NEWS

ജോസ് കെ മാണി ഇന്ന് രാജ്യസഭ എംപി സ്ഥാനം രാജി വച്ചേക്കും

ജോസ് കെ മാണി ഇന്ന് രാജ്യസഭാ എംപി സ്ഥാനം രാജി വച്ചേക്കും. കേരള കോൺഗ്രസിന് തന്നെ രാജ്യസഭാ എംപി സ്ഥാനം നൽകാൻ എൽഡിഎഫ് ധാരണ ആയി എന്നാണ് വിവരം. ജോസ് കെ മാണിയുടെ രാജി വൈകുന്നതിനെ രൂക്ഷമായ ഭാഷയിൽ യുഡിഎഫ് വിമർശിച്ചിരുന്നു. ഗുജറാത്തിലും കേരളത്തിലും ഒരേ സമയം രാജ്യസഭ തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് സൂചന.

അതേസമയം എൻസിപിക്ക് രാജ്യസഭാ സീറ്റ് നൽകില്ലെന്ന് ഉറപ്പായി. പാലായ്ക്ക് പകരം രാജ്യസഭാ സീറ്റ് എൻസിപിക്ക് നൽകുന്ന കാര്യം പരിഗണനയിലുണ്ട് ആയിരുന്നു.പാലാ വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലാണ് എൻസിപി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button