Month: January 2021

  • Lead News

    സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി ആരോഗ്യ ചരിത്രത്തിലെ നാഴികകല്ല്: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് 4 ലക്ഷം ലഭ്യമാക്കാന്‍ ശ്രമം

    തിരുവനന്തപുരം: സംസ്ഥാന ആരോഗ്യ ചരിത്രത്തിലെ നാഴികകല്ലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കേരളത്തിലെ സാധാരണ ജനങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നാണ് അനുദിനം വര്‍ധിച്ചുവരുന്ന ചികിത്സാ ചിലവ്. മികച്ച പൊതുജനാരോഗ്യ സംവിധാനങ്ങളും സേവനവും ഒരുക്കിയാണ് ഇതിനൊരു പരിഹാരം കണ്ടത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 33 ശതമാനം ആള്‍ക്കാരാണ് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിച്ചിരുന്നത്. എന്നാല്‍ ഈ സര്‍ക്കാര്‍ നിരന്തരം ഇടപെട്ട് ആശുപത്രികള്‍ ശാക്തീകരിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം 50 ശതമാനമായി. മൊത്തം വരുന്ന ക്ലെയ്മിന്റെ 72 ശതമാനവും സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നാണ് വരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴില്‍ ആരംഭിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ മേഖലയിലെ ഒരു നിര്‍ണായക ചുവടുവെപ്പാണ് സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ രൂപീകരണം. സാധാരണ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി…

    Read More »
  • Lead News

    മൽസ്യത്തൊഴിലാളികൾക്ക് കടലിലും സുരക്ഷ ഒരുക്കി “പ്രത്യാശയും, കാരുണ്യയും പ്രവർത്തനം ആരംഭിച്ചു….

    മൽസ്യബന്ധനത്തിനിടയിൽ കടലിൽ വച്ചുണ്ടാകുന്ന അപകടങ്ങളിൽ നിരവധി മൽസ്യത്തൊഴിലാളികളാണ് മരണപ്പെടുകയോ, ഗുരുതരമായി പരിക്ക് ഏൽക്കുകയോ ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിൽ മൽസ്യത്തൊഴിലാളികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനായി മറൈൻ ആംബുലൻസിൻ്റെ സഹായം ലഭ്യമാക്കുന്ന പദ്ധതി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ചിരുന്നു. 3 മറൈൻ ആംബുലൻസുകളാണ് പദ്ധതിയിൽ സർക്കാർ ലക്ഷ്യമിട്ടത്.പ്രതീക്ഷ, പ്രത്യാശ, കാരുണ്യ. ഇതിൽ ആദ്യത്തെ മറൈൻ ആംബുലൻസ് പ്രതീക്ഷ 2020 ആഗസ്റ്റിൽ തന്നെ പ്രവർത്തനം ആരംഭിച്ചിരുന്നു. മറ്റ് രണ്ട് മറൈൻ ആംബുലൻസുകളായ പ്രത്യാശയും, കാരുണ്യയും ഇന്ന് പ്രവർത്തനം ആരംഭിച്ചു. 23 മീറ്റർ നീളവും, 5.5 മീറ്റർ വീതിയും, 3 മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് ഒരേ സമയം പത്ത് പേരെ കിടത്തി കരയിൽ എത്തിക്കാൻ സാധിക്കും.700 Hp വീതമുള്ള 2 സ്കാനിയ എഞ്ചിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ട് സ്പീഡ് ലഭിക്കും. ഐ ആർ എസ് മാനഭണ്ഡങ്ങൾക്ക് വിധേയമായിട്ടാണ് ബോട്ടുകൾ രൂപകല്പന ചെയ്തിട്ടുള്ളത്. ഓരോ ആംബുലൻസുകളിലും പ്രാഥമീക ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യങ്ങളും, മരുന്നുകളും 24…

    Read More »
  • Lead News

    ബൈപാസ് മൂന്നരവര്‍ഷം വൈകിപ്പിച്ചുവെന്ന് ഉമ്മന്‍ചാണ്ടി

    ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയത്വവും പിടിപ്പുകേടും മൂലം ആലപ്പുഴ ബൈപാസ് മൂന്നര വര്‍ഷം വൈകിയാണ് സാക്ഷാത്കരിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇതിന് ഇടതുസര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. 2017 ആഗസ്റ്റ് 14ന് പൂര്‍ത്തിയാക്കേണ്ട പദ്ധതിയാണിത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി 30 ശതമാനം പണി നടത്തിയിട്ടാണ് 2016ല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരം വിട്ടത്. സ്വന്തമായി ഒരു പദ്ധതിയുമില്ലാത്ത ഇടതുസര്‍ക്കാരിന് യുഡിഎഫിന്റെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പോലും സാധിച്ചില്ല. കേന്ദ്രചെലവില്‍ ദേശീയപാതയുടെ ഭാഗമായി ആലപ്പുഴ ബൈപാസ് നിര്‍മിക്കാനുള്ള ശ്രമം അനന്തമായി നീണ്ടപ്പോഴാണ് ബൈപാസിന്റെ ചെലവ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ 50ഃ50 ആയി വഹിക്കാമെന്ന സുപ്രധാന തീരുമാനം 2013 ആഗസ്റ്റ് 31ന് എടുത്തത്. തുടര്‍ന്ന് നാലു ദശാബ്ദത്തിലധികം നിര്‍ജീവമായി കിടന്ന കൊല്ലം, ആലുപ്പുഴ ബൈപാസുകള്‍ക്ക് ജീവന്‍ കിട്ടി. ഇന്ത്യയില്‍ ആദ്യമായാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി തുക വിനിയോഗിച്ച് ഒരു പദ്ധതി നടപ്പാക്കിയത്. ഇത് രാജ്യത്ത് പുതിയൊരു വികസന മാതൃക സൃഷ്ടിച്ചു. ബീച്ചിനു മുകളിലൂടെ പോകുന്ന എലവേറ്റഡ് ഹൈവെ എന്ന…

    Read More »
  • LIFE

    ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി

    ഇന്ത്യന്‍ ക്രിക്കറ്റ് താരം വിജയ് ശങ്കര്‍ വിവാഹിതനായി. വൈശാലി വിശ്വേശ്വരനാണ് വധു. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഐപിഎല്ലില്‍ വിജയ് ശങ്കറിന്റെ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ട്വിറ്ററിലൂടെ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവിട്ടത്. ഈ വിശേഷദിവസത്തില്‍ വിജയ് ശങ്കറിന് എല്ലാ ആശംസകളും നേരുന്നതായി നവദമ്പതികളുടെ ചിത്രം പങ്കുവച്ച് സണ്‍റൈസേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. നിരവധി താരങ്ങളാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്.കെ.എല്‍.രാഹുല്‍, യുസ്‌വേന്ദ്ര ചഹല്‍, കരുണ്‍ നായര്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും വിജയ്ക്ക് ആശംസകള്‍ നേര്‍ന്നു. 2018ല്‍ ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെയാണ് വിജയ് ശങ്കറിന്റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ഏകദിനം അരങ്ങേറ്റം. 2019ലെ ഏകദിന ലോകകപ്പ് ടീമിലും വിജയ് ശങ്കര്‍ അംഗമായിരുന്നു. ഈ വര്‍ഷം നടക്കുന്ന ഐപിഎല്‍ സീസണിലേക്ക് സണ്‍റൈസേഴ്‌സ് ടീം വിജയ് ശങ്കറിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    Read More »
  • Lead News

    ലൈഫ്: സമാനതകളില്ലാത്ത പാര്‍പ്പിട വികസനം: മുഖ്യമന്ത്രി

    സമാനതകളില്ലാത്ത പാര്‍പ്പിട വികസനമാണ് ലൈഫ് മിഷനിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രാജ്യത്തു തന്നെ ഇതിനു മുമ്പ് ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല. എല്ലാവര്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ലൈഫ് മിഷനിലൂടെ രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം വീഡിയോ കോണ്‍ഫറന്‍സു വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. നാലര വര്‍ഷം പിന്നിട്ട എല്‍ഡിഎഫ് സര്‍ക്കാരിന് അങ്ങേയറ്റം അഭിമാനം പകരുന്ന പ്രഖ്യാപനമാണ് ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2,50,547 വീടുകളാണ് പൂര്‍ത്തിയായത്. ഇതു വഴി പത്തു ലക്ഷത്തിലേറെ പേര്‍ക്ക് വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. കേരളത്തില്‍ ഇത് വലിയ മാറ്റമാണ് ഉണ്ടാക്കുന്നത്. ഇനിയും അടച്ചുറപ്പില്ലാത്ത വീടുകളില്‍ കഴിയുന്ന ധാരാളം പേരുണ്ട്. അവരില്‍ നിന്ന് ലഭിച്ച അപേക്ഷകള്‍ സര്‍ക്കാര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ഹരായ എല്ലാവര്‍ക്കും വീട് നല്‍കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ ഭാഗമാണ് ലൈഫ് മിഷന്‍. സര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നാലു മിഷനുകളാണ് രൂപീകരിച്ചത്. എന്തിനാണ് മിഷനുകള്‍ എന്ന്…

    Read More »
  • LIFE

    അച്ഛനെ കൊന്നയാളെ സാഹസികമായി കണ്ടെത്തി മക്കൾ, ആ സംഭവകഥ മകൻ വിവരിക്കുന്നു

    അച്ഛനെ കൊന്ന കേസിലെ പ്രതി ഒളിച്ചിരുന്ന സ്ഥലം മക്കൾ കണ്ടെത്തിയത് അതിസാഹസികമായി. പോലീസിന്റെ സഹായത്തോടെ പ്രതിയെ മക്കൾ ജയിലിൽ ആക്കുകയും ചെയ്തു. കർണാടകയിൽ വെച്ചാണ് തൊടുപുഴ കാപ്പിൽ ജോസ് സി കാപ്പൻ കൊല്ലപ്പെടുന്നത്. പത്തുവർഷം മുമ്പാണ് ഈ കേസ് നടന്നത്. ഒമ്മല സ്വദേശി സിജു കുര്യനാണ് പ്രതി. സിജുവിനെ കർണാടക ഹൈക്കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ പ്രതി ഒളിവിൽ പോവുകയായിരുന്നു. അങ്ങനെയാണ് ജോസിന്റെ മക്കളായ സജിത്ത് ജെ കാപ്പനും രഞ്ജി ജോസ് കാപ്പനും സിജുവിനെ അന്വേഷിച്ചിറങ്ങുന്നത്. ആ സംഭവകഥ സജിത്ത് ജെ കാപ്പൻ NewsThen- നോട്‌ വിവരിക്കുന്നു. പ്രതിയെ പിടിക്കാൻ ജോസ് സി കാപ്പന്റെ 10 മക്കളും ഒറ്റക്കെട്ടായാണ് നിന്നത്. ദൈവത്തിനു നന്ദി എന്നാണ് ജോസ് സി കാപ്പന്റെ മക്കൾ ഒറ്റക്കെട്ടായി പറയുന്നത്.

    Read More »
  • Lead News

    റിട്ടേണിംഗ് ഓഫീസർമാർ 30നകം ജോലിയിൽ പ്രവേശിക്കണം; അല്ലാത്തവർക്കെതിരെ കർശന നടപടി

    നിയമസഭാ തിരഞ്ഞെടുപ്പിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ 30നകം ജോലിയിൽ പ്രവേശിക്കണമെന്നും അല്ലാത്തവർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെ കർശന നടപടിയുണ്ടാവുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. വിവിധ ജില്ലകളിൽ റിട്ടേണിംഗ് ഓഫീസർമാരായി പ്രവർത്തിക്കേണ്ടവരെ സ്ഥലംമാറ്റി ഉത്തരവിറങ്ങിയിരുന്നു. എന്നാൽ പലരും പുതിയ സ്ഥലത്ത് ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഫെബ്രുവരി ഒന്നു മുതൽ മൂന്നു വരെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസർമാർക്കുള്ള പരിശീലന പരിപാടി ഇലക്ഷൻ കമ്മീഷൻ നടത്താൻ നിശ്ചയിച്ചിരുന്നു. ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിക്കാത്തത് ഇതിന് തടസമുണ്ടാക്കുന്ന സ്ഥിതിയാണ്. ഈ വിവരം ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

    Read More »
  • Lead News

    നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി, ഇല്ലെങ്കിൽ 10 കോടി രൂപ നൽകണമെന്ന് ആവശ്യം, ഒടുവിൽ പോലീസ് സത്യം കണ്ടെത്തി,യുവാവിന് ഇ-മെയിൽ ഭീഷണി സന്ദേശം അയച്ചത് അഞ്ചാം ക്ളാസുകാരനായ മകൻ

    ഗാസിയാബാദിൽ ആണ് ഈ അമ്പരിപ്പിക്കുന്ന സംഭവം. നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കാൻ പത്തുകോടി ആവശ്യപ്പെട്ട് ഒരാൾക്ക് നിരന്തരം ഭീഷണി സന്ദേശം വരുന്നു. സഹികെട്ട് ഇയാൾ പൊലീസിന് പരാതി നൽകുന്നു. ഒടുവിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ. കഴിഞ്ഞയാഴ്ചയാണ് ഗാസിയാബാദ് സ്വദേശിയായ ഒരാൾ പോലീസിന് പരാതി നൽകുന്നത്. തന്റെ ഇ-മെയിൽ ഹാക്ക് ചെയ്യപ്പെട്ടെന്നും നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പത്തുകോടി രൂപ നൽകണമെന്ന് ഒരാൾ ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി. മറ്റു കുടുംബ വിവരങ്ങൾ കൂടി പ്രസിദ്ധപ്പെടുത്തും എന്നും ഭീഷണിയുണ്ടായി. പരാതി പ്രകാരം ജനുവരി ഒന്നിനാണ് സൈബർ ക്രിമിനൽ യുവാവിന്റെ ഇ-മെയിൽ ഹാക്ക് ചെയ്യുന്നത്. ഇ-മെയിൽ ഐഡിയുടെ പാസ്സ്‌വേർഡും വെരിഫിക്കേഷൻ മൊബൈൽ നമ്പറും മാറ്റുകയും ചെയ്തു. പിന്നാലെ 10 കോടി രൂപ ആവശ്യപ്പെട്ട് ഇയാൾക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചു. കുടുംബത്തിലെ ഓരോ കാര്യവും പറഞ്ഞു ഭീഷണിപ്പെടുത്തിയായിരുന്നു ഇ-മെയിൽ. ഐടി വകുപ്പ് പ്രകാരവും സ്ത്രീകളെ അപമാനിക്കുന്നതിനെതിരെയും കേസ് രെജിസ്റ്റർ ചെയ്തു. പോലീസ് കേസ് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശം എന്ന…

    Read More »
  • Lead News

    പാർട്ടി ആവശ്യപ്പെട്ടാൽ കളത്തിലിറങ്ങുമെന്ന് ധർമ്മജൻ ബോൾഗാട്ടി: ബാലുശ്ശേരിയിലെന്ന് സൂചന

    നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നില്‍ക്കുബോള്‍ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെല്ലാം സജീവ ചർച്ചയിലും പ്രവർത്തനത്തിലുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നേടിയ വൻ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ തുടരാനകും എന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അതേസമയം തോൽവിയുടെ രുചിയറിഞ്ഞ കോൺഗ്രസിന് നിയമസഭാ തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ഏതു വിധേനയും വിജയം നേടുക എന്നത് മാത്രമാണ് പാർട്ടിയുടെ മുൻപിലുള്ള ഏക അജണ്ട. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ പത്തംഗ സമിതി ഇലക്ഷൻ പ്രവർത്തനങ്ങൾ കാര്യമായി ആരംഭിച്ചുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലെ സെലിബ്രിറ്റി സ്ഥാനാർത്ഥികൾ ആരൊക്കെ ആയിരിക്കുമെന്ന് ആകാംക്ഷയോടെയാണ് കേരളക്കര നോക്കി കാണുന്നത്. ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ പ്രകാരം കോൺഗ്രസിന് വേണ്ടി സിനിമാതാരം ധർമ്മജൻ ബോൾഗാട്ടി ബാലുശ്ശേരിയിൽ മത്സരിക്കാൻ എത്തും എന്നാണ് അറിയാൻ കഴിയുന്നത്. ധർമ്മജൻ ബോൾഗാട്ടിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. താരം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വൈപ്പിനിൽ മത്സരിക്കുമെന്നാണ് നേരത്തെ വാർത്ത പ്രചരിച്ചത്. ഈ കാര്യവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേ താൻ അങ്ങനെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും പാർട്ടി അങ്ങനെ…

    Read More »
  • Lead News

    ജോസഫിന് 15 സീറ്റ് വേണം; യുഡിഎഫില്‍ സീറ്റ് വിഭജനം പ്രതിസന്ധിയില്‍

    കോട്ടയത്തെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ഞെട്ടലിലാണ്. കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി മുന്നണി വിട്ടു പോയതിന്റെ ആനുകൂല്യം ഇനി കിട്ടില്ലെന്ന തിരിച്ചറിവാണ് ഈ ഞെട്ടലിന് പിന്നില്‍. അതിന് കാരണം പിജെ ജോസഫിന്റെ കടുംപിടുത്തമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിജെ ജോസഫും കെ എം മാണിയും ഒരു കേരളാ കോണ്‍ഗ്രസിലായിരുന്നു. അന്ന് നാലു സീറ്റില്‍ മാത്രമായിരുന്നു പിജെ ജോസഫ് വിഭാഗം മത്സരിച്ചത്. ഇപ്പോഴിതാ 15 സീറ്റ് ചോദിച്ചിരിക്കുകയാണ് പിജെ ജോസഫ് . ഇതോടെ കോട്ടയത്തെ മിക്ക സീറ്റില്‍ മത്സരിക്കാന്‍ ആഗ്രഹിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിസന്ധിയിലായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് 15 സീറ്റ് വേണമെന്നതില്‍ വിട്ടുവീഴ്ചയില്ലെന്ന് പി.ജെ. ജോസഫ് പറയുന്നു. വ്യാഴാഴ്ച യു.ഡി.എഫ്. യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെടും. സീറ്റുകള്‍ മറ്റ് ഘടകകക്ഷികളുമായി വെച്ചുമാറില്ല. സീറ്റ് ചര്‍ച്ചയില്‍ മോന്‍സും ജോയ് എബ്രഹാമും തനിക്കൊപ്പം പങ്കെടുക്കും. മകന്‍ അപു ജോണ്‍ ജോസഫ് ഇത്തവണ മത്സരിക്കില്ല-ഇങ്ങനെ പോകുന്നു നിലപാട് പ്രഖ്യാപനം. എന്നാല്‍ എട്ടു സീറ്റില്‍ കൂടതല്‍ കോണ്‍ഗ്രസ്…

    Read More »
Back to top button
error: