Month: January 2021
-
NEWS
അഞ്ചു സീറ്റുകൾ അധികമായി ചോദിച്ച് മുസ്ലിംലീഗ്, ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട്ടെത്തി ചർച്ച നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് യുഡിഎഫിൽ തുടക്കമായി അനൗപചാരിക ചർച്ചകൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഉമ്മൻചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടെത്തി മുസ്ലിം ലീഗ് നേതാവ് ഹൈദരലി ശിഹാബ് തങ്ങളുമായി ചർച്ച നടത്തി. അഞ്ചു സീറ്റുകൾ അധികമായി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് അന്തിമമായി തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല. അനൗപചാരിക ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത് എന്നും ഔപചാരിക ചർച്ചകൾക്കു ഉടൻ തന്നെ തിരുവനന്തപുരത്ത് തുടക്കമാകും നേതാക്കൾ അറിയിച്ചു
Read More » -
LIFE
ഉന്നേ കുത്തിക്കൊല്ലാമേ വിടമാട്ടേണ്ടാ: ആവേശമുണര്‍ത്തി മാസ്റ്റര്‍, ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍ തീയേറ്ററില്‍ മികച്ച വിജയം നേടി മുന്നേറുകയാണ്. വിജയിക്കൊപ്പം ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ വിജയ് സേതുപതിയും എത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധിയിലും ചിത്രത്തിന് ലോകവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഓണ്‍ലൈന്‍ വിതരണാവകാശം സ്വന്തമാക്കിയ ആമസോണ്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതിയും പുതിയ ട്രെയിലറും പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രം ആമസോണിലൂടെ ജനുവരി 29 ന് പ്രേക്ഷകരിലേക്കെത്തും. തീയേറ്ററില്‍ മാസ്റ്റര്‍ കാണാന്‍ കുടുംബപ്രേക്ഷകര്‍ എത്തിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നും കാണുന്നത്. ചിത്രത്തിന്റെ ഓണ്‍ലൈന്‍ റിലീസ് തീയേറ്ററിലേക്ക് ആളുകളെത്തുന്നതിനെ സാരമായി ബാധിക്കുമെന്ന ആശങ്ക പലര്‍ക്കുമുണ്ടെങ്കിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ തീയേറ്ററിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തില്‍ വിജയ് സേതുപതിയാണ് വിജയ് അവതരിപ്പിക്കുന്ന ജെഡി എന്ന കഥാപാത്രത്തിന്റെ എതിരാളിയായി എത്തുന്നത്. കൊടും ക്രൂരനായ ഭവാനി എന്ന കഥാപാത്രമായിട്ടാണ് വിജയ് സേതുപതി ചിത്രത്തിലെത്തിയിരിക്കുന്നത്. മാളവിക മോഹന്‍, ആന്‍ഡ്രിയ, നാസര്‍, ശാന്തനു, അര്‍ജുന്‍ ദാസ്, ഗൗരി…
Read More » -
LIFE
”പവര്‍സ്റ്റാര്‍” എത്തുന്നു: നാല് ഭാഷകളില്‍
കുറഞ്ഞ കാലയളവില്‍ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയ ഏറ്റവും നന്നായി തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടി എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഒമര്‍ ലുലു. തന്റെ ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളിലൂടെ അത്രയധികം പ്രൊമോഷന്‍ വര്‍ക്ക് നടത്തിയ മറ്റൊരു സംവിധായകന്‍ മലയാളത്തിലുണ്ടാവില്ല. സിജു വില്‍സണ്‍, ഷറഫുദ്ധീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിംഗ് ആണ് അദ്ദേഹത്തിന്റെ ആദ്യ സിനിമ. ചെറിയ ബഡ്ജറ്റിലെത്തിയ സിനിമ വലിയ വിജയമാവുകയും സംവിധായകന്റെ പേര് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഹാപ്പി വെഡ്ഡിംഗിന് ശേഷം ഹണി റോസ്, ബാലു വര്‍ഗീസ്സ്, ധര്‍മജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രവും വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. ചിത്രത്തില്‍ പ്രയോഗിച്ചിരിക്കുന്ന ഡബിള്‍ മീനിംഗ് കോമഡി എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തിയിരുന്നില്ലെങ്കിലും താന്‍ ഒരു പ്രേത്യക ടാര്‍ഗറ്റഡ് ഓഡിയന്‍സിന് വേണ്ടിയിട്ടാണ് പടം ചെയ്യുന്നതെന്ന്…
Read More » -
Lead News
ഡല്‍ഹിയിലെ ട്രാക്ടര്‍ റാലി; പരിക്കുകളും കേസുകളും ഇങ്ങനെ
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ നടന്ന ആക്രമണത്തില്‍ 86 പോലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. മാത്രമല്ല സംഭവത്തില്‍ 22 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായാണ് പുറത്തുവരുന്ന വിവരം. പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് പൊതുസേവകരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. എട്ട് ബസ്സുകളും 17 സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുകര്‍ബ ചൗക്, ഗാസിപുര്‍, ഡല്‍ഹി ഐടിഒ, സീമാപുരി, നംഗ്ലോയി ടി പോയിന്റ്, തിക്രി അതിര്‍ത്തി, ചെങ്കോട്ട എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലാണ് പോലീസുകര്‍ക്ക് പരിക്കേറ്റത്. തിക്രിയിലും ഗാസിപുരിലും തിക്രിയിലും പ്രതിഷേധക്കാര്‍ ബാരിക്കേഡ് തകര്‍ത്തുവെന്നും പോലീസ് വ്യക്തമാക്കി. 12 മണിക്കാണ് സമരം ആരംഭിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും രാവിലെ 8 മണിയോടെ റാലി ആരംഭിക്കുകയായിരുന്നു. മാത്രമല്ല നിശ്ചയിച്ച വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കുള്ളിലാണ് അക്രമങ്ങള്‍ പലയിടങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. എട്ടര മണിയോടെ ഏകദേശം 6000-7000 ട്രാക്ടറുകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തി.’ വാള്‍, കൃപാണ്‍, തുടങ്ങിയ ആയുധങ്ങള്‍ അവരുടെ പക്കലുണ്ടായിരുന്നു. ബാരിക്കേഡുകള്‍ തകര്‍ക്കുകയും പോലീസിനെ ആക്രമിക്കുകയും…
Read More » -
Lead News
കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു
തൃശൂര്‍: മിമിക്രി താരവും മാരുതി കാസറ്റ് ഉടമയുമായ കലാഭവന്‍ കബീര്‍ കുഴഞ്ഞുവീണ് മരിച്ചു. 45 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ഷട്ടില്‍ കളിക്കുന്നതിനിടെ കബീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കലാഭവന്‍ മണിയുമായി സഹകരിച്ച് മാരുതി കാസറ്റിന് വേണ്ടി കലാഭവന്‍ കബീര്‍ ഒരുക്കിയ നാടന്‍ പാട്ടുകള്‍ കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. കെകെടിഎം ഗവ.കോളജിലെ പൂര്‍വ വിദ്യാര്‍ഥിയായ കബീര്‍ പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ സജീവമായിരുന്നു. രണ്ട് ദിവസം മുന്‍പ് കെകെടിഎം കോളജില്‍ നടത്തിയ പൂര്‍വ വിദ്യാര്‍ത്ഥി സംഗമത്തിലും പങ്കെടുത്തിരുന്നു.
Read More » -
Lead News
വായുമലിനീകരണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി
ന്യൂഡല്‍ഹി: രാജ്യത്തെ പഴക്കംചെന്ന വാഹനങ്ങള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനൊരുങ്ങി കേന്ദ്രം. വായുമലിനീകരണവുമായി ബന്ധപ്പെട്ടാണ് എട്ട് വര്‍ഷത്തിലധികം പഴക്കമുളള വാഹനങ്ങള്‍ക്ക് ‘ഗ്രീന്‍ ടാക്‌സ്’ ഏര്‍പ്പെടുത്താന്‍ കേന്ദ്രം ഒരുങ്ങുന്നത്. നിര്‍ദ്ദേശത്തിന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി അംഗീകാരം നല്‍കി. കാലപ്പഴക്കം ചെന്ന, വായുമലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങള്‍ മാറ്റി പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതാണ് പ്രത്യേക നികുതിയുടെ ലക്ഷ്യം. കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാനങ്ങള്‍ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചാവും വ്യവസ്ഥ സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കുക. പതിനഞ്ച് വര്‍ഷത്തിലധികം പഴക്കമുളള സര്‍ക്കാര്‍ വാഹനങ്ങള്‍ പിന്‍വലിച്ച് നശിപ്പിക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ ഇത് നടപ്പായിത്തുടങ്ങും. റോഡ് ടാക്‌സിന്റെ പത്ത് മുതല്‍ 25 ശതമാനം വരെ തുകയാവും ഗ്രീന്‍ ടാക്‌സായി ഈടാക്കുക. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് വാഹനം എട്ട് വര്‍ഷത്തിലധികം പഴക്കമുളളതാണെന്ന് കണ്ടെത്തിയാല്‍ നികുതി ഈടാക്കും. ഉയര്‍ന്ന വായുമലിനീകരണമുളള സ്ഥലങ്ങളില്‍ റീ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് റോഡ് നികുതിയുടെ 50 ശതമാനം വരെ നികുതിയും…
Read More » -
Lead News
ശശികല ജയില്‍മോചിതയായി
അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി ശശികല ജയില്‍മോചിതയായി. കോവിഡ് ബാധിച്ചതിനാല്‍ ഇപ്പോള്‍ ഇവര്‍ ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് . ജയില്‍ അധികൃതര്‍ ആശുപത്രിയിലെത്തി രേഖകള്‍ കൈമാറി. കോവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ശശികല ചെന്നൈയിലേക്ക് യാത്ര തിരിക്കൂ. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അനധികൃത സ്വത്തുസമ്പാദന കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയാണ് ശശികല പുറത്തിറങ്ങിയത്. അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടാണ് 63കാരിയായ ശശികല ജയിലിലായത്. ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് കേസ്. 2017ലാണ് ശശികലയെയും കൂട്ടുപ്രതിയും അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും സഹോദരീപുത്രനായ വി എൻ സുധാകരനെയും കോടതി ശിക്ഷിച്ചത്. ജനുവരി 20നാണ് ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ബോവ്റിങ് ആശുപത്രിയിലേക്കും പിന്നീട് വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോവിഡ് ലക്ഷണങ്ങൾ കുറഞ്ഞതിനെത്തുടർന്ന് ശശികലയെ കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയിരുന്നു. അതേസമയം,…
Read More » -
LIFE
”പുള്ളി”യുമായി ജിജു അശോകൻ: നായകൻ സൂഫി
സൂഫിയും സുജാതയും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് ദേവ് മോഹൻ. ദേവ് മോഹന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തെ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. പ്രേക്ഷകരുടെ കാത്തിരിപ്പിന് മറുപടിയായി ദേവ് മോഹന്റെ പുതിയ ചിത്രം ഇതാ എത്തിക്കഴിഞ്ഞു. ജിജു അശോകൻ സംവിധാനം ചെയ്യുന്ന ”പുള്ളി” എന്ന ചിത്രത്തിലാണ് ദേവ് മോഹൻ ഇനി അഭിനയിക്കുക. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം ജിജു അശോകൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് പുള്ളി. കമലം ഫിലിംസിന്റെ ബാനറില്‍ റ്റി.ബി രഘുനാഥനാണ് പുള്ളി എന്ന ചിത്രം നിർമിക്കുന്നത്. പുള്ളിയുടെ ചിത്രീകരണം ഫെബ്രുവരി 15ന് ആരംഭിക്കും. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Read More » -
LIFE
ലീഗൽ ത്രില്ലറുമായി അമിത് ചക്കാലക്കൽ: ”യുവം” ട്രെയിലറെത്തി
അമിത് ചക്കാലയ്ക്കലിനെ നായകനാക്കി നവാഗതനായ പിങ്കു പീറ്റർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുവം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തില്‍ എബി എന്ന അഭിഭാഷകൻ ആയിട്ടാണ് അമിത് ചക്കാലക്കൽ എത്തുന്നത്. 19 ലക്ഷം ആളുകളാണ് ഇതിനോടകം യൂട്യൂബില്‍ ട്രെയിലർ കണ്ടു കഴിഞ്ഞത്. ചിത്രം ഫെബ്രുവരിയിലാണ് തിയറ്ററിൽ എത്തുക. അമിത് നായകനായെത്തിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിലെ ഫാദർ വിൻസന്റ് കൊമ്പന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. യുവം എന്ന ചിത്രത്തിലൂടെ അമിത് ചക്കാലക്കലിന്റെ താരമൂല്യം വർദ്ധിക്കുമെന്നാണ് അണിയറ പ്രവർത്തകർ വിശ്വസിക്കുന്നത്. ചിത്രത്തിൽ അമിത്തിനൊപ്പം നിർമൽ പാലാഴി, അഭിഷേക് രവീന്ദ്രൻ, ഇന്ദ്രൻസ്, സായി കുമാർ, നെടുമുടി വേണു, കലാഭവൻ ഷാജോൺ, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ബൈജു എഴുപുന്ന, അനീഷ് ജി മേനോൻ, ജയശങ്കർ എന്നിവരും അഭിനയിക്കുന്നു. ജോണി മക്കോരയാണ് ചച്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സജിത്ത്…
Read More » - Lead News