോസഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള ഫിലിം…

    Read More »
Back to top button
error: