Month: January 2021
-
Lead News
എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; പുതുവത്സരത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി
തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയായി സുധേഷ് കുമാറിനെ നിയമിച്ചു. ബി.സന്ധ്യയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി. വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി നിയമിച്ചു. എ.ഡി.ജി.പി അനില്‍കാന്തിനെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ ബെവ്‌കോ എം.ഡി. കണ്ണൂര്‍ എസ്.പിയായ യതീഷ് ചന്ദ്രയെ മാറ്റി. കെ.എ.പി ഫോറിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്. പുതിയ കൊച്ചി കമ്മീഷണറായി സി.എച്ച് നാഗരാജിനെ നിയമിച്ചു. ആര്‍.ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയായി എ.അക്ബറിനെ നിയമിച്ചു.
Read More » -
LIFE
പിറന്നാള്‍ ദിനത്തില്‍ തരംഗമായി കലാഭവന്‍ മണിയുടെ മാഷപ്പ്
മലയാളികള്‍ക്ക് അത്രമേല്‍ പ്രീയപ്പെട്ട താരമായിരുന്നു കലാഭവന്‍ മണി. ചലച്ചിത്രതാരം എന്നതിനപ്പുറത്തേക്ക് പച്ചയായ മനുഷ്യനായിട്ടാണ് അദ്ദേഹം കേരളത്തിലെ ഓരോ മനുഷ്യന്റെയുള്ളിലും നിറഞ്ഞ് നിന്നത്. നായകനായും, വില്ലനായും, സ്വഭാവനടനായും, ഹാസ്യതാരമായും കലാഭവന്‍ മണി തനിക്ക് കിട്ടിയ കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടം പിടിച്ചിരുന്നു. മിമിക്രിയുടെ ലോകത്ത് നിന്നും സിനിമയുടെ വെള്ളിവെളിച്ചെത്തിലെത്തിയപ്പോഴും അദ്ദേഹം വന്ന വഴി മറന്നിരുന്നില്ല. ചാലക്കുടിക്കാര്‍ക്ക് ജീവനുള്ള കാലം വരെയും മണി മകനായിരുന്നു. നാടിന്റെ എല്ലാ ആവശ്യങ്ങളും മുന്നില്‍ നിന്ന് നടത്താന്‍ മണിയുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ താരം എന്നതിനപ്പുറം എന്തോ ആത്മബന്ധം മണിയോട് സൂക്ഷിച്ചിരുന്നു. ഒരുപക്ഷേ മലയാളി മറ്റൊരു ചലച്ചിത്രതാരത്തിനും കൊടുക്കാത്ത സ്‌നേഹം മണിക്ക് നല്‍കിയിരുന്നു 2016 ല്‍ മണി ഈ ലോകത്തോട് വിട പറയുമ്പോള്‍ കേരളം ഒന്നാകെ കരഞ്ഞിരുന്നു. മണിക്ക് പകരം മറ്റൊരാളെ ഇന്നുവരെ സിനിമയിലും മനസിലും പ്രതിഷ്ഠിക്കാന്‍ മലയാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. മണിയുടെ മരണവും പിന്നീടുണ്ടായ കോലാഹലങ്ങളും മലയാളിയെ തെല്ലൊന്നുമല്ല അസ്വസ്ഥരാക്കിയത്. പുതുവര്‍ഷ പുലരിയില്‍ ലോകം സന്തോഷിക്കുമ്പോള്‍ ചാലക്കുടിക്കാര്‍ക്ക് അത് പ്രീയപ്പെട്ട മണിയുടെ…
Read More » -
Lead News
സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഡോളര്‍ കടത്ത് കേസിലാണ് ചോദ്യം ചെയ്യുക. ഡോളര്‍ അടങ്ങിയ ബാഗ് പ്രതികള്‍ക്ക് കൈമാറിയെന്ന ഗുരുതര മൊഴി സ്പീക്കര്‍ക്കെതിരെ നിലവിലുണ്ട്. കോടതിയുടെ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഈ മൊഴിയുണ്ട്. ഇതേത്തുടര്‍ന്നാണ് കസ്റ്റംസ് നീക്കം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയും സരിത്തും മജിസ്‌ട്രേറ്റിനും കസ്റ്റംസിനും നല്‍കിയ മൊഴിയില്‍ സ്പീക്കര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. ഡോളര്‍ അടങ്ങിയ ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ എത്തിക്കാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. അടുത്ത ആഴ്ച നോട്ടീസ് നല്‍കി സ്പീക്കറെ കൊച്ചിയിലേക്ക് വിളിച്ചുവരുത്താനാണ് കസ്റ്റംസ് നീക്കമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
Read More » -
Lead News
പുതുവര്‍ഷ പുലരിയില്‍ വാക്‌സിനെത്തുമോ.? തീരുമാനം ഇന്നറിയാം
ലോകത്തെ പിടിച്ചുലച്ച കോവിഡ് നമുക്ക് സമ്മാനിച്ച വര്‍ഷമായിരുന്നു 2020. സാമൂഹിക അകലങ്ങളുടേയും മാനസിക വ്യഥകളുടേയും നാളുകള്‍ക്ക് വിരാമമിടാന്‍ 2021 ല്‍ കഴിയട്ടെയെന്നാണ് എല്ലാവരും ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുന്നത്. കോവിഡ് വാക്‌സിന്റെ വിതരണം പല രാജ്യങ്ങളിലും ആരംഭിച്ചു കഴിഞ്ഞ സാഹചര്യത്തിലും ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ കോവിഡ് ഉപയോഗിച്ച് തുടങ്ങുമെന്ന കാര്യത്തിലെ അന്തിമ തീരുമാനം ഇന്നറിയാം. കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കണോ എന്ന കാര്യം തീരുമാനിക്കാനുള്ള യോഗം വിദഗ്ധ സമിതി ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് നിര്‍ണായക യോഗം ചേരുന്നത് ഭാരത് ബയോടെക്, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ കമ്പിനികള്‍ നിര്‍മ്മിച്ച കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ടാണ് സമിതി ഇന്ന് തീരുമാനം എടുക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന് ഇന്ത്യയില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് വാക്‌സിന്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ സമിതി ചോദിച്ചിരുന്നു. വിദഗ്ധ സമിതി അംഗീകരിച്ചാല്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍…
Read More » -
Lead News
പേടി വേണ്ട, എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്: വിദ്യാര്‍ഥികളോട് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുമ്പോൾ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 മഹാമാരി പൂര്‍ണമായും കെട്ടടങ്ങാത്ത സാഹചര്യത്തില്‍ വരുന്ന അധ്യയന കാലത്തെ ജാഗ്രതയോടെ നേരിടണം. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും അടച്ചിടാന്‍ സാധിക്കില്ലല്ലോ. ജനുവരി ആദ്യവാരത്തോടെ സ്‌കൂള്‍, കോളേജുതല ക്ലാസുകള്‍ ആരംഭിക്കുകയാണ്. വിദ്യാര്‍ത്ഥികളാരും തന്നെ പേടിച്ച് സ്‌കൂളിലെത്താതിരിക്കരുത്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ഒരധ്യയന വര്‍ഷം വൈകിയെങ്കിലും നമുക്കാരംഭിക്കാം. പക്ഷെ എല്ലാവരും ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ ഭാഗികമായാണ്…
Read More » -
LIFE
“ഒരു താത്വിക അവലോകനം” പാലക്കാട് തുടങ്ങി
ജോജു ജോർജ്ജ്, നിരഞ്ജ് രാജു,അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” ഒരു താത്വിക അവലോകനം ” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പാലക്കാട് ആരംഭിച്ചു. നിര്‍മ്മാതാവ് ഡോക്ടര്‍ ഗീ വ വര്‍ഗ്ഗീസ് യോഹന്നാന്‍ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ അനുഷ് ആദ്യ ക്ലാപ്പടിച്ചു. സലിം കുമാർ,ഷമ്മി തിലകന്‍,മേജര്‍ രവി,ശ്രീജിത്ത് രവി,ബാലാജി ശര്‍മ്മ, ജയകൃഷ്ണൻ, മാമുക്കോയ, പ്രശാന്ത് അലക്സ്,മന്‍ രാജ്,സജി വെഞ്ഞാറമൂട്,ശെെലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍ യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു.കെെതപ്രം,മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ കെ രവിശങ്കര്‍ സംഗീതം പകരുന്നു. എഡിറ്റിംങ്-ലിജോ പോള്‍. പ്രൊജ്റ്റ് ഡിസെെന്‍- ബാദുഷ, പ്രൊഡക്ഷൻ കണ്‍ട്രോളർ-എസ്സാ കെ എസ്തപ്പാന്‍,കല-ശ്യാം കാർത്തികേയൻ, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍,വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റിൽസ്-സേതു,പരസ്യകല-അധിന്‍ ഒല്ലൂര്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്. പൂര്‍ണ്ണമായും രാഷ്ട്രീയ ആക്ഷേപ ഹാസ്യത്തിനു പ്രാധാന്യം നല്കി ഒരുക്കുന്ന ചിത്രമാണ് ” ഒരു…
Read More » -
Lead News
2020ൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള സിനിമാ താരം ആരാണെന്നു അറിയണ്ടേ
2020 ൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള സിനിമാ താരത്തെ കുറിച്ച് ഗൂഗിൾ ട്രെൻഡ്സ് പട്ടിക പുറത്ത് വന്നു. മോഹൻലാലാണ് 2020 ൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള സിനിമാ താരം. രണ്ടാം സ്ഥാനത്തുള്ളത് യുവതാരമായ ദുൽഖർ സൽമാനാണ്. മൂന്നാം സ്ഥാനത്ത് ദുൽഖറിന്റെ പിതാവ് മെഗാസ്റ്റാർ മമ്മൂട്ടി ഉണ്ട്. ഗൾഫ് മേഖലയിലും യൂറോപ്പിലും ഏറ്റവും അധികം പേർ തിരഞ്ഞ മലയാളി താരം മോഹൻലാലാണ്. അമേരിക്കയടക്കമുള്ള ഇടങ്ങളിൽ ദുൽഖർ ആണ് മുന്നിൽ. ഇറാൻ പോലുള്ള പ്രദേശങ്ങളിൽ മമ്മൂട്ടിയാണ് മോഹൻലാലിനെക്കാളും ദുൽഖറിനേക്കാളും മുമ്പിൽ.
Read More » -
NEWS
“അൽ കറാമ” അജ്മനില്‍
ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റെഫി മുഹമ്മദ് കഥ ,തിരക്കഥ, സംഭാഷണയെഴുതി സംവിധാനം ചെയ്യുന്ന “അൽ കറാമ “എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് യുഎഇയിലെ അജ്മലിൽ ആരംഭിച്ചു. വൺ വേൾഡ് എന്റർടൈൻമെന്റ്സ് കാനഡയുടെ ബാനറിൽ വണ്‍ വേള്‍ഡ് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രവിചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ, ഷാഫി കൊല്ലം, വിഷ്ണു പ്രസാദ് എന്നിവരുടെ വരികൾക്ക് നാസർ മാലിക് സംഗീതം നൽകുന്നു. എഡിറ്റിംഗ്- അയ്യൂബ് ഖാൻ, ബിജിഎം-ജാസി ഗിഫ്റ്റ്. പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- റാഫി എം പി, കല-ആഷിക് എസ്,മേക്കപ്പ്- ലിബിൻ മോഹൻ,വസ്ത്രാലങ്കാരം- നീതു നിധി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനീഷ് ഭാര്‍ഗ്ഗവന്‍, അസോസിയേറ്റ് ഡയറക്ടർ-എബിൻ ജേക്കബ്,രവി വാസുദേവൻ,സൗണ്ട് ഡിസൈൻ-രാജേഷ് പി എം, സ്റ്റിൽസ്-വിബി ചാര്‍ലി,പരസ്യകല-സീറോ ക്ലോക്ക്,വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
Read More » -
Lead News
ബിഹാറിൽ നിതീഷ്കുമാർ സർക്കാർ ആടിയുലയുന്നു, 17 ജെഡിയു എംഎൽഎമാർ ആർ ജെ ഡിയിലേക്ക് മാറിയേക്കുമെന്ന് റിപ്പോർട്ട്
ബിഹാറിൽ രാഷ്ട്രീയ അട്ടിമറിക്ക് സാധ്യത തെളിയുന്നു. ജെഡിയുവിന്റെ 17 എംഎൽഎമാർ ആർജെഡിയുമായി ബന്ധപ്പെട്ടുവെന്നും സർക്കാർ ഉടൻ താഴെ വീഴുമെന്നും ആർജെഡി അവകാശപ്പെട്ടു. എന്നാൽ എംഎൽഎമാർ പാർട്ടി വിടുമെന്ന വാർത്ത തള്ളി നിതീഷ് കുമാർ രംഗത്തെത്തി. ജെ ഡി യുവിൽ ഭിന്നതകൾ ഇല്ല എന്നും നിതീഷ് കുമാർ പറഞ്ഞു. അതേസമയം സഖ്യകക്ഷിയായ ബിജെപിയുമായി അത്ര രസത്തിൽ അല്ല നിതീഷ്കുമാർ. മുഖ്യമന്ത്രിസ്ഥാനം നിതീഷിന് നൽകിയെങ്കിലും പഴയ കരുത്ത് അവകാശപ്പെടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ബീഹാറിൽ ജെഡിയുവിന്റെ അടിവേര് ഇളക്കുന്ന നീക്കമാണ് ബിജെപി നടത്തിയത് എന്ന് നിതീഷ്കുമാർ സംശയിക്കുന്നുണ്ട്. ചിരാഗ് പസ്വാനെ ഉപയോഗിച്ച് ജെഡിയു സ്ഥാനാർത്ഥികൾ മത്സരിച്ച മണ്ഡലങ്ങളിൽ ത്രികോണമത്സരം സൃഷ്ടിക്കുകയായിരുന്നു ബിജെപിയെന്ന് നിതീഷ് കരുതുന്നു. ഇതോടെ നിതീഷിന്റെ സീറ്റ് ഗണ്യമായി കുറഞ്ഞു. അരുണാചലിൽ 7 എംഎൽഎമാർ ഉണ്ടായിരുന്ന പാർട്ടിയെ പിളർത്തി 6 പേരെ ബിജെപി തട്ടിയെടുത്തു. ഇതും ജെഡിയുവും ബിജെപിയും തമ്മിലുള്ള ബന്ധം മോശമാക്കി.
Read More »
