NEWS

എസ്.ശ്രീജിത്ത് ക്രൈംബ്രാഞ്ച് മേധാവി; പുതുവത്സരത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണി

തിരുവനന്തപുരം: പൊലീസ് തലപ്പത്ത് അഴിച്ചുപണി. എസ് ശ്രീജിത്തിനെ പുതിയ ക്രൈംബ്രാഞ്ച് മേധാവിയായി നിയമിച്ചു. വിജിലന്‍സ് മേധാവിയായി സുധേഷ് കുമാറിനെ നിയമിച്ചു. ബി.സന്ധ്യയാണ് പുതിയ ഫയര്‍ഫോഴ്‌സ് മേധാവി.

വിജയ് സാഖറെയെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയാക്കി നിയമിച്ചു. എ.ഡി.ജി.പി അനില്‍കാന്തിനെ റോഡ് സുരക്ഷാ കമ്മീഷണറായി നിയമിച്ചു. യോഗേഷ് ഗുപ്തയാണ് പുതിയ ബെവ്‌കോ എം.ഡി.

കണ്ണൂര്‍ എസ്.പിയായ യതീഷ് ചന്ദ്രയെ മാറ്റി. കെ.എ.പി ഫോറിന്റെ ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയത്. പുതിയ കൊച്ചി കമ്മീഷണറായി സി.എച്ച് നാഗരാജിനെ നിയമിച്ചു. ആര്‍.ഇളങ്കോ കണ്ണൂര്‍ കമ്മീഷണറാകും. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജിയായി എ.അക്ബറിനെ നിയമിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button