Month: January 2021
-
Lead News
ശശിതരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം
കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശിതരൂരിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഉത്തർപ്രദേശ് പോലീസാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ശശി തരൂർ അടക്കം എട്ടു പേർക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. മാധ്യമപ്രവർത്തകനായ രാജ്ദീപ് സർദേശായി, വിനോദ് കെ ജോസ്, മൃണാൾ പാണ്ഡെ തുടങ്ങിവർക്കെതിരെയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്. മധ്യ ഡൽഹിയിൽ കർഷകൻ മരണമടഞ്ഞതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾ ഇട്ടു എന്നാണ് കേസ്.
Read More » -
Lead News
ലക്ഷ്യം നിറവേറ്റാതെ ഗാസിപൂർ വിടില്ല: രാകേഷ് ടിക്കായത്
ലക്ഷ്യം നിറവേറ്റാതെ ഗാസിപൂർ വിടില്ലെന്ന് കർശക സംഘടനാ നേതാവ് രാകേഷ് ടിക്കായത് തങ്ങളെ ഒഴിപ്പിക്കാൻ ആരും ഇവിടേക്ക് എത്തിയിട്ടില്ലെന്നും രകേഷ് പറഞ്ഞു. എന്ത് നടപടി നേരിടാനും തയാറാണ്. സമാധാനപരമായി പ്രതിരോധിക്കുമെന്നും രാകേഷ് കൂട്ടിച്ചേർത്തു. ഗാസിപൂരിൽ പൊലീസ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. കർഷകരോട് രാത്രി 11ന് മുൻപ് ഒഴിയണമെന്ന് പൊലീസ് ഉത്തരവിട്ടു. എന്നാൽ വെടിവച്ചാലും പിന്മാറില്ലെന്ന് കർഷകർ നിലപാട് കടുപ്പിച്ചു. ഗാസിപൂരിലേക്കുള്ള പാതകൾ പൊലീസ് അടച്ചിട്ടുണ്ട്. പ്രദേശത്തെ വൈദ്യുതി ബന്ധവും, വെള്ളവും നേരത്തെ തന്നെ വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സമരക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ട് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഗാസിപൂരിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാർക്കെതിരെ പൊലീസ് യുഎപിഎ, രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയിട്ടുണ്ട്. റിപബ്ലിക് ദിന സംഘർഷത്തിന് പിന്നിൽ കൃത്യമായ ആസൂത്രമണമുണ്ടെന്നും കർഷക സംഘടനകൾക്ക് വ്യക്തമായ പങ്കുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
Read More » -
Lead News
സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ് 19
സംസ്ഥാനത്ത് ഇന്ന് 5771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂര്‍ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂര്‍ 275, പാലക്കാട് 236, വയനാട് 193, കാസര്‍ഗോഡ് 84 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 74 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 51 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,472 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ…
Read More » -
LIFE
” ഇന്നു മുതല്‍ ” ആദ്യ ഗാനം റിലീസ്
സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി രhജീഷ് മിഥില തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഇന്നു മുതല്‍” എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. സൂരാജ് പോപ്സ്, നെടുമുടി വേണു, ഇന്ദ്രന്‍സ്,ഗോകുലന്‍, സ്മൃതി,അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്റെ ബാനറില്‍ രജീഷ് മിഥില,മെജോ ജോസഫ്,ലിജോ ജെയിംസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക്ക് നിര്‍വ്വഹിക്കുന്നു. സംഗീതം-മെജോ ജോസഫ്. കോ പ്രൊഡ്യുസര്‍-വിമല്‍ കുമാര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സുനില്‍ ജോസ്,കല-ഷംജിത്ത് രവി,മേക്കപ്പ്-സിനൂപ് രാജ്,വസ്ത്രാലങ്കാരം-ആന്‍ സരിഗ, സ്റ്റില്‍സ്-ശ്രീജിത്ത് ചെട്ടിപ്പടി,എഡിറ്റര്‍- ജംസീല്‍ ഇബ്രാഹിം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍–നിഥീഷ് വാസുദേവന്‍, അസോസിയേറ്റ് ഡയറക്ടര്‍- അഖില്‍ വി മാധവ്, ആഷിഷ് ചിന്നപ്പ,അസിസ്റ്റന്റ് ഡയറക്ടര്‍-റെജിന്‍, ആന്റേജോസഫ്, ഗോപിക,ഫിനാന്‍സ് കണ്‍ട്രോളര്‍-സുനില്‍ പി എസ്,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-വര്‍ഗ്ഗീസ്.
Read More » -
Lead News
സമീര്‍ സിപിഎം രക്തദാഹത്തിന്റെ ഇര: മുല്ലപ്പള്ളി
സിപിഎമ്മിന്റെ രക്തദാഹത്തിന് ഇരയാണ് മലപ്പുറം പാണ്ടിക്കാട് ലീഗ് പ്രവര്‍ത്തകനായ ആര്യാടന്‍ വീട്ടില്‍ സമീറെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ അസഹിഷ്ണുതയാണ് സിപിഎമ്മിന്റെ മുഖമുദ്ര.കാപാലിക രാഷ്ട്രീയമാണ് സിപിഎം പിന്തുടരുന്നത്.എതിരാളികളെ കഠാരമുനയില്‍ അവസാനിപ്പിക്കുന്ന പ്രാകൃത രാഷ്ട്രീയ സംസ്‌കാരം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. കേരളത്തെ ചോരക്കളമാക്കിമാറ്റാനാണ് സിപിഎം വീണ്ടും ശ്രമിക്കുന്നത്.ഇത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്.സിപിഎമ്മുകാര്‍ പ്രതികളായ നിഷ്ഠൂരമായ നിരവധി കൊലപാതകങ്ങള്‍ക്ക് കേരളം സാക്ഷിയാണ്. കൊലക്കേസുകളില്‍ പ്രതികളാകുന്ന പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെത്. കൊലപാതക രാഷ്ട്രീയത്തിന് തുടക്കം കുറിച്ച നേതാക്കളാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. അധികാരത്തിന്റെ തണലില്‍ ഇവര്‍ നല്‍കുന്ന സംരക്ഷണമാണ് സിപിഎം പ്രവര്‍ത്തകരെ ഇത്തരം അരുംകൊല ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം.ആയുധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാകത്തെടുത്തോളം നിരവധി അമ്മമാര്‍ക്ക് ഇനിയും അവരുടെ മക്കളെ നഷ്ടപ്പെടേണ്ട സ്ഥിതിവരുമെന്നും അത് ഇനി അനുവദിച്ചുകൂടെന്നും മുല്ലപ്പള്ളി പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധം,ഷുഹൈബ് വധം,പെരിയ ഇരട്ടക്കൊല എന്നിവ സമീപകാലത്ത് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. ഈ കേസിലെ പ്രതികള്‍ക്കെതിരെ…
Read More » -
Lead News
കോട്ടയത്ത് ബസിനടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം
കോട്ടയം: ബസിന് അടിയില്‍പ്പെട്ട യുവാവ് മരിച്ചു. ചന്തക്കടവ് വെട്ടിക്കാട്ടില്‍ ടി.എം.ബേബിയുടെ മകന്‍ വി.ബി.രാജേഷ് (37) ആണ് മരിച്ചത്. കോട്ടയം നഗരത്തില്‍ കോഴിചന്തയ്ക്കു സമീപം ഇന്ന് രാവിലെ 8.30 ന് ആയിരുന്നു അപകടം. കോട്ടയം പൂവന്തുരുത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിന് അടിയിലേക്ക് വീണ രാജേഷിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. അതേസമയം, ഇയാള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ബസിനടിയിലേക്ക് വീണത് എങ്ങനെയെന്ന് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി.
Read More » -
Lead News
ജനതാദള്‍ എസ് പിളര്‍ന്നു; ജോര്‍ജ് തോമസ് വിഭാഗം ഇനി യുഡിഎഫിനൊപ്പം
തിരുവനന്തപുരം: ജനതാദള്‍ എസ് പിളര്‍ന്നു. സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇനി യു.ഡി.എഫിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കും. ജോര്‍ജ് തോമസിനെ പുതിയ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി.ദേവഗൗഡയുടെ ബിജെപി അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് വിശദീകരണം. തങ്ങള്‍ക്ക് സി.കെ.നാണുവിന്റെ പിന്തുണയുണ്ടെന്ന് ജോര്‍ജ് തോമസ് പറഞ്ഞു. പിളര്‍പ്പിന് പിന്നാലെ വനവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ജോര്‍ജ് തോമസ് രാജി വയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്.
Read More » - TRENDING
-
TRENDING
എന്താണ് എക്‌സ് റേ ? സീനിയർ റെഡിയോഗ്രാഫർ അനിൽ ചേരിയിൽ വിശദീകരിക്കുന്നു, വീഡിയോ
എക്‌സ് റേ എന്ന് കേള്‍ക്കാത്തവരായി നമ്മുടെ ഇടയില്‍ ആരുമുണ്ടാവില്ല. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും എക്‌സ് റേ പരിശോധനയ്ക്ക് വിധേയരാകാത്തവരായി ആരും ഉണ്ടാവില്ല.
Read More » -
LIFE
ഗോകുലം മൂവീസിന്റെ രണ്ടു ചിത്രങ്ങൾ: ‘പത്തൊമ്പതാം നൂറ്റാണ്ട്’ ‘നാലാംതൂണ്’
ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ രണ്ടു ചിത്രങ്ങൾ ആരംഭിക്കുന്നു. ആദ്യ ചിത്രം വിനയൻ സംവിധാനം ചെയ്യുന്ന ‘പത്തൊമ്പതാം നൂറ്റാണ്ട്’. രണ്ടാമത്തേ ചിത്രം അജയ് വാസുദേവും ജിസ് ജോയിയും സംവിധാനം ചെയ്യുന്ന ‘നാലാംതൂണ്’. ഈ രണ്ടു ചിത്രങ്ങളുടേയും ആരംഭം ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച കൊച്ചി ഗോകുലം കൺവൻഷൻ സെന്റെറിൽ നടന്നു. കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ’ പ്രശസ്ത സംവിധായകൻ ജോഷി, മാധ്യമ പ്രവർത്തകനായ ശ്രീകണ്ഠൻ നായർ എന്നിവർ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ രണ്ടു ചിത്രങ്ങളുടേയും അണിയറ പ്രവർത്തകരും പ്രധാന അഭിനേതാക്കളും പങ്കെടുത്തു. ഇവർക്കു പുറമേ ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖ വ്യക്തികളും, ബന്ധുമിത്രാദികളും സന്നിഹിതരായിരുന്നു. ഗോകുലം ഗോപാലന്റെ ആമുഖ പ്രസംഗത്തോടെയായിരുന്നു തുടക്കം. സിനിമയെ കച്ചവടമായി മാത്രം കണ്ടല്ല താൻ സിനിമയെടുക്കുന്നതെന്ന് ഗോകുലം ഗോപാലൻ പറഞ്ഞു. ”പഴശ്ശിരാജാ, കായംകുളം കൊച്ചുണ്ണി എന്നീ ചരിത്ര സിനിമകൾ ചെയ്തത് ആ സമീപനത്താലാണ്. ചരിത്രത്തിൻ്റെ ഏടുകളിൽ അധികമാരും പരാമർശിക്കാത്ത, അശരണർക്കു വേണ്ടി പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ സാഹസികമായ…
Read More »