Month: January 2021

  • Lead News

    കോഴിക്കോട് ജില്ലയിൽ രണ്ട് സീറ്റ് അധികം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്

    വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ രണ്ട് സീറ്റുകൾ കൂടി അധികം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്. മുസ്ലിംലീഗ് ജില്ലാ നേതൃയോഗത്തിലാണ് തീരുമാനം. വടകര, പേരാമ്പ്ര, ബേപ്പൂർ എന്നിവയിൽ രണ്ടെണ്ണമാണ് ലീഗ് ഉന്നം വെക്കുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം യുഡിഎഫിൽ ആവശ്യം ഉന്നയിക്കണമെന്ന് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ലോക താന്ത്രിക് ജനതാദൾ,കേരള കോൺഗ്രസ് എം എന്നീ പാർട്ടികൾ എൽഡിഎഫിലേയ്ക്ക് പോയ പശ്ചാത്തലത്തിലാണ് ലീഗിന്റെ പുതിയ ആവശ്യം. യുഡിഎഫിൽ ഉണ്ടായിരുന്നപ്പോൾ ലോക താന്ത്രിക് ജനതാദൾ മത്സരിച്ച സീറ്റാണ് വടകര. കേരള കോൺഗ്രസ് എം മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ഇതോടൊപ്പം കഴിഞ്ഞ തവണ കോൺഗ്രസ് മത്സരിച്ച ബേപ്പൂരും ലീഗ് അവകാശവാദമുന്നയിച്ച മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു. രണ്ട് മണ്ഡലങ്ങൾ ഉറപ്പുവരുത്തുന്ന കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. കുന്നമംഗലവും ബാലുശ്ശേരിയും വെച്ചു മാറണമെന്നും ലീഗിന് ആവശ്യമുണ്ട്. കഴിഞ്ഞതവണ ബാലുശ്ശേരിയിൽ ലീഗാണ് മത്സരിച്ചത്. കുന്നമംഗലത്ത് പിടിഎ റഹീം കോൺഗ്രസ് നേതാവ് ടി സിദ്ദിഖിനെ വലിയ വോട്ടിന് തോൽപ്പിച്ചു.…

    Read More »
  • Lead News

    പീഡനക്കേസ് പ്രതി ജയിലില്‍ തൂങ്ങിമരിച്ചു

    കോഴിക്കോട് സബ്ജയിലില്‍ പീഡനക്കേസ് പ്രതി തൂങ്ങിമരിച്ചു. കുറ്റിതാഴം സ്വദേശി ബീരാന്‍ കോയ (62)യാണ് മരിച്ചത്. ജയിലിനകത്തെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലെ ശുചിമുറയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മുതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്നലെയാണ് സ്ത്രീയെ കടന്നുപിടിച്ചതിന് ബീരാന്‍ കുട്ടിയെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • LIFE

    കോവിഡ് കാലത്ത് മൂന്നാറിലെ കോടമഞ്ഞിലേയ്ക്ക് -അബ്ദുൾ റിയാസ്. കെ

    കോവിഡ് കാലം വീട്ടിലിരുപ്പ് കാലമാണല്ലോ.. യാത്രകളൊന്നും തീരെ ഇല്ലായിരുന്നു. കുറെക്കാലത്തിനു ശേഷം ഡിസംബർ അവസാനം ഒരു യാത്ര പോയി. മൂന്നാറിലെ കോടമഞ്ഞിലേക്ക്! തൊട്ടുമുൻപത്തെ ഞായറാഴ്ച അടിമാലി മൂന്നാർ റോഡിൽ മണിക്കൂറുകളോളം ട്രാഫിക്ക് ബ്ലോക്കാണെന്നൊക്കെ കേട്ടിരുന്നു. പക്ഷേ ഞങ്ങളുടെ യാത്രയിൽ ചുരത്തിലെ റോഡുപണി ഒഴിച്ചാൽ പ്രത്യേകിച്ച് ഒരു തടസ്സവും ഉണ്ടായില്ല. ജനത്തിരക്ക് പാടേ ഒഴിഞ്ഞ മൂന്നാർ പട്ടണവും മാട്ടുപ്പെട്ടിയും മറ്റും കൗതുകക്കാഴ്ചയായി. പതിവിലേറെ വരണ്ടുണങ്ങിയ ഭാവം തന്നെ ആയിരുന്നു ചുറ്റിലെ പ്രകൃതിക്കും. അമലും അരുണും (അഖിലും) നടത്തുന്ന ടെന്റ്-സ്റ്റേ ക്യാമ്പ് ആയ ക്ലൗഡ് ഫാമിൽ ഞങ്ങൾ തവളപിടുത്തക്കാരുടെ (അഖിലകേരള പാമ്പുതവള സർവേത്തൊഴിലാളി യൂണിയൻ) ഒരു സമ്മേളനം. ടോപ്സ്റ്റേഷനടുത്ത് യെല്ലപ്പട്ടിയിൽ നിന്ന് ശുഷ്ക്കിച്ച തേയിലച്ചെടികൾക്കിടയിലൂടെ നാലുകിലോമീറ്ററോളം നടത്തവും കുത്തനെ മലകയറ്റവും കഴിഞ്ഞാൽ ക്ലൗഡ് ഫാമിലെത്താം. നല്ല തെളിഞ്ഞ ദിവസങ്ങളിൽ ആ പ്രദേശം അക്ഷരാർഥത്തിൽ മേഘങ്ങളുടെ കൃഷിയിടം തന്നെയാണ്. നമ്മളിരിക്കുന്നതിനു തൊട്ടുതാഴെയായി പഞ്ഞിക്കെട്ടുകൾ കൊണ്ട് പായവിരിച്ചതു പോലെയുള്ള ക്ലൗഡ് ബെഡ് കാണാം. ആ മേഘക്കെട്ടുകൾക്കുള്ളിലൂടെ സൂര്യൻ…

    Read More »
  • LIFE

    മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ മ്യൂസിക് ആല്‍ബം ഇതള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നു

    https://www.youtube.com/watch?v=LFyrNrN2q2M മനോഹരമായ മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ മലയാളം. അക്കൂട്ടത്തിലേക്കിതാ ഒരുപറ്റം ചെറുപ്പക്കാരുടെ വേറിട്ട ചിന്ത കൂടി ഇടം പിടിക്കുകയാണ്. മലയാളത്തിലെ ആദ്യത്തെ വിര്‍ച്വല്‍ സിനിമ എന്ന ആശയം പൃഥ്വിരാജ് സുകുമാരന്‍ നടപ്പാക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ കുറച്ച് ചെറുപ്പക്കാര്‍ ഇതേ ആശയത്തെ ഇതള്‍ എന്ന തങ്ങളുടെ മ്യൂസിക് ആല്‍ബത്തില്‍ പരീക്ഷിച്ചിരിക്കുകയാണ്. മനോഹരമായ പാട്ടിന് മികവേകുന്നത് പ്രണയാര്‍ദ്രമായ ദൃശ്യങ്ങളാണ്. നാലുകെട്ടിന് മുന്‍പില്‍ ഒരുമിച്ചിരിക്കുന്ന നായകനും നായികയും, പാടവരമ്പത്തു കൂടി ഓടിപ്പോവുന്ന നായികയുമൊക്കെ മുന്‍പും പല തവണ മലയാളിയുടെ കാഴ്ചയിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇതള്‍ വ്യത്യസ്തമാകുന്നത് ഇതെല്ലാം ചിത്രീകരിച്ചിരിക്കുന്നത് സ്റ്റുഡിയോയിലെ ഒരു കൊച്ചുമുറിയിലാണെന്നതു കൊണ്ടാണ്. ഇതള്‍ എന്ന ആല്‍ബത്തെ വ്യത്യസ്തമാക്കുന്നതും ഈ പുതിയ ആശയമാണ്. ബീ മൂവീസിന്റെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ആല്‍ബത്തിന്റെ മനോഹരമായ സംഗീതം ഒരുക്കിയിരിക്കുന്നത് ഹരീഷ് ഹാരിസണ്‍ ആണ്. ബ്ലെ്സ്സന്‍ കെ മോ നാണ് ഇതളിന്റെ സംവിധായകന്‍. നിഷ ബേബി എഴുതിയ വരികള്‍ പാടിയിരിക്കുന്നത് ഷാനുവാണ്. ശ്രീരാജ് ഓര്‍മ്മ പകര്‍ത്തിയ ദൃശ്യങ്ങളെ എഡിറ്റ്…

    Read More »
  • Lead News

    വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിധി ഹൈക്കോടതി റദ്ദാക്കി

    വളയാർ പീഡന കേസിൽ പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും കുട്ടിയുടെ മാതാവും സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ജസ്റ്റിസ് എ ഹരിപ്രസാദ്,എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് വിധി പറഞ്ഞത്. പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കാണിച്ചായിരുന്നു പ്രതികളെ വിചാരണക്കോടതി വെറുതെ വിട്ടത്. ശക്തമായ തെളിവുകൾ ഉണ്ടായിട്ടും അത് പരിഗണിക്കാതെയാണ് വിധി എന്നുള്ളത് ചൂണ്ടിക്കാട്ടിയാണ് സർക്കാർ അപ്പീൽ നൽകിയത്. 13കാരിയെ 2017 ജനുവരി 13നും 9 വയസുകാരിയെ മാർച്ച് നാലിനും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുക ആയിരുന്നു. ഇരുവരും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായിരുന്നു എന്ന് പിന്നീട് കണ്ടെത്തി. ഷിബു,വലിയ മധു,ചെറിയ മധു എന്നിവരാണ് കേസിലെ പ്രതികൾ.

    Read More »
  • NEWS

    24 മണിക്കൂറിനിടെ 18,088 കോവിഡ് കേസുകള്‍

    രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,088 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തില്‍ 5615 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 264 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 1,50,114 ആയി. നിലവില്‍ 2.27 ലക്ഷം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. 99.97 ലക്ഷം പേര്‍ രോഗമുക്തി നേടി.

    Read More »
  • Lead News

    പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളില്‍ കോവിഡ് വ്യാപനം രൂക്ഷം

    ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോര്‍ട്ട്. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് വ്യാപനം വര്‍ധിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ ആഴ്ച വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 12.3 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പത്തനംതിട്ടയില്‍ 11.6 ശതമാനവും, എറണാകുളത്ത് 10.6 ശതമാനവുമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം, കോവിഡ് ബാധിച്ച് മരിച്ചവരുടെ പ്രായമടിസ്ഥാനമാക്കിയുളള കണക്കില്‍ പത്തുവയസ്സിന് ആറുകുട്ടികളും 11-20നും ഇടയില്‍ പ്രായമുളള ഒമ്പതുപേരും 21-30 വയസ്സിനിടയില്‍ പ്രായമുളള 35 പേരും, 31-40നും ഇടയില്‍ പ്രായമുളള 77 പേരും 40-50നും ഇടയില്‍ പ്രായമുളള 218 പേരും 51-60 നും ഇടയില്‍ പ്രായമുളള 561 പേരുമാണ് മരിച്ചത്. 61-70 ഉം ഇടയില്‍ പ്രായമുളള 966 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അറുപത് വയസ്സിന് മുകളില്‍ പ്രായമുളള 2210 പേരാണ് മരണത്തിന് കീഴടങ്ങിയത്.

    Read More »
  • Lead News

    സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ ഇന്നും കസ്റ്റംസിന് മുമ്പാകെ ഹാജരാകില്ല, ജോലിത്തിരക്ക് ഉണ്ടെന്ന് വിശദീകരണം

    സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസ് മുമ്പാകെ ഇന്ന് ഹാജരാകില്ല. നിയമസഭ ചേരുന്നതിന് മുന്നോടിയായി ജോലിത്തിരക്ക് ഉണ്ടെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചു. പുതിയ തീയതി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാൻ ആയിരുന്നു കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് 12 മണിയോടെ ഹാജരാകാമെന്ന് അയ്യപ്പൻ കസ്റ്റംസിനെ ഇന്നലെ വിളിച്ച് അറിയിച്ചിരുന്നു. എട്ടാം തീയതി നിയമസഭ ചേരുന്നതിനാൽ ജോലിത്തിരക്കുണ്ട് എന്ന് കാട്ടി ഇന്നലെ രാത്രി വൈകി അയ്യപ്പൻ വീണ്ടും കസ്റ്റംസിനെ ബന്ധപ്പെട്ടു. പുതിയൊരു തീയതി നൽകണമെന്നും അയ്യപ്പൻ ആവശ്യപ്പെട്ടു. മൂന്നാമത്തെ നോട്ടീസ് നൽകിയ ശേഷവും ഹാജരായില്ലെങ്കിൽ വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

    Read More »
  • Lead News

    ജോസ് കെ മാണി ഇന്ന് രാജ്യസഭ എംപി സ്ഥാനം രാജി വച്ചേക്കും

    ജോസ് കെ മാണി ഇന്ന് രാജ്യസഭാ എംപി സ്ഥാനം രാജി വച്ചേക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ എംപി സ്ഥാനം നൽകാൻ എൽഡിഎഫ് ധാരണ ആയി എന്നാണ് വിവരം. ജോസ് കെ മാണിയുടെ രാജി വൈകുന്നതിനെ രൂക്ഷമായ ഭാഷയിൽ യുഡിഎഫ് വിമർശിച്ചിരുന്നു. ഗുജറാത്തിലും കേരളത്തിലും ഒരേ സമയം രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് സൂചന. അതേസമയം എൻസിപിക്ക് രാജ്യസഭാ സീറ്റ് നൽകില്ലെന്ന് ഉറപ്പായി. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എൻസിപിക്ക് നൽകുന്ന കാര്യം പരിഗണനയിലുണ്ട് ആയിരുന്നു.പാലാ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് എൻസിപി.

    Read More »
  • Lead News

    താങ്കളുടെ സൗജന്യത്തിനായി ഇനി കാത്തിരിക്കുന്നില്ല,മുഖ്യമന്ത്രിക്ക് എസ്.ജയചന്ദ്രന്‍ നായരുടെ കത്ത്

    പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ നിഷേധിക്കപ്പെടുന്നതില്‍ പ്രതിഷേധവുമായി മുഖ്യമന്ത്രിക്ക് കത്തയച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എസ്. ജയചന്ദ്രന്‍ നായർ .ഉമ്മൻ ചാണ്ടി ചവറ്റുകുട്ടയിൽ ഇട്ട കത്ത് പിണറായി വിജയൻ എങ്കിലും പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി എസ്. ജയചന്ദ്രന്‍ നായർ കത്തിൽ ചൂണ്ടിക്കാട്ടുന്നു . എസ്.ജയചന്ദ്രന്‍ നായരുടെ കത്ത് : മുഖ്യമന്ത്രിക്ക് ഒരു കത്ത് ശ്രീ. പിണറായി വിജയന്‍ മുഖ്യമന്ത്രി, കേരളം സെക്രട്ടേറിയറ്റ്, തിരുവനന്തപുരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക്, ബാലറ്റിലൂടെ കമ്യൂണിസം നടപ്പാക്കാന്‍ ഇ.എം.എസ്സും പാര്‍ട്ടിയും കഠിനമായി ശ്രമിക്കുന്ന കാലത്താണ്, അന്‍പത്തിയേഴില്‍ എന്റെ പത്രപ്രവര്‍ത്തന ജീവിതം ആരംഭിച്ചത്. 2012ല്‍ അതവസാനിപ്പിക്കുമ്പോള്‍ അന്‍പതില്‍പരം കൊല്ലങ്ങള്‍ പിന്നിട്ടിരുന്നുവെങ്കിലും സമ്പാദ്യം വട്ടപ്പൂജ്യമായിരുന്നു. ആ സാഹചര്യത്തിലാണ്, പത്രപ്രവര്‍ത്തക ക്ഷേമനിധി പെന്‍ഷന്‍ എനിക്കൊരു സഹായമാകുമെന്ന് പ്രതീക്ഷിച്ചത്. അതും കാത്ത്, ഏതാണ്ട് എട്ടു കൊല്ലം പിന്നിട്ടു. ഇടയ്ക്കുവെച്ച്, മുഖ്യമന്ത്രിയായിരുന്ന ശ്രീ. ഉമ്മന്‍ ചാണ്ടി എന്റെ അപേക്ഷ ചവറ്റുകുട്ടയില്‍ കളഞ്ഞതായി അറിഞ്ഞു. അപ്പോഴും എനിക്ക് പ്രതീക്ഷ നഷ്ടമായില്ല. ശ്രീ. പിണറായി മുഖ്യമന്ത്രിയാകുന്നതോടെ പെന്‍ഷന്‍ അനുവദിക്കുമെന്ന് ആത്മാര്‍ത്ഥമായി ഞാന്‍ വിശ്വസിച്ചു.…

    Read More »
Back to top button
error: