Month: January 2021
-
Lead News
തമിഴ്നാട്ടിൽ വൻ കവർച്ച; അമ്മയെയും മകനെയും കൊന്ന് 16 കിലോ സ്വര്‍ണം കവര്‍ന്നു
തമിഴ്നാട്ടില്‍ അഞ്ചംഗ സംഘം ജൂവലറി ഉടമയുടെ ഭാര്യയേയും മകനേയും കൊന്ന് സ്വര്‍ണം കവര്‍ന്നു. ജൂവലറി ഉടമ ധന്‍രാജിന്റെ ഭാര്യ ആശ, മകന്‍ അഖില്‍ എന്നിവരെയാണ് അഞ്ചംഗ സംഘം ക്രൂരമായി കൊലപ്പെടുത്തി 16 കിലോ സ്വര്‍ണം കവര്‍ന്നത്. തമിഴ്‌നാട് മയിലാടുതുറൈയ്ക്ക് സമീപമാണ് സംഭവം. സിര്‍ക്കാരി റെയില്‍വേ റോഡിലെ ജൂവലറി ഉടമയായ ധന്‍രാജിന്റെ വീട്ടിലാണ് കൊലപാതകവും കവര്‍ച്ചയും നടന്നത്. സംഭവത്തില്‍ പ്രതികള്‍ പിടിയിലായി. ഒരാളെ പോലീസ് പിന്നീട് വെടിവെച്ച് കൊലപ്പെടുത്തി.
Read More » -
Lead News
കെ.സുരേന്ദ്രന്റെ മക്കൾക്കെതിരെ മോശം പരാമർശം നടത്തിയിട്ടില്ല: പ്രതിയെന്ന് ആരോപിക്കുന്ന അജിനാസിന് പറയാനുള്ളത് ഇങ്ങനെ
ബാലിക ദിനത്തില്‍ എന്റെ മകൾ എന്റെ അഭിമാനം എന്ന അടിക്കുറിപ്പോടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മകളുമൊത്തുള്ള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ താഴെ കമന്റായി അജിനാസ് എന്നയാളിന്റെ അക്കൗണ്ടിൽ നിന്നും ഒരു മോശം പ്രതികരണം എത്തിയത് വലിയ ചർച്ചാ വിഷയമായിരുന്നു. ബിജെപി അനുഭാവികളായ പ്രവർത്തകർ അജ്നാസിന്റെ കമന്റിന് ശക്തമായി മറുപടി നല്‍കിയിരുന്നു. ഇതിനു പിന്നാലെ അജിനാസിന്റെ വീട്ടിലേക്ക് ബിജെപി’ പ്രവർത്തകർ മാർച്ച് നടത്തുകയും അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നൽകുകയും ചെയ്തു. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫെയ്സ്ബുക്ക് പേജിലും അജിനാസിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ കമന്റ് പ്രവാഹങ്ങൾ നടത്തുന്നുണ്ട്. ബിജെപി പ്രസിഡണ്ടിന്റെ മക്കൾക്കെതിരെ മോശം പരാമർശം നടത്തിയ അജി നാസിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്നും രാജ്യത്തു നിന്ന് തിരികെ വിടണമെന്നുമാണ് ബിജെപി പ്രവർത്തകരുടെ ആവശ്യം. എന്നാൽ പ്രസ്തുത സംഭവത്തിൽ വിഷയത്തില്‍ വിശദീകരണവുമായി പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അജിനാസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ പേരിൽ ഉണ്ടാക്കിയ വ്യാജ പ്രൊഫൈലിൽ…
Read More » -
Lead News
നിയമസഭ തിരഞ്ഞെടുപ്പ്; മുസ്ലീം ലീഗില്‍ നിന്നും വനിത സ്ഥാനാര്‍ത്ഥി ആര്?
