Month: January 2021

  • NEWS

    പോത്തൻകോട്ടെ കൊലപാതകം :പ്രതികൾ അറസ്റ്റിൽ, നിർണായകമായത് CCTV ദൃശ്യങ്ങൾ

    പോത്തൻകോട് അയിരൂപ്പാറ സ്വദേശി രാധാകൃഷ്ണൻ (57) വെട്ടേറ്റുമരിച്ച സംഭവത്തിലെ പ്രതികൾ അറസ്റ്റിലായി.മരിച്ച രാധാകൃഷ്ണന്റെ സുഹൃത്തുക്കളും അയിരൂപ്പാറ സ്വദേശീകളുമായ അനിൽ, കുമാർ എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ പോത്തൻകോട് അയിരൂപ്പാറ ജംഗ്ഷനിൽ വച്ചാണ് രാധാകൃഷ്ണന് വെട്ടേറ്റത്.മദ്യപാനത്തെ തുടർന്നുള്ള വാക്കുതർക്കം മൂലമുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. കടയ്ക്കു മുന്നിൽ കിടന്നുറങ്ങുകയായിരുന്ന രാധാകൃഷ്ണനെ ഇരുവരും വെട്ടുന്നത് സമീപത്തുള്ള CCTV ദൃശ്യങ്ങളിൽ വ്യക്തമാണ്.വെട്ടേറ്റ രാധാകൃഷ്ണൻ ഒരു മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടക്കുകയായിരുന്നു വഴിയാത്രക്കാർ അറിയിച്ചതനുസരിച്ച് പോലീസ് ഇയാളെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രാവിലെ ഏഴു മണിയോടെ മരിക്കുകയായിരുന്നു.യാത്രാ മദ്ധ്യേയാണ് തന്നെ വെട്ടിയ പ്രതികളെക്കുറിച്ച് പോലീസിനോട് രാധാകൃഷ്ണൻ പറഞ്ഞത്. തുടർന്ന് ഇരുവരെയും പോലീസ് പിടികൂടി.സ്ഥലത്ത് ഫോറൻസിക്, ഡോഗ് സ്ക്വാഡ് വിഭാഗങ്ങളും പരിശോധന നടത്തി.CCTV ദൃശ്യങ്ങൾ ശക്തമായ തെളിവായി.

    Read More »
  • Lead News

    കോവിഡ് വാക്സിൻ 10 ദിവസത്തിനുള്ളിൽ എന്ന് സൂചന, തീയതി പ്രഖ്യാപിക്കാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയം

    കോവിഡ് വാക്സിൻ 10 ദിവസത്തിനുള്ളിൽ നൽകിത്തുടങ്ങും എന്ന് സൂചന. എന്നാൽ കൃത്യമായ തീയതി കേന്ദ്ര ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വാക്സിൻ ലഭ്യമാക്കുന്നത് ആരോഗ്യപ്രവർത്തകർ പ്രത്യേകം രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം ഉപയോഗത്തിന് അനുമതി ലഭിച്ചിട്ടുള്ള വാക്സിൻ നിർമാതാക്കൾ തമ്മിലുള്ള വാക്പോര് അവസാനിപ്പിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ,ഭാരത് ബയോടെക് എന്നീ കമ്പനികൾ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു. വാക്സിൻ നിർമാണത്തിലും വിതരണത്തിലും മാത്രമായിരിക്കും ഇനി ശ്രദ്ധ എന്ന് നിർമാതാക്കൾ പറഞ്ഞു. ജനുവരി 13,14 തീയതികളിൽ വാക്സിൻ വിതരണം ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും ഡ്രൈ റൺ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.

    Read More »
  • Lead News

    സ്വർണ്ണക്കടത്ത് കേസിൽ സന്ദീപ് നായരെ എൻഐഎ മാപ്പ് സാക്ഷിയാക്കാൻ കാരണമിതാണ്

    നയതന്ത്ര പായ്ക്കറ്റിന്റെ മറവിൽ നടന്ന സ്വർണക്കടത്ത് കേസിൽ സന്ദീപ് നായരെ എൻ ഐ എ മാപ്പുസാക്ഷിയാക്കിരുന്നു. എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് സന്ദീപ് നായരെ മാപ്പുസാക്ഷി ആക്കിയ വിവരം വെളിപ്പെടുത്തുന്നത്. ഒന്നാംപ്രതി പി എസ് സരിത്ത്, രണ്ടാംപ്രതി സ്വപ്ന സുരേഷ് എന്നിവർ അടക്കം 20 പേർക്കെതിരെയാണ് യുഎപിഎ ചുമത്തിയുള്ള കുറ്റപത്രം. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കി കുറ്റപത്രം സമർപ്പിച്ചതിലൂടെ എൻ ഐ എ നടത്തിയത് തന്ത്രപരമായ നീക്കം ആണെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തിനെ കുറിച്ച് എല്ലാം അറിയുന്ന ആളാണ് സന്ദീപ് നായർ. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കിയതിലൂടെ കോടതിയിൽ കേസിന് ബലം നൽകാൻ കഴിയുമെന്നാണ് കരുതപ്പെടുന്നത്. സ്വർണക്കടത്ത് കസ്റ്റംസ് പിടികൂടിയതിനുപിന്നാലെ സ്വപ്ന സുരേഷ് ഒളിവിൽ പോയിരുന്നു. അന്ന് സ്വപ്നയുടെ ഒപ്പമുണ്ടായിരുന്നത് സന്ദീപ് നായരാണ്. ബംഗളുരുവിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്. തുടർന്ന് യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. കേസിലെ നാലാം പ്രതിയായിരുന്നു സന്ദീപ് നായർ. സ്വർണക്കടത്തിലെ പ്രധാന കണ്ണികൾ സ്വപ്നസുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരായിരുന്നു. ഇവരിൽ…

    Read More »
  • NEWS

    വർത്തമാനത്തിന് കേന്ദ്ര സെൻസർ ബോർഡ് റിസീവിംഗ് കമ്മിറ്റിയുടെ പ്രദർശനാനുമതി

    “വർത്തമാനം “സിനിമയ്ക്ക് കേന്ദ്ര സെൻസർ ബോർഡ് റിസീവിംഗ് കമ്മിറ്റി പ്രവർത്തന അനുമതി നൽകി. സ്വാതന്ത്ര്യ സമരസേനാനി മുഹമ്മദ് അബ്ദുൽ റഹ്മാൻ സാഹിബിനെ കുറിച്ച് ഗവേഷണം നടത്താനായി ഡൽഹിയിലേക്ക് പോയ മലബാറിൽ നിന്നുള്ള പെൺകുട്ടി സമകാലീന ഇന്ത്യൻ സാമൂഹ്യസാഹചര്യത്തിൽ നേരിടേണ്ടിവരുന്ന പ്രയാസങ്ങളും പ്രതിസന്ധികളും പങ്കുവയ്ക്കുന്ന “വർത്തമാനം “എന്ന സിനിമയെ ദേശവിരുദ്ധ സിനിമയാക്കി ചാപ്പകുത്തി പ്രദർശനാനുമതി നിഷേധിക്കാൻ നീക്കം നടന്നിരുന്നു. തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് ആയതുകൊണ്ട് സിനിമയ്ക്ക് അനുമതി നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയ ബിജെപി നേതാവ് അഡ്വക്കറ്റ്. വി. സുദീപ് കുമാറിനെ സെൻസർ ബോർഡ് അംഗത്വത്തിൽ നിന്നും പുറത്താക്കണംമെന്ന് സിനിമ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടു. ഒരു സീൻ പോലും നീക്കം ചെയ്യാതെയാണ് റിസീവിങ് കമ്മിറ്റി സിനിമയ്ക്ക് പ്രദർശനാനുമതി നൽകിയത്. “വർഗീയതയും മതാന്ധതയും ബാധിച്ചവർക്ക് പകരം സിനിമയെക്കുറിച്ച് വിലയിരുത്താൻ കഴിവുള്ളവരെയാണ് സെൻസർബോർഡിൽ നിയമിക്കേണ്ടത്. തങ്ങൾക്ക് ഇഷ്ടമല്ലാത്ത കലാസൃഷ്ടി ഇവിടെ വേണ്ട എന്ന കാഴ്ചപ്പാട് സാംസ്കാരിക ഫാസിസമാണ്. ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെക്കുറിച്ച് പറഞ്ഞാൽ എങ്ങനെയാണ് അത് ദേശവിരുദ്ധം ആവുക.…

    Read More »
  • Lead News

    നരേന്ദ്ര മോഡിയുടെ നോട്ടുനിരോധനം രാഷ്ട്രപതി പ്രണബ് മുഖർജി അറിഞ്ഞത് ടിവി കണ്ട്

    നോട്ടു നിരോധന കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി അന്നത്തെ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുമായി നേരത്തെ ചർച്ച ചെയ്തിട്ടില്ലെന്ന് വെളിപ്പെടുത്തൽ. ഈയിടെ പുറത്തുവന്ന രാഷ്ട്രപതി കാലത്തെക്കുറിച്ചുള്ള പ്രണബ് മുഖർജിയുടെ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ.” ദ പ്രസിഡൻഷ്യൽ ഇയേഴ്സ് “എന്നാണ് പുസ്തകത്തിന്റെ പേര്. 2016 നവംബർ എട്ടിന് 500,1000 രൂപ നോട്ടുകൾ റദ്ദാക്കുന്ന കാര്യം രാഷ്ട്രപതി പ്രണബ് മുഖർജി അറിഞ്ഞത് പ്രധാനമന്ത്രി നരേന്ദ്രമോഡി അക്കാര്യം ടിവിയിൽ പ്രഖ്യാപിച്ചപ്പോൾ. എന്നാൽ പ്രധാനമന്ത്രി അങ്ങനെ ചെയ്തതിൽ പരിഭവമൊന്നും പ്രണബ് മുഖർജി രേഖപ്പെടുത്തുന്നില്ല. അത്തരം തീരുമാനങ്ങൾ ഫലം കാണണമെങ്കിൽ അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതും ആകേണ്ടതുണ്ട്. അതുകൊണ്ട് പ്രധാനമന്ത്രി അക്കാര്യം തന്നോട് ചർച്ച ചെയ്യാതിരുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ല എന്നും പ്രണബ് മുഖർജി കുറിക്കുന്നു. ടെലിവിഷനിൽ പ്രഖ്യാപിച്ചതിനുശേഷം മോദി രാഷ്ട്രപതി ഭവനിൽ എത്തി പ്രണബ് മുഖർജിയെ കണ്ടു. മൂന്നു ലക്ഷ്യങ്ങളാണ് മോദി നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയത്. കള്ളപ്പണം നിയന്ത്രിക്കൽ, ഭീകരപ്രവർത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സ് തകർക്കൽ, അഴിമതി ഇല്ലാതാക്കൽ എന്നിവയാണ് ലക്ഷ്യങ്ങൾ എന്നാണ് മോഡി…

    Read More »
  • Lead News

    സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19

    സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 719, കോട്ടയം 715, പത്തനംതിട്ട 665, തൃശൂര്‍ 616, കൊല്ലം 435, കോഴിക്കോട് 426, ആലപ്പുഴ 391, തിരുവനന്തപുരം 388, മലപ്പുറം 385, പാലക്കാട് 259, കണ്ണൂര്‍ 252, വയനാട് 175, ഇടുക്കി 131, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.16 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന…

    Read More »
  • LIFE

    “വിത്തിന്‍ സെക്കന്‍ഡ്സ് ” പുനലൂരില്‍

    ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി വിജേഷ് പി വിജയന്‍ സംവിധാനം ചെയ്യുന്ന “വിത്തിന്‍ സെക്കന്‍ഡ്സ് ” പുനലൂരില്‍ ചിത്രീകരണം ആരംഭിച്ചു. സുധീര്‍ കരമന, അലന്‍സിയാര്‍, സെബിൻ സാബു,ബാജിയോ ജോര്‍ജ്ജ്,സാന്റിനോ മോഹന്‍, മാസ്റ്റർ അർജൂൻ സംഗീത് സരയൂ മോഹൻ. അനു നായര്‍,വര്‍ഷ ഗെയ്ക്വാഡ്, സീമ ജി നായര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോള്‍ എന്റര്‍ടെെയ്മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രജീഷ് രാമന്‍ നിര്‍വ്വഹിക്കുന്നു. ഡോക്ടര്‍ സംഗീത് ധര്‍മ്മരാജന്‍,വിനയന്‍ പി വിജയന്‍ എന്നിവര്‍ ചേര്‍ന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.അനില്‍ പനച്ചുരാന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് സംഗീതം പകരുന്നു. എഡിറ്റര്‍-അയൂബ് ഖാന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജെ പി മണക്കാട്,പ്രൊജക്റ്റ് ഡിസെെന്‍-ഡോക്ടര്‍ അഞ്ജു സംഗീത്, കല-നാഥന്‍ മണ്ണൂര്‍,മേക്കപ്പ്-ബെെജു ബാലരാമപുരം,വസ്ത്രാലങ്കാരം-കുമാര്‍ എടപ്പാള്‍,സ്റ്റില്‍സ്-ജയപ്രകാശ് അതളൂര്‍, പരസ്യക്കല-റോസ്മേരി ലില്ലു,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രവീണ്‍,അസോസിയേറ്റ് ഡയറക്ടര്‍- മഹേഷ്,വിഷ്ണു, അസിസ്റ്റന്റ് ഡയറക്ടര്‍-ഷാന്‍,ജയരാജ്, സൗണ്ട് ഡിസെെന്‍-ആനന്ദ് ബാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- രാജന്‍ മണക്കാട്,ഷാജി കൊല്ലം, ലോക്കോഷന്‍-കൊല്ലം,പുനലൂര്‍,കുളത്തുപ്പുഴ,ആര്യങ്കാവ്,തെന്മല.

    Read More »
  • Lead News

    സ്വര്‍ണ്ണക്കടത്ത് കേസ്: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

    കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ആദ്യത്തെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ കോടതി. സ്വപ്‌ന സുരേഷ്, സരിത്ത്, കെ.ടി റമീസ് എന്നിവര്‍ക്കെതിരെയാണ് ആദ്യത്തെ കുറ്റപത്രം. കേസിലെ രണ്ടാംപ്രതിയായ സന്ദീപ് നായരെ കുറ്റപത്രത്തില്‍ മാപ്പുസാക്ഷിയാക്കി. യുഎപിഎയിലെ16,17,18 വകുപ്പുകള്‍ ആണ് പ്രതികള്‍ക്കെതിരെ കേസ് ചുമത്തിയിരിക്കുന്നത്. കേസില്‍ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസം ആകുന്നതിന് മുമ്ബാണ് കുറ്റപത്രം നല്‍കുന്നത്. കേസ് അന്വേഷണ ഉദ്യോഗസ്ഥനായ രാധാകൃഷ്ണപിള്ളയാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സന്ദീപ് നായര്‍ നേരത്തെ തന്നെ കോടതിയില്‍ രഹസ്യമൊഴി നല്‍കി മാപ്പ് സാക്ഷിയായതാണ്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരോളം അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഉള്ളത്. 12പേര്‍ ജാമ്യം ലഭിച്ച്‌ പുറത്താണ് ഉള്ളത്. കേസില്‍ ഇനിയും അറസ്റ്റിലാവാനുള്ളവരെ പിടികൂടുന്നതിന് അനുസരിച്ച്‌ കുറ്റപത്രങ്ങളും ഇതോടൊപ്പം ഫയല്‍ ചെയ്യും. കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ളവരില്‍ ചിലര്‍ വിദേശത്താണ്. ഇവരില്‍ പ്രധാന പ്രതികളും ഉള്‍പ്പടും. ഇവരെ നാട്ടിലെത്തിച്ച്‌ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണ്.

    Read More »
  • Lead News

    ബംഗാള്‍ കായിക സഹമന്ത്രി രാജിവച്ചു

    പശ്ചിമ ബംഗാള്‍ കായിക സഹമന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രിസഭയില്‍ നിന്ന് രാജിവച്ചു. ഹൗറ നോര്‍ത്ത് നയമസഭാ മണ്ഡലം എംഎല്‍എയായ ശുക്ല മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാജിക്കത്ത് നല്‍കി. പാര്‍ട്ടിയില്‍ നിന്നും മന്ത്രിസഭയില്‍ നിന്നും രാജിവയ്ക്കുന്നതായാണ് കത്തിലുള്ളത്. ഗവര്‍ണര്‍ ജഗദീപ് ധന്‍ഖറിനും അദ്ദേഹം രാജിക്കത്ത് അയച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് ഹൗറ സിറ്റി പ്രസിഡന്റ് പദവിയില്‍ നിന്നുള്‍പ്പെടെയാണ് രാജിവച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ളവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതിനു പിന്നാലെയാണ് വീണ്ടും രാജിയെന്നതും ശ്രദ്ധേയമാണ്. അതേസമയം തീരുമാനം നിര്‍ഭാഗ്യകരമാണെന്നു തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചു. എന്നാല്‍, രാജിയുടെ കാരണങ്ങളോ ഭാവി പദ്ധതികളോ ലക്ഷ്മി രത്തന്‍ ശുക്ല വ്യക്തമാക്കിയിട്ടില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന് അദ്ദേഹം നേരത്തേ അടുത്ത ആളുകളോട് പറഞ്ഞിരുന്നു. അതേസമയം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല്‍ കോണ്‍ഗ്രസിന് കൃത്യമായ ഇടവേളയില്‍ വിക്കറ്റ് നഷ്ടപ്പെടുകയാണെന്ന് ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞു. അതേസമയം, രാഷ്ട്രീയത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ശുക്ലയ്ക്കു അവസരം…

    Read More »
  • Lead News

    തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറക്കും

    കൊച്ചി: ഒരാഴ്‍ചത്തെ ശുചീകരണത്തിന് ശേഷം തിയേറ്ററുകള്‍ അടുത്തയാഴ്‍ച തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉടമകള്‍. ടിക്കറ്റ് ചാര്‍ജ് വര്‍ധന ഇപ്പോള്‍ ആലോചനയിലില്ല. സര്‍ക്കാരില്‍ നിന്ന് മറ്റ് ആനുകൂല്യങ്ങളാണ് പ്രതീക്ഷിക്കുന്നതെന്നും ഉടമകള്‍ പറഞ്ഞു. ഇന്നു മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അവ്യക്തത നീങ്ങിയിട്ട് മതി എന്നായിരുന്നു ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്‍റെ തീരുമാനം അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ തുറക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് ഇന്നലെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

    Read More »
Back to top button
error: