യു ഡി എഫിനെ നയിക്കുന്നത് മുസ്ലിം ലീഗ് ആണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ .മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വളർത്താനാണ് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട്ടേക്ക് പോയത് .ഈ നിലയിലേയ്ക്ക് കോൺഗ്രസ് ചുരുങ്ങിയെന്നും എ വിജയരാഘവൻ പറഞ്ഞു .
നാടിനു വേണ്ടത് വികസന കാഴ്ചപ്പാടും നവോഥാന മൂല്യങ്ങളുടെ പരിരക്ഷയുമാണെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു .തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ തുടർച്ച ആണ് കോൺഗ്രസ് ആഗ്രഹിക്കുന്നത് .മുസ്ലിം മതമൗലിക വാദികളുമായുള്ള ശക്തമായ സഖ്യം ആണ് കോൺഗ്രസ് ലാക്ഷ്യം വെക്കുന്നത് .താമരയ്ക്ക് വോട്ട് ചെയ്യാൻ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചു എന്നത് മികവ് ആയാണ് കോൺഗ്രസ് കരുതുന്നത് എന്നും വിജയരാഘവൻ പറഞ്ഞു .
ദിശാ ദാരിദ്ര്യം യുഡിഎഫിനെ ബാധിച്ചിരിക്കുകയാണ് .ഗൗരവമായ വിഷയങ്ങളെ കാണാതെ ആണ് യുഡിഎഫ് നിലപാട് സ്വീകരിക്കുന്നത് എന്നും എ വിജയരാഘവൻ കുറ്റപ്പെടുത്തി .