NEWS
2020ൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള സിനിമാ താരം ആരാണെന്നു അറിയണ്ടേ

2020 ൽ ഗൂഗിളിൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള സിനിമാ താരത്തെ കുറിച്ച് ഗൂഗിൾ ട്രെൻഡ്സ് പട്ടിക പുറത്ത് വന്നു. മോഹൻലാലാണ് 2020 ൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ മലയാള സിനിമാ താരം.
രണ്ടാം സ്ഥാനത്തുള്ളത് യുവതാരമായ ദുൽഖർ സൽമാനാണ്. മൂന്നാം സ്ഥാനത്ത് ദുൽഖറിന്റെ പിതാവ് മെഗാസ്റ്റാർ മമ്മൂട്ടി ഉണ്ട്.
ഗൾഫ് മേഖലയിലും യൂറോപ്പിലും ഏറ്റവും അധികം പേർ തിരഞ്ഞ മലയാളി താരം മോഹൻലാലാണ്. അമേരിക്കയടക്കമുള്ള ഇടങ്ങളിൽ ദുൽഖർ ആണ് മുന്നിൽ. ഇറാൻ പോലുള്ള പ്രദേശങ്ങളിൽ മമ്മൂട്ടിയാണ് മോഹൻലാലിനെക്കാളും ദുൽഖറിനേക്കാളും മുമ്പിൽ.