Month: January 2021

  • NEWS

    ജനുവരി 4 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

    ജനുവരി 4 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത. ഇത്തരം ഇടിമിന്നൽ അപകടകാരികൾ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് – ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത്…

    Read More »
  • LIFE

    അച്ഛനെയാണ് പേടി, അല്ലെങ്കില്‍ I LOVE YOU; നയന്‍താരയോട് ഇഷ്ടം തുറന്ന് പറഞ്ഞ് ദുല്‍ഖര്‍

    മലയാളത്തിലെ യൂത്ത് സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാന്‍ നയന്‍താരയോട് തന്റെ ഇഷ്ടം തുറന്ന് പറയുന്നു. അച്ചനെ മാത്രമാണ് തനിക്ക് പേടിയെന്നും അല്ലെങ്കില്‍ തനിക്ക് നയന്‍താരയെ ഇഷ്ടമാണെന്നുമാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. ഒരു സ്വകാര്യ ചാനലില്‍ നടന്ന അവാര്‍ഡ് നിശയുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. നയന്‍താരയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും തന്റെ അച്ചനൊപ്പം രാപ്പകലില്‍ അഭിനയിച്ചതുമെല്ലാം ദുല്‍ഖര്‍ വേദിയില്‍ സംസാരിച്ചു. മോഹന്‍ലാലിന്റെ നായികയായി വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയാണ് നയന്‍താര സിനിമയിലേക്ക് അരങ്ങേറിയത്. പിന്നീട് മമ്മുട്ടിക്കൊപ്പം രാപ്പകല്‍ എന്ന ചിത്രത്തിലും നയന്‍താര അഭിനയിച്ചിരുന്നു. പിന്നീടാണ് താരം തമിഴിലേക്കും മറ്റ് അന്യഭാഷകളിലേക്കും ചേക്കേറിയത്. ചെറിയ വേഷങ്ങളിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും അഭിനയരംഗത്ത് പിടിച്ചു നിന്ന നയന്‍താര പിന്നീട് തനിക്ക് ലഭിച്ച കഥാപാത്രങ്ങളെ മികവുറ്റതാക്കി തമിഴ് സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്തുകയായിരുന്നു. ഇന്ന് തമിഴ്‌നാട്ടിലേ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലാണ് താരം നിലകൊള്ളുന്നത്. ഒരു ഗ്ലാമര്‍ താരം എന്നതില്‍ നിന്നും മാറി നയന്‍താരയെ മാത്രം കേന്ദ്രകഥാപാത്രമാക്കി സിനിമ…

    Read More »
  • NEWS

    കേരളത്തിലെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

    കേരളത്തിലെ നാല് ജില്ലകളില്‍ നാളെ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍. തിരുവനന്തപുരം , വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടത്തുക. തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലും മറ്റ് ജില്ലകളില്‍ ഓരോ ആശുപത്രിയിലുമാണ് ഡ്രൈ റണ്‍ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ജനുവരി 2 മുതല്‍ കോവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല വക്താക്കള്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. നേരത്തെ ആന്ധ്ര പ്രദേശിലെ കൃഷ്ണ, ഗുജറാത്തിലെ രാജ്കോട്ട്, ഗാന്ധി നഗര്‍, ലുധിയാന, പഞ്ചാബിലെ ഷഹീദ് ഭഗത് സിംഗ് നഗര്‍ (നവന്‍ഷഹര്‍), അസമിലെ സോണിത്പുര്‍, നല്‍ബാരി എന്നീ ജില്ലകളില് രണ്ട് ദിവസത്തെ ഡ്രൈ റണ്‍ വിജയകരമായി സംഘടിപ്പിച്ചിരുന്നു. അതേസമയം,ഇന്ത്യയില്‍ എപ്പോള്‍ മുതല്‍ കോവിഡ് ഉപയോഗിച്ച് തുടങ്ങുമെന്ന കാര്യത്തിലെ അന്തിമ തീരുമാനം ഇന്നറിയാം. കോവിഡ് വാക്‌സിന്‍ രാജ്യത്ത് ഉപയോഗിക്കാന്‍ അനുമതി നല്‍കണോ എന്ന കാര്യം തീരുമാനിക്കാനുള്ള യോഗം വിദഗ്ധ സമിതി ഇന്ന് ചേരും. ഉച്ചയ്ക്ക് 12 മണിക്കാണ് നിര്‍ണായക യോഗം ചേരുന്നത് ഭാരത്…

    Read More »
  • LIFE

    ദൃശ്യം 2 ഫാമിലി ഡ്രാമയാണ്: ജീത്തുജോസഫ്

    മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ആ വര്‍ഷത്തെ ഏറ്റവും വലിയ വാണിജ്യ വിജയമായിരുന്നു. ചൈനീസ് ഉള്‍പ്പടേ ചിത്രത്തിന്റെ റീമേക്ക് അവകാശം പല ഭാഷകളിലേക്കും വിറ്റു പോയിരുന്നു. മോഹന്‍ലാല്‍ എന്ന നടന്റേയും താരത്തിന്റേയും കരിയറിലെ ഒരു നാഴികക്കല്ലായി ദൃശ്യത്തെ വിശേഷിപ്പിക്കാം. ദൃശ്യത്തിന് ശേഷം മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് ലോകത്താകമാനം കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ച് മറ്റെല്ലാ മേഖലയേയും പോലെ സിനിമയും നിശ്ചലമായിത്തുടങ്ങിയത്. കോവിഡ് കാലത്താണ് ദൃശ്യം 2 എന്ന ചിത്രത്തെപ്പറ്റിയുള്ള ആദ്യ വാര്‍ത്ത പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്ത മോഹന്‍ലാലിന്റെ ജന്മദിനത്തിലാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്. രാജ്യത്തൊട്ടാകെ കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പൂര്‍ണമായും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദൃശ്യം 2 ചിത്രീകരണം പൂര്‍ത്തിയാക്കിയത്. തീയേറ്ററിലേക്ക് ആളുകളെ തിരികെയെത്തിക്കാന്‍ ദൃശ്യം 2 പോലൊരു ചിത്രം അനിവാര്യമാണെന്ന് പ്രേക്ഷകരും ചലച്ചിത്ര നിരൂപകരും ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നു.…

    Read More »
  • NEWS

    കോവിഡ് മാനദണ്ഡങ്ങളോടെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു

    നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറന്നു. 10, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്ന് ക്ലാസ് തുടങ്ങിയത്. കര്‍ശനമായ കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് , സ്‌കൂളിലെ പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ ശരീരതാപനില പരിശോധിച്ചും സാനിറ്റൈസര്‍ നല്‍കിയുമാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്ക് പ്രവേശിപ്പിച്ചത്. 5500 ലേറെ സ്‌കൂളുകളില്‍ 10,12 ക്ലാസ്സുകളിലെ 10 ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഇന്നുമുതല്‍ വീണ്ടും നേരിട്ടുളള പഠനത്തിലേക്ക് കടക്കുന്നത്.വിദ്യാർഥികൾ ഷിഫ്റ്റായോ ഒന്നിടവിട്ട ദിവസങ്ങളിളോ ക്ലാസിന് എത്തും വിധമാണ് ക്രമീകരണം. പ്രോയോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ചില സ്‌കൂളുകള്‍ തുറക്കുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അതേസമയം, കോളേജുകളും തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സംസ്ഥാനം ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ല. പല സ്ഥലങ്ങളും കോവിഡ് ഭീഷണിയിലാണ്. യു.കെ.യില്‍ കാണപ്പെട്ട ജനിതക മാറ്റം വന്ന അതിതീവ്ര വ്യാപന വൈറസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡിന്റെ ആശങ്കയ്ക്കിടയില്‍ ഈ വര്‍ഷത്തെ പഠന പ്രവര്‍ത്തനങ്ങള്‍ ഓണ്‍ലൈന്‍വഴിയാണ് നടത്തിയത്. പക്ഷെ പൊതുപരീക്ഷയുള്ള പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും മറ്റ് കോളേജുതല ക്ലാസുകളും ഇനിയും…

    Read More »
  • NEWS

    സംസ്ഥാന ബജറ്റ് തീയതി പ്രഖ്യാപിച്ചു

    സംസ്ഥാന ബജറ്റ് തീയതി പ്രഖ്യാപിച്ചു. ഈ മാസം പതിനഞ്ചിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. എട്ടാം തീയതിയോടെ നിയമസഭ സമ്മേളനം തുടങ്ങാനാണ് തീരുമാനം. ഇതിനെ തുടര്‍ന്ന് സഭ വിളിച്ച് ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യും.

    Read More »
  • LIFE

    ആരാധകര്‍ക്ക് ന്യൂ ഇയര്‍ സമ്മാനമായി കുറുപ്പിന്റെ പോസ്റ്ററെത്തി

    മലയാളത്തില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണയും ആരാധകരുമുള്ള ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. പുതിയ പോസ്റ്ററില്‍ നിന്നും ചിത്രം അഞ്ച് ഭാഷകളിലായിട്ടായിരിക്കും പ്രദര്‍ശനത്തിനെത്തുക എന്ന സൂചന നല്‍കുന്നുണ്ട്. നേരത്തെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും എത്തുന്നതെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും പുറത്ത് വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രം തീയേറ്ററില്‍ തന്നെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. 35 കോടിയോളം മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വെഫറര്‍ പ്രൊഡക്ഷന്‍സും എം സ്റ്റാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ചേര്‍ന്നാണ്. കേരളത്തെ ഞെട്ടിച്ച ചാക്കോ വധവും സുകുമാരക്കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കി ജിതിന്‍ കെ ജോസാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രം സംവിധാനം ചെയ്ത് ശ്രീനാഥ് രാജേന്ദ്രനാണ് കുറുപ്പ് എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ചാക്കോയുടെ ബന്ധുക്കള്‍ ചിത്രം കാണണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു. ഇന്‍ഷുറന്‍സ് തുകയ്ക്ക്…

    Read More »
  • NEWS

    അമ്മയെ കാത്ത് മൂന്ന് കണ്മണികള്‍; ഷെഹനുല്‍ എവിടെ ?

    കോഴിക്കോട്: കാണാതായ ഭാര്യയ്ക്ക് വേണ്ടിയുളള തിരച്ചില്‍ ഈ പുതുവത്സരദിനത്തിലും തുടരുന്നു. കോഴിക്കോട് അത്തോളി കൊടശ്ശേരി സ്വദേശി സൗമേഷിന്റെ ഭാര്യ ഷെഹനുല്‍ ഉസ്‌നയെയാണ് രണ്ട് മാസം മുമ്പ് കാണാതായത്. ഈ അമ്മയ്ക്കായുളള കാത്തിരിപ്പിലാണ് മൂന്ന് മക്കള്‍. ഒരു വയസ്സുളള മകന്‍, മൂന്നും അഞ്ചു വയസ്സുളള രണ്ട് പെണ്‍കുട്ടികള്‍. ഈ കുഞ്ഞുമക്കളെ ചേര്‍ത്ത് പിടിച്ച് ഭര്‍ത്താവ് സൗമേഷ് ഇപ്പോഴും തന്റെ ഭാര്യയ്ക്കായുളള തിരച്ചിലിലാണ്. കഴിഞ്ഞ ഒക്ടോബര്‍ 29നാണ് കുഞ്ഞിനെ ഉറക്കികിടത്തി ഷെഹനുല്‍ മരുന്ന് വാങ്ങാനിറങ്ങിയത്. പിന്നീട് വീട്ടിലേക്ക് മടങ്ങിയെത്തിയല്ല. ഷെഹനുല്‍ പോകാന്‍ സാധ്യതയുളള സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇനിയും എവിടെയെങ്കിലും തന്റെ ഭാര്യയുടെ മുഖം പരിചിതമായാല്‍ വിവരമറിയിക്കണമെന്ന് സൗമേഷ് അഭ്യര്‍ത്ഥിക്കുന്നു. ആറുവര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.

    Read More »
  • LIFE

    ജോസഫിന്റെ തമിഴ് റീമേക്ക് ട്രെയിലര്‍ പുറത്തിറങ്ങി

    ജോജു ജോര്‍ജിനെ നായകനാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്ത് കേരളത്തില്‍ വലിയ വിജയമായി മാറിയ ജോസഫ് എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ഒരുങ്ങുന്നു. വിചിത്രന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മലയാളത്തില്‍ ജോസഫ് ഒരുക്കിയ എം.പത്മകുമാര്‍ തന്നെയാണ്. നവാഗതനായ ഷാഹി കബീറിന്റെ തിരക്കഥയില്‍ പുറത്തിറങ്ങിയ ചിത്രം വലിയ വാണിജ്യ വിജയമാവുകയും നിരൂപക പ്രീതി നേടുകയും ചെയ്തിരുന്നു. ജോജു ജോര്‍ജ് എന്ന നടന്റെ ചലച്ചിത്ര ജീവിതത്തെ ജോസഫിന് മുമ്പും പിന്‍പും എന്ന തിരിക്കുന്ന തരത്തിലേക്കെത്തിക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ചെറിയ ക്യാന്‍വാസില്‍ ഒരുങ്ങിയ ചിത്രത്തിന് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയം നേടാനായത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ന്യൂ ഇയര്‍ രാത്രിയാണ് റിലീസായത്. മലയാളത്തില്‍ ലഭിച്ച സ്വീകാര്യത തമിഴിലും ചിത്രത്തിന് ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിശ്വാസം. മലയാളത്തില്‍ ജോജു ജോര്‍ജ് അവതരിപ്പിച്ച ജോസഫ് എന്ന കഥാപാത്രമായി തമിഴില്‍ അഭിനയിക്കുന്നത് ആര്‍.കെ സുരേഷ് ആണ്. സംവിധായകന്‍ ബാലയാണ് ചിത്രം ബി സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്നത്. ആര്‍.കെ സുരേഷിനൊപ്പം…

    Read More »
  • Lead News

    കെ ജി ദിനകർ NewsThen Media യുടെ എക്സിക്യൂട്ടീവ് എഡിറ്റർ

    കെ ജി ദിനകർ NewsThen Media എക്സിക്യൂട്ടീവ് എഡിറ്റർ ആയി ചുമതലയേറ്റു. കൈരളി ന്യൂസിൽ രണ്ട് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള കെജി ദിനകർ ഒട്ടേറെ എക്സ്‌ക്ലൂസീവ് വാർത്തകൾ മലയാളിയുടെ വാർത്താലോകത്ത് എത്തിച്ചു.കൈരളിയുടെ തെക്കൻ മേഖല മേധാവി ആയിരുന്നു. എം രാജീവ്‌ ആണ് NewsThen Media യുടെ മാനേജിങ് എഡിറ്റർ .ദീർഘ കാലം കൈരളി ന്യൂസിന്റെ വാർത്താ വിഭാഗം ചുമതലക്കാരൻ ആയിരുന്നു.കേരള ദൃശ്യമാദ്ധ്യമ ചരിത്രത്തിലെ ആദ്യ സ്റ്റിംഗ് ഓപ്പറേഷൻ എം രാജീവ്‌ അടക്കമുള്ളവരുടെ നേതൃത്വത്തിൽ ആയിരുന്നു.രണ്ട് പതിറ്റാണ്ട് കാലം ദൃശ്യ മാധ്യമ മേഖലയിൽ സജീവമായുള്ള എം രാജീവ്‌ നിരവധി പരിപാടികളുടെ പ്രൊഡ്യൂസറും ആയിരുന്നു. മാധ്യമ പ്രവർത്തന മേഖലയിൽ മൂന്നര പതിറ്റാണ്ടിന്റെ അനുഭവ സാമ്പത്തുള്ള പി ഒ മോഹൻ ആണ് NewsThen Media യെ നയിക്കുന്നത്.മലയാള മനോരമ,മംഗളം എന്നിവിടങ്ങളിൽ രണ്ട് പതിറ്റാണ്ട് കാലം പ്രവർത്തിച്ച പി ഒ മോഹൻ newsthen.com ന്റെ ചീഫ് എഡിറ്റർ ആണ്.കൈരളി ടി വി പ്രോഗ്രാം മേധാവി ആയിരുന്ന പി ഒ…

    Read More »
Back to top button
error: