NEWS

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ ഇന്നും കസ്റ്റംസിന് മുമ്പാകെ ഹാജരാകില്ല, ജോലിത്തിരക്ക് ഉണ്ടെന്ന് വിശദീകരണം

സ്പീക്കർ ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പൻ കസ്റ്റംസ് മുമ്പാകെ ഇന്ന് ഹാജരാകില്ല. നിയമസഭ ചേരുന്നതിന് മുന്നോടിയായി ജോലിത്തിരക്ക് ഉണ്ടെന്ന് അയ്യപ്പൻ കസ്റ്റംസിനെ അറിയിച്ചു. പുതിയ തീയതി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഡോളർ കടത്തു കേസുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാൻ ആയിരുന്നു കസ്റ്റംസ് അയ്യപ്പന് നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് 12 മണിയോടെ ഹാജരാകാമെന്ന് അയ്യപ്പൻ കസ്റ്റംസിനെ ഇന്നലെ വിളിച്ച് അറിയിച്ചിരുന്നു. എട്ടാം തീയതി നിയമസഭ ചേരുന്നതിനാൽ ജോലിത്തിരക്കുണ്ട് എന്ന് കാട്ടി ഇന്നലെ രാത്രി വൈകി അയ്യപ്പൻ വീണ്ടും കസ്റ്റംസിനെ ബന്ധപ്പെട്ടു. പുതിയൊരു തീയതി നൽകണമെന്നും അയ്യപ്പൻ ആവശ്യപ്പെട്ടു.

മൂന്നാമത്തെ നോട്ടീസ് നൽകിയ ശേഷവും ഹാജരായില്ലെങ്കിൽ വാറണ്ട് അടക്കമുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button