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മിക്ക പാര്‍ട്ടികളും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലാണ്. ഇക്കുറി മുസ്ലീം ലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികളുണ്ടാകുമോ എന്ന ചോദ്യങ്ങള്‍ നിലനിന്നിരുന്നുവെങ്കിലും കൃത്യമായൊരു ഉത്തരം ലീഗിന്റെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല. വനിതാ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകില്ലെന്ന സൂചനയായിരുന്നു നേരത്തെ കെപിഎ മജീദ് നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ ഈ അഭിപ്രായം മാറ്റിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ആരുടെയെങ്കിലും സുന്ദരമായ മുഖം വരുന്നുണ്ടെങ്കില്‍ അവരെ കാത്തിരിക്കുന്നത് നിരാശയാണെന്ന് മജീദ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗില്‍ നിന്ന് വനിതാ സ്ഥാനാര്‍ത്ഥികള്‍ വേണമെന്ന അഭിപ്രായമാണ് അദ്ദേഹം മുന്നോട്ട് വെച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് നേതൃത്വപദവി എല്ലാ പാര്‍ട്ടികളും നല്‍കുന്നുണ്ട്. ആ ഒരു പരിഗണന നിയമസഭാ തിരഞ്ഞെടുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, യൂത്ത് ലീഗിന് അര്‍ഹമായ പരിഗണന ലഭിക്കും. എത്ര സീറ്റുകളെന്നത് തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തെക്കുറിച്ചെല്ലാം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ സ്വയം…
Read More » -
LIFE
ഭാര്യ ഒളിച്ചോടി, പ്രതികാരമായി മൈന കൊന്നത് 18 സ്ത്രീകളെ
ഹൈദരാബാദിൽ കൊടും കുറ്റവാളിയായ സീരിയൽ കില്ലറിനെ പോലീസ് പിടികൂടി. മൈന രാമുലു കാൽ നൂറ്റാണ്ടിനിടെ കൊന്നത് 18 സ്ത്രീകളെ. വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതോടെയാണ് മൈന പ്രതികാരദാഹിയായത്. സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച് അവരെ കൊലപ്പെടുത്തുക എന്നതാണ് ശീലം. കള്ളുഷാപ്പിന് സമീപത്തുകൂടി പോകുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിടുക. സ്ത്രീകളെ വശീകരിച്ച് ആളില്ലാത്ത സ്ഥലത്തേയ്ക്ക് കൊണ്ടുപോകും. ലൈംഗികബന്ധത്തിന് പകരം പണം നൽകാമെന്നും പറയും. ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ഒരുമിച്ചിരുന്ന് മദ്യപിക്കും. പിന്നാലെ മൈന സ്ത്രീകളെ കൊല്ലും. ഇവരുടെ ആഭരണങ്ങൾ തട്ടിയെടുത്ത ശേഷമാണ് മൈന രക്ഷപ്പെടുക. ഇപ്പോൾ അറസ്റ്റിലായ കേസ് 2020 ഡിസംബറിൽ നടത്തിയ രണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്. ഡിസംബർ 10ന് 35 കാരിയെയും ഡിസംബർ 30ന് കാവാല വെങ്കിട്ടമ്മ എന്ന സ്ത്രീയെയും ആണ് ഇയാൾ കൊന്നത്. ജനുവരി 1ന് വെങ്കിട്ടമ്മയുടെ ഭർത്താവ് പരാതി നൽകി. പോലീസിന്റെ അന്വേഷണത്തിനിടെ ഇവരുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് ജനുവരി നാലിന് കണ്ടെത്തി. പ്രതിയെ…
Read More » -
Lead News
ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അട്ടിമറിച്ചു; പാലക്കാട് ഡി.വൈ.എസ്.പിയെ സസ്‌പെന്റ് ചെയ്തു
തിരുവനന്തപുരം: ഒമ്പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് അട്ടിമറിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി ആര്‍. മനോജ് കുമാറിനെ സസ്പെന്‍ഡ് ചെയ്തു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. കേസന്വേഷണത്തില്‍ മനോജ്കുമാര്‍ ബോധപൂര്‍വം ഗുരുതരമായ വീഴ്ച വരുത്തിയെന്നും ഇത് സാമ്പത്തിക നേട്ടത്തിന് വേണ്ടിയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. 2015ല്‍ കല്ലടിക്കോട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിന്റെ അന്വേഷണചുമതല അന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടറായിരുന്ന മനോജ് കുമാറിനായിരുന്നു. ഒമ്പതുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പ്രതികളുണ്ട്. രണ്ട് പ്രതികള്‍ പല ദിവസങ്ങളിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് കുമാര്‍ ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തില്ലെന്നാണ് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ വ്യക്തമായത്.
Read More » -
LIFE
ജോൺ എബ്രഹാം പാലക്കൽ ഇനി തെലുങ്കിലേക്ക്: ”ഗ്യാങ്സ് ഓഫ് 18” നുമായി മമ്മൂട്ടിയും സംഘവും
നിരവധി പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച പതിനെട്ടാംപടി എന്ന ചിത്രം കേരളത്തിൽ വലിയ തരംഗമായിരുന്നു. സൗഹൃദത്തിനും പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകി ഒരുക്കിയ പതിനെട്ടാം പടി കേരളത്തിൽ വിജയമായിരുന്നു. ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കൊപ്പം മെഗാസ്റ്റാർ മമ്മൂട്ടിയും അതിഥിതാരമായി എത്തിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം പടിയെന്ന ചിത്രം തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്യുകയാണ്. ഗ്യാങ്സ് ഓഫ് 18 എന്ന പേരിലാണ് ചിത്രം തെലുങ്കിൽ എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, പ്രിയാമണി എന്നിവർ അതിഥി കഥാപാത്രങ്ങളായി ചിത്രത്തിലുണ്ടായിരുന്നു. സുരാജ് വെഞ്ഞാറമൂട്, സാനിയ ഇയ്യപ്പൻ, ബിജു സോപാനം, മുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ് എന്നിവരും ചിത്രത്തിൽ വേഷമിട്ടു
Read More » -
LIFE
പൃഥ്വിരാജിന്റെയും ഉണ്ണിമുകുന്ദന്റെയും ”ഭ്രമം” തുടങ്ങി
പൃഥ്വിരാജിനെയും ഉണ്ണിമുകുന്ദനെയും കേന്ദ്ര കഥാപാത്രങ്ങളായി പ്രശസ്ത ഛായാഗ്രാഹകനായ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം തുടങ്ങി. ഉണ്ണിമുകുന്ദനും പൃഥ്വിരാജ് സുകുമാരനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഭ്രമം എന്ന ചിത്രത്തിനുണ്ട്. ആയുഷ്മാൻ ഖുറാന, രാധിക ആപ്തേ, തബു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ശ്രീരാം രാഘവൻ സംവിധാനം ചെയ്ത അന്‍ദാദുന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ് ഭ്രമം. അന്ധനായി അഭിനയിക്കുന്ന ആകാശ് എന്ന ചെറുപ്പക്കാരൻ അവിചാരിതമായി ഒരു കൊലപാതകത്തിന് ദൃക്സാക്ഷി ആകേണ്ടി വരികയും തുടർന്ന് അയാൾ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളുമാണ് അന്‍ദാദൂന്‍ എന്ന ചിത്രത്തിലൂടെ സംവിധായകൻ പറഞ്ഞു വെച്ചിരിക്കുന്നത്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ ആകാശ് എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് സുകുമാരൻ അഭിനയിക്കുന്നത്. ബോളിവുഡില്‍ ചിത്രത്തിന് ലഭിച്ച സ്വീകാര്യത മലയാളത്തിലും ലഭിക്കുമെന്നാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രവി കെ ചന്ദ്രൻ തന്നെയാണ്. എ.പി ഇൻറർനാഷണൽ നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്.
Read More » -
Lead News
സായിയെ കൊന്നത് അലേഖ്യ; പോലീസിനെ വലയ്ക്കുന്ന അമ്മയുടെ വെളിപ്പെടുത്തല്‍
ചിറ്റൂരില്‍ അന്ധവിശ്വാസത്തിന്റെ പേരില്‍ മാതാപിതാക്കള്‍ മക്കളെ കൊന്ന സംഭവത്തില്‍ കുറ്റസമ്മതം നിഷേധിച്ച് മാതാപിതാക്കള്‍. തങ്ങളല്ല കൊന്നതെന്നും മൂത്ത മകള്‍ അലേഖ്യയാണ് ഇളയവളായ സായി ദിവ്യയെ കൊലപ്പെടുത്തിയതെന്നും തുടര്‍ന്ന് സായിയുടെ ആത്മാവിനോടു ചേര്‍ന്ന് അവളെ തിരികെ കൊണ്ടുവരാന്‍ തന്നെ കൊലപ്പെടുത്താന്‍ അലേഖ്യ തങ്ങളോട് ആവശ്യപ്പെടുകയായിരുന്നുവെന്നും അമ്മ പദ്മജ പറഞ്ഞു. കലിയുഗം അവസാനിച്ച് സത്യയുഗം തുടങ്ങുമ്പോള്‍ പുനര്‍ജനിക്കുമെന്നാണ് അലേഖ്യ പറഞ്ഞതെന്നും അമ്മ പറയുന്നു. മാതാപിതാക്കളുടെ ഈ മൊഴികള്‍ പോലീസിനെ വീണ്ടും വലയ്ക്കുകയാണ്. എന്നാല്‍ പൊലീസ് ഈ മൊഴി വിശ്വസിച്ചിട്ടില്ല. മാതാപിതാക്കളുടെ മാനസികനില പരിശോധിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പുനര്‍ജനിക്കുമെന്ന വിശ്വാസത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് പിജി വിദ്യാര്‍ഥിയായ അലേഖ്യ (27) സംഗീത വിദ്യാര്‍ഥിയായ സായി ദിവ്യ (22) എന്നിവര്‍ വീടിനുള്ളില്‍ കൊല്ലപ്പെട്ടത്. ത്രിശൂലം കൊണ്ട് കുത്തിയും ഡമ്പല്‍ കൊണ്ട് അടിച്ചും മാണ് ഇവരെ കൊന്നത്. രക്തത്തില്‍ കുളിച്ച് നഗ്‌നമായ നിലയിലായിരുന്നു പെണ്‍കുട്ടികളുടെ മൃതദേഹം. സംഭവത്തില്‍ മാതാപിതാക്കളായ പുരുഷോത്തം നായിഡു, പദ്മജ എന്നിവരെ പോലീസ് അറസ്റ്റ്…
Read More » -
LIFE
കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ഡോക്ടർക്ക് സമൂഹത്തോട് പറയാനുള്ളത്-വീഡിയോ
ജിനു ശശിധരനിൽ നിന്ന് ഡോക്ടർ വിഎസ് പ്രിയയിലേക്കുള്ള യാത്ര ദുഷ്കരം തന്നെയായിരുന്നു. ആണായി ജീവിക്കാൻ സാധ്യമല്ല എന്ന തിരിച്ചറിവ് തന്നെയായിരുന്നു ജീവിതത്തെ മുന്നോട്ടു നയിച്ചത്. വൈദ്യരത്നം കോളേജിൽനിന്ന് ബി എ എം എസ് നേടി. മംഗളൂരുവിൽ നിന്ന് എംഡിയും. ഡോക്ടറായി പ്രാക്ടീസ് ചെയ്യുമ്പോൾ തന്നെയാണ് ശാരീരികവും മാനസികവുമായി മാറാൻ തയ്യാറായത്. തൃശൂർ സീതാറാം ആശുപത്രിയിൽ ജോലി ചെയ്യവെ ഹോർമോൺ ചികിത്സ ആരംഭിച്ചു. ഏതാനും മാസങ്ങൾക്കു മുമ്പായിരുന്നു ശസ്ത്രക്രിയ. തന്റെ ജീവിതത്തെ കുറിച്ച്, നടന്നു തീർത്ത പാതകളെ കുറിച്ച് ഡോക്ടർ വി എസ് പ്രിയ NewsThen – നോട് സംസാരിച്ചു. വീഡിയോ കാണുക –
Read More » -
Lead News
മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ല; വിവാദ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി
പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവില്‍ സ്‌റ്റേ. സുപ്രീംകോടതിയാണ് ഉത്തരവ് രണ്ട് ആഴ്ചത്തേക്ക് സ്‌റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന് പിന്നാലെയാണ് സുപ്രീംകോടതിയുടെ നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീംകോടതി എ.ജിക്ക് നിര്‍ദേശം നല്‍കി. പോക്സോ സെക്ഷന്‍ 8 പ്രകാരം ലൈംഗീക അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ടുള്ള സ്പര്‍ശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി. ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങള്‍ പരസ്പരം ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്നായിരുന്നു ഉത്തരവ്. ഒരു സംഭവത്തെ പോക്‌സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കില്‍ ലൈംഗിക ഉദ്ദേശത്തോടെ ചര്‍മവും ചര്‍മവും ചേര്‍ന്നുള്ള സ്പര്‍ശനം…
Read More »