Lead NewsNEWS

കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്; അന്വേഷണം ആരംഭിച്ച് പോലീസ്‌

കൊല്ലത്ത് സുഹൃത്തുക്കളുടെ തമ്മില്‍ത്തല്ല്. കളിയാക്കിയത് ചോദ്യം ചെയ്താണ് എട്ടാം ക്ലാസുകാരനെയും ഒന്‍പതാം ക്ലാസുകാരനെയും സുഹൃത്തുക്കള്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്.
കൊല്ലം കരിക്കോട് ആളൊഴിഞ്ഞ പറമ്പില്‍ മൂന്നു ദിവസം മുന്‍പായിരുന്നു സംഭവം.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകമറിയുന്നത്.
ബല്‍റ്റുപയോഗിച്ചുള്ള മര്‍ദ്ദനത്തിനുശേഷം ശരീരത്തിനു മുകളില്‍ കയറിയിരുന്നും മര്‍ദ്ദിക്കുന്നതു ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടികള്‍ സംഭവം വീട്ടില്‍ അറിയിച്ചിരുന്നില്ല. കൂട്ടത്തല്ല് നടന്ന സംഭവത്തിന്റെ മൊബൈല്‍ ഫോണ്‍ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. കളമശ്ശേരിയിലും കഴിഞ്ഞ ദിവസം സമാന സംഭവം അരങ്ങേറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: