Month: January 2021
-
Lead News
വാളയാര്‍: ഒന്നാം പ്രതി സര്‍ക്കാരും മുഖ്യമന്ത്രിയുമെന്ന് രമേശ് ചെന്നിത്തല, ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു, കേസ് സി ബി ഐക്ക് വിടണം
തിരുവനന്തപുരം: വാളയാറിലെ രണ്ട് പിഞ്ചു പെണ്‍കുട്ടികളുടെ ദുരൂഹ മരണത്തിലെ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തില്‍ പൊലീസിന്റെയും കേസ് നടത്തിപ്പില്‍ പ്രോസിക്യുഷന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഈ കേസ് അട്ടിമറിക്കപ്പെടാനും, പ്രതികള്‍ രക്ഷപെടാനും കാരണമെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ഹൈക്കോടതി ശരിവച്ചിരിക്കുകയാണ്. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ച ഹൈക്കോടതി അതി നിശിതമായാണ് വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് സേനക്ക് തന്നെ നാണക്കേടാണ് ഈ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഈ വിമര്‍ശനം. സി പി എം പ്രാദേശിക നേതൃത്വവുമായി പ്രതികള്‍ക്കുള്ള അടുത്ത ബന്ധമാണ് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. കേസന്വേഷണത്തില്‍ തുടക്കത്തിലേ തന്നെ പാളിച്ചകള്‍ ഉണ്ടായെന്നും അന്വേഷണത്തോട് അവജ്ഞ തോന്നുന്നുമെന്നുള്ള കോടതിയുടെ നിരീക്ഷണം അതീവ ഗൗരവതരമാണ്. മാത്രമല്ല ജില്ലാ ശിശുക്ഷേമ സമതിയുടെ ചെയര്‍മാന്‍ കോടതിയില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായതും അക്ഷന്ത്യവ്യമായ വീഴ്ചയായിരുന്നു. കേസ്…
Read More » -
NEWS
-
Lead News
ഉദ്ഘാടനത്തിന് മുമ്പ് പാലം തുറന്നത് ഇവരോ?
സംസ്ഥാനത്തെ തിരക്കൊഴിയാത്ത ഏറ്റവും തിരക്കേറിയ സ്ഥലമാണ് കൊച്ചിയിലെ വൈറ്റില ജംഗ്ഷനും തൊട്ടടുത്തുളള കുണ്ടന്നൂരും. എന്നാല്‍ ഇനി വാഹനങ്ങള്‍ക്ക് ഇടതടവില്ലാതെ പായാനാണ് രണ്ട് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിച്ചത്. ഈ പുതുവര്‍ഷത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നുകൊടുക്കുമെന്നായിരുന്നു പ്രഖ്യാപനം എന്നാല്‍ ഉദ്ഘാടനത്തിന് മുമ്പേ വൈറ്റില പാലം തുറന്നു നല്‍കുകയായിരുന്നു. വി ഫോര്‍ കേരള സംഘടന പ്രവര്‍ത്തകരാണ് മേല്‍പ്പാലം ഉദ്ഘാടനത്തിന് മുമ്പേ തുറന്നത്. സംഭവത്തില്‍ സംഘടനാപ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി ഫോര്‍ കേരള കൊച്ചി കോര്‍ഡിനേറ്റര്‍ നിപുണ്‍ ചെറിയാന്‍, സൂരജ് ആഞ്ചലോസ്, റാഫേല്‍ എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട പാലമാണ് ജനകീയ ഉദ്ഘാടനമെന്ന പേരില്‍ വി ഫോര്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. അതേസമയം, പണി പൂര്‍ത്തിയായ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച വി ഫോര്‍ കേരള കൊച്ചി യൂണിറ്റിന്റെ നേതൃത്വത്തില്‍ സംഘടിച്ചപ്പോള്‍ പോലീസ് ഇവരെ തടഞ്ഞ് തിരിച്ചയച്ചിരുന്നു. അതിനാല്‍ തങ്ങളുടെ സമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട നാട്ടുകാരാണ് സഹികെട്ട് മേല്‍പ്പാലം തുറന്നുകൊടുത്തതെന്നാണ്…
Read More » -
Lead News
സഭാതർക്കം പരിഹരിച്ചാൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായ സഭ
ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ഫലപ്രാപ്തിയിൽ എത്തുകയാണെങ്കിൽ ബിജെപിക്കൊപ്പം നിൽക്കുമെന്ന് യാക്കോബായസഭ. സഭയുടെ സമരസമിതി കൺവീനർ അലക്സാൻഡ്രിയോസ് മെത്രാപ്പോലീത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും സമവായ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അത് ലക്ഷ്യത്തിൽ എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരാണോ തങ്ങളെ സഹായിക്കുന്നത് അവർക്കൊപ്പം നിൽക്കുക എന്നതാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി
Read More » -
Lead News
വാളയാര്‍ കേസ്; ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ ഒരു വിധി
വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന് നിയമവകുപ്പ് മന്ത്രി ശ്രീ.എ കെ ബാലന്‍ സർക്കാർ നൽകിയ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി കേസിൽ പുനർവിചാരണ നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സർക്കാർ പ്രധാനമായും അപ്പീലിൽ ഉന്നയിച്ചിരുന്നത്. രണ്ടും കോടതി അംഗീകരിച്ചു. ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ അപൂർവമായ ഒരു വിധിയാണിതെന്നും മന്ത്രി പറഞ്ഞു. കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ടേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല. ഇളയ കുട്ടി മരണപ്പെട്ടതോടെ കേസിലെ…
Read More » -
Lead News
വസന്തയുടെ ഭൂമി രാജൻ കയ്യേറി,കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് തഹസീൽദാർ
നെയ്യാറ്റിൻകരയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ച് തഹസീൽദാർ. വിവാദ ഭൂമി പുറമ്പോക്കല്ലെന്ന് തഹസിൽദാർ വ്യക്തമാക്കുന്നു. വസന്ത വില കൊടുത്തു വാങ്ങിയതാണ് ഭൂമിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സുഗന്ധി എന്ന ആളിൽ നിന്നാണ് വസന്ത ഭൂമി വാങ്ങിയതെന്നാണ് രേഖകൾ. വസന്തയുടെ ഭൂമി രാജൻ കൈയേറിയത് ആണെന്നും തഹസീൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. വസന്തയുടെ ഹർജിയിൽ കോടതി അനുകൂലമായി വിധിച്ചതോടെ ജപ്തി നടപടികൾ ആരംഭിച്ചിരുന്നു. ഇതിനെ രാജൻ പ്രതിരോധിച്ചതിനെത്തുടർന്നാണ് ദാരുണമായ സംഭവവികാസങ്ങൾ ഉണ്ടായത്. മണ്ണെണ്ണയൊഴിച്ച് എത്തിയ രാജനും ഭാര്യയിൽ നിന്നും പൊലീസ് ലൈറ്റർ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയും ദമ്പതികൾ മരിക്കുകയുമായിരുന്നു.
Read More » -
Lead News
വാളയാർ കേസിൽ പുനരന്വേഷണം, സർക്കാരിന് പിടിവള്ളി
കേരളക്കര ഒന്നാകെ ഇളക്കിയ വിവാദമായ കേസായിരുന്നു വാളയാര്‍ കേസ്. കേസിലെ പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ മലയാളി സമൂഹം ഒന്നാകെ രോഷാകുലരായിരുന്നു. ഇന്നിതാ ആ വിധിക്ക് പുതിയ മാനം കൈവന്നിരിക്കുകയാണ്. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നു. പാലക്കാട് പോക്‌സോ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാരും കുട്ടിയുടെ മാതാവും അന്വേഷണത്തിലും വിചാരണയിലും പിഴവുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഉത്തരവ്. ഇതോടെ കേസില്‍ പുനര്‍വിചാരണവേണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോയപ്പോള്‍ ചൂണ്ടിക്കാട്ടിയത് അന്വേഷണത്തിലെ നിര്‍ണായക വീഴ്ചകളായിരുന്നു. ഇത് ആദ്യമായാണ് വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ പ്രഖ്യാപിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ പുനര്‍വിചാരണ അന്വേഷണവുമായി ഹൈക്കോടതിയില്‍ എത്തുന്നത്. വിചാരണക്കോടതി വിധി റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു പെണ്‍കുട്ടികളുടെ രക്ഷിതാക്കളും സര്‍ക്കാറും ആവശ്യപ്പെട്ടത്. പ്രതികള്‍ക്കെതിരെ മാതാപിതാക്കള്‍ നല്‍കിയ രഹസ്യമൊഴി കോടതി പരിഗണിച്ചില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല സാക്ഷിമൊഴികളും തെളിവുകളും കൃത്യമായി വിചാരണകോടതിയില്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ വീഴ്ചവരുത്തിയതായി…
Read More » -
Lead News
പക്ഷിപ്പനി:കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം
പക്ഷിപ്പനിബാധയുമായി ബന്ധപ്പെട്ട് കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ മന്ത്രിസഭാ യോഗ തീരുമാനം. മുൻവർഷത്തെ പോലെയാണ് നഷ്ടപരിഹാരം നൽകുക. 2 മാസത്തിൽ കൂടുതൽ പ്രായമുള്ള പക്ഷി ഒന്നിന് 200 രൂപ നൽകും.2 മാസത്തിൽ താഴെ പ്രായമുള്ള പക്ഷിക്ക് 100 രൂപയാണ് നൽകുക.നശിപ്പിക്കുന്ന മുട്ട ഒന്നിന് 5 രൂപ നൽകും. താറാവുകളെ കൂട്ടത്തോടെ കൊന്ന പ്രദേശങ്ങളിൽ 10 ദിവസം കർശന നിരീക്ഷണം തുടരാൻ തീരുമാനിച്ചു.ഇവിടങ്ങളിൽ നിന്നും വീണ്ടും സാമ്പിൾ ശേഖരിച്ച് പരിശോധിക്കും.
Read More » -
LIFE
ഉറുമ്പ് ചമ്മന്തി കഴിക്കേണ്ടി വരുമോ?-ഡോ. നാരായണൻ എസ് ബി
രാജ്യത്തിൻറെ ശാസ്ത്ര മുന്നേറ്റകളുടെ മുഖപടമായ ബഹിരാകാശ ഗവേഷണ ഉപകരണങ്ങളും, റോക്കറ്റുകൾ പോലും നാരങ്ങയും, മുളകുമൊക്കെ കെട്ടി, പൂജകളും, ഹോമവും ഒക്കെ നടത്തി വിക്ഷേപിക്കുന്ന നാട്ടിൽ ഇത്തരം വാർത്തകൾ ഉണ്ടാവുന്നതിൽ തെല്ലും അത്ഭുതപ്പെടേണ്ടണ്ടതില്ല. scietific temper എന്നതിനെ കുറിച്ച് സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്ത ആദ്യ പ്രധാനമന്ത്രിയിൽ നിന്നും പുരോഗമിച്ചു പിറകോട്ടു വലിക്കുന്നതും പ്രാചീനവുമായ തെറ്റിദ്ധാരണകൾക്ക് പിറകെ പോകുന്ന ഒരു അവസ്ഥയിലേക്കു പതിച്ചിരിക്കുന്നു എന്നതാണ് ഈ കാഴ്ചകൾ പറയുന്നത്. ഇന്ന് ഡിമാൻഡ് ഉറുമ്പ് ചമ്മന്തിക്കും, ഗോ മൂത്രത്തിനുമൊക്കെയാണ്. ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യയിലൂടെ കിടാരികളെ വികസിപ്പിക്കുന്നു, രാജ്യത്തിൻറെ ക്ഷീര കാർഷിക മേഖലയിൽ വലിയ കോളിളക്കങ്ങൾ കൊണ്ടുവരാൻ കഴിയുന്ന sex sorted semen അഥവാ പെൺ കിടാരികളെ മാത്രം ഉല്പാദിപ്പിക്കാൻ കഴിയുന്ന കൃത്രിമ ബീജാധാന വിദ്യകൾ, ക്ഷീര മേഖലയെയും, പൊതുജന ആരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്ന ബ്രൂസല്ലോസിസ്, FMD, TUBERCULOSIS പോലുള്ള മഹാമാരികൾക്കെതിരെ നടക്കുന്ന ശാസ്ത്രീയമായ പോരാട്ടങ്ങൾ, ഇത്തരം ശാത്രീയമായ പ്രവൃത്തികളിൽ വലിയ നേട്ടങ്ങൾ നേടി കൊണ്ടിരിക്കുന്നു.…
Read More »